Verse 1: സാവൂളിന്‍െറ ഭവനവും ദാവീദിന്‍െറ ഭവനവും തമ്മില്‍ നീണ്ടയുദ്‌ധം നടന്നു. ദാവീദ് മേല്‍ക്കുമേല്‍ ശക്‌തി പ്രാപിച്ചു; സാവൂളിന്‍െറ കുടുംബമോ അടിക്കടി ക്‌ഷയിച്ചുവന്നു.
Verse 2: ദാവീദിന് ഹെബ്രാണില്‍വച്ചു പുത്രന്‍മാര്‍ ജനിച്ചു. ജസ്രല്‍ക്കാരി അഹിനോവാമില്‍ ജനി ച്ചഅംനോണ്‍ ആയിരുന്നു ഒന്നാമന്‍.
Verse 3: കാര്‍മല്‍ക്കാരന്‍ നാബാലിന്‍െറ വിധ വയായിരുന്ന അബിഗായലില്‍ ജനി ച്ചഖിലെയാബ് രണ്ടാമനും. മൂന്നാമനായ അബ്‌സലോമിനെ പ്രസവിച്ചത് ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖാ ആണ്.
Verse 4: ഹഗ്‌ഗീത്തില്‍ നാലാമന്‍ അദോനിയായും, അബിത്താലില്‍ അഞ്ചാമന്‍ ഷെഫത്തിയായും,
Verse 5: ഭാര്യയായ എഗ്‌ലായില്‍ ആറാമന്‍ ഇത്രയാമും ജനിച്ചു. ഇവരാണ് ഹെബ്രാണില്‍ വച്ചു ദാവീദിനു ജനി ച്ചപുത്രന്‍മാര്‍.
Verse 6: സാവൂളിന്‍െറ കുടുംബവും ദാവീദിന്‍െറ കുടുംബവും തമ്മില്‍യുദ്‌ധം നടന്നുകൊണ്ടിരിക്കെ, അബ്‌നേര്‍ സാവൂളിന്‍െറ കുടുംബത്തില്‍ പ്രാബല്യം നേടിക്കൊണ്ടിരുന്നു.
Verse 7: സാവൂളിന് ഒരു ഉപനാരിയുണ്ടായിരുന്നു. അവള്‍ അയ്യായുടെ മകള്‍ റിസ്‌പാ ആയിരുന്നു. ഇഷ്‌ബോഷെത്ത് അബ്‌നേറിനോടു ചോദിച്ചു: നീ എന്‍െറ പിതാവിന്‍െറ ഉപനാരിയുമായി ശയിച്ചതെന്തിന്?
Verse 8: അപ്പോള്‍, അബ് നേര്‍ ക്രുദ്‌ധനായി പറഞ്ഞു: ഞാന്‍ യൂദാപക്‌ഷത്തെ ഒരു നായാണെന്നു നീ കരുതുന്നവോ? നിന്‍െറ പിതാവായ സാവൂളിന്‍െറ ഭവനത്തോടും സഹോദരന്‍മാരോടും സ്‌നേഹിതന്‍മാരോടും ഇന്നോളം ഞാന്‍ വിശ്വസ്‌തത പുലര്‍ത്തി. ദാവീദിന്‍െറ പിടിയില്‍പെടാതെ ഞാന്‍ നിന്നെ രക്‌ഷിച്ചു. എന്നിട്ടും സ്‌ത്രീസംബന്‌ധമായ കുറ്റം എന്നില്‍ ആരോപിക്കുന്നുവോ?
Verse 9: സാവൂളിന്‍െറ ഭവനത്തില്‍നിന്ന്
Verse 10: രാജ്യമെടുത്ത് ദാന്‍മുതല്‍ ബേര്‍ഷെബാ വരെ ഇസ്രായേലിലും യൂദായിലും ദാവീദിന്‍െറ സിംഹാസനം സ്‌ഥാപിക്കുമെന്നു കര്‍ത്താവ് ദാവീദിനോടു സത്യം ചെയ്‌തിട്ടുള്ളത് ഞാന്‍ ദാവീദിനു നിറവേറ്റിക്കൊടുക്കാതിരുന്നാല്‍, ദൈവം ഈ അബ്‌നേറിനെ കഠിനമായി ശിക്‌ഷിച്ചുകൊള്ളട്ടെ.
Verse 11: അബ് നേറിനെ അത്യധികം ഭയപ്പെട്ടതുകൊണ്ട് ഇഷ്‌ബോഷെത്തിന് ഒരു വാക്കുപോലും മറുപടി പറയാന്‍ കഴിഞ്ഞില്ല.
Verse 12: ഹെബ്രാണില്‍ ദാവീദിന്‍െറ അടുക്കലേക്കു ദൂതന്‍മാരെ അയച്ച് അബ്‌നേര്‍ അറിയിച്ചു: ദേശം ആര്‍ക്കുള്ളത്? എന്നോട് ഉട മ്പടി ചെയ്യുക. ഇസ്രായേല്‍ മുഴുവനെയും നിന്‍െറ പക്‌ഷത്ത് കൊണ്ടുവരുന്നതിന് ഞാന്‍ സഹായിക്കാം.
Verse 13: ദാവീദ് മറുപടി പറഞ്ഞു: കൊള്ളാം, ഞാന്‍ ഉടമ്പടിചെയ്യാം; പക്‌ഷേ, ഒരു വ്യവസ്‌ഥ, എന്നെ കാണാന്‍ വരുമ്പോള്‍ സാവൂളിന്‍െറ മകള്‍ മിഖാലിനെ ആദ്യംതന്നെ കൂട്ടിക്കൊണ്ടുവരണം.
Verse 14: അനന്തരം, ദാവീദ് സാവൂളിന്‍െറ മകന്‍ ഇഷ്‌ബോഷെത്തിനോടു ദൂതന്‍മാരെ അയച്ചു പറഞ്ഞു: എന്‍െറ ഭാര്യ മിഖാലിനെ തിരിച്ചുതരിക. നൂറു ഫിലിസ്‌ത്യരുടെ അഗ്രചര്‍മം കൊടുത്താണ് ഞാന്‍ അവളെ പരിഗ്രഹിച്ചത്.
Verse 15: ഇഷ്‌ബോഷെത്ത് ആളയച്ച് ലായിഷിന്‍െറ മകനും മിഖാലിന്‍െറ ഭര്‍ത്താവുമായ ഫല്‍തിയേലിന്‍െറ അടുക്കല്‍നിന്ന് അവളെ മടക്കിവരുത്തി.
Verse 16: അവളുടെ ഭര്‍ത്താവു കരഞ്ഞുകൊണ്ട് ബഹൂറിംവരെ പിന്നാലെ ചെന്നു. അബ്‌നേര്‍ അവനോട്, മടങ്ങിപ്പോകൂ എന്നു പറഞ്ഞു. അവന്‍ മടങ്ങിപ്പോയി.
Verse 17: അബ്‌നേര്‍ ഇസ്രായേല്‍ ശ്രഷ്‌ഠന്‍മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായിക്കിട്ടാന്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്നല്ലോ.
Verse 18: ഇപ്പോള്‍ ഇതാ, അങ്ങനെ ചെയ്യുവിന്‍. എന്‍െറ ദാസനായ ദാവീദിന്‍െറ കരംകൊണ്ട് എന്‍െറ ജനമായ ഇസ്രായേലിനെ ഫിലിസ്‌ത്യരുടെയും മറ്റു ശത്രുക്ക ളുടെയും കൈയില്‍നിന്നു രക്‌ഷിക്കും എന്നു കര്‍ത്താവ് ദാവീദിനോടു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടല്ലോ.
Verse 19: അബ്‌നേര്‍ ബഞ്ചമിന്‍ഗോത്രക്കാരോടും സംസാരിച്ചു. ഇസ്രായേല്‍ഗോത്രക്കാരുടെയും ബഞ്ചമിന്‍ഗോത്രത്തിന്‍െറയും സമ്മതം ദാവീദിനെ അറിയിക്കാന്‍ അബ്‌നേര്‍ ഹെബ്രാണിലേക്കു പോയി.
Verse 20: ഇരുപത് ആളുകളുമായി അബ്‌നേര്‍ ഹെബ്രാണില്‍ ദാവീദിന്‍െറ യടുക്കല്‍ എത്തി. അവര്‍ക്കുവേണ്ടി ദാവീദ് ഒരു വിരുന്നൊരുക്കി.
Verse 21: അബ്‌നേര്‍ ദാവീദിനോടു പറഞ്ഞു: ഞാന്‍ ചെന്ന് ഇസ്രായേല്‍ മുഴുവനെയും എന്‍െറ യജമാനനായരാജാവിന്‍െറ യടുക്കല്‍ കൂട്ടിക്കൊണ്ടുവരാം. അവര്‍ അങ്ങയോട് ഒരുടമ്പടി ചെയ്യട്ടെ. അങ്ങ് ആഗ്രഹിക്കുന്നതുപോലെ എല്ലാവരുടെയുംമേല്‍ രാജാവായി വാഴുകയും ചെയ്യാം. ദാവീദ് അബ് നേറിനെ പറഞ്ഞയച്ചു. അവന്‍ സമാധാനത്തോടെപോയി.
Verse 22: അപ്പോള്‍ത്തന്നെ ദാവീദിന്‍െറ ദാസന്‍മാര്‍ യോവാബിനോടൊപ്പം ഒരു കവര്‍ ച്ചകഴിഞ്ഞ് കൊള്ളവസ്‌തുക്കളുമായി മടങ്ങിയെത്തി. അപ്പോള്‍ അബ്‌നേര്‍ ഹെബ്രാണില്‍ ദാവീദിനോടുകൂടെ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍, ദാവീദ് അവനെ മടക്കിയയ്‌ക്കുകയും അവന്‍ സമാധാനത്തോടെ പോകുകയുംചെയ്‌തിരുന്നു.
Verse 23: നേറിന്‍െറ മകന്‍ അബ്‌നേര്‍ രാജാവിന്‍െറ യടുക്കല്‍ വന്നു; രാജാവ് അവനെ സമാധാനത്തോടെ മടക്കിയയച്ചു എന്ന് സൈന്യസമേതം മടങ്ങിവന്ന യോവാബ് അറിഞ്ഞു.
Verse 24: യോവാബ് രാജാവിനോടു ചോദിച്ചു: അങ്ങ് ഈ ചെയ്‌തതെന്ത്? അബ്‌നേര്‍ അങ്ങയുടെയടുക്കല്‍ വന്നിരുന്നല്ലോ. അങ്ങ് അവനെ വെറുതെ വിട്ടതെന്തുകൊണ്ട്?
Verse 25: അങ്ങയുടെ വ്യാപാരങ്ങള്‍ ഒറ്റുനോക്കി അങ്ങയെ വഞ്ചിക്കാനാണ് നേറിന്‍െറ മകന്‍ അബ്‌നേര്‍ വന്നതെന്ന് അങ്ങ് അറിയുന്നില്ലേ?
Verse 26: ദാവീദിന്‍െറ സന്നിധിയില്‍ നിന്നു പുറത്തുവന്ന യോവാബ് അബ്‌നേറിന്‍െറ പിന്നാലെ ദൂതന്‍മാരെ അയച്ചു. അവര്‍ അവനെ സീറായുടെ കിണറ്റിനരികില്‍നിന്നു തിരികെകൊണ്ടുവന്നു. ദാവീദ് ഇത് അറിഞ്ഞില്ല.
Verse 27: അബ്‌നേര്‍ ഹെബ്രാണില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യംപറയുവാനെന്നോണംയോവാബ് അവനെ പടിവാതില്‍ക്കലേക്കു തനിച്ചുകൊണ്ടുപോയി; വയറ്റത്തുകുത്തി അവനെ കൊന്ന് തന്‍െറ സഹോദരനായ അസഹേലിനെ കൊന്നതിനു പകരംവീട്ടി.
Verse 28: ഈ വിവരമറിഞ്ഞു ദാവീദ് പറഞ്ഞു: നേറിന്‍െറ മകന്‍ അബ്‌നേറിന്‍െറ രക്‌തം സംബന്‌ധിച്ച് എനിക്കും എന്‍െറ രാജ്യത്തിനും കര്‍ത്താവിന്‍െറ മുന്‍പാകെ കുറ്റമില്ല.
Verse 29: ഇത് യോവാബിന്‍െറയും അവന്‍െറ പിതൃഭവനത്തിന്‍െറയും മേല്‍ ആയിരിക്കട്ടെ! യോവാബിന്‍െറ ഭവനത്തില്‍ രക്‌തസ്രാവക്കാരനോ കുഷ്‌ഠരോഗിയോ ഊന്നുവടിയില്ലാതെ നടക്കാന്‍ പറ്റാത്തവനോ വാളിനിരയാകുന്നവനോ പട്ടിണികിടക്കുന്നവനോ വിട്ടൊഴിയാതിരിക്കട്ടെ.
Verse 30: തങ്ങളുടെ സഹോദരനായ അസഹേലിനെ അബ്‌നേര്‍ ഗിബയോനിലെയുദ്‌ധത്തില്‍വച്ചു കൊന്നതുകൊണ്ട് യോവാബും സഹോദരന്‍ അബിഷായിലും അവനെ കൊന്നുകളഞ്ഞു.
Verse 31: ദാവീദ് യോവാബിനോടും കൂടെയുണ്ടായിരുന്നവരോടും കല്‍പിച്ചു; നിങ്ങള്‍ വസ്‌ത്രം കീറി ചാക്കുടുത്ത് അബ്‌നേറിനെക്കുറിച്ചു വിലപിക്കുവിന്‍. ദാവീദ് ശവമഞ്ചത്തെ പിന്തുടര്‍ന്നു.
Verse 32: അബ്‌നേറിനെ ഹെബ്രാണില്‍ സംസ്‌കരിച്ചു. രാജാവ് കല്ലറയ്‌ക്കരികെ നിന്ന് ഉച്ചത്തില്‍ കരഞ്ഞു.
Verse 33: സകലജനവും വില പിച്ചു. അബ്‌നേറിനെപ്രതി രാജാവ് ഇങ്ങനെ വിലപിച്ചു: ഭോഷനെപ്പോലെയല്ലയോ അബ്‌നേറിനു മരിക്കേണ്ടി വന്നത്.
Verse 34: നിന്‍െറ കരങ്ങള്‍ ബന്‌ധിച്ചിരുന്നില്ല, നിന്‍െറ പാദങ്ങള്‍ കെട്ടിയിരുന്നില്ല. ദുഷ്‌ടരാല്‍ കൊല്ലപ്പെടുന്നവനെപ്പോലെയാണല്ലോ നീ കൊല്ലപ്പെട്ടത്. അവനെച്ചൊല്ലി ജനം പിന്നെയും കരഞ്ഞു.
Verse 35: ഭക്‌ഷണം കഴിക്കാന്‍ ദാവീദിനെ അന്നുപകല്‍ മുഴുവന്‍ ജനം നിര്‍ബന്‌ധിച്ചു. എന്നാല്‍, ദാവീദ് സത്യം ചെയ്‌തു പറഞ്ഞു: സൂര്യാസ്‌തമയത്തിനു മുന്‍പ് ഞാന്‍ എന്തെങ്കിലും ഭക്‌ഷിച്ചാല്‍ ദൈവം എന്നെകൊന്നുകളയട്ടെ! രാജാവ് ചെയ്‌തതെല്ലാം ജനം ശ്രദ്‌ധിച്ചു.
Verse 36: അത് അവരെ തൃപ്‌തരാക്കി.
Verse 37: നേറിന്‍െറ മകനായ അബ്‌നേറിനെകൊന്നത് രാജാവിന്‍െറ ഇഷ്‌ടപ്രകാരമായിരുന്നില്ലെന്ന് സകല ജനവും ഇസ്രായേല്‍ മുഴുവനും മനസ്‌സിലാക്കി.
Verse 38: രാജാവ് ഭൃത്യന്‍മാരോടു പറഞ്ഞു: പ്രഭുവും മഹാനുമായ ഒരുവനാണ് ഇന്ന് ഇസ്രായേലില്‍ മരിച്ചതെന്ന് നിങ്ങള്‍ അറിയുന്നില്ലേ?
Verse 39: അഭിഷിക്‌ത നായരാജാവെങ്കിലും ഞാനിന്നു ബലഹീന നാണ്. സെരൂയയുടെ പുത്രന്‍മാരായ ഇവര്‍ എന്‍െറ വരുതിയില്‍ ഒതുങ്ങാത്തവിധംക്രൂരന്‍മാരത്ര. ദുഷ്‌ടനോട് അവന്‍െറ ദുഷ്‌ട തയ്‌ക്കൊത്ത വണ്ണം കര്‍ത്താവു പ്രതികാരംചെയ്യട്ടെ!