Verse 1: ജോനാഥാനെപ്രതി ഞാന്‍ ദയ കാണിക്കേണ്ടതിന് സാവൂളിന്‍െറ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവീദ് തിരക്കി.
Verse 2: സാവൂളിന്‍െറ ഭവനത്തില്‍ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അവനെ ദാവീദിന്‍െറ യടുക്കല്‍ കൊണ്ടുവന്നു. നീയാണോ സീബ, ദാവീദ് ചോദിച്ചു. അതേ, അടിയന്‍തന്നെ, അവന്‍ മറുപടി പറഞ്ഞു.
Verse 3: രാജാവ് അവനോടു ചോദിച്ചഹ്നു: ഞാന്‍ ദൈവത്തോടു വാഗ്‌ദാനംചെയ്‌തതുപോലെ ദയ കാണിക്കേണ്ടതിനു സാവൂളിന്‍െറ കുടുംബത്തില്‍ ഇനി ആരുമില്ലേ? ജോനാഥാന് ഒരു മകനുണ്ട്, അവന്‍ മുടന്തനാണ്, സീബ പറഞ്ഞു. അവനെവിടെ?
Verse 4: രാജാവു ചോദിച്ചു. അവന്‍ ലോദേബാറില്‍ അമ്മിയേലിന്‍െറ മകന്‍ മാഖീറിന്‍െറ വീട്ടിലുണ്ട്, സീബ പറഞ്ഞു.
Verse 5: അപ്പോള്‍, ദാവീദ് ലോദേബാറില്‍ അമ്മിയേലിന്‍െറ മകന്‍ മാഖീറിന്‍െറ വീട്ടിലേക്ക് ആളയച്ച് അവനെ വരുത്തി.
Verse 6: സാവൂളിന്‍െറ മകനായ ജോനാഥാന്‍െറ മകന്‍ മെഫിബോഷെത്ത് ദാവീദിന്‍െറ യടുക്കല്‍ വന്നു സാഷ്‌ടാംഗം നമസ്‌കരിച്ചു. മെഫിബോഷെത്ത്, ദാവീദു വിളിച്ചു. അടിയന്‍ ഇതാ, അവന്‍ വിളികേട്ടു.
Verse 7: ദാവീദ് അവനോ ടു പറഞ്ഞു: ഭയപ്പെടേണ്ട. നിന്‍െറ പിതാവായ ജോനാഥാനെപ്രതി ഞാന്‍ നിന്നോടു ദയ കാണിക്കും. നിന്‍െറ പിതാമഹനായ സാവൂളിന്‍െറ ഭൂമിയെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. നീ എപ്പോഴും എന്നോടൊപ്പം ഭക്‌ഷണം കഴിക്കുകയും ചെയ്യും.
Verse 8: ചത്തനായ്‌ക്കു തുല്യനായ എന്നോട് കരുണ കാണിക്കാന്‍ അങ്ങേക്കു തോന്നിയല്ലോ, മെഫിബോഷെത്ത് നമിച്ചുകൊണ്ടുപറഞ്ഞു.
Verse 9: രാജാവ് സാവൂളിന്‍െറ ഭൃത്യന്‍ സീബയെ വിളിച്ചു പറഞ്ഞു: സാവൂളിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാന്‍ നിന്‍െറ യജമാനന്‍െറ മകനു നല്‍കിയിരിക്കുന്നു.
Verse 10: നീയും മക്കളും ദാസന്‍മാരും കൃഷിചെയ്‌തു നിന്‍െറ യജമാനന്‍െറ മകനു ഭക്‌ഷണത്തിനുള്ള വക കൊണ്ടുവരണം. മെഫിബോഷെത്ത് എപ്പോഴും എന്നോടൊപ്പം ഭക്‌ഷണം കഴിക്കും. സീബയ്‌ക്കു പതിനഞ്ചു പുത്രന്‍മാരും ഇരുപതു ദാസന്‍മാരുമുണ്ടായിരുന്നു.
Verse 11: എന്‍െറ യജമാനനായരാജാവ് കല്‍പിക്കുന്നതുപോലെ അടിയന്‍ ചെയ്യാം, സീബ പറഞ്ഞു. അങ്ങനെ രാജാവിന്‍െറ പുത്രന്‍മാരില്‍ ഒരുവനെപ്പോലെ മെഫിബോഷെത്ത് ദാവീദിന്‍െറ മേശയില്‍ ഭക്‌ഷിച്ചുപോന്നു.
Verse 12: മെഫിബോഷെത്തിന് ഒരു കൊച്ചുമകന്‍ ഉണ്ടായിരുന്നു, മീക്കാ. സീബയുടെ വീട്ടിലുണ്ടായിരുന്നവരെല്ലാം മെഫിബോഷെത്തിന്‍െറ ദാസന്‍മാരായിത്തീര്‍ന്നു.
Verse 13: അങ്ങനെ മെഫിബോഷെത്ത് ജറുസെലേമില്‍ പാര്‍ത്ത് എപ്പോഴും രാജാവിന്‍െറ മേശയില്‍ ഭക്‌ഷണം കഴിച്ചുപോന്നു. അവന്‍െറ രണ്ടു കാലിനും മുടന്തായിരുന്നു.