Verse 1: കര്‍ത്താവ് വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്‌ടപ്പെടുത്താന്‍ ദാവീദിനെ പ്രരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുക എന്ന് കര്‍ത്താവ് അവനോടു കല്‍പിച്ചു.
Verse 2: രാജാവ് യോവാബിനോടും സൈന്യത്തലവന്‍മാരോടും പറഞ്ഞു: ദാന്‍മുതല്‍ബേര്‍ഷെബാവരെയുള്ള ഇസ്രായേല്‍ ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യ അറിയണം.
Verse 3: എന്നാല്‍, യോവാബ് പറഞ്ഞു: രാജാവേ, അങ്ങയുടെ ദൈവമായ കര്‍ത്താവ് ജനത്തെ ഇന്നുള്ളതിന്‍െറ നൂറിരട്ടി വര്‍ധിപ്പിക്കട്ടെ! അതു കാണാന്‍ അങ്ങേക്ക് ഇടവരട്ടെ! പക്‌ഷേ, അങ്ങേക്ക് ഇതിലിത്ര താത്‌പര്യം എന്താണ്?
Verse 4: യോവാബും പടനായകന്‍മാരും രാജകല്‍പനയ്‌ക്കു വഴങ്ങി. ഇസ്രായേല്‍ജനത്തെ എണ്ണാന്‍ അവര്‍ രാജസന്നിധിയില്‍നിന്നുപുറപ്പെട്ടു.
Verse 5: അവര്‍ജോര്‍ദാന്‍ കടന്ന് താഴ്‌വരയുടെ മധ്യത്തിലുള്ള അരോവറില്‍നിന്ന് ആരംഭിച്ച് ഗാദിലേക്കുംയാസറിലേക്കും പോയി.
Verse 6: അവര്‍ ഗിലെയാദിലും ഹിത്യരുടെ ദേശമായ കാദെഷിലും എത്തി. പിന്നെ ദാനിലേക്കും, അവിടെനിന്ന് സീദോനിലേക്കും പോയി.
Verse 7: കോട്ടകെട്ടിയ ടയിര്‍പ്പട്ടണത്തിലും ഹിവ്യരുടെയും കാനാന്യരുടെയും എല്ലാ പട്ടണങ്ങളിലും അവസാനം യൂദായുടെ നെഗെബിലുള്ള ബേര്‍ഷെബായിലും അവര്‍ എത്തി.
Verse 8: അവര്‍ ദേശമെല്ലാം സഞ്ചരിച്ച് ഒന്‍പതു മാസവും ഇരുപതു ദിവ സവും കഴിഞ്ഞു ജറുസലെമിലെത്തി.
Verse 9: യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു.സൈന്യസേവനത്തിനു പറ്റിയവര്‍ ഇസ്രായേലില്‍ എട്ടു ലക്‌ഷവും യൂദായില്‍ അഞ്ചു ലക്‌ഷവും ഉണ്ടായിരുന്നു.
Verse 10: ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോള്‍ ദാവീദിനു മനസ്‌സാക്‌ഷിക്കുത്തുണ്ടായി. ദാവീദ് കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍ കൊടുംപാപം ചെയ്‌തിരിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ ദാസന്‍െറ പാപം പൊറുക്കണമേ! ഞാന്‍ വലിയ ഭോഷത്തം പ്രവര്‍ത്തിച്ചിരിക്കുന്നു.
Verse 11: ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ അവന്‍െറ ദീര്‍ഘദര്‍ശിയായ ഗാദ്‌പ്രവാചകനോടു കര്‍ത്താവ് അരുളിച്ചെയ്‌തു:
Verse 12: നീ ചെന്ന് ദാവീദിനോടു പറയുക. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ മൂന്നു കാര്യങ്ങള്‍. അതിലൊന്നു തിരഞ്ഞെടുത്തുകൊള്ളുക. അതു ഞാന്‍ നിന്നോടു ചെയ്യും.
Verse 13: ഗാദ്, ദാവീദിന്‍െറ അടുക്കല്‍ വന്നു പറഞ്ഞു: നിന്‍െറ രാജ്യത്ത് മൂന്നുവര്‍ഷം ക്‌ഷാമമുണ്ടാകുകയോ, നീ ശത്രുക്കളില്‍നിന്നു മൂന്നു മാസം ഒളിവില്‍ പാര്‍ക്കുകയോ നിന്‍െറ രാജ്യത്ത് മൂന്നു ദിവസം പകര്‍ച്ചവ്യാധി ഉണ്ടാവുകയോ ഏതു വേണം? എന്നെ അയച്ചവനു ഞാന്‍ മറുപടി കൊടുക്കേണ്ടതിന് നീ ആലോചിച്ച് ഉത്തരം നല്‍കുക.
Verse 14: ദാവീദ് ഗാദിനോടു പറഞ്ഞു: ഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു. കര്‍ത്താവിന്‍െറ കരംതന്നെ നമ്മുടെമേല്‍ പതിച്ചുകൊള്ളട്ടെ; എന്തെന്നാല്‍, അവിടുന്നു അതിദയാലുവാണല്ലോ. എന്നാല്‍, ഞാന്‍ മനുഷ്യരുടെ പിടിയിലകപ്പെടാതിരിക്കട്ടെ!
Verse 15: അങ്ങനെ അന്നു പ്രഭാതംമുതല്‍ നിശ്‌ചിതസമയംവരെ കര്‍ത്താവ് ഒരു പകര്‍ച്ചവ്യാധി അയച്ചു. ദാന്‍മുതല്‍ ബേര്‍ഷെബാ വരെ ജനത്തില്‍ എഴുപതിനായിരംപേര്‍ മരിച്ചു.
Verse 16: കര്‍ത്താവിന്‍െറ ദൂതന്‍ ജറുസലെം നശിപ്പിക്കാന്‍ കൈനീട്ടിയപ്പോള്‍ കര്‍ത്താവ് ആ തിന്‍മയെപ്പറ്റി അനുതപിച്ചു. സംഹാരദൂതനോട് അവിടുന്നു കല്‍പിച്ചു: മതി, കൈ പിന്‍വലിക്കുക. കര്‍ത്താവിന്‍െറ ദൂതന്‍ ജബൂസ്യനായ അരവ്‌നായുടെ മെതിക്കളത്തിനടുത്തായിരുന്നു.
Verse 17: സംഹാരദൂതനെ കണ്ടിട്ട് ദാവീദ് കര്‍ത്താവിനോട് അപേക്‌ഷിച്ചു: ഞാനല്ലേ കുറ്റക്കാരന്‍? തെറ്റുചെയ്‌തത് ഞാനല്ലേ? ഈ പാവപ്പെട്ട ജനം എന്തു ദോഷം ചെയ്‌തു? എന്നെയും എന്‍െറ പിതൃഭവനത്തെയും ശിക്‌ഷിച്ചാലും.
Verse 18: അന്നുതന്നെ ഗാദ് ദാവീദിന്‍െറ അടുക്കല്‍ച്ചെന്നു പറഞ്ഞു: ജബൂസ്യനായ അരവ് നായുടെ മെതിക്കളത്തില്‍ ചെന്ന് കര്‍ത്താവിനൊരു ബലിപീഠം പണിയുക.
Verse 19: ദാവീദ് കര്‍ത്താവിന്‍െറ കല്‍പനയുസരിച്ച് ഗാദ് പറഞ്ഞപ്രകാരം ചെന്നു.
Verse 20: അരവ്‌നാ തല ഉയര്‍ത്തി നോക്കിയപ്പോള്‍ രാജാവും ഭൃത്യന്‍മാരും തന്‍െറ അടുത്തേക്കു വരുന്നതു കണ്ടു, അവന്‍ ചെന്നു രാജാവിന്‍െറ മുമ്പില്‍ സാഷ്‌ടാംഗം പ്രണമിച്ചു.
Verse 21: അവന്‍ ചോദിച്ചു: പ്രഭോ, ഇങ്ങോട്ട് എഴുന്നള്ളിയതെന്തിന്? ദാവീദ് പറഞ്ഞു: മഹാമാരി ജനത്തില്‍നിന്നകലേണ്ടതിന് കര്‍ത്താവിന് ഒരു ബലിപീഠം പണിയാന്‍ നിന്‍െറ മെതിക്കളം വാങ്ങുവാന്‍ തന്നെ.
Verse 22: അരവ്‌നാ ദാവീദിനോടു പറഞ്ഞു:യജമാനനേ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിന് ഇതാ കാളകള്‍, വിറകിന് ഇതാ മെതിവണ്ടികളും നുകങ്ങളും.
Verse 23: രാജാവേ, അരവ്‌നാ ഇതെല്ലാം രാജാവിനു തരുന്നു. അവന്‍ തുടര്‍ന്നു: അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങില്‍ സംപ്രീതനാകട്ടെ!
Verse 24: ദാവീദ് അരവ്‌നായോടു പറഞ്ഞു: ഇല്ല, വിലയ്‌ക്കു മാത്രമേ ഞാനിതു വാങ്ങു. എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്‍െറ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല. അങ്ങനെ ദാവീദ് അന്‍പതു ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി.
Verse 25: അവിടെ ബലിപീഠം പണിത് ദാവീദ് കര്‍ത്താവിനു ദഹനബലികളും സമാധാന ബലികളും അര്‍പ്പിച്ചു. കര്‍ത്താവ് ദാവീദിന്‍െറ പ്രാര്‍ഥന കേട്ടു; ഇസ്രായേലില്‍ നിന്നു മഹാമാരി വിട്ടുപോയി.