Verse 1: ദാവീദ് മലമുകള്‍ കടന്നു കുറച്ചു ദൂരം ചെന്നപ്പോള്‍ മെഫിബോഷെത്തിന്‍െറ ദാസ നായ സീബയെ കണ്ടുമുട്ടി. അവന്‍െറ യടുക്കല്‍ രണ്ടു കഴുതകളുണ്ടായിരുന്നു. അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറുകുല വേനല്‍കാലഫലങ്ങളും ഒരു തോല്‍ക്കുടം വീഞ്ഞും ഉണ്ടായിരുന്നു.
Verse 2: രാജാവ് സീബയോട് ചോദിച്ചു: ഇവയെല്ലാം നീ എന്തു ചെയ്യാന്‍ പോകുന്നു? കഴുതകള്‍ രാജാവിന്‍െറ വീട്ടുകാര്‍ക്കു കയറാനും, അപ്പവും പഴവും ദാസന്‍മാര്‍ക്കു തിന്നാനും, വീഞ്ഞ് മരുഭൂമിയില്‍ വച്ചു തളരുമ്പോള്‍ അവര്‍ക്കു കുടിക്കാനുമത്ര, സീബ മറുപടി പറഞ്ഞു.
Verse 3: നിന്‍െറ യജമാനന്‍െറ പുത്രന്‍ എവിടെ? രാജാവ് അവനോടു ചോദിച്ചു. സീബ പറഞ്ഞു: അവന്‍ ജറുസലെമില്‍ പാര്‍ക്കുന്നു. തന്‍െറ പിതാവിന്‍െറ സിംഹാസനം ഇസ്രായേല്‍ക്കാര്‍ ഇന്ന് തനിക്കു തിരികെത്തരുമെന്ന് അവന്‍ കരുതുന്നു.
Verse 4: അപ്പോള്‍, രാജാവ് സീബയോടു കല്‍പിച്ചു: ഇതാ മെഫിബോഷെത്തിനുള്ളതെല്ലാം നിന്‍േറ താകുന്നു. സീബ പറഞ്ഞു: ഈ ദാസന്‍െറ മേല്‍ അങ്ങയുടെ പ്രീതി എപ്പോഴും ഉണ്ടായിരിക്കട്ടെ.
Verse 5: ദാവീദ്‌രാജാവ് ബഹൂറിമില്‍ എത്തിയപ്പോള്‍ സാവൂളിന്‍െറ ബന്‌ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപം ചൊരിഞ്ഞുകൊണ്ട് പുറപ്പെട്ടു വന്നു.
Verse 6: അവന്‍ ദാവീദിന്‍െറയും ദാസന്‍മാരുടെയും നേരേ കല്ലെറിയാന്‍ തുടങ്ങി. അനുചരന്‍മാരും അംഗരക്‌ഷകന്‍മാരും രാജാവിന്‍െറ ഇടത്തും വലത്തും നിന്നു.
Verse 7: ഷിമെയി ശപിച്ചു പറഞ്ഞു: കൊലപാതകീ, നീചാ, കടന്നുപോകൂ.
Verse 8: സാവൂളിന്‍െറ സ്‌ഥാനത്തു വാഴുന്ന നീ അവന്‍െറ കുടുംബാംഗങ്ങളെ കൊന്നതിനു കര്‍ത്താവു പ്രതികാരം ചെയ്‌തിരിക്കുന്നു. കര്‍ത്താവ് നിന്‍െറ മകന്‍ അബ്‌സലോമിനു രാജത്വം നല്‍കിയിരിക്കുന്നു. നിന്‍െറ നാശമടുത്തു. നീ രക്‌തംചൊരിഞ്ഞവനാണ്.
Verse 9: അപ്പോള്‍, സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: ഈ ചത്ത പട്ടി എന്‍െറ യജമാനനായരാജാവിനെ ശപിക്കുന്നുവോ? ഞാന്‍ അവന്‍െറ തല വെട്ടിക്കളയട്ടെ?
Verse 10: എന്നാല്‍, രാജാവു പറഞ്ഞു:സെരൂയപുത്രന്‍മാരേ നിങ്ങള്‍ക്ക് എന്തുകാര്യം? ദാവീദിനെ ശപിക്കുക എന്നു കര്‍ത്താവ് കല്‍പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കില്‍ അരുതെന്നു പറയുവാന്‍ ആര്‍ക്കു കഴിയും?
Verse 11: ദാവീദ് അബിഷായിയോടും തന്‍െറ ദാസന്‍മാരോടും പറഞ്ഞു: ഇതാ, എന്‍െറ മകന്‍ തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. ഈ ബഞ്ചമിന്‍ വംശജന്‍ ഇങ്ങനെ ചെയ്യുന്നതില്‍ പിന്നെ എന്തദ്‌ഭുതം? അവനെ വെറുതെ വിട്ടേക്കൂ, അവന്‍ ശപിക്കട്ടെ. കര്‍ത്താവ് കല്‍പിച്ചതുകൊണ്ടത്ര അവന്‍ ശപിക്കുന്നത്.
Verse 12: കര്‍ത്താവ് എന്‍െറ കഷ്‌ടത കണ്ട് അവന്‍െറ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.
Verse 13: അങ്ങനെ, ദാവീദും കൂടെയുള്ളവരുംയാത്ര തുടര്‍ന്നു. മലമുകളില്‍ ദാവീദിന്‍െറ വഴിക്കു സമാന്തരമായി ഷിമെയിയും നടന്നു. അവന്‍ ശപിക്കുകയും കല്ലും മണ്ണും വാരി എറിയുകയും ചെയ്‌തുകൊണ്ടിരുന്നു.
Verse 14: രാജാവും കൂടെയുള്ളവരും ക്‌ഷീണരായി ജോര്‍ദാനിലെത്തി. അവര്‍ അവിടെ വിശ്ര മിച്ചു.
Verse 15: അബ്‌സലോമും കൂടെയുള്ള ഇസ്രായേല്‍ക്കാരും ജറുസലെമിലെത്തി. അഹിഥോഫെലും കൂടെയുണ്ടായിരുന്നു.
Verse 16: ദാവീദിന്‍െറ വിശ്വസ്‌ത സുഹൃത്ത് അര്‍ഖ്യനായ ഹൂഷായി അബ്‌സലോമിന്‍െറ അടുത്തുവന്നു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ!
Verse 17: അബ്‌സലോം അവനോടു ചോദിച്ചു: നിന്‍െറ സുഹൃത്തിനോടുള്ള വിശ്വസ്‌തത ഇങ്ങനെയോ? അവനോടുകൂടെ പോകാഞ്ഞതെന്ത്?
Verse 18: ഇല്ല, കര്‍ത്താവും ഈ ജനവും ഇസ്രായേല്യരും തിരഞ്ഞെടുത്തവന്‍െറ ഭാഗത്തത്ര ഞാന്‍. ഞാന്‍ അവനോടുകൂടെ നില്‍ക്കും.
Verse 19: എന്‍െറ യജമാനന്‍െറ മകനെയല്ലാതെ ഞാന്‍ ആരെ സേവിക്കും? നിന്‍െറ പിതാവിനെ സേവിച്ചതുപോലെതന്നെ, ഇനി ഞാന്‍ നിന്നെ സേവിക്കും, ഹൂഷായി മറുപടി പറഞ്ഞു.
Verse 20: അപ്പോള്‍ അബ്‌സലോം അഹിഥോഫെലിനോടു പറഞ്ഞു: നമ്മളെന്തു ചെയ്യണം? നിനക്കെന്തു തോന്നുന്നു?
Verse 21: അവന്‍ അബ്‌സലോമിനോടു പറഞ്ഞു:കൊട്ടാരം സൂക്‌ഷിക്കാന്‍ നിന്‍െറ പിതാവു വിട്ടിട്ടുപോയ അവന്‍െറ ഉപനാരികളുമായി ശയിക്കുക. അങ്ങനെ നിന്‍െറ പിതാവിന്‍െറ വെറുപ്പിനു നീ പാത്രമായെന്ന് ഇസ്രായേല്‍ അറിയും. നിന്‍െറ അനുയായികള്‍ക്ക് ഇതു ധൈര്യം കൊടുക്കും.
Verse 22: അവര്‍ അബ്‌സലോമിനു കൊട്ടാരത്തിനു മുകളില്‍ ഒരു കൂടാരം ഒരുക്കി. അവിടെ ഇസ്രായേല്‍ക്കാര്‍ കാണ്‍കെ അബ്‌സലോം തന്‍െറ പിതാവിന്‍െറ ഉപനാരികളെ പ്രാപിച്ചു.
Verse 23: അക്കാലത്ത് അഹിഥോഫെല്‍ നല്‍കിയ ഏതൊരുപദേശവും ദൈവവെളിപാടുപോലെ സ്വീകരിക്കപ്പെട്ടിരുന്നു. ദാവീദും അബ്‌സലോമും അവന്‍െറ ഉപദേശം അത്ര വിലമതിച്ചിരുന്നു.