Verse 1: അഹിഥോഫെല്‍ അബ്‌സലോമിനോടു ചോദിച്ചു: പന്തീരായിരം പേരെയുംകൂട്ടി ഇന്നു രാത്രി ഞാന്‍ ദാവീദിനെ പിന്തുടരട്ടെ.
Verse 2: അവന്‍ ക്‌ഷീണിച്ചു ധൈര്യം കെട്ടിരിക്കുമ്പോള്‍ ഞാന്‍ ചെന്ന് ആക്രമിക്കും. കൂടെയുള്ളവര്‍ ഓടിപ്പോകും. രാജാവിനെ മാത്രം ഞാന്‍ കൊന്നു കളയും.
Verse 3: മണവാട്ടി മണവാളന്‍െറ അടുത്തേക്കു വരുന്നതുപോലെ അവന്‍െറ അനുചരന്‍മാരെ നിന്‍െറ അടുത്തേക്ക് ഞാന്‍ തിരികെ കൊണ്ടുവരും. ഒരാളെ മാത്രമേ നീ കൊല്ലാന്‍ നോക്കുന്നുള്ളു. മറ്റെല്ലാവരും സുരക്‌ഷിതരായിരിക്കും.
Verse 4: അബ്‌സലോമിനും ഇസ്രായേല്‍ ശ്രഷ്‌ഠന്‍മാര്‍ക്കും ഈ ഉപദേശം ഇഷ്‌ടപ്പെട്ടു.
Verse 5: അബ്‌സലോം പറഞ്ഞു: അര്‍ഖ്യനായ ഹൂഷായിയെ വിളിക്കുക. അവന്‍ എന്തു പറയുന്നുവെന്ന് കേള്‍ക്കാം.
Verse 6: അവന്‍ എത്തിയപ്പോള്‍ അബ്‌സലോം പറഞ്ഞു: അഹിഥോഫെലിന്‍െറ ഉപദേശം ഇതാണ്.
Verse 7: ഇതു നാം സ്വീകരിക്കണമോ? അല്ലെങ്കില്‍, എന്തു ചെയ്യണമെന്നു നീ പറയുക.
Verse 8: ഹൂഷായി പറഞ്ഞു: ഇക്കുറി അഹിഥോഫെലിന്‍െറ ഉപദേശം പറ്റിയില്ല. അവന്‍ തുടര്‍ന്നു: നിന്‍െറ പിതാവും അനുയായികളും ധീരന്‍മാരാണ്. കുട്ടികള്‍ അപഹരിക്കപ്പെട്ട പെണ്‍കരടിയെപ്പോലെ അവര്‍ ക്‌ഷോഭിച്ചിരിക്കുകയാണെന്നു നിനക്കറിയാം. കൂടാതെ, നിന്‍െറ പിതാവുയുദ്‌ധനിപുണനാണ്. അവന്‍ അനുചരന്‍മാരോടുകൂടെ രാത്രി പാര്‍ക്കുകയില്ല.
Verse 9: ഇപ്പോള്‍ത്തന്നെ വല്ല ഗുഹയിലോ മറ്റെവിടെയെങ്കിലുമോ അവന്‍ ഒളിച്ചിരിക്കുകയായിരിക്കും. ദാവീദിന്‍െറ ആക്രമണത്തില്‍ നിന്‍െറ അനുയായികള്‍ ആരെങ്കിലും മരിച്ചെന്നുകേട്ടാല്‍ നിന്‍െറ ആളുകള്‍ കൂട്ടക്കൊലയ്‌ക്ക് ഇരയായെന്നു വാര്‍ത്ത പരക്കും.
Verse 10: അപ്പോള്‍, നിന്‍െറ പടയാളികളില്‍ സിംഹത്തെപ്പോലെ നിര്‍ഭയരായവര്‍ക്കുപോലും ചാഞ്ചല്യമുണ്ടാകും. നിന്‍െറ പിതാവ് വീരനും കൂടെയുള്ള വര്‍ പരാക്രമികളുമാണെന്ന് ഇസ്രായേലില്‍ ആര്‍ക്കുമറിയാം. എന്‍െറ ഉപദേശം ഇതാണ്.
Verse 11: ദാന്‍മുതല്‍ ബേര്‍ഷെബാവരെ, കടല്‍ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമായ ഇസ്രായേല്യരെ ഒരുമിച്ചുകൂട്ടി നീ തന്നെ അവരെയുദ്‌ധത്തില്‍ നയിക്കണം.
Verse 12: ദാവീദ് എവിടെയായിരുന്നാലും നമുക്ക് അവനെ കണ്ടുപിടിക്കാം. നിലത്തു മഞ്ഞുതുള്ളി വീഴുന്നതുപോലെ നാം അവന്‍െറ മേല്‍ ചാടിവീഴും. അവനോ കൂടെയുള്ളവരോ ജീവനോടെ ശേഷിക്കുകയില്ല.
Verse 13: അവന്‍ ഏതെങ്കിലും പട്ടണത്തിലേക്കു പിന്‍വാങ്ങിയാല്‍ എല്ലാ ഇസ്രായേല്‍ക്കാരുംകൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി താഴ്‌വരയിലേക്കു വലിച്ചിടും. ഒരൊറ്റ കല്‍ക്കഷണംപോലും അവിടെ ശേഷിക്കുകയില്ല.
Verse 14: അര്‍ഖ്യനായ ഹൂഷായിയുടെ ആലോചന അഹിഥോഫെലിന്‍േറതിനെക്കാള്‍ മെച്ചംതന്നെ, അബ്‌സലോമും എല്ലാ ഇസ്രായേല്യരും പറഞ്ഞു. അബ്‌സലോമിന് അനര്‍ഥം വരേണ്ടതിന് അഹിഥോഫെലിന്‍െറ നല്ല ആലോചന സ്വീകരിക്കപ്പെടാതിരിക്കാന്‍ കര്‍ത്താവ് നിശ്‌ചയിച്ചിരുന്നു.
Verse 15: പിന്നെ അഹിഥോഫെല്‍ അബ്‌സലോമിനും ഇസ്രായേല്‍ നേതാക്കന്‍മാര്‍ക്കും നല്‍കിയ ഉപദേശത്തെക്കുറിച്ചും താന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ചും ഹൂഷായി പുരോഹിതന്‍മാരായ സാദോക്കിനോടും അബിയാഥറിനോടും പറഞ്ഞു.
Verse 16: രാജാവും ആളുകളും കൊല്ലപ്പെടാതിരിക്കാന്‍, മരുഭൂമിയിലെ കടവില്‍ രാത്രി കഴിച്ചുകൂട്ടാതെ പെട്ടെന്ന് നദികടന്നു പോകാന്‍ ദാവീദിനെ ഉടന്‍തന്നെ അറിയിക്കുക, ഹൂഷായി ആവശ്യപ്പെട്ടു.
Verse 17: പട്ടണത്തില്‍വച്ച് തങ്ങളെ ആരും കാണാതെ ജോനാഥാനും അഹിമാസും എന്‍റോഗലില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു; ഒരു വേലക്കാരി ചെന്ന് സംഭവിക്കുന്നതെല്ലാം അവരെ അറിയിക്കും, അവര്‍ ചെന്ന് ദാവീദ് രാജാവിനോടു പറയും.
Verse 18: എന്നാല്‍, ഇപ്രാവശ്യം ഒരു ബാലന്‍ അവരെ കണ്ടു. അവന്‍ അബ്‌സലോമിനോടു പറഞ്ഞു. അതുകൊണ്ട് അവരിരുവരും വേഗം പോയി ബഹൂറിമില്‍ ഒരു വീട്ടില്‍ച്ചെന്നു. അവിടെ മുറ്റത്ത് ഒരു കിണര്‍ ഉണ്ടായിരുന്നു. അവര്‍ അതില്‍ ഒളിച്ചിരുന്നു.
Verse 19: വീട്ടുകാരി കിണറ്റിനു മുകളില്‍ മൂടുവിരിയിട്ട് അതില്‍ ധാന്യം നിരത്തി. അങ്ങനെ സംഗതി ആരും അറിയാനിടയായില്ല.
Verse 20: അബ്‌സലോമിന്‍െറ ഭൃത്യന്‍മാര്‍ ആ വീട്ടില്‍ വന്നു സ്‌ത്രീയോടു ചോദിച്ചു: അഹിമാസും ജോനാഥാനും എവിടെ? അവള്‍ പറഞ്ഞു: അവര്‍ നദികടന്നുപോയി. അവര്‍ അവരെ അന്വേഷിച്ചിട്ടു കാണായ്‌കയാല്‍ ജറുസലെമിലേക്കു മടങ്ങി.
Verse 21: അവര്‍ പോയപ്പോള്‍ ജോനാഥാനും അഹിമാസും കിണ റ്റില്‍ നിന്നു കയറിച്ചെന്ന് ദാവീദ് രാജാവിനോടു പറഞ്ഞു. എഴുന്നേറ്റ് അതിവേഗം അക്കരെ കടക്കുക. അഹിഥോഫെല്‍ നിനക്കെതിരായി ആലോചന നടത്തിയിരിക്കുന്നു.
Verse 22: അപ്പോള്‍ ദാവീദും കൂടെയുള്ളവരും ജോര്‍ദാന്‍ കടന്നു. നേരം വെളുക്കാറായപ്പോഴേക്കും എല്ലാവരും ജോര്‍ദാന്‍ കടന്നു.
Verse 23: തന്‍െറ ഉപദേശം സ്വീകരിച്ചില്ലെന്നു കണ്ടപ്പോള്‍ അഹിഥോഫെല്‍ കഴുതയ്‌ക്കു ജീനിയിട്ടു തന്‍െറ പട്ടണത്തിലേക്കു പോയി. വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയതിനുശേഷം അവന്‍ തൂങ്ങി മരിച്ചു.
Verse 24: അവനെ കുടുംബക്കല്ലറയില്‍ അടക്കി. ദാവീദ് മഹനയീമിലെത്തി. അബ്‌സലോം എല്ലാ ഇസ്രായേ ല്യരോടുമൊപ്പം ജോര്‍ദാന്‍ കടന്നു.
Verse 25: യോവാബിനു പകരം അമാസയെ അബ്‌സലോംസേനാധിപതിയാക്കിയിരുന്നു. അമാസ ഇസ്‌മായേല്യനായ ഇത്രായുടെ മകനായിരുന്നു. നാഹാഷിന്‍െറ മകളും യോവാബിന്‍െറ അമ്മസെരൂയയുടെ സഹോദരിയുമായ അബീഗല്‍ ആയിരുന്നു അവന്‍െറ ഭാര്യ.
Verse 26: ഇസ്രായേല്യരും അബ്‌സലോമും ഗിലയാദുദേശത്തു താവളമടിച്ചു.
Verse 27: ദാവീദ് മഹനയീമിലെത്തിയപ്പോള്‍ അമ്മോന്യനഗരമായ റബ്‌ബായില്‍ നിന്നുള്ള നാഹാഷിന്‍െറ മകന്‍ ഷോബിയും ലോദേബാറില്‍ നിന്നുള്ള അമ്മീയേലിന്‍െറ മകന്‍ മാക്കീറും റോഗെലിമില്‍ നിന്നുള്ള ഗിലയാദുകാരന്‍ ബര്‍സില്ലായിയും,
Verse 28: കിടക്ക, തളികകള്‍, മണ്‍പാത്രങ്ങള്‍ ഇവയും ദാവീദിനും കൂടെയുള്ളവര്‍ക്കും ഭക്‌ഷിക്കാന്‍ ഗോതമ്പ്,യവം, മാവ്, മലര്‍, അമരയ്‌ക്കാ, പയര്‍,
Verse 29: തേന്‍, തൈര്, ആട്, പാല്‍ക്കട്ടി മുതലായവയും കൊണ്ടുവന്നു. മരുഭൂമിയില്‍ ദാവീദിനും കൂടെയുള്ളവര്‍ക്കും വിശപ്പും ദാഹവും ക്‌ഷീണവുമുണ്ടായിരിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.