Verse 1: അബ്‌നേര്‍ ഹെബ്രാണില്‍വച്ചു മരിച്ചെന്നു കേട്ടപ്പോള്‍ സാവൂളിന്‍െറ മകന്‍ ഇഷ്‌ബോഷെത്ത് നഷ്‌ടധൈര്യനായി. ഇസ്രായേല്‍ മുഴുവന്‍ അമ്പരന്നു.
Verse 2: സാവൂളിന്‍െറ മകനു രണ്ടു കൊള്ളത്തലവന്‍മാരുണ്ടായിരുന്നു. ബാനായും റേഖാബും. ബറോത്തില്‍നിന്നുള്ള ബഞ്ചമിന്‍ഗോത്രക്കാരനായ റിമ്മോന്‍െറ പുത്രന്‍മാരായിരുന്നു ഇവര്‍. ബറോത്ത് ബഞ്ചമിന്‍െറ ഭാഗമായി കരുതപ്പെടുന്നു.
Verse 3: ബറോത്യര്‍ ഗിത്തയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെ അവിടെ പരദേശികളായി വസിക്കുന്നു.
Verse 4: സാവൂളിന്‍െറ മകന്‍ ജോനാഥാന് മുടന്തനായിത്തീര്‍ന്ന ഒരു പുത്രനുണ്ടായിരുന്നു. സാവൂളിനെയും ജോനാഥാനെയും കുറിച്ചുള്ള വാര്‍ത്ത ജസ്രലില്‍നിന്നെത്തുമ്പോള്‍ അവന് അഞ്ചുവയസ്‌സുണ്ടായിരുന്നു. അവന്‍െറ വളര്‍ത്തമ്മഅവനെയും എടുത്തുകൊണ്ടോടി. അവള്‍ തിടുക്കത്തില്‍ ഓടവേ അവന്‍ വീണ് ഇരുകാലിലും മുടന്തുണ്ടായി. മെഫിബോഷെത്ത് എന്നായിരുന്നു അവന്‍െറ പേര്‍.
Verse 5: ബറോത്യനായ റിമ്മോന്‍െറ പുത്രന്‍മാരായ റേഖാബും ബാനായും ഇഷ്‌ബോഷെത്തിന്‍െറ അടുക്കലേക്കു പുറപ്പെട്ടു. ഉച്ചയായപ്പോഴേക്കും അവര്‍ അവന്‍െറ വീട്ടിലെത്തി. അവന്‍ വിശ്രമിക്കുകയായിരുന്നു.
Verse 6: വാതില്‍ക്കല്‍ ഗോതമ്പു പാറ്റിക്കൊണ്ടിരുന്ന സ്‌ത്രീ മയക്കം പിടിച്ച് ഉറങ്ങിപ്പോയതുകൊണ്ട് റേഖാബും സഹോദരന്‍ ബാനായും വീട്ടിനുള്ളിലേക്കു പതുങ്ങിക്കടന്നു.
Verse 7: അവര്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഇഷ്‌ബോഷെത്ത് ഉറക്ക റയില്‍ കിടക്കുകയായിരുന്നു. അവര്‍ അവനെ വെട്ടിക്കൊന്നു. മുറിച്ചെടുത്ത തലയുമായി അവര്‍ രാത്രിമുഴുവന്‍ അരാബായിലൂടെയാത്ര ചെയ്‌തു.
Verse 8: അവര്‍ ഇഷ്‌ബോഷെത്തിന്‍െറ തല ഹെബ്രാണില്‍ ദാവീദിന്‍െറ മുമ്പില്‍ കൊണ്ടുവന്ന്, രാജാവിനോടു പറഞ്ഞു: നിന്നെ വധിക്കാന്‍ ശ്രമി ച്ചനിന്‍െറ ശത്രുവായ സാവൂളിന്‍െറ മകന്‍ ഇഷ്‌ബോഷെത്തിന്‍െറ തല ഇതാ. ഇന്ന് എന്‍െറ യജ മാനനായരാജാവിനുവേണ്ടി കര്‍ത്താവ് സാവൂളിനോടും അവന്‍െറ സന്തതിയോടും പ്രതികാരം ചെയ്‌തിരിക്കുന്നു.
Verse 9: എന്നാല്‍ ദാവീദ് ബറോത്യനായ റിമ്മോന്‍െറ മക്കള്‍ റേഖാബിനോടും ബാനായോടും പറഞ്ഞു:
Verse 10: എന്നെ സകല വിപത്തുകളിലും നിന്നു രക്‌ഷിച്ച, ജീവിക്കുന്ന കര്‍ത്താവാണേ, സദ്വാര്‍ത്ത എന്ന ഭാവത്തില്‍ ഇതാ സാവൂള്‍ മരിച്ചിരിക്കുന്നു എന്ന് എന്നോടു പറഞ്ഞവനെ ഞാന്‍ സിക്‌ലാഗില്‍വച്ച്‌കൊന്നുകളഞ്ഞു. ഇതായിരുന്നു അവന്‍െറ ശുഭവാര്‍ത്തയ്‌ക്കുള്ള എന്‍െറ പ്രതിഫലം.
Verse 11: സ്വഭവനത്തില്‍ ഉറങ്ങിക്കിടന്ന ഒരു നീതിമാനെ കൊന്നുകളഞ്ഞദുഷ്‌ടന്‍മാരോട് ഞാന്‍ എത്രയധികം പ്രതികാരം ചെയ്യുകയില്ല! അവന്‍െറ രക്‌തത്തിനു ഞാന്‍ പകരം വീട്ടി നിങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചുകളയാതിരിക്കുമോ?
Verse 12: ദാവീദ് തന്‍െറ സേവകരോടു കല്‍പിച്ചു. അവര്‍ അവരെക്കൊന്ന്,കൈകാലുകള്‍ മുറിച്ചെടുത്ത് ഹെബ്രാണിലെ കുളത്തിനരികെ അവരെ തൂക്കി. എന്നാല്‍, ഇഷ്‌ബോഷെത്തിന്‍െറ തല അവര്‍ഹെബ്രാണില്‍ അബ്‌നേറിന്‍െറ കല്ലറയില്‍ അടക്കം ചെയ്‌തു.