Verse 1: ദാവീദിന്‍െറ മകന്‍ അബ്‌സലോമിനു സുന്‌ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു. താമാര്‍ എന്നായിരുന്നു അവളുടെ പേര്. ദാവീദിന്‍െറ മറ്റൊരു മകനായ അമ് നോന്‍ അവളെ കാംക്‌ഷിച്ചു.
Verse 2: കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്നു കരുതിയ അമ്‌നോന്‍ അവളെപ്രതി രോഗാതുരനായിത്തീര്‍ന്നു.
Verse 3: അമ്‌നോന് യോനാദാബ് എന്നൊരു സ്‌നേഹിതന്‍ ഉണ്ടായിരുന്നു. ദാവീദിന്‍െറ സഹോദരന്‍ ഷിമെയായുടെ മകനായ അവന്‍ വലിയ സൂത്രശാലിയായിരുന്നു.
Verse 4: അവന്‍ അമ്‌നോനോടു ചോദിച്ചു: അല്ലയോ രാജകുമാരാ, നീ ഓരോ ദിവസവും ദുഃഖാര്‍ത്തനായി കാണപ്പെടുന്നതെന്ത്? എന്‍െറ സഹോദരന്‍ അബ്‌സലോമിന്‍െറ സഹോദരി താമാറിനെ ഞാന്‍ സ്‌നേഹിക്കുന്നു. അമ്‌നോന്‍മറുപടി പറഞ്ഞു.
Verse 5: യോനാദാബ് ഉപദേശിച്ചു: രോഗം നടിച്ചു കിടക്കുക. നിന്‍െറ പിതാവ് നിന്നെ കാണാന്‍വരുമ്പോള്‍, എന്‍െറ സഹോദരി താമാര്‍ വന്ന് എനിക്കു ഭക്‌ഷണം തരട്ടെ. അവളുടെ കൈയില്‍നിന്നു ഞാന്‍ വാങ്ങി ഭക്‌ഷിക്കേണ്ടതിന് ഞാന്‍ കാണ്‍കെ അവള്‍ തന്നെ ഭക്‌ഷണമൊരുക്കട്ടെയെന്ന് അവനോടു പറയുക.
Verse 6: അങ്ങനെ അമ്‌നോന്‍ രോഗം നടിച്ചു കിടന്നു. രാജാവ് കാണാന്‍ വന്നപ്പോള്‍ അവന്‍ രാജാവിനോടു പറഞ്ഞു: എന്‍െറ സഹോദരി താമാര്‍ വന്ന് എന്‍െറ മുന്‍പില്‍വച്ചു തന്നെ അപ്പം ഉണ്ടാക്കി, അവള്‍തന്നെ എനിക്കു വിളമ്പിത്തരട്ടെ.
Verse 7: അപ്പോള്‍ ദാവീദ് കൊട്ടാരത്തില്‍ താമാറിന്‍െറ യടുക്കല്‍ ആളയച്ചു പറഞ്ഞു: നിന്‍െറ സഹോദരന്‍ അമ്‌നോന്‍െറ വീട്ടില്‍ചെന്ന് അവനു ഭക്‌ഷണം ഉണ്ടാക്കിക്കൊടുക്കുക.
Verse 8: അങ്ങനെ താമാര്‍ തന്‍െറ സഹോദരന്‍ അമ്‌നോന്‍െറ വീട്ടില്‍ചെന്നു. അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവുകുഴച്ച് അവന്‍ കാണ്‍കെ അട ചുട്ടു.
Verse 9: അവള്‍ അതു വറചട്ടിയില്‍ നിന്നെടുത്ത് അവനു കൊടുത്തു. എന്നാല്‍ അവന്‍ ഭക്‌ഷിച്ചില്ല. എല്ലാവരെയും ഇവിടെനിന്നു പുറത്താക്കുക. അമ് നോന്‍ ആവശ്യപ്പെട്ടു. അങ്ങനെ എല്ലാവരും പുറത്തുപോയി.
Verse 10: അപ്പോള്‍ അമ്‌നോന്‍ താമാറിനോടു പറഞ്ഞു: നിന്‍െറ കൈയില്‍ നിന്നുതന്നെ ഞാന്‍ ഭക്‌ഷിക്കേണ്ടതിന് ഭക്‌ഷണം ഉള്‍മുറിയിലേക്കു കൊണ്ടുവരുക.
Verse 11: താമാര്‍ അടയെടുത്ത് തന്‍െറ സഹോദര നായ അമ്‌നോന്‍െറ മുറിയില്‍ച്ചെന്നു. അവള്‍ അതും കൊണ്ട് അടുത്തുചെന്നപ്പോള്‍ അവന്‍ അവളെ കടന്നുപിടിച്ച്, സഹോദരീ എന്‍െറ കൂടെ കിടക്കുക എന്നു പറഞ്ഞു.
Verse 12: ഇല്ല, സഹോദരാ, എന്നെ അപമാനിക്കരുതേ! ഇസ്രായേലില്‍ ഇതു നിഷിദ്‌ധമല്ലേ? വഷളത്തം പ്രവര്‍ത്തിക്കരുത്.
Verse 13: മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ എങ്ങനെ തല ഉയര്‍ത്തി നടക്കും? ഇസ്രായേലില്‍ നിനക്കും ദുഷ് കീര്‍ത്തി വരുമല്ലോ. ദയവായി രാജാവിനോടപേക്‌ഷിക്കുക. അവന്‍ എന്നെ നിനക്കു വിവാഹം ചെയ്‌തുതരും.
Verse 14: അവള്‍ കേണപേക്‌ഷിച്ചു. അവളുടെ അപേക്‌ഷ അവന്‍ ശ്രദ്‌ധിച്ചില്ല. ബലംപ്രയോഗിച്ച് അവളുമായി ശയിച്ചു.
Verse 15: പിന്നെ അമ്‌നോന്‍ അവളെ അത്യധികം വെറുത്തു. അവളെ സ്‌നേഹിച്ചതിനെക്കാള്‍ തീവ്രമായി ഇപ്പോള്‍ അവന്‍ അവളെ ദ്വേഷിച്ചു. എഴുന്നേറ്റു പോവുക, അമ്‌നോന്‍ അവളോടു പറഞ്ഞു.
Verse 16: ഇല്ല, സഹോദരാ; നീ എന്നോടു ചെയ്‌ത തെറ്റിനെക്കാള്‍ ഭയങ്കരമാണ് എന്നെ പറഞ്ഞുവിടുന്നത്, അവള്‍ പറഞ്ഞു. എങ്കിലും അവന്‍ അതു ശ്രദ്‌ധിച്ചില്ല.
Verse 17: തന്‍െറ ദാസനെ വിളിച്ച് അവന്‍ പറഞ്ഞു: ഇവളെ എന്‍െറ മുന്‍പില്‍നിന്നു പുറത്താക്കി വാതിലടയ്‌ക്കുക.
Verse 18: താമാര്‍ ധരിച്ചിരുന്നത് അവിവാഹിതകളായരാജകുമാരിമാര്‍ ധരിക്കാറുള്ള നീണ്ട കൈയുള്ള അങ്കിയായിരുന്നു. ഭൃത്യന്‍ അവളെ പുറത്താക്കി വാതില്‍ അടച്ചു.
Verse 19: താമാര്‍ തലയില്‍ ചാരം വിതറി, താന്‍ ധരിച്ചിരുന്ന നീണ്ട അങ്കി വലിച്ചുകീറി, തലയില്‍ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടുപോയി.
Verse 20: സഹോദരനായ അ ബ്‌സലോം അവളോടു പറഞ്ഞു: നിന്‍െറ സഹോദരന്‍ അമ്‌നോന്‍ നിന്‍െറ കൂടെയായിരുന്നുവോ? ആകട്ടെ സഹോദരീ, സമാധാനമായിരിക്കുക, അവന്‍ നിന്‍െറ സഹോദരനാണല്ലോ. നീ ദുഃഖിക്കരുത്. അങ്ങനെ താമാര്‍ സഹോദരനായ അബ്‌സലോമിന്‍െറ ഭവനത്തില്‍ ദുഃഖിതയും ഏകാകിനിയുമായിക്കഴിഞ്ഞു.
Verse 21: ദാവീദ് രാജാവ് ഇതുകേട്ടപ്പോള്‍ അത്യന്തം കോപിച്ചു.
Verse 22: അബ്‌സലോമാകട്ടെ അമ്‌നോനോടു ഗുണമോ ദോഷമോ പറഞ്ഞില്ല. തന്‍െറ സഹോദരി താമാറിനെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനെ വെറുത്തു.
Verse 23: രണ്ടു വര്‍ഷം കഴിഞ്ഞ് അബ്‌സലോമിനു എഫ്രായിം പട്ടണത്തിനടുത്തു ബാല്‍ഹസോറില്‍ വച്ച് ആടുകളെ രോമം കത്രിക്കുന്ന ഉത്‌സവം ഉണ്ടായിരുന്നു. രാജകുമാരന്‍മാരെയെല്ലാം അവന്‍ ക്‌ഷണിച്ചു.
Verse 24: അബ്‌സലോം രാജസന്നിധിയില്‍ചെന്നു പറഞ്ഞു: തിരുമേനീ, എന്‍െറ ആടുകളുടെ രോമം കത്രിക്കുകയാണ്. അങ്ങ് സേവകരുമൊത്ത് വിരുന്നാഘോഷങ്ങളില്‍ സംബന്‌ധിക്കണം.
Verse 25: ഇല്ല, മകനേ, ഞങ്ങളെല്ലാവരും വന്നാല്‍ നിനക്കു ബുദ്‌ധിമുട്ടായിത്തീരും, രാജാവ് മറുപടി പറഞ്ഞു. അബ്‌സലോം നിര്‍ബന്‌ധിച്ചെങ്കിലും രാജാവു പോകാതെ അവനു മംഗളം നേര്‍ന്നു.
Verse 26: അപ്പോള്‍ അബ്‌സലോം പറഞ്ഞു: അങ്ങനെയെങ്കില്‍ എന്‍െറ സഹോദരന്‍ അമ്‌നോന്‍ വരാന്‍ അനുവദിക്കണമേ!
Verse 27: അവന്‍ പോരുന്നത് എന്തിന്? രാജാവ്‌ചോദിച്ചു. എന്നാല്‍, അബ്‌സലോം നിര്‍ബന്‌ധിച്ചപ്പോള്‍ അമ്‌നോനും മറ്റു രാജകുമാരന്‍മാരും പോകാന്‍ രാജാവ് അനുവദിച്ചു.
Verse 28: അബ്‌സലോം ദാസന്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അമ്‌നോന്‍ വീഞ്ഞുകുടിച്ചു മത്തനാകുമ്പോള്‍, അവനെ വെട്ടുക എന്നു ഞാന്‍ പറയുമ്പോള്‍, അവനെ കൊന്നു കളയണം. ഭയപ്പെടേണ്ടാ, ഞാനല്ലേ നിങ്ങളോടു കല്‍പിക്കുന്നത്? അബ്‌സലോം കല്‍പിച്ചതുപോലെ ഭൃത്യന്‍മാര്‍ അമ്‌നോനെ കൊന്നു.
Verse 29: രാജകുമാരന്‍മാര്‍ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.
Verse 30: അവര്‍ കൊട്ടാരത്തിലെത്തുന്നതിനു മുമ്പുതന്നെ അബ്‌സലോം അവരെയെല്ലാംകൊന്നു; ആരും ശേഷിച്ചിട്ടില്ല എന്നൊരു വാര്‍ത്ത ദാവീദിന്‍െറ ചെവിയിലെത്തി.
Verse 31: രാജാവ് എഴുന്നേറ്റ് വസ്‌ത്രം കീറി തറയില്‍ കിടന്നു. കൂടെയുണ്ടായിരുന്ന ഭൃത്യന്‍മാരും വസ്‌ത്രം കീറി.
Verse 32: എന്നാല്‍, ദാവീദിന്‍െറ സഹോദരന്‍ ഷിമെയായുടെ മകന്‍ യോനാദാബ് പറഞ്ഞു: രാജാവേ, അങ്ങയുടെ എല്ലാ പുത്രന്‍മാരെയും കൊന്നു എന്നു ധരിക്കരുത്, അമ്‌നോന്‍മാത്രമേ മരിച്ചിട്ടുള്ളു. തന്‍െറ സഹോദരി താമാറിനെ അമ്‌നോന്‍ അപമാനിച്ചപ്പോള്‍ മുതല്‍ ഇതു ചെയ്യാന്‍ അബ്‌സലോം ഉറച്ചിരുന്നെന്നു വ്യക്‌തം.
Verse 33: അതുകൊണ്ട്, അങ്ങയുടെ പുത്രന്‍മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കരുത്.
Verse 34: അമ്‌നോന്‍മാത്രമേ മരിച്ചിട്ടുള്ളു. അബ്‌സലോം ഓടിപ്പോയി. ഇതിനിടെ വലിയൊരു ജനക്കൂട്ടം ഹെറോണായിമില്‍ നിന്നുള്ള പാതവഴി മലയിറങ്ങിവരുന്നതു കാവല്‍ഭടന്‍മാരില്‍ ഒരുവന്‍ കണ്ടു. അവന്‍ രാജാവിനെ അറിയിച്ചു.
Verse 35: അപ്പോള്‍ യോനാദാബ് രാജാവിനോടു പറഞ്ഞു: അതാ, ഞാന്‍ പറഞ്ഞതുപോലെതന്നെ രാജകുമാരന്‍മാര്‍ വരുന്നു.
Verse 36: അവന്‍ ഇതു പറഞ്ഞുതീര്‍ന്നയുടനെ രാജകുമാരന്‍മാര്‍ അടുത്തെത്തി ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യന്‍മാരും അതീവ ദുഃഖത്തോടെ കരഞ്ഞു.
Verse 37: അബ്‌സലോം ഓടി അമ്മീഹൂദിന്‍െറ മകന്‍ ഗഷൂര്‍രാജാവായ തല്‍മായിയുടെയടുക്കല്‍ച്ചെന്നു. തന്‍െറ മകന്‍ അമ്‌നോനെയോര്‍ത്ത് ദാവീദ് വളരെക്കാലം ദുഃഖിച്ചു.
Verse 38: ഗഷൂറിലേക്ക് ഓടിപ്പോയ അബ്‌സലോം അവിടെ മൂന്നു വര്‍ഷം താമസിച്ചു. അമ്‌നോന്‍െറ മരണത്തിലുള്ള ദുഃഖം ശമിച്ചപ്പോള്‍ അബ്‌സലോമിനെ കാണാന്‍ ദാവീദ് അതിയായി ആഗ്രഹിച്ചു.