Verse 1: ദാവീദിന്‍െറ ഭരണകാലത്തു മൂന്നുവര്‍ഷം തുടര്‍ച്ചയായി ക്‌ഷാമമുണ്ടായി. ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: അവിടുന്ന് അരുളിച്ചെയ്‌തു: സാവൂള്‍ ഗിബയോന്‍കാരെ കൊന്നതുകൊണ്ട് അവന്‍െറയും കുടും ബത്തിന്‍െറയുംമേല്‍ രക്‌തപാതകക്കുറ്റ മുണ്ട്.
Verse 2: അതുകൊണ്ട്, രാജാവു ഗിബയോന്‍കാരെ വിളിച്ചു. ഗിബയോന്‍കാര്‍ ഇസ്രായേ ല്യരല്ല; അമോര്യരുടെ ഒരു ചെറുവിഭാഗം ആയിരുന്നു. അവരെ ഉപദ്രവിക്കുകയില്ലെന്ന് ഇസ്രായേല്യര്‍ സത്യംചെയ്‌തിരുന്നുവെങ്കിലും ഇസ്രായേലിനെയും യൂദായെയും കുറിച്ചുള്ള തീക്‌ഷ്‌ണതയില്‍ സാവൂള്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
Verse 3: ദാവീദ് ഗിബയോന്‍കാരോടു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്‌തുതരണം? നിങ്ങള്‍ കര്‍ത്താവിന്‍െറ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് നിങ്ങളോടു ചെയ്‌ത ഉപദ്രവങ്ങള്‍ക്കു ഞാന്‍ എന്തു പരിഹാരംചെയ്യണം?
Verse 4: ഗിബയോന്‍കാര്‍ മറുപടി നല്‍കി: സാവൂളും കുടുംബവുമായുള്ള ഞങ്ങളുടെ പ്രശ്‌നംവെള്ളിയും പൊന്നുംകൊണ്ടു തീരുന്നതല്ല. ഇസ്രായേലില്‍ ആരെയെങ്കിലും കൊല്ലാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദാവീദ് ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്‌തുതരണമെന്നാണ് നിങ്ങള്‍ പറയുന്നത്?
Verse 5: അവര്‍ പറഞ്ഞു: ഇസ്രായേല്‍ദേശത്തെങ്ങും ഞങ്ങള്‍ക്കിടമുണ്ടാകാതിരിക്കേണ്ടതിനു മനഃപൂര്‍വം ഞങ്ങളെ നശിപ്പിച്ചവനുണ്ടല്ലോ,
Verse 6: അവന്‍െറ പുത്രന്‍മാരില്‍ ഏഴുപേരെ ഞങ്ങള്‍ക്ക് ഏല്‍പിച്ചു തരുക. കര്‍ത്താവിന്‍െറ പര്‍വതമായ ഗിബയോനില്‍ അവിടുത്തെ മുന്‍പാകെ ഞങ്ങള്‍ അവരെ തൂക്കിക്കൊല്ലട്ടെ. രാജാവു പറഞ്ഞു: ഞാന്‍ അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതരാം.
Verse 7: എന്നാല്‍, സാവൂളിന്‍െറ മകന്‍ ജോനാഥാനുമായി കര്‍ത്തൃനാമത്തില്‍ ചെയ്‌തിരുന്ന ഉടമ്പടി നിമിത്തം ദാവീദ് സാവൂളിന്‍െറ മകനായ ജോനാഥാന്‍െറ മകന്‍ മെഫിബോഷെത്തിനെ ഒഴിവാക്കി.
Verse 8: അയായുടെ മകള്‍ റിസ്‌പായില്‍ സാവൂളിനു ജനി ച്ചഅര്‍മ്മോനി, മെഫിബോഷെത്ത് എന്നീ പുത്രന്‍മാരെയും മെഹോലായിലെ ബര്‍സില്ലായുടെ മകനായ അദ്രിയേ ലിന് സാവൂളിന്‍െറ മകള്‍ മേരബില്‍ ജനി ച്ചഅഞ്ചു പുത്രന്‍മാരെയും രാജാവു പിടികൂടി.
Verse 9: ഗിബയോന്‍കാര്‍ക്ക് അവരെ ഏല്‍പിച്ചുകൊടുത്തു. അവര്‍ അവരെ കര്‍ത്താവിന്‍െറ മുന്‍പില്‍ മലയില്‍വച്ച് തൂക്കിലിട്ടു. അങ്ങനെ അവര്‍ ഏഴുപേരും ഒരുമിച്ചു മരിച്ചു.യവം കൊയ്‌ത്തിന്‍െറ ആരംഭത്തിലാണ് അവരെകൊന്നത്.
Verse 10: അനന്തരം, അയായുടെ മകള്‍ റിസ്‌പാ പാറമേല്‍ ചാക്കുവിരിച്ച്, കൊയ്‌ത്തുകാലത്തിന്‍െറ ആരംഭംമുതല്‍ മഴക്കാലംവരെ അവിടെ കിടന്നു. പകല്‍ പക്‌ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും മൃതദേഹങ്ങളില്‍നിന്ന് അവള്‍ ആട്ടിയോടിച്ചു.
Verse 11: അയായുടെ മകളും സാവൂളിന്‍െറ ഉപനാരിയുമായ റിസ് പായുടെ പ്രവൃത്തി ദാവീദ് കേട്ടു.
Verse 12: അവന്‍ ചെന്ന്‌യാബെഷ് ഗിലയാദിലെ ആളുകളില്‍നിന്ന് സാവൂളിന്‍െറയും മകന്‍ ജോനാഥാന്‍െറയും അസ്‌ഥികള്‍ എടുത്തു. ഗില്‍ബോവയില്‍വച്ച് സാവൂളിനെ കൊന്നതിനുശേഷം അവരുടെ മൃതശരീരങ്ങള്‍ ഫിലിസ്‌ത്യര്‍ബെത്‌ഷാനിലെ പൊതുവീഥിയില്‍ തൂക്കിയിട്ടിരുന്നു.യാബെഷ്‌ഗിലയാദുകാര്‍ അവമോഷ്‌ടിച്ചുകൊണ്ടുപോയി.
Verse 13: ദാവീദ് സാവൂളിന്‍െറയും
Verse 14: മകന്‍ ജോനാഥാന്‍െറയും തൂക്കിക്കൊല്ലപ്പെട്ടവരുടെയും അസ്‌ഥികള്‍ ബഞ്ചമിന്‍ദേശത്ത് സേലയില്‍ സാവൂളിന്‍െറ പിതാവായ കിഷിന്‍െറ കല്ലറയില്‍ സംസ്‌കരിച്ചു. രാജാവു കല്‍പിച്ചതുപോലെ അവര്‍ചെയ്‌തു. പിന്നെ രാജ്യത്തിനുവേണ്ടിയുള്ള അവരുടെ പ്രാര്‍ഥന ദൈവം കേട്ടു.
Verse 15: ഫിലിസ്‌ത്യരും ഇസ്രായേല്യരുമായി വീണ്ടുംയുദ്‌ധം ഉണ്ടായി. ദാവീദ് പടയാളികളുമായിച്ചെന്ന് ഫിലിസ്‌ത്യരോടുയുദ്‌ധം ചെയ്‌തു; അവന്‍ തളര്‍ന്നു.
Verse 16: മല്ലന്‍മാരുടെ വംശത്തില്‍പ്പെട്ട ഇഷ്‌ബിബെനോബ് ദാവീദിനെ കൊല്ലാമെന്നു വിചാരിച്ചു. അവന്‍െറ ഓടുകൊണ്ടുള്ള കുന്തത്തിനു മുന്നൂറു ഷെക്കല്‍ ഭാരമുണ്ടായിരുന്നു. അവന്‍ അരയില്‍ പുതിയ വാള്‍ ധരിച്ചിരുന്നു.
Verse 17: എന്നാല്‍,സെരൂയയുടെ മകന്‍ അബിഷായി ദാവീദിന്‍െറ സഹായത്തിനെത്തി. അവനെ അടിച്ചുവീഴ്‌ത്തി കൊന്നുകളഞ്ഞു. ഇസ്രായേലിന്‍െറ ദീപം അണയാതിരിക്കേണ്ടതിന്, അങ്ങ് ഞങ്ങളോടുകൂടെയുദ്‌ധത്തിനു പോരരുതെന്നു പറഞ്ഞു പടയാളികള്‍ ദാവീദിനെക്കൊണ്ടു സത്യം ചെയ്യിച്ചു.
Verse 18: അതിനുശേഷം ഗോബില്‍വച്ച് ഫിലിസ്‌ത്യരുമായി വീണ്ടുംയുദ്‌ധമുണ്ടായി. അപ്പോള്‍ ഹുഷാത്യനായ സിബെക്കായി മല്ലന്‍മാരുടെ വംശത്തില്‍പ്പെട്ട സാഫിനെകൊന്നു.
Verse 19: ഗോബില്‍വച്ചു ഫിലിസ്‌ത്യരുമായുണ്ടായ മറ്റൊരുയുദ്‌ധത്തില്‍ബേത്‌ലെഹംകാരനായയാറെഓറെഗിമിന്‍െറ പുത്രന്‍ എല്‍ഹാനാന്‍ ഗിത്യനായ ഗോലിയാത്തിനെ കൊന്നുകളഞ്ഞു. അവന്‍െറ കുന്തത്തിന്‍െറ പിടി നെയ്‌ത്തുകാരന്‍െറ ഓടംപോലെയായിരുന്നു.
Verse 20: ഗത്തില്‍വച്ചും ഒരുയുദ്‌ധമുണ്ടായി. അവിടെ ഒരു അതികായന്‍ ഉണ്ടായിരുന്നു. അവന്‍െറ കൈകാലുകള്‍ക്ക് ആറാറുവീതം ഇരുപത്തിനാലുവിരലുകള്‍ ഉണ്ടായിരുന്നു. അവനും മല്ലന്‍മാരുടെ സന്തതികളിലൊരുവനായിരുന്നു.
Verse 21: അവന്‍ ഇസ്രായേലിനെ അധിക്‌ഷേപിച്ചപ്പോള്‍ ദാവീദിന്‍െറ സഹോദരനായ ഷിമെയിയുടെ മകന്‍ ജോനാഥാന്‍ അവനെ വധിച്ചു.
Verse 22: ഇവര്‍ നാലുപേരും ഗത്തിലെ മല്ലന്‍മാരുടെ സന്തതികളില്‍പ്പെട്ടവരായിരുന്നു. ദാവീദും അനുചരന്‍മാരും അവരെ നിഗ്രഹിച്ചു.