Verse 1: അബ്‌സലോം ഒരു രഥത്തെയും കുതിരകളെയും അന്‍പത് അകമ്പടിക്കാരെയും സമ്പാദിച്ചു.
Verse 2: അവന്‍ അതിരാവിലെ നഗരവാതില്‍ക്കല്‍ വഴിയരികെ നില്‍ക്കുക പതിവായിരുന്നു. ആരെങ്കിലും രാജസന്നിധിയില്‍ വ്യവ ഹാരം തീര്‍ക്കാന്‍ ആ വഴി വന്നാല്‍, അബ്‌സലോം അവനെ വിളിച്ച് ഏതു പട്ടണത്തില്‍ നിന്നാണ് വരുന്നതെന്നു ചോദിക്കും.
Verse 3: പട്ടണമേതെന്നു പറഞ്ഞുകഴിഞ്ഞാല്‍, അബ്‌സലോം അവനോടു പറയും: നിന്‍െറ കാര്യം വളരെന്യായമാണ്. പക്‌ഷേ, നിന്‍െറ വ്യവ ഹാരം കേള്‍ക്കാന്‍ രാജാവ് ആരെയും നിയോഗിച്ചിട്ടില്ലല്ലോ.
Verse 4: ഞാനൊരുന്യായാധിപനായിരുന്നെങ്കില്‍! വഴക്കും വ്യവഹാരവുമുള്ള ആര്‍ക്കും എന്‍െറയടുക്കല്‍ വരാമായിരുന്നു. ഞാന്‍ അവര്‍ക്കു നീതി നടത്തിക്കൊടുക്കുമായിരുന്നു.
Verse 5: ആരെങ്കിലും അടുത്തുവന്നു വണങ്ങാന്‍ ഒരുമ്പെട്ടാല്‍ അവന്‍ കൈനീട്ടി അവനെ പിടിച്ചു ചുംബിക്കും.
Verse 6: രാജാവിന്‍െറ തീര്‍പ്പിനായി വന്ന എല്ലാ ഇസ്രായേല്യരോടും അബ്‌സലോം ഇപ്രകാരം ചെയ്‌തു. അങ്ങനെ അവന്‍ അവരുടെ ഹൃദയം വശീകരിച്ചു.
Verse 7: നാലു വര്‍ഷം കഴിഞ്ഞ് അബ്‌സലോം രാജാവിനോടു പറഞ്ഞു: കര്‍ത്തൃസന്നിധിയില്‍ എടുത്തവ്രതം അനുഷ്‌ഠിക്കാന്‍ ഹെബ്രാണിലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും.
Verse 8: കര്‍ത്താവ് എന്നെ ജറുസലേമിലേക്കു തിരികെകൊണ്ടുവന്നാല്‍ ഹെബ്രാണില്‍ അവിടുത്തെ ആരാധിക്കും എന്ന് ആരാമിലെ ഗഷൂരിലായിരിക്കുമ്പോള്‍ ഞാനൊരു നേര്‍ ച്ചനേര്‍ന്നിട്ടുണ്ട്.
Verse 9: സമാധാനത്തോടെ പോവുക, രാജാവു പറഞ്ഞു. അങ്ങനെ അവന്‍ ഹെബ്രാണിലേക്കു പോയി.
Verse 10: എന്നാല്‍, അബ് സലോം ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലേക്കും ദൂതന്‍മാരെ രഹസ്യമായി അയച്ചു പറഞ്ഞു: കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്‌സലോം ഹെബ്രാണില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചു പറയുവിന്‍.
Verse 11: ജറുസലേമില്‍നിന്നു ക്‌ഷണിക്കപ്പെട്ട ഇരുനൂറുപേര്‍ അബ്‌സലോമിനോടുകൂടെ പോയിരുന്നു. അബ്‌സലോമിന്‍െറ ഗൂഢാലോചന അറിയാതെ ശുദ്‌ധഗതികൊണ്ടാണ് അവര്‍പോയത്.
Verse 12: ബലിയര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അബ്‌സലോം ദാവീദിന്‍െറ ഉപദേഷ്‌ടാവായ അഹിഥോഫെലിനെ അവന്‍െറ പട്ടണമായ ഗിലോയില്‍നിന്ന് ആളയച്ചുവരുത്തി. രാജാവിനെതിരായ ഗൂഢാലോചന ശക്‌തിപ്പെട്ടു. അബ്‌സലോമിന്‍െറ സംഘം വലുതായി.
Verse 13: ഇസ്രായേല്യര്‍ അബ്‌സലോമിനോടു കൂറു പ്രഖ്യാപിച്ചിരിക്കുന്നു എന്ന് ഒരു ദൂതന്‍ ദാവീദിനെ അറിയിച്ചു.
Verse 14: അപ്പോള്‍ ദാവീദ് ജറുസലേമില്‍ തന്നോടു കൂടെയുള്ള അനുചരന്‍മാരോടു പറഞ്ഞു: നമുക്ക് ഓടി രക്‌ഷപെടാം. അല്ലെങ്കില്‍, നമ്മില്‍ ആരും അബ്‌സലോമിന്‍െറ കൈയില്‍നിന്നു രക്‌ഷപെടുകയില്ല; വേഗമാകട്ടെ; അവന്‍ നമ്മെപിന്തുടര്‍ന്നു നശിപ്പിക്കുകയും നഗരത്തിലുള്ള സകലരെയും കൊന്നുകളയുകയും ചെയ്യും.
Verse 15: അവര്‍ പറഞ്ഞു: അങ്ങയുടെ ഏതാജ്‌ഞയും ഈ ദാസന്‍മാര്‍ നിവര്‍ത്തിക്കും.
Verse 16: അങ്ങനെ രാജാവ് കുടുംബസമേതം പുറപ്പെട്ടു. കൊട്ടാരം സൂക്‌ഷിക്കാന്‍ പത്ത് ഉപനാരിമാരെ മാത്രം അവിടെ നിര്‍ത്തി.
Verse 17: രാജാവും കൂടെയുള്ളവരും ദൂരെയൊരിടത്തു ചെന്നുനിന്നു.
Verse 18: അവന്‍െറ ദാസന്‍മാരെല്ലാം അവന്‍െറ അരികെക്കൂടെ കടന്നുപോയി. ക്രത്യരും പെലേത്യരും ഗത്തില്‍നിന്ന് അവനോടു ചേര്‍ന്ന അറുനൂറുപേരും രാജാവിന്‍െറ മുന്‍പിലൂടെ കടന്നുപോയി.
Verse 19: ഗിത്യനായ ഇത്തായിയോടു രാജാവ് പറഞ്ഞു: നീ ഞങ്ങളോടൊപ്പം പോരുന്നതെന്തിന്? തിരിച്ചുചെന്ന് പുതിയരാജാവിനോടുചേര്‍ന്നുകൊള്ളുക. നീ വിദേശിയും സ്വദേശത്തു നിന്നു ബഹിഷ്‌കരിക്കപ്പെട്ടവനുമാണല്ലോ.
Verse 20: ഇന്നലെ മാത്രം എത്തിയ നീ, എങ്ങോട്ടു പോകുന്നു എന്ന് അറിയാത്ത എന്നോടൊപ്പം അലയുകയോ? സഹോദരന്‍മാരെയുംകൂട്ടി തിരിച്ചുപോകുക. കര്‍ത്താവ് നിന്നോടു ദയയും വിശ്വസ്‌തതയും കാണിക്കട്ടെ.
Verse 21: ഇത്തായി മറുപടി പറഞ്ഞു: മരണമോ ജീവിതമോ ആകട്ടെ, അങ്ങു പോകുന്നിടത്തെല്ലാം ഞാനും വരുമെന്നു കര്‍ത്താവിന്‍െറയും അങ്ങയുടെയും നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. നീയും കൂടെപ്പോരുക,
Verse 22: ദാവീദ് ഇത്തായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്തായി തന്‍െറ സകല ആളുകളോടും കുട്ടികളോടും കൂടെ കടന്നുപോയി.
Verse 23: ദാവീദിന്‍െറ അനുചരന്‍മാര്‍ കടന്നുപോയപ്പോള്‍ ദേശനിവാസികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. രാജാവു കിദ്രാന്‍ അരുവി കടന്നു. ജനവും അരുവി കടന്നു മരുഭൂമിയിലേക്കു പോയി.
Verse 24: അബിയാഥറും സാദോക്കും എല്ലാ ലേവ്യരും പുറപ്പെട്ടു. അവര്‍ ദൈവത്തിന്‍െറ ഉടമ്പടിയുടെ പേടകം വഹിച്ചിരുന്നു. ജനം പട്ടണം വിട്ടുപോകുംവരെ അവര്‍ അതു താഴെ വച്ചു.
Verse 25: രാജാവ് സാദോക്കിനോടു പറഞ്ഞു: ദൈവത്തിന്‍െറ പേടകം നഗരത്തിലേക്കു തിരിച്ചുകൊണ്ടുപോവുക. കര്‍ത്താവിന്‍െറ പ്രീതിക്കു ഞാന്‍ പാത്രമായാല്‍ അവിടുന്ന് എന്നെതിരികെ വരുത്തി അവിടുത്തെ പേടകവും കൂടാരവും കാണാന്‍ എനിക്ക് ഇടവരുത്തും.
Verse 26: അവിടുന്ന് എന്നില്‍ പ്രസാദിക്കുന്നില്ലെങ്കില്‍, ഇതാ ഞാന്‍ ! അവിടുത്തെ ഇഷ്‌ടംപോലെ എന്നോടു പ്രവര്‍ത്തിക്കട്ടെ!
Verse 27: രാജാവു പുരോഹിതനായ സാദോക്കി നോടു തുടര്‍ന്നു പറഞ്ഞു: നിന്‍െറ മകന്‍ അഹിമാസിനോടും അബിയാഥറിന്‍െറ മകന്‍ ജോനാഥാനോടുമൊപ്പം നീയും അബിയാഥറും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോവുക.
Verse 28: നിങ്ങള്‍ വിവരം അറിയിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവില്‍ ഞാന്‍ കാത്തിരിക്കും.
Verse 29: അങ്ങനെ സാദോക്കുംഅബിയാഥറും ദൈവത്തിന്‍െറ പേടകം ജറുസലെമിലേക്കു തിരികെക്കൊണ്ടുപോയി; അവര്‍ അവിടെ താമസിച്ചു.
Verse 30: ദാവീദ് നഗ്‌നപാദനായി, തലമൂടി കരഞ്ഞു കൊണ്ട്, ഒലിവുമലയുടെ കയറ്റം കയറി. അവനോടുകൂടെയുള്ളവരെല്ലാം തല മൂടിയിരുന്നു. അവരും കരഞ്ഞുകൊണ്ട് അവനെ പിന്തുടര്‍ന്നു.
Verse 31: അഹിഥോഫെലും അബ്‌സലോമിന്‍െറ ഗൂഢാലോചനയില്‍ ചേര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ ദാവീദ് പ്രാര്‍ഥിച്ചു: കര്‍ത്താവേ, അഹിഥോഫെലിന്‍െറ ആലോചന വ്യര്‍ഥമാക്കണമേ!
Verse 32: മലമുകളില്‍ ദൈവത്തെ ആരാധിച്ചിരുന്ന സ്‌ഥലത്തു ദാവീദ് എത്തിയപ്പോള്‍, അര്‍ഖ്യനായ ഹൂഷായി അങ്കി കീറിയും തലയില്‍ പൂഴി വിതറിയും അവനെ എതിരേറ്റു.
Verse 33: ദാവീദ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ പോന്നാല്‍, അത് എനിക്കു ഭാരമായിരിക്കും.
Verse 34: എന്നാല്‍, പട്ടണത്തിലേക്കു മടങ്ങിച്ചെന്ന്, രാജാവേ, ഞാന്‍ അങ്ങയുടെ ദാസനായിരിക്കും. മുന്‍പു ഞാന്‍ അവിടുത്തെ പിതാവിനെ സേവിച്ചതുപോലെ ഇനി ഞാന്‍ അങ്ങയെ സേവിക്കും എന്ന് അബ്‌സലോമിനോടു പറയുമെങ്കില്‍, അഹിഥോഫെലിന്‍െറ ആലോചനയെ പരാജയപ്പെടുത്തി എന്നെ സഹായിക്കാന്‍ നിനക്കു കഴിയും.
Verse 35: പുരോഹിതന്‍മാരായ സാദോക്കും അബിയാഥറും അവിടെ നിന്നോടുകൂടെ ഉണ്ടായിരിക്കും.കൊട്ടാരത്തില്‍ കേള്‍ക്കുന്നതെല്ലാം അവരെ അറിയിക്കുക.
Verse 36: സാദോക്കിന്‍െറ മകന്‍ അഹിമാസും അബിയാഥറിന്‍െറ മകന്‍ ജോനാഥാനും അവിടെ അവരോടുകൂടെയുണ്ട്. കിട്ടുന്ന വിവരമെല്ലാം അവര്‍ മുഖാന്തരം എന്നെ അറിയിക്കണം.
Verse 37: അങ്ങനെ ദാവീദിന്‍െറ സുഹൃത്തായ ഹൂഷായി, അബ്‌സലോം ജറുസലെമിലേക്കു പ്രവേശിക്കവെ, പട്ടണത്തിലെത്തി.