Verse 1: കുറച്ചു നാളുകള്‍ക്കുശേഷം ദാവീദ് ഫിലിസ്‌ത്യരെ ആക്രമിച്ചുകീഴ്‌പെടുത്തി. മെഥെഗമ്മാ അവരില്‍നിന്നു പിടിച്ചെടുത്തു.
Verse 2: അവന്‍ മൊവാബ്യരെയും തോല്‍പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നില്‍രണ്ടു ഭാഗത്തെ കൊന്നു; ഒരു ഭാഗത്തെ വെറുതെ വിട്ടു. അങ്ങനെ മൊവാബ്യര്‍ അവനു കീഴടങ്ങി കപ്പം കൊടുത്തു.
Verse 3: ദാവീദ്‌യൂഫ്രട്ടീസ് നദീതീരത്ത് തന്‍െറ അതിര്‍ത്തി വീണ്ടെടുക്കാന്‍ പോകവേ, റഹോബിന്‍െറ മകനും സോബാരാജാവുമായ ഹദദേസറിനെയും തോല്‍പിച്ചു.
Verse 4: അവന്‍െറ ആയിരത്തിയെഴുനൂറു കുതിരക്കാരെയും കാലാള്‍പ്പടയില്‍ ഇരുപതിനായിരംപേരെയും ദാവീദ് പിടിച്ചെടുത്തു.
Verse 5: അവന്‍ നൂറു രഥങ്ങള്‍ക്കുള്ള കുതിരകളെയൊഴിച്ചു ബാക്കിയുള്ളവയെ കുതിഞരമ്പു ഛേദിച്ച് മുടന്തുള്ളവയാക്കി. സോബാരാജാവായ ഹദദേസറിനെ സഹായിക്കാന്‍ ദമാസ്‌ക്കസിലെ സിറിയാക്കാര്‍ വന്നപ്പോള്‍, അവരില്‍ ഇരുപത്തീരായിരംപേരെ ദാവീദ് കൊന്നുകളഞ്ഞു.
Verse 6: ദമാസ്‌ക്കസിലെ അരാമില്‍ ദാവീദ് കാവല്‍പ്പടയെ നിര്‍ത്തി. സിറിയാക്കാര്‍ ദാവീദിന് സാമന്തരായി കപ്പം കൊടുത്തു. ദാവീദ് പോയിടത്തെല്ലാംകര്‍ത്താവ് അവനു വിജയം നല്‍കി.
Verse 7: ഹദദേസറിന്‍െറ സേവകര്‍ വഹിച്ചിരുന്ന സ്വര്‍ണപ്പരിചകള്‍ ദാവീദ് ജറുസലെമിലേക്കുകൊണ്ടുവന്നു.
Verse 8: ഹദദേസര്‍ ഭരിച്ചിരുന്ന ബേത്തായിലും ബരോത്തായിലും നിന്നു ദാവീദ് രാജാവ് വളരെയധികം വെള്ളോടും കൈവശപ്പെടുത്തി.
Verse 9: ഹദദേസറിന്‍െറ സര്‍വസൈന്യത്തെയും ദാവീദ് തോല്‍പിച്ചെന്നു ഹമാത്തു രാജാവായ തോയി കേട്ടു.
Verse 10: ദാവീദിനെ അഭിവാദനംചെയ്യാനും ഹദദേസറിനെ തോല്‍പിച്ചതിന് അനുമോദിക്കാനും തോയി തന്‍െറ മകന്‍ യോറാമിനെ ദാവീദുരാജാവിന്‍െറ അടുത്തേക്കയച്ചു. എന്തെന്നാല്‍, ഹദദേസര്‍ പലപ്പോഴും തോയിയുമായിയുദ്‌ധത്തിലായിരുന്നു. വെള്ളി, സ്വര്‍ണം, ഓട് ഇവകൊണ്ടുള്ള ഉപകരണങ്ങളും യോറാം കൂടെ കൊണ്ടുവന്നു.
Verse 11: ദാവീദ് അവ കര്‍ത്താവിനു പ്രതിഷ്‌ഠിച്ചു.
Verse 12: ഏദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഫിലിസ്‌ത്യര്‍, അമലേക്യര്‍ തുടങ്ങി താന്‍ കീഴ്‌പ്പെടുത്തിയ സകല ജനതകളിലുംനിന്ന് എടുത്ത വെള്ളിയും പൊന്നും, റഹോബിന്‍െറ മകനും സോബാരാജാവുമായ ഹദദേസറില്‍ നിന്നെടുത്ത കൊള്ളയും ദാവീദ് കര്‍ത്താവിനു പ്രതിഷ്‌ഠിച്ചു.
Verse 13: ഉപ്പുതാഴ്‌വരയില്‍വച്ച് പതിനെണ്ണായിരം ഏദോമ്യരെ കൊന്നൊടുക്കി മടങ്ങിവന്നപ്പോള്‍ ദാവീദ് കൂടുതല്‍ പ്രശസ്‌തനായി.
Verse 14: അവന്‍ ഏദോമില്‍ കാവല്‍പ്പടയെ നിയമിച്ചു. ഏദോമ്യര്‍ ദാവീദിന് അടിമകളായി. അവന്‍ ചെന്നിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി.
Verse 15: ദാവീദ് ഇസ്രായേല്‍ മുഴുവനിലും ഭരണം നടത്തി. തന്‍െറ സകല ജനത്തിലും അവന്‍ നീതിയുംന്യായവും പാലിച്ചു.
Verse 16: സെരൂയയുടെ മകന്‍ യോവാബായിരുന്നു സൈന്യാധിപന്‍.
Verse 17: അഹിലൂദിന്‍െറ മകന്‍ യഹോഷാഫാത്ത് നടപടിയെഴുത്തുകാരനും. അഹിത്തൂബിന്‍െറ മകന്‍ സാദോക്കും അബിയാഥറിന്‍െറ മകന്‍ അഹിമലേക്കും ആയിരുന്നു പുരോഹിതന്‍മാര്‍.
Verse 18: സെരായിയ ആയിരുന്നു കാര്യദര്‍ശി.യഹോയിയാദായുടെ മകന്‍ ബനാനിയാ ക്രത്യര്‍ക്കും പെലേത്യര്‍ക്കും അധിപതിയായിരുന്നു; ദാവീദിന്‍െറ പുത്രന്‍മാര്‍ പുരോഹിതന്‍മാരും.