Verse 1: ദാവീദ് വീണ്ടും ഇസ്രായേലിലെ സമര്‍ഥരായ മുപ്പതിനായിരം യോദ്‌ധാക്കളെ ഒരുമിച്ചുകൂട്ടി.
Verse 2: അവന്‍ അവരോടൊപ്പമുള്ള സകല ജനത്തോടുംകൂടെ കെരൂബുകള്‍ക്കിടയില്‍ സിംഹാസനസ്‌ഥനായിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ നാമം ധരിക്കുന്ന ദൈവത്തിന്‍െറ പേടകം ബാലേ യൂദായില്‍ നിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു.
Verse 3: അവര്‍ ദൈവത്തിന്‍െറ പേടകം ഒരു പുതിയ കാളവണ്ടിയില്‍ കയറ്റി, മലയിലുള്ള അബിനാദാബിന്‍െറ വീട്ടില്‍നിന്നുകൊണ്ടുവന്നു. അബിനാദാബിന്‍െറ പുത്രന്‍മാരായ ഉസ്‌സായും അഹിയോയും ആണ് ദൈവത്തിന്‍െറ പേടകമിരുന്ന വണ്ടിതെളിച്ചത്.
Verse 4: അഹിയോ പേടകത്തിനുമുന്‍പേ നടന്നു.
Verse 5: ദാവീദും ഇസ്രായേല്‍ഭവനവും സന്തോഷത്തോടും സര്‍വശക്‌തിയോടും കൂടെ കിന്നരം, വീണ, ചെണ്ട, മുരജം, കൈത്താളം എന്നിവ ഉപയോഗിച്ച് കര്‍ത്താവിന്‍െറ മുന്‍പില്‍ പാട്ടുപാടി നൃത്തംചെയ്‌തു.
Verse 6: അവര്‍ നാക്കോന്‍െറ മെതിക്കളത്തിലെത്തിയപ്പോള്‍, കാള വിരണ്ടതുകൊണ്ട് ഉസ്‌സാ കൈനീട്ടി ദൈവത്തിന്‍െറ പേടകത്തെ പിടിച്ചു.
Verse 7: കര്‍ത്താവിന്‍െറ കോപം ഉസ്‌സായ്‌ക്കെതിരേ ജ്വലിച്ചു; അനാദരമായി പേടകത്തിനു നേരേ കൈനീട്ടിയതുകൊണ്ട് ദൈവം അവനെ കൊന്നുകളഞ്ഞു; അവന്‍ ദൈവത്തിന്‍െറ പേടകത്തിനരികെ മരിച്ചുവീണു.
Verse 8: കര്‍ത്താവ് ക്രുദ്‌ധനായി ഉസ്‌സായെ കൊന്നതു നിമിത്തം ദാവീദ് കോപിച്ചു. ആ സ്‌ഥലത്തിന് ഇന്നുവരെ പേരെസ്‌ഉസ്‌സാ എന്നു പേര്‍വിളിക്കുന്നു.
Verse 9: അന്നു ദാവീദിനു കര്‍ത്താവിനോടു ഭയം തോന്നി. കര്‍ത്താവിന്‍െറ പേടകം എന്‍െറ യടുത്തു കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും എന്ന് അവന്‍ ചിന്തിച്ചു.
Verse 10: പേടകം ദാവീദിന്‍െറ നഗരത്തിലേക്കു കൊണ്ടുവരാന്‍ അവനു മനസ്‌സുവന്നില്ല. ദാവീദ് അത് ഹിത്യനായ ഓബദ് ഏദോമിന്‍െറ വീട്ടില്‍ സ്‌ഥാപിച്ചു.
Verse 11: കര്‍ത്താവിന്‍െറ പേടകം അവിടെ മൂന്നു മാസം ഇരുന്നു. കര്‍ത്താവ് ഓബദ്‌ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു.
Verse 12: ദൈവത്തിന്‍െറ പേടകം നിമിത്തംകര്‍ത്താവ് ഓബദ്‌ഏദോമിന്‍െറ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് ദാവീദ് അറിഞ്ഞു. അതുകൊണ്ട്, ദാവീദ് ദൈവത്തിന്‍െറ പേടകം അവിടെ നിന്നു ദാവീദിന്‍െറ നഗരത്തിലേക്കു സന്തോഷപൂര്‍വം കൊണ്ടുവന്നു.
Verse 13: കര്‍ത്താവിന്‍െറ പേടകം വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്നപ്പോള്‍ അവന്‍ ഒരു കാളയെയും തടി ച്ചകിടാവിനെയും ബലികഴിച്ചു.
Verse 14: ദാവീദ് കര്‍ത്താവിന്‍െറ മുന്‍പാകെ സര്‍വശക്‌തിയോടും കൂടെ നൃത്തം ചെയ്‌തു. ചണനൂല്‍കൊണ്ടുള്ള ഒരു അരക്ക ച്ചമാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ.
Verse 15: അങ്ങനെ ദാവീദും ഇസ്രായേല്‍ഭവനവും ആര്‍പ്പു വിളിച്ചും കാഹളം മുഴക്കിയും കര്‍ത്താവിന്‍െറ പേടകം കൊണ്ടുവന്നു.
Verse 16: കര്‍ത്താവിന്‍െറ പേടകം ദാവീദിന്‍െറ നഗരത്തിലേക്കു പ്രവേശിക്കുമ്പോള്‍ സാവൂളിന്‍െറ മകള്‍ മിഖാല്‍ ജനലില്‍കൂടെ നോക്കി. ദാവീദ്‌രാജാവ് കര്‍ത്താവിന്‍െറ മുന്‍പില്‍ തുള്ളിച്ചാടി നൃത്തംവയ്‌ക്കുന്നതു കണ്ടു.
Verse 17: അവള്‍ക്ക് നിന്‌ദതോന്നി. അവര്‍ കര്‍ത്താവിന്‍െറ പേടകം കൊണ്ടുവന്ന് ദാവീദ് പ്രത്യേകം നിര്‍മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ അതിന്‍െറ സ്‌ഥാനത്തു പ്രതിഷ്‌ഠിച്ചു. ദാവീദ് കര്‍ത്താവിന്‍െറ മുന്‍പില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.
Verse 18: അര്‍പ്പണം കഴിഞ്ഞപ്പോള്‍ ദാവീദ് സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ നാമത്തില്‍ ജനങ്ങളെ അനുഗ്രഹിച്ചു.
Verse 19: സ്‌ത്രീപുരുഷഭേദമെന്നിയേ ഇസ്രായേല്‍ സമൂഹത്തിനു മുഴുവന്‍ ആളൊന്നിന് ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം വിതരണം ചെയ്‌തു. പിന്നെ ജനം വീട്ടിലേക്കു മടങ്ങി.
Verse 20: തന്‍െറ കുടുംബത്തെ അനുഗ്രഹിക്കാന്‍ ദാവീദ് മടങ്ങിച്ചെന്നു. സാവൂളിന്‍െറ മകള്‍ മിഖാല്‍ ഇറങ്ങിവന്ന് അവനോടു പറഞ്ഞു: ഇസ്രായേലിന്‍െറ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്‌തനാക്കിയിരിക്കുന്നു! തന്‍െറ ദാസന്‍മാരുടെ സ്‌ത്രീകളുടെ മുന്‍പില്‍ ആഭാസനെപ്പോലെ നിര്‍ലജ്‌ജം അവന്‍ നഗ്‌നതപ്രദര്‍ശിപ്പിച്ചില്ലേ? ദാവീദ് മിഖാലിനോട് പറഞ്ഞു:
Verse 21: നിന്‍െറ പിതാവിനും കുടുംബത്തിനുംമേല്‍ കര്‍ത്താവിന്‍െറ ജനമായ ഇസ്രായേലിനു രാജാവായി നിയമിക്കുന്നതിനു എന്നെതിരഞ്ഞെടുത്ത കര്‍ത്താവിന്‍െറ മുന്‍പാകെയാണ് ഞാന്‍ നൃത്തം ചെയ്‌തത്.
Verse 22: കര്‍ത്താവിന്‍െറ മുന്‍പില്‍ ഞാന്‍ ആനന്‌ദനൃത്തം ചെയ്യും. അതേ, കര്‍ത്താവിന്‍െറ മഹത്വത്തിന് ഞാന്‍ നിന്‍െറ മുന്‍പില്‍ ഇതില്‍ക്കൂടുതല്‍ അധിക്‌ഷേപാര്‍ഹനും നിന്‌ദ്യനുമാകും. എന്നാല്‍, നീ പറഞ്ഞആ പെണ്‍കുട്ടികള്‍ ഇതു നിമിത്തം എന്നെ ബ ഹുമാനിക്കും.
Verse 23: സാവൂളിന്‍െറ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു.