Verse 1: ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവ് മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രാണിലേക്ക്, അവിടുന്ന് അരുളിച്ചെയ്‌തു.
Verse 2: ദാവീദ് അങ്ങോട്ടു പോയി. ജസ്രല്‍ക്കാരി അഹിനോവാം, കാര്‍മല്‍ക്കാരന്‍ നാബാലിന്‍െറ വിധവ അബിഗായില്‍ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.
Verse 3: അവന്‍ തന്‍െറ ആളുകളെയും സകുടുംബം കൊണ്ടുപോയി. അവര്‍ ഹെബ്രാണിന്‍െറ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.
Verse 4: യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്‌തു.യാബേ ഷ്-ഗിലയാദിലെ ആളുകളാണ്, സാവൂളിനെ സംസ്‌കരിച്ചതെന്ന് അവര്‍ ദാവീദിനോടു പറഞ്ഞു.
Verse 5: അപ്പോള്‍, ദാവീദ് ദൂതന്‍മാരെ അയച്ച്‌യാബേഷ്-ഗിലയാദിലെ ആളുകളോടു പറഞ്ഞു: കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളുടെ രാജാവായ സാവൂളിന്‍െറ ശവസംസ്‌കാരം നടത്തി അവനോടു നിങ്ങള്‍ ഇത്രയും ദയ കാണിച്ചിരിക്കുന്നുവല്ലോ.
Verse 6: കര്‍ത്താവ് നിങ്ങളോട്, ദയയും വിശ്വസ്‌തതയും കാണിക്കുമാറാകട്ടെ!
Verse 7: നിങ്ങള്‍ ഇതു ചെയ്‌തതുകൊണ്ട് ഞാനും നിങ്ങളോടു ദയ കാണിക്കും. നിങ്ങളുടെ കരങ്ങള്‍ ശക്‌തമായിരിക്കട്ടെ! ധീരന്‍മാരായിരിക്കുവിന്‍. നിങ്ങളുടെയജമാനനായ സാവൂള്‍ മരിച്ചു;യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു.
Verse 8: നേറിന്‍െറ മകനും സാവൂളിന്‍െറ സൈന്യാധിപനുമായ അബ്‌നേര്‍ സാവൂളിന്‍െറ മകന്‍ ഇഷ്‌ബോഷെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയിരുന്നു.
Verse 9: അബ്‌നേര്‍ അവനെ ഗിലയാദ്, ആഷേര്‍, ജസ്രല്‍, എഫ്രായിം, ബഞ്ചമിന്‍ തുടങ്ങി ഇസ്രായേല്‍ മുഴുവനിലും രാജാവായി വാഴിച്ചു.
Verse 10: രാജാവാകുമ്പോള്‍ സാവൂളിന്‍െറ മകന്‍ ഇഷ്‌ബോഷെത്തിനു നാല്‍പതു വയസ്‌സായിരുന്നു. അവന്‍ രണ്ടു വര്‍ഷം ഭരിച്ചു. എന്നാല്‍,യൂദാഭവനം ദാവീദിനോടു ചേര്‍ന്നുനിന്നു.
Verse 11: ദാവീദ്‌യൂദാഭവനത്തില്‍ രാജാവായി. ഹെബ്രാണില്‍ ഏഴുവര്‍ഷവും ആറുമാസവും ഭരിച്ചു.
Verse 12: നേറിന്‍െറ മകന്‍ അബ്‌നേറും സാവൂളിന്‍െറ മകനായ ഇഷ്‌ബോഷെത്തിന്‍െറ ദാസന്‍മാരും മഹനയീമില്‍നിന്ന് ഗിബയോനിലേക്കു പോയി.
Verse 13: സെരൂയയുടെ മകന്‍ യോവാബും ദാവീദിന്‍െറ ഭൃത്യന്‍മാരും ഗിബയോനിലെ കുളത്തിനരികെ വച്ച് അവരെ കണ്ടുമുട്ടി. അവര്‍ കുളത്തിനിരുവശത്തായി ഇരുന്നു.
Verse 14: അബ്‌നേര്‍ യോവാബിനോടു പറഞ്ഞു:യുവാക്കള്‍ എഴുന്നേറ്റ് നമ്മുടെ മുന്‍പാകെ പയറ്റിനോക്കട്ടെ. അങ്ങനെയാകട്ടെ, യോവാബ് പ്രതിവചിച്ചു.
Verse 15: സാവൂളിന്‍െറ മകന്‍ ഇഷ്‌ബോഷെത്തിന്‍െറ ഭാഗത്തുനിന്ന് ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട പന്ത്രണ്ടുപേര്‍ എഴുന്നേറ്റ് ദാവീദിന്‍െറ ഭൃത്യന്‍മാരില്‍ പന്ത്രണ്ടുപേരുമായി ഏറ്റുമുട്ടി.
Verse 16: ഓരോരുത്തനും എതിരാളിയെ തലക്കുപിടിച്ച് അവന്‍െറ പള്ളയ്‌ക്ക് വാള്‍ കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ട് ഗിബയോനിലെ ആ സ്‌ഥ ലത്തിന് ഹെല്‍ക്കത്ത് ഹസ്‌സൂറിം എന്നുപേരുണ്ടായി.
Verse 17: അന്നത്തെയുദ്‌ധം അത്യുഗ്രമായിരുന്നു. ദാവീദിന്‍െറ ഭൃത്യന്‍മാരുടെ മുന്‍പില്‍ അബ്‌നേറും ഇസ്രായേല്‍ക്കാരുംതോറ്റോടി.
Verse 18: യോവാബ്, അബിഷായി, അസഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്‍മാരും അവിടെയുണ്ടായിരുന്നു. അസഹേല്‍ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
Verse 19: അസഹേല്‍ ഇടംവലം തിരിയാതെ അബ് നേറിനെ പിന്തുടര്‍ന്നു.
Verse 20: അബ്‌നേര്‍ പിറകോട്ടു തിരിഞ്ഞു ചോദിച്ചു: ഇതു നീയോ, അസഹേലേ? അതേ, ഞാന്‍ തന്നെ, അവന്‍ പറഞ്ഞു.
Verse 21: അബ്‌നേര്‍ അവനോടു പറഞ്ഞു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്‌യോദ്‌ധാക്കളില്‍ ആരെയെങ്കിലും കൊള്ളയടിച്ചുകൊള്ളുക. എന്നാല്‍, അസഹേല്‍ പിന്‍മാറാതെ അവനെ പിന്തുടര്‍ന്നു.
Verse 22: അബ് നേര്‍ അസഹേലിനോടു വീണ്ടും പറഞ്ഞു: എന്നെ പിന്തുടരുന്നതു മതിയാക്കൂ. ഞാന്‍ നിന്നെ എന്തിനു കൊല്ലണം? ഞാന്‍ നിന്‍െറ സഹോദരന്‍ യോവാബിന്‍െറ മുഖത്ത് എങ്ങനെ നോക്കും?
Verse 23: എന്നിട്ടും അവന്‍ വിട്ടുമാ റാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്, അബ്‌നേര്‍ തന്‍െറ കുന്തത്തിന്‍െറ പിന്‍ഭാഗംകൊണ്ട് അവന്‍െറ വയറിനു കുത്തി. വയറു തുളച്ചു കുന്തം പുറത്തു ചാടി. അവന്‍ അവിടെത്തന്നെ മരിച്ചുവീണു. അവിടെ എത്തിയവരെല്ലാം സ്‌തബ്‌ധരായി നിന്നുപോയി.
Verse 24: എന്നാല്‍, യോവാബും അബിഷായിയും അബ്‌നേറിനെ പിന്തുടര്‍ന്നു.
Verse 25: സൂര്യന്‍ അസ്‌തമിച്ചപ്പോള്‍ അവന്‍ ഹിബയോന്‍മരുഭൂമിയിലേക്കുള്ള വഴിമധ്യേ കിടക്കുന്ന ഗീയായുടെ മുന്‍പില്‍ സ്‌ഥിതിചെയ്യുന്ന അമ്മായില്‍ നിലയുറപ്പിച്ചു.
Verse 26: അബ്‌നേര്‍ യോവാ ബിനോടു വിളിച്ചുപറഞ്ഞു: നാം എന്നുംയുദ്‌ധം ചെയ്‌തുകൊണ്ടിരിക്കണമോ? അവസാനം കയ്‌പേറിയതായിരിക്കുമെന്ന് നിനക്കറിഞ്ഞുകൂടേ? സഹോദരന്‍മാരെ അനുധാവനം ചെയ്യരുതെന്ന് നിന്‍െറ ആള്‍ക്കാരോട് ആജ്‌ഞാപിക്കാന്‍ ഇനി വൈകണമോ?
Verse 27: യോവാബ് മറുപടി നല്‍കി: നീ ഇതു പറയാതിരുന്നെങ്കില്‍, എന്‍െറ ആള്‍ക്കാര്‍ നാളെ രാവിലെവരെ നിങ്ങളെ പിന്തുടരുമായിരുന്നെന്ന് ജീവനുള്ള ദൈവത്തെക്കൊണ്ടു ഞാന്‍ സത്യം ചെയ്യുന്നു.
Verse 28: അങ്ങനെ യോവാബ് കാഹളമൂതി. ആളുകള്‍ നിന്നു. അവര്‍ പിന്നെ ഇസ്രായേല്‍ക്കാരെ അനുധാവനം ചെയ്യുകയോ അവരോടു പൊരുതുകയോ ചെയ്‌തില്ല.
Verse 29: അബ്‌നേറും അവന്‍െറ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബാവഴി നടന്നു. അവര്‍ ജോര്‍ദാന്‍ കടന്ന് പിറ്റേ ദിവസം ഉച്ചവരെയാത്രചെയ്‌ത് മഹനയീമിലെത്തി.
Verse 30: അ ബ്‌നേറിനെ പിന്‍തുടരുന്നതു മതിയാക്കിയോവാബ് തിരിച്ചുപോന്നു. അവന്‍ തന്‍െറ ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടിയപ്പോള്‍ അസഹേലിനെക്കൂടാതെ ദാവീദിന്‍െറ ഭൃത്യന്‍മാരില്‍ പത്തൊമ്പതുപേര്‍ കുറവുണ്ടായിരുന്നു.
Verse 31: ദാവീദിന്‍െറ സേവകരാകട്ടെ, അബ്‌നേറിന്‍െറ ആളുകളായ ബഞ്ചമിന്‍ ഗോത്രക്കാരില്‍ മുന്നൂറ്റിയറുപതുപേരെ വധിച്ചിരുന്നു.
Verse 32: അവര്‍ അസഹേലിനെ ബേത്‌ലെഹെമില്‍ അവന്‍െറ പിതാവിന്‍െറ കല്ലറയില്‍ അടക്കം ചെയ്‌തു. യോവാബും ആളുകളും രാത്രിമുഴുവന്‍ നടന്ന് നേരം പുലര്‍ന്നപ്പോള്‍ ഹെബ്രാണിലെത്തി.