Verse 1: ഏകദേശം ഒരുമാസം കഴിഞ്ഞ് അമ്മോന്‍ രാജാവായ നാഹാഷ് സൈന്യസന്നാഹത്തോടെയാബെഷ്‌ഗിലയാദ് ആക്രമിച്ചു.യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടുപറഞ്ഞു: ഞങ്ങളോടു സന്‌ധിചെയ്‌താല്‍ നിന്നെ ഞങ്ങളുടെ രാജാവാക്കാം.
Verse 2: നാഹാഷ് പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഓരോരുത്ത രുടെയും വലത്തുകണ്ണു ചുഴന്നെടുക്കും. ഈ വ്യവസ്‌ഥയില്‍ ഞാന്‍ നിങ്ങളുമായി ഒരു ഉടമ്പടി ചെയ്യാം. അങ്ങനെ ഞാന്‍ ഇസ്രായേ ലിനെ മുഴുവന്‍ പരിഹാസപാത്രമാക്കും.
Verse 3: യാബെഷിലെ ശ്രഷ്‌ഠന്‍മാര്‍ മറുപടി പറഞ്ഞു: ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ദൂതന്‍മാരെ അയയ്‌ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴുദിവസത്തെ അവധി തരുക. ആരും ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ നിനക്കു വിധേയരായിക്കൊള്ളാം.
Verse 4: ദൂതന്‍മാര്‍ സാവൂള്‍ വസിച്ചിരുന്ന ഗിബെയായിലെത്തി. വിവരം അറിയിച്ചു. ജനം വാവിട്ടു നിലവിളിച്ചു.
Verse 5: സാവൂള്‍ വയലില്‍നിന്നു കാളകളെയുംകൊണ്ട് വരുകയായിരുന്നു. ജനം കര യത്തക്കവിധം എന്തുണ്ടായി എന്ന് അവന്‍ തിരക്കി.യാബെഷ്‌നിവാസികള്‍ പറഞ്ഞകാര്യം അവര്‍ അവനെ അറിയിച്ചു.
Verse 6: ഇതുകേട്ടപ്പോള്‍ ദൈവത്തിന്‍െറ ആത്‌മാവ് അവനില്‍ ശക്‌തമായി ആവസിച്ചു. അവന്‍െറ കോപം ആളിക്കത്തി.
Verse 7: അവന്‍ ഒരേര്‍ കാളയെ വെട്ടിനുറുക്കി ദൂതന്‍മാര്‍ വഴി ഇസ്രായേല്‍ദേശത്തെല്ലാം കൊടുത്തയച്ചു. സാവൂളിന്‍െറയും സാമുവലിന്‍െറയും പിന്നാലെ വരാന്‍മടിക്കുന്നവന്‍ ആരായാലും അവന്‍െറ കാളകളോടും ഇപ്രകാരം ചെയ്യുമെന്നു പറഞ്ഞുവിട്ടു. ഇതുകേട്ടമാത്രയില്‍ കര്‍ത്താവ് തങ്ങളോടു പ്രവര്‍ത്തിച്ചേക്കാവുന്നതോര്‍ത്ത് ഭയചകിതരായി അവര്‍ ഒന്നടങ്കം പുറപ്പെട്ടു.
Verse 8: സാവൂള്‍ അവരെ ബസേക്കില്‍ ഒരുമിച്ചുകൂട്ടി. ഇസ്രായേലില്‍നിന്നു മൂന്നുലക്‌ഷംപേരും യൂദായില്‍നിന്നു മുപ്പതിനായിരംപേരും ഉണ്ടായിരുന്നു.
Verse 9: യാബെഷ് ഗിലയാദില്‍നിന്നു ചെന്ന ദൂതന്‍മാരോട് അവര്‍ പറഞ്ഞു: നാളെ ഉച്ചയ്‌ക്കുമുന്‍പ് അവര്‍ വിമുക്‌തരാകുമെന്നു നിങ്ങളുടെ ജനത്തോടു പറയുക.യാബെഷിലെ ജനങ്ങള്‍ ഈ വിവരമറിഞ്ഞപ്പോള്‍ ആനന്‌ദതുന്‌ദിലരായി.
Verse 10: അവര്‍ നാഹാഷിനോടു പറഞ്ഞു: നാളെ ഞങ്ങള്‍ നിനക്കു കീഴ്‌പ്പെട്ടുകൊള്ളാം. ഇഷ്‌ടമുള്ളതു ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക.
Verse 11: പിറ്റേദിവസംപ്രഭാതത്തില്‍ സാവൂള്‍ തന്‍െറ ജനത്തെ മൂന്നു വിഭാഗമായി തിരിച്ചു. ശത്രുപാളയത്തിലേക്കു പുലരിയില്‍ത്തന്നെ അവര്‍ ഇരച്ചു കയറി. അമ്മോന്യരെ ആക്രമിച്ചു. ഉച്ചവരെ അവര്‍ ശത്രുക്കളെ സംഹരിച്ചു. ശേഷിച്ചവര്‍ ചിതറി ഒറ്റപ്പെട്ടുപോയി.
Verse 12: അപ്പോള്‍ ഇസ്രായേല്യര്‍ സാമുവലിനോടു പറഞ്ഞു: സാവൂള്‍ ഞങ്ങളുടെ രാജാവാകരുതെന്നു പറഞ്ഞവരെവിടെ? അവരെ വിട്ടുതരുക; ഞങ്ങള്‍ക്ക് അവരെ വകവരുത്തണം.
Verse 13: സാവൂള്‍ പറഞ്ഞു: ഇന്നേതായാലും ആരെയും കൊല്ലേണ്ടാ. കര്‍ത്താവ് ഇസ്രായേലിനു മോചനം നല്‍കിയ ദിനമാണിന്ന്.
Verse 14: സാമുവല്‍ അവരോടു പറഞ്ഞു: നമുക്ക് ഗില്‍ഗാലിലേക്കു പോകാം. ഒരിക്കല്‍ക്കൂടി സാവൂളിനെ രാജാവായി പ്രഖ്യാപിക്കാം.
Verse 15: എല്ലാവരും ഗില്‍ഗാലിലേക്കു പോയി. അവിടെ വിശുദ്‌ധസ്‌ഥലത്തുവച്ച് സാവൂളിനെ അവര്‍ രാജാവായി പ്രഖ്യാപിച്ചു. അവര്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ സമാധാനബലികള്‍ അര്‍പ്പിച്ചു. സാവൂളും ഇസ്രായേല്‍ജനവും സാഘോഷം ഉല്ലസിച്ചു.