Verse 1: കിരിയാത്ത്‌യയാറിമിലെ ആളുകള്‍വന്ന് കര്‍ത്താവിന്‍െറ പേടകം ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്‍െറ ഭവനത്തില്‍ എത്തിച്ചു. അത് സൂക്‌ഷിക്കുന്നതിന് അബിനാദാബിന്‍െറ പുത്രന്‍ എലെയാസറിനെ അവര്‍ അഭിഷേകം ചെയ്‌തു.
Verse 2: കര്‍ത്താവിന്‍െറ പേടകം അവിടെ ഏറെക്കാലം, ഇരുപതു വര്‍ഷത്തോളം, ഇരുന്നു. ഇസ്രായേല്‍ ജനം കര്‍ത്താവിങ്കലേക്കു തിരിഞ്ഞു വിലപിച്ചു കൊണ്ടിരുന്നു.
Verse 3: അപ്പോള്‍ സാമുവല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: പൂര്‍ണഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയേണ്ടതിന് അന്യദേവന്‍മാരെയും അസ്‌താര്‍ത്തെദേവതകളെയും ബഹിഷ്‌കരിക്കണം. നിങ്ങളെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുവിന്‍. അവിടുത്തെമാത്രം ആരാധിക്കുവിന്‍. ഫിലിസ്‌ത്യരുടെ കരങ്ങളില്‍നിന്ന് അവിടുന്നു നിങ്ങളെ രക്‌ഷിക്കും.
Verse 4: അങ്ങനെ, ഇസ്രായേല്യര്‍ ബാലിന്‍െറയും അസ്‌താര്‍ത്തെയുടെയും ബിംബങ്ങളെ ബഹിഷ്‌കരിച്ച്, കര്‍ത്താവിനെമാത്രം ആരാധിച്ചു.
Verse 5: സാമുവല്‍ പറഞ്ഞു: ഇസ്രായേല്‍ മുഴുവന്‍മിസ്‌പായില്‍ ഒരുമിച്ചു കൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കാം.
Verse 6: അവര്‍ മിസ്‌പായില്‍ ഒരുമിച്ചുകൂടി. വെള്ളം കോരി കര്‍ത്താവിന്‍െറ സന്നിധിയില്‍ പകര്‍ന്നു. ആദിവസം മുഴുവന്‍ അവര്‍ ഉപവസിച്ചു. ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപം ചെയ്‌തുപോയി എന്ന് അവര്‍ ഏറ്റുപറഞ്ഞു. മിസ്‌പായില്‍വച്ചാണ് സാമുവല്‍ ഇസ്രായേല്‍ജനത്തെന്യായപാലനം ചെയ്യാന്‍ തുടങ്ങിയത്.
Verse 7: ഇസ്രായേല്‍ക്കാര്‍ മിസ്‌പായില്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ ഫിലിസ്‌ത്യപ്രഭുക്കന്‍മാര്‍ ഇസ്രായേ ല്യരെ ആക്രമിക്കാന്‍ പുറപ്പെട്ടു.
Verse 8: ഇസ്രായേല്‍ക്കാര്‍ ഭയചകിതരായി. ഫിലിസ്‌ത്യരില്‍നിന്നു തങ്ങളെ രക്‌ഷിക്കുന്നതിനു ദൈവമായ കര്‍ത്താവിനോട് നിരന്തരം പ്രാര്‍ഥിക്കണമേ എന്ന് അവര്‍ സാമുവലിനോട് അപേക്‌ഷിച്ചു.
Verse 9: സാമുവല്‍ മുലകുടി മാറാത്ത ഒരാട്ടിന്‍കുട്ടിയെ സമ്പൂര്‍ണ ദഹനബലിയായി കര്‍ത്താവിനര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. അവിടുന്ന് അവന്‍െറ പ്രാര്‍ഥന ശ്രവിച്ചു.
Verse 10: സാമുവല്‍ ദഹനബലി അര്‍പ്പിച്ചുകൊണ്ടിരിക്കവേ ഫിലിസ്‌ത്യര്‍ ഇസ്രായേല്യരെ ആക്രമിക്കാന്‍ അടുത്തുകൊണ്ടിരുന്നു. കര്‍ത്താവ് ഭയങ്കരമായ ഒരിടിനാദം മുഴക്കി ഫിലിസ്‌ത്യരെ സംഭ്രാന്തരാക്കി. അവര്‍ പലായനം ചെയ്‌തു.
Verse 11: ഇസ്രായേല്യര്‍ മിസ്‌പായില്‍നിന്ന് ബത്ത്‌കാര്‍വരെ അവരെ പിന്തുടര്‍ന്നു വധിച്ചു.
Verse 12: അനന്തരം, സാമുവല്‍ മിസ്‌പായ്‌ക്കും ജഷാനായ്‌ക്കും മധ്യേ ഒരു കല്ലു സ്‌ഥാപിച്ചു. ഇതുവരെ കര്‍ത്താവ് നമ്മെസഹായിച്ചു എന്ന്‌പറഞ്ഞ് ആ സ്‌ഥലത്തിനു എബ്‌നേ സര്‍ എന്നുപേരിട്ടു.
Verse 13: അങ്ങനെ ഫിലിസ്‌ത്യര്‍ കീഴടങ്ങി. പിന്നീടൊരിക്കലുംഅവര്‍ ഇസ്രായേല്‍ദേശത്തു കാലുകുത്തിയിട്ടില്ല. സാമുവലിന്‍െറ കാലമത്രയും കര്‍ത്താവിന്‍െറ കരം ഫിലിസ്‌ത്യര്‍ക്കെതിരേ ബലപ്പെട്ടിരുന്നു.
Verse 14: എക്രാണ്‍ മുതല്‍ ഗത്ത്‌വരെ ഫിലിസ്‌ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ ഇസ്രായേലിനു തിരികെക്കൊടുത്തു. ഇസ്രായേല്യര്‍ തങ്ങളുടെ പ്രദേശമെല്ലാം ഫിലിസ്‌ത്യരില്‍നിന്നു വീണ്ടെടുത്തു. ഇസ്രായേല്യരും അമോര്യരും തമ്മില്‍ സമാധാനമുണ്ടായി.
Verse 15: സാമുവല്‍ തന്‍െറ ജീവിതകാലമത്രയും ഇസ്രായേലില്‍ നീതിപാലനം നടത്തി.
Verse 16: ബഥേല്‍, ഗില്‍ഗാല്‍, മിസ്‌പാ എന്നീ സ്‌ഥലങ്ങള്‍ വര്‍ഷംതോറും സന്‌ദര്‍ശിച്ച് അവിടെയും അവന്‍ നീതിപാലനം നടത്തിയിരുന്നു.
Verse 17: അനന്തരം, തന്‍െറ ഭവനം സ്‌ഥിതിചെയ്‌തിരുന്ന റാമായിലേക്ക് അവന്‍ മടങ്ങിപ്പോയി. അവിടെയും നീതിപാലനം നടത്തുകയും കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിക്കുകയും ചെയ്‌തു.