Verse 1: സാമുവല്‍ വൃദ്‌ധനായപ്പോള്‍ മക്കളെ ഇസ്രായേലില്‍ന്യായാധിപന്‍മാരായി നിയമിച്ചു.
Verse 2: മൂത്തമകന്‍ ജോയേലും രണ്ടാമന്‍ അബിയായും ബേര്‍ഷെബായില്‍ന്യായാധിപന്‍മാരായിരുന്നു.
Verse 3: അവര്‍ പിതാവിന്‍െറ മാര്‍ഗം പിന്തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്‌ഷ്യം; അവര്‍ കൈക്കൂലി വാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു.
Verse 4: ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാര്‍ റാമായില്‍ സാമുവലിന്‍െറ സന്നിധിയില്‍ ഒരുമിച്ചുകൂടി.
Verse 5: അവര്‍ പറഞ്ഞു: അങ്ങു വൃദ്‌ധനായി; പുത്രന്‍മാരാകട്ടെ അങ്ങയുടെ മാര്‍ഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരുക.
Verse 6: ഞങ്ങള്‍ക്ക് ഒരു രാജാവിനെ തരുക എന്ന് അവര്‍ പറഞ്ഞത് സാമുവലിന് ഇഷ്‌ടമായില്ല. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
Verse 7: അവിടുന്നു സാമുവലിനോടു പറഞ്ഞു: ജനം പറയുന്നതു കേള്‍ക്കുക. അവര്‍ നിന്നെയല്ല തങ്ങളുടെ രാജാവായ എന്നെയാണ് തിരസ്‌കരിച്ചിരിക്കുന്നത്.
Verse 8: ഈജിപ്‌തില്‍നിന്ന് കൊണ്ടുവന്ന ദിവസംമുതല്‍ അവര്‍ എന്നെ ഉപേക്‌ഷിച്ച് അന്യദേവന്‍മാരെ ആരാധിച്ചുകൊണ്ട് എന്നോട് ചെയ്‌തതുതന്നെയാണ് അവര്‍ നിന്നോടും ചെയ്യുന്നത്.
Verse 9: അതുകൊണ്ട് ഇപ്പോള്‍ അവരെ അനുസരിക്കുക. എന്നാല്‍, അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്‍മാരുടെ രീതി സൂക്‌ഷ്‌മമായി വിവരിച്ച് അവര്‍ക്കു മുന്നറിയിപ്പു കൊടുക്കുക.
Verse 10: രാജാവിനെ ആവശ്യപ്പെട്ടവരോടു കര്‍ത്താവിന്‍െറ വാക്ക് സാമുവല്‍ അറിയിച്ചു.
Verse 11: നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും: തന്‍െറ രഥത്തിന്‍െറ മുമ്പില്‍ ഓടാന്‍ തേരാളികളും അശ്വഭടന്‍മാരുമായി അവന്‍ നിങ്ങളുടെ പുത്രന്‍മാരെ നിയോഗിക്കും.
Verse 12: ആയിരങ്ങളുടെയും അന്‍പതുകളുടെയും അധിപന്‍മാരായി അവന്‍ അവരെ നിയമിക്കും. ഉഴവുകാരും കൊയ്‌ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണനിര്‍മാതാക്കളുമായി അവരെ നിയമിക്കും.
Verse 13: നിങ്ങളുടെ പുത്രിമാരെ സുഗ ന്‌ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളും ആക്കും.
Verse 14: നിങ്ങളുടെ വയ ലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലും വച്ച് ഏറ്റവും നല്ലത് അവന്‍ തന്‍െറ സേവകര്‍ക്കു നല്‍കും.
Verse 15: നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശ മെടുത്ത് അവന്‍ തന്‍െറ കിങ്കരന്‍മാര്‍ക്കും ഭൃത്യന്‍മാര്‍ക്കും നല്‍കും.
Verse 16: നിങ്ങളുടെ ദാസന്‍മാരെയും ദാസികളെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തന്‍െറ ജോലിക്കു നിയോഗിക്കും.
Verse 17: അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്‍െറ ദശാംശം എടുക്കും. നിങ്ങള്‍ അവന്‍െറ അടിമകളായിരിക്കും.
Verse 18: നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍, കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല.
Verse 19: സാമുവലിന്‍െറ വാക്കുകള്‍ ജനം അവ ഗണിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു രാജാവിനെ കിട്ടണം.
Verse 20: ഞങ്ങള്‍ക്കും മറ്റു ജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം.
Verse 21: ജനങ്ങള്‍ പറഞ്ഞത് സാമുവല്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ ഉണര്‍ത്തിച്ചു.
Verse 22: അവിടുന്ന് അവനോടു പറഞ്ഞു: അവരുടെ വാക്കനുസരിച്ച് അവര്‍ക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്കുക. സാമുവല്‍ ഇസ്രായേല്യരോടു പറഞ്ഞു: ഓരോരുത്തരും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.