Verse 1: ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭൃത്യന്‍മാരോടും കല്‍പിച്ചു. എന്നാല്‍, സാവൂളിന്‍െറ മകന്‍ ജോനാഥാന്‍ ദാവീദിനെ വളരെയധികം സ്‌നേഹിച്ചിരുന്നു.
Verse 2: ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: എന്‍െറ പിതാവ് സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക.
Verse 3: നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്‍െറ പിതാവിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാം; എന്തെങ്കിലും അറിഞ്ഞാല്‍ നിന്നോടു പറയാം.
Verse 4: ജോനാഥാന്‍ തന്‍െറ പിതാവ് സാവൂളിനോട് ദാവീദിനെപ്പറ്റി നന്നായി സംസാരിച്ചു. അവന്‍ പറഞ്ഞു: ദാസനായ ദാവീദിനോട് രാജാവ് തിന്‍മ പ്രവര്‍ത്തിക്കരുതേ! അവന്‍ അങ്ങയോട് തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അവന്‍െറ പ്രവൃത്തികള്‍ അങ്ങേക്ക് ഗുണകരമായിരുന്നതേയുള്ളു.
Verse 5: അവന്‍ സ്വജീവനെ അവഗണിച്ചുപോലും ഗോലിയാത്തിനെ വധിച്ചു; മഹത്തായ വിജയം കര്‍ത്താവ് ഇസ്രായേല്യര്‍ക്കു നല്‍കി. അതു കണ്ട് അങ്ങു സന്തോഷിച്ചതാണ്. അകാരണമായി ദാവീദിനെ കൊന്ന്, നിഷ്‌കളങ്കരക്‌തം ചൊരിഞ്ഞ്, പാപം ചെയ്യുന്നതെന്തിന്?
Verse 6: സാവൂള്‍ ജോനാഥാന്‍െറ വാക്കു കേട്ടു; ദാവീദിനെ കൊല്ലുകയില്ലെന്നു കര്‍ത്താവിന്‍െറ നാമത്തില്‍ ശപഥം ചെയ്‌തു.
Verse 7: ജോനാഥാന്‍ ദാവീദിനെ വിളിച്ച് ഇതറിയിച്ചു. അവന്‍ ദാവീദിനെ സാവൂളിന്‍െറ അടുക്കല്‍കൊണ്ടുവന്നു. ദാവീദ് മുന്‍പത്തെപ്പോലെ അവനെ സേവിച്ചു.
Verse 8: വീണ്ടുംയുദ്‌ധമുണ്ടായി; ദാവീദ് ഫിലിസ്‌ത്യരോട് പടവെട്ടി, വളരെപ്പേരെ വധിച്ചു. അവര്‍ തോറ്റോടി.
Verse 9: കര്‍ത്താവ് അയ ച്ചദുരാത്‌മാവ് സാവൂളിന്‍െറ മേല്‍ ആവസിച്ചു. അവന്‍ കൈയിലൊരു കുന്തവുമായി കൊട്ടാരത്തിലിരിക്കുകയായിരുന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
Verse 10: സാവൂള്‍ അവനെ കുന്തം കൊണ്ട് ചുമരോട് ചേര്‍ത്ത് തറയ്‌ക്കാന്‍ ശ്രമിച്ചു. അവന്‍ ഒഴിഞ്ഞുമാറി. കുന്തം ചുമരില്‍ തറഞ്ഞുകയറി. ദാവീദ് ഓടി രക്‌ഷപെട്ടു.
Verse 11: ദാവീദിനെ രാവിലെ കൊല്ലാന്‍ കാത്തുനില്‍ക്കേണ്ടതിന് അവന്‍െറ താമസ സ്‌ഥലത്തേക്ക് ആ രാത്രിയില്‍ സാവൂള്‍ ദൂതന്‍മാരെ അയച്ചു. എന്നാല്‍, അവന്‍െറ ഭാര്യ മിഖാല്‍ പറഞ്ഞു: ഈ രാത്രി രക്‌ഷപെട്ടില്ലെങ്കില്‍ നാളെ അങ്ങു വധിക്കപ്പെടും.
Verse 12: ജനല്‍വഴി ഇറങ്ങിപ്പോകാന്‍മിഖാല്‍ ദാവീദിനെ സഹായിച്ചു; അങ്ങനെ അവന്‍ ഓടി രക്‌ഷപെട്ടു.
Verse 13: മിഖാല്‍ ഒരു ബിംബമെടുത്ത് കട്ടിലില്‍കിടത്തി. തലയ്‌ക്കല്‍ ആട്ടിന്‍രോമംകൊണ്ടുള്ള തലയണവച്ച്, തുണികൊണ്ട് പുതപ്പിച്ചു.
Verse 14: സാവൂള്‍ ദാവീദിനെ പിടിക്കാന്‍ ദൂതന്‍മാരെ അയച്ചപ്പോള്‍ അവന്‍ സുഖമില്ലാതെ കിടക്കുകയാണെന്ന് അവള്‍ പറഞ്ഞു.
Verse 15: അവനെ കൊല്ലാന്‍വേണ്ടി കിടക്കയോടെ തന്‍െറ അടുക്കല്‍ കൊണ്ടുവരാന്‍ സാവൂള്‍ ദൂതന്‍മാരെ അയച്ചു.
Verse 16: ദൂതന്‍മാര്‍ അകത്തു കടന്നപ്പോള്‍ കട്ടിലില്‍ ഒരു ബിംബവും തലയ്‌ക്കല്‍ ആട്ടിന്‍രോമം കൊണ്ടൊരു തലയണയുമാണ് കണ്ടത്.
Verse 17: സാവൂള്‍ മിഖാലിനോടു ചോദിച്ചു: എന്‍െറ ശത്രു ഓടി രക്‌ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീ എന്തിനാണ് എന്നെ ഇങ്ങനെ വഞ്ചിച്ചത്? മിഖാല്‍ സാവൂളിനോടു പ്രതിവചിച്ചു: നിന്നെ ഞാന്‍ കൊല്ലാതിരിക്കണമെങ്കില്‍ എന്നെ വിട്ടയ്‌ക്കുക എന്ന് അവന്‍ എന്നോടു പറഞ്ഞു.
Verse 18: ദാവീദ് ഓടി രക്‌ഷപെട്ടു. അവന്‍ റാമായില്‍ സാമുവലിന്‍െറ അടുക്കലെത്തി. സാവൂള്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം അവനോടു പറഞ്ഞു. ദാവീദും സാമുവലും നായോത്തില്‍ച്ചെന്നു പാര്‍ത്തു.
Verse 19: ദാവീദ് റാമായിലെ നായോത്തിലുണ്ടെന്ന് സാവൂളിന് അറിവു കിട്ടി.
Verse 20: ദാവീദിനെ പിടിക്കാന്‍ അവന്‍ ദൂതന്‍മാരെ അയച്ചു. ഒരു സംഘം പ്രവാചകന്‍മാര്‍ പ്രവചിക്കുന്നതും സാമുവല്‍ അവരുടെ നേതാവായി ഇരിക്കുന്നതും സാവൂളിന്‍െറ ഭൃത്യന്‍മാര്‍ കണ്ടപ്പോള്‍, അവരുടെമേലും കര്‍ത്താവിന്‍െറ ആത്‌മാവ് ആവസിക്കുകയും അവര്‍ പ്രവചിക്കുകയും ചെയ്‌തു.
Verse 21: സാവൂള്‍ ഇതറിഞ്ഞപ്പോള്‍ വേറെദൂതന്‍മാരെ അയച്ചു. അവരും പ്രവചിക്കാന്‍ തുടങ്ങി. മൂന്നാമതും അവന്‍ ദൂതന്‍മാരെ അയച്ചു; അവരും പ്രവചിച്ചു.
Verse 22: അവസാനം, സാവൂള്‍ നേരിട്ടു റാമായിലേക്കു പുറപ്പെട്ടു. സെക്കുയിലുള്ള വലിയ കിണറ്റിന്‍കരയിലെത്തി സാമുവലും ദാവീദും എവിടെയെന്ന് അന്വേഷിച്ചു. അവര്‍ റാമായിലുള്ള നായോത്തിലുണ്ടെന്ന് ഒരാള്‍ പറഞ്ഞു,
Verse 23: അവന്‍ അങ്ങോട്ടുപോയി. കര്‍ത്താവിന്‍െറ ആത്‌മാവ് അവന്‍െറ മേലും ആവസിച്ചു. റാമായിലെ നായോത്തില്‍ എത്തുന്നതുവരെ അവന്‍ പ്രവചിച്ചുകൊണ്ടിരുന്നു.
Verse 24: അവനും പ്രവചിച്ചുകൊണ്ട് സാമുവലിന്‍െറ മുന്‍പാകെ ആ രാത്രിയും പകലും വിവസ്‌ത്രനായി കിടന്നു. സാവൂളും പ്രവാചകനോ എന്ന പഴമൊഴിക്ക് ഇതുകാരണമായി.