Verse 1: രാജാവാകുമ്പോള്‍ സാവൂളിനു.... വയസ്‌സുണ്ടായിരുന്നു. അവന്‍ .... വര്‍ഷം ഇസ്രായേലിനെ ഭരിച്ചു.
Verse 2: സാവൂള്‍ ഇസ്രായേലില്‍നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു. രണ്ടായിരം പേര്‍ അവനോടൊത്തു മിക്‌മാഷിലും ബഥേല്‍ മലനാട്ടിലും നിന്നു; ആയിരം പേര്‍ ജോനാഥാനോടുകൂടെ ബഞ്ച മിന്‍െറ ഗിബെയാദേശത്തും ആയിരുന്നു.ശേഷിച്ചവരെ അവരവരുടെ കൂടാരങ്ങളിലേക്ക് അയച്ചു.
Verse 3: ഗേബായിലുള്ള ഫിലിസ്‌ത്യരുടെ കാവല്‍സൈന്യത്തെ ജോനാഥാന്‍ പരാജയപ്പെടുത്തി. ഫിലിസ്‌ത്യര്‍ അതറിഞ്ഞു.ഹെബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞ് സാവൂള്‍ രാജ്യമൊട്ടുക്കു കാഹളം മുഴക്കി.
Verse 4: സാവൂള്‍ ഫിലിസ്‌ത്യരുടെ കാവല്‍ഭടന്‍മാരെ പരാജയപ്പെടുത്തിയെന്നും ഫിലിസ്‌ത്യര്‍ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രായേല്യര്‍ അറിഞ്ഞു. അതിനാല്‍, അവര്‍ ഗില്‍ഗാലില്‍ സാവൂളിന്‍െറ അടുക്കല്‍ വന്നുകൂടി.
Verse 5: ഫിലിസ്‌ത്യര്‍ ഇസ്രായേലിനോടുയുദ്‌ധംചെയ്യാന്‍ സൈന്യത്തെ ഒരുമിച്ചുകൂട്ടി - മുപ്പതിനായിരം രഥങ്ങള്‍, ആറായിരം കുതിരപ്പടയാളികള്‍, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണ മറ്റ കാലാള്‍പ്പട. അവര്‍ ബത്താവനു കിഴക്കുള്ള മിക്‌മാഷില്‍ കൂടാരമടിച്ചു.
Verse 6: അപകടസ്‌ഥിതിയിലാണെന്നു മനസ്‌സിലായപ്പോള്‍ ഇസ്രായേല്യര്‍ ഗുഹകളിലും മാളങ്ങളിലും പാറക്കെട്ടുകളിലും ശവകുടീരങ്ങളിലും കിണറുകളിലും ഒളിച്ചു.
Verse 7: ചിലര്‍ ജോര്‍ദാന്‍നദി കടന്ന് ഗാദിലും ഗിലയാദിലും എത്തി. സാവൂള്‍ ഗില്‍ഗാലില്‍ത്തന്നെ ഉണ്ടായിരുന്നു. അനുയായികളാകട്ടെ ഭയചകിതരുമായിരുന്നു.
Verse 8: സാവൂള്‍ സാമുവലിന്‍െറ നിര്‍ദേശമനുസരിച്ച് ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, അവന്‍ ഗില്‍ഗാലില്‍ വന്നില്ല. അതിനാല്‍, ജനം സാവൂളിനെ വിട്ടുപിരിയാന്‍ തുടങ്ങി.
Verse 9: സാവൂള്‍ പറഞ്ഞു: ദഹനബ ലിക്കും സമാധാനബലിക്കുമുള്ള വസ്‌തുക്കള്‍ എന്‍െറ യടുത്തു കൊണ്ടുവരുവിന്‍. എന്നിട്ട് അവന്‍ തന്നെ ദഹനബലിയര്‍പ്പിച്ചു.
Verse 10: ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി. അവനെ അഭിവാദനംചെയ്‌തു സ്വീകരിക്കാന്‍ സാവൂള്‍ പുറത്തേക്കുചെന്നു.
Verse 11: നീ എന്താണു ചെയ്‌തത്? സാമുവല്‍ ചോദിച്ചു. സാവൂള്‍ പറഞ്ഞു: ജനങ്ങള്‍ എന്നെ വിട്ടു ചിതറിപ്പോകുന്നതും നിശ്‌ചിതദിവസമായിട്ടും അങ്ങു വരാതിരിക്കുന്നതും ഫിലിസ്‌ത്യര്‍ മിക്‌മാഷില്‍ ഒരുമിച്ചുകൂടുന്നതും ഞാന്‍ കണ്ടു.
Verse 12: ഗില്‍ഗാലില്‍വച്ച് ഫിലിസ്‌ത്യര്‍ എന്നെ ആക്രമിക്കുന്നുവെന്നും കര്‍ത്താവിന്‍െറ സഹായം ഞാന്‍ അപേക്‌ഷിച്ചിട്ടില്ലല്ലോ എന്നും ഞാന്‍ ഓര്‍ത്തു. അതിനാല്‍, ദഹനബലിയര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്‌ധിതനായി.
Verse 13: സാമുവല്‍ പറഞ്ഞു: നീ വിഡ്‌ഢിത്തമാണ് ചെയ്‌തത്. നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ കല്‍പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്ന് നിന്‍െറ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്‌ഥിരപ്പെടുത്തുമായിരുന്നു.
Verse 14: എന്നാല്‍, നിന്‍െറ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്‍െറ കല്‍പനകള്‍ നീ അനുസരിക്കായ്‌കയാല്‍, തന്‍െറ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു.
Verse 15: സാമുവല്‍ ഗില്‍ഗാലില്‍നിന്ന് ബഞ്ചമിന്‍െറ ഗിബെയായിലേക്കു പോയി. അറുനൂറോളം പേര്‍ മാത്രമേസാവൂളിനോടുകൂടെ അവശേഷിച്ചിരുന്നുള്ളു.
Verse 16: സാവൂളും പുത്രന്‍ ജോനാഥാനും ആ ജനങ്ങളും ബഞ്ചമിന്‍െറ ഗേബാദേശത്തു പാളയമടിച്ചു. ഫിലിസ്‌ത്യര്‍ മിക്‌മാഷിലും കൂടാരമടിച്ചു.
Verse 17: ഫിലിസ്‌ത്യരുടെ പാളയത്തില്‍നിന്ന് മൂന്ന് സംഘങ്ങള്‍ കവര്‍ച്ചയ്‌ക്കു പുറപ്പെട്ടു. ഒരു സംഘം ഷുവാല്‍ദേശത്തെ ഓഫ്രായിലേക്കു തിരിച്ചു.
Verse 18: മറ്റൊന്ന് ബത്‌ഹൊറോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കഭിമുഖമായിക്കിടക്കുന്നസെബോയിം താഴ്‌വരയ്‌ക്കു മുകളിലുള്ള അതിര്‍ത്തിയിലേക്കും പോയി.
Verse 19: അക്കാലത്ത് ഇസ്രായേലിലൊരിടത്തും കൊല്ലന്‍മാര്‍ ഇല്ലായിരുന്നു. ഹെബ്രായര്‍ വാളും കുന്തവും ഉണ്ടാക്കാതിരിക്കാന്‍ ഫിലിസ്‌ത്യര്‍ മുന്‍കരുതലെടുത്തിരുന്നു.
Verse 20: ഇസ്രായേല്യര്‍ക്ക് തങ്ങളുടെ കൊഴു, തൂമ്പാ, കോടാലി, അരിവാള്‍ എന്നിവ മൂര്‍ച്ചവരുത്തുന്നതിന് ഫിലിസ്‌ത്യരുടെയടുക്കല്‍ പോകേണ്ടിയിരുന്നു.
Verse 21: കൊഴുവിനും തൂമ്പായ്‌ക്കും മൂന്നില്‍ രണ്ടു ഷെക്കലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ഷെക്കലും ആയിരുന്നു നിരക്ക്.
Verse 22: യുദ്‌ധദിവസം സാവൂളിനും പുത്രന്‍ ജോനാഥാനുമൊഴികേ മറ്റാര്‍ക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല.
Verse 23: ഫിലിസ്‌ത്യരുടെ കാവല്‍സേന മിക്‌മാഷ്‌ചുരത്തിലേക്ക് നീങ്ങി.