Verse 1: ഫിലിസ്‌ത്യര്‍ ദൈവത്തിന്‍െറ പേടകംകൈവശപ്പെടുത്തി. എബ്‌നേസറില്‍നിന്ന് അഷ്‌ദോദിലേക്ക് കൊണ്ടുപോയി.
Verse 2: അവിടെ ദാഗോന്‍െറ ക്‌ഷേത്രത്തിലെ പ്രതിഷ്‌ഠയ്‌ക്കു സമീപം സ്‌ഥാപിച്ചു.
Verse 3: അടുത്ത ദിവസം പ്രഭാതത്തില്‍ അഷ്‌ദോദിലെ ജനങ്ങള്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്‍െറ ബിംബം കര്‍ത്താവിന്‍െറ പേടകത്തിനു മുന്‍പില്‍ നിലത്തു മറിഞ്ഞുകിടക്കുന്നതു കണ്ടു. അവര്‍ അതെടുത്ത്‌യഥാപൂര്‍വം സ്‌ഥാപിച്ചു.
Verse 4: പിറ്റേന്നും അവര്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്‍െറ ബിംബം കര്‍ത്താവിന്‍െറ പേടകത്തിനു മുന്‍പില്‍ മറിഞ്ഞുകിടക്കുന്നു. ദാഗോന്‍െറ തലയും കൈ കളും അറ്റ് വാതില്‍പ്പടിയില്‍ കിടക്കുന്നു. ഉടല്‍മാത്രം അവശേഷിച്ചിരുന്നു.
Verse 5: അതുകൊണ്ടാണ് ദാഗോന്‍െറ പുരോഹിതന്‍മാരും അവിടെ പ്രവേശിക്കുന്ന മറ്റുള്ളവരും അഷ് ദോദിലുള്ള ദാഗോന്‍െറ വാതില്‍പ്പടിയില്‍ ചവിട്ടാത്തത്.
Verse 6: കര്‍ത്താവിന്‍െറ കരം അഷ്‌ദോദിലുള്ള ജനങ്ങള്‍ക്കെതിരേ പ്രബലമായി. അവിടുന്ന് അവരെ ഭയപ്പെടുത്തി. അഷ്‌ദോദിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് കുരുക്കള്‍വരുത്തി അവരെ കഷ്‌ടപ്പെടുത്തി.
Verse 7: ഇതുകണ്ട് അഷ് ദോദിലെ ജനങ്ങള്‍ പറഞ്ഞു: ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ പേടകം നമ്മുടെ ഇടയില്‍ ഇരിക്കേണ്ടാ. അവിടുത്തെ കരം നമ്മുടെയും നമ്മുടെ ദേവനായ ദാഗോന്‍െറയുംമേല്‍ പ്രബലപ്പെട്ടിരിക്കുന്നു.
Verse 8: അവര്‍ ആള യച്ച് ഫിലിസ്‌ത്യപ്രഭുക്കന്‍മാരെയെല്ലാം വിളിച്ചുകൂട്ടി, ഇസ്രായേല്യരുടെ ദൈവത്തിന്‍െറ പേടകം നാം എന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചു. ഗത്തിലേക്കു കൊണ്ടുപോകാമെന്ന് അവര്‍ പറഞ്ഞു. ദൈവത്തിന്‍െറ പേടകം അവര്‍ അങ്ങോട്ടു കൊണ്ടുപോയി.
Verse 9: അവിടെ എത്തിയപ്പോള്‍ കര്‍ത്താവ് ആ നഗരത്തെയും ശിക്‌ഷിച്ചു. ജനങ്ങള്‍ സംഭ്രാന്തരായി, ആബാലവൃദ്‌ധം ജനങ്ങളും കുരുക്കള്‍ മൂലം കഷ്‌ടപ്പെട്ടു.
Verse 10: അതിനാല്‍ ദൈവത്തിന്‍െറ പേടകം അവര്‍ എക്രാണിലേക്കയച്ചു. എന്നാല്‍ പേടകം എക്രാണിലെത്തിയപ്പോള്‍ തദ്‌ദേശവാസികള്‍ മുറവിളികൂട്ടി. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാന്‍ ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ പേടകം നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു!
Verse 11: അവര്‍ വീണ്ടും ഫിലിസ്‌ത്യപ്രഭുക്കന്‍മാരെ വിളിച്ചുകൂട്ടി. ഇസ്രായേല്യരുടെ ദൈവത്തിന്‍െറ പേടകം വിട്ടുകൊടുക്കുക. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാന്‍ അതു തിരിച്ചയയ്‌ക്കുക എന്നു പറഞ്ഞു. സംഭ്രാന്തി നഗരത്തെ മുഴുവന്‍ ബാധിച്ചു. കാരണം, ദൈവം അവരെ കഠിനമായി ശിക്‌ഷിച്ചുകൊണ്ടിരുന്നു.
Verse 12: മരിക്കാതെ അവശേഷിച്ചവരെ കുരുക്കള്‍ ബാധിച്ചു. നഗരവാസികളുടെ നിലവിളി ആകാശത്തിലേക്കുയര്‍ന്നു.