Verse 1: ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു:എന്‍െറ ഹൃദയം കര്‍ത്താവില്‍ ആനന്‌ദിക്കുന്നു. എന്‍െറ ശിരസ്‌സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു. എന്‍െറ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തൊല്‍, അവിടുത്തെ രക്‌ഷയില്‍ ഞാന്‍ ആനന്‌ദിക്കുന്നു.
Verse 2: കര്‍ത്താവിനെപ്പോലെ പരിശുദ്‌ധനായി മറ്റാരുമില്ല. കര്‍ത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്‌ഥിരമായ ഒരു ആശ്രയമില്ല.
Verse 3: അഹന്തയോടെ മേലില്‍ സംസാരിക്കരുത്. നിന്‍െറ നാവില്‍നിന്നു ഗര്‍വ് പുറപ്പെടാതിരിക്കട്ടെ. കാരണം, കര്‍ത്താവ് സര്‍വജ്‌ഞനായ ദൈവമാണ്. പ്രവൃത്തികളെ വിലയിരുത്തുത് അവിടുന്നാണല്ലോ.
Verse 4: വീരന്‍മാരുടെ വില്ലുകള്‍ തകരുന്നു. ബലഹീനരാകട്ടെ ശക്‌തിപ്രാപിക്കുന്നു.
Verse 5: സുഭിക്‌ഷം അനുഭവിച്ചിരുവര്‍ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു. വിശപ്പ് അനുഭവിച്ചിരുവര്‍ സംതൃപ്‌തി അടയുന്നു, വന്‌ധ്യ ഏഴു പ്രസവിക്കുന്നു. സന്താനസമ്പത്തുള്ളവള്‍ നിരാലംബയാകുന്നു.
Verse 6: കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടുന്നു പാതാളത്തിലേക്കിറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു
Verse 7: ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്. താഴ്‌ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ.
Verse 8: ദരിദ്രനെ അവിടുന്നു ധൂളിയില്‍നിന്ന് ഉയര്‍ത്തുന്നു. അഗതിയെ കുപ്പയില്‍നിന്നു സമുദ്‌ധരിക്കുന്നു. അങ്ങനെ അവരെ പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തി, ഉന്നതസ്‌ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു. ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്‍േറതാണ്. അതിന്‍മേല്‍ അവിടുന്ന് ലോകത്തെ ഉറപ്പിച്ചിരിക്കുന്നു.
Verse 9: തന്‍െറ വിശ്വസ്‌തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു. ദുഷ്‌ടന്‍മാര്‍ അന്‌ധകാരത്തില്‍ ഉപേക്‌ഷിക്കപ്പെടുന്നു. ശക്‌തിയാല്‍ ആരും പ്രബലനാകുന്നില്ല.
Verse 10: കര്‍ത്താവ് പ്രതിയോഗികളെ ഛിന്നഭിന്നമാക്കുന്നു. അവര്‍ക്കെതിരേ ആകാശത്തില്‍ ഇടിമുഴക്കുന്നു. അവിടുന്ന് ഭൂമിയെ മുഴുവന്‍ വിധിക്കും. തന്‍െറ രാജാവിനു ശക്‌തി കൊടുക്കും തന്‍െറ അഭിഷിക്‌തന്‍െറ ശിരസ്‌സുയരുമാറാക്കും.
Verse 11: അനന്തരം, എല്‌ക്കാന റാമായിലുള്ള തന്‍െറ ഭവനത്തിലേക്കു മടങ്ങി. ബാലനായ സാമുവലാകട്ടെ പുരോഹിതനായ ഏലിയുടെ സാന്നിധ്യത്തില്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്‌തുപോന്നു.
Verse 12: ഏലിയുടെ പുത്രന്‍മാര്‍ ദുര്‍മാര്‍ഗികളും കര്‍ത്താവിനെ ബഹുമാനിക്കാത്തവരുമായിരുന്നു.
Verse 13: ജനങ്ങളില്‍നിന്നു പുരോഹിതന്‍മാര്‍ക്കു ലഭിക്കേണ്ട വിഹിതത്തെ സംബന്‌ധിക്കുന്ന നിയമം അവര്‍ മാനിച്ചില്ല.
Verse 14: ആരെങ്കിലും ബലിയര്‍പ്പി ച്ചമാംസം പാകംചെയ്യുമ്പോള്‍ പുരോഹിതന്‍െറ ഭൃത്യന്‍ പാത്രത്തില്‍ മുപ്പല്ലികൊണ്ടു കുത്തി അതില്‍ കിട്ടുന്നതു മുഴുവന്‍ പുരോഹിതനുവേണ്ടി എടുത്തിരുന്നു. ഷീലോയില്‍ വന്നിരുന്ന ഇസ്രായേല്‍ക്കാരോടെല്ലാം അവര്‍ ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്.
Verse 15: കൂടാതെ, മേദസ്‌സ് ദഹിപ്പിക്കുന്നതിനു മുമ്പുതന്നെ ബലിയര്‍പ്പിക്കുന്നവനോട് പുരോഹിതന്‍െറ ഭൃത്യന്‍ വന്നു പറയും: പുരോഹിതനുവേണ്ടി പാകംചെയ്യാന്‍ കുറെമാംസം തരുക; പച്ചമാംസമല്ലാതെ വേവിച്ചത് അദ്‌ദേഹം സ്വീകരിക്കുകയില്ല.
Verse 16: ആദ്യം മേദസ്‌സ് ദഹിപ്പിക്കട്ടെ; എന്നിട്ട് നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളത് എടുക്കാം എന്ന് തടസ്‌സം പറഞ്ഞാല്‍, പോരാ, ഇപ്പോള്‍ത്തന്നെ വേണം; അല്ലെങ്കില്‍, ഞാന്‍ ബലംപ്രയോഗിച്ച് എടുക്കും എന്ന് അവന്‍ മറുപടി പറയുമായിരുന്നു.
Verse 17: ഏലിയുടെ പുത്രന്‍മാരുടെ പാപം ദൈവ സന്നിധിയില്‍ ഗുരുതരമായിത്തീര്‍ന്നു. അത്ര അശ്രദ്‌ധയോടെയാണ് അവര്‍ കര്‍ത്താവിനുള്ള അര്‍ച്ചനയെ വീക്‌ഷിച്ചത്.
Verse 18: ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്‌തുപോന്നു. ചണനൂല്‍കൊണ്ടുള്ള ഒരു വിശേഷ വസ്‌ത്രമാണ് അവന്‍ ധരിച്ചിരുന്നത്.
Verse 19: ബലിയര്‍പ്പിക്കാന്‍ ഭര്‍ത്താവിനോടൊത്ത് വര്‍ഷംതോറും പോകുമ്പോള്‍ അവന്‍െറ അമ്മചെറിയ ഉടുപ്പുണ്ടാക്കി അവനുകൊടുത്തിരുന്നു.
Verse 20: കര്‍ത്താവിനു സമര്‍പ്പി ച്ചഈ കുട്ടിക്കുപകരം ഈ സ്‌ത്രീയില്‍നിന്നുതന്നെ വേറെസന്താനങ്ങളെ ദൈവം നല്‍കട്ടെയെന്ന് എല്‍ക്കാനയെയും ഭാര്യയെയും ഏലി അനുഗ്രഹിച്ചിരുന്നു. പിന്നീട്, അവര്‍ വീട്ടിലേക്കുപോകും.
Verse 21: കര്‍ത്താവ് ഹന്നായെ കടാക്‌ഷിച്ചു. അവള്‍ ഗര്‍ഭംധരിച്ച് മൂന്നു പുത്രന്‍മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു. ബാലനായ സാമുവലാകട്ടെ കര്‍ത്താവിന്‍െറ സന്നിധിയില്‍ വളര്‍ന്നുവന്നു.
Verse 22: ഏലി വൃദ്‌ധനായി; തന്‍െറ പുത്രന്‍മാര്‍ ഇസ്രായേല്‍ജനത്തോടു ചെയ്‌തിരുന്നതെല്ലാം അവന്‍ കേട്ടു. സമാഗമകൂടാരത്തിന്‍െറ പ്രവേശനകവാടത്തില്‍ ജോലിചെയ്‌തിരുന്ന സ്‌ത്രീകളോടൊത്ത് അവര്‍ ശയിച്ചിരുന്ന വിവരവും അവന്‍ അറിഞ്ഞു.
Verse 23: അവന്‍ അവരോടു പറഞ്ഞു: എന്താണ് നിങ്ങള്‍ ഈ ചെയ്യുന്നത്? നിങ്ങളുടെ ദുഷ്‌കൃത്യങ്ങളെപ്പറ്റി ഓരോരുത്തര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു.
Verse 24: മക്കളേ, മേലാല്‍ അങ്ങനെ ചെയ്യരുത്. നിങ്ങളെപ്പറ്റി ദൈവജനം പറഞ്ഞ് ഞാന്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ തീരെ നന്നല്ല.
Verse 25: മനുഷ്യന്‍മനുഷ്യനോടു പാപം ചെയ്‌താല്‍ ദൈവം അവനുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കും; കര്‍ത്താവിനോടു പാപം ചെയ്‌താല്‍ ആര്‍ മാധ്യസ്‌ഥ്യം വഹിക്കും? പക്‌ഷേ, അവര്‍ പിതാവിന്‍െറ വാക്കു കേട്ടില്ല. കാരണം, അവരെ നശിപ്പിക്കാന്‍ കര്‍ത്താവ് നിശ്‌ചയിച്ചിരുന്നു.
Verse 26: ബാലനായ സാമുവലാകട്ടെ കര്‍ത്താവിന്‍െറയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു.
Verse 27: കര്‍ത്താവ് അയ ച്ചഒരാള്‍ ഏലിയുടെ അടുക്കല്‍ വന്നുപറഞ്ഞു: കര്‍ത്താവ് ഇപ്രകാരം പറയുന്നു: നിന്‍െറ പിതാവിന്‍െറ കുടുംബം ഈജിപ്‌തില്‍ ഫറവോയുടെ ഭവനത്തില്‍ അടിമയായിരിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്തി.
Verse 28: എന്‍െറ ബലിപീഠത്തെ സമീപിക്കാനും ധൂപാര്‍പ്പണം നടത്താനും എന്‍െറ മുന്‍പില്‍ എഫോദു ധരിക്കാനും ഇസ്രായേലിന്‍െറ എല്ലാ ഗോത്രങ്ങളിലും നിന്നു ഞാന്‍ അവനെ എന്‍െറ പുരോഹിതനായി തിരഞ്ഞെടുത്തു. ഇസ്രായേല്‍മക്കള്‍ ദഹനബലിക്ക് അര്‍പ്പിച്ചതെല്ലാം നിന്‍െറ പിതൃഭവനത്തിനു ഞാന്‍ കൊടുത്തു.
Verse 29: എന്നിട്ടും എന്തുകൊണ്ടാണ്, എനിക്ക് അര്‍പ്പിക്കണമെന്ന് കല്‍പിച്ചിട്ടുള്ള ബലികളെയും കാഴ്‌ചകളെയും നീ ആര്‍ത്തിയോടെ നോക്കുന്നത്? നിങ്ങള്‍ എന്‍െറ ജനം എനിക്കര്‍പ്പിക്കുന്ന സകല ബലികളുടെയും വിശിഷ്‌ട ഭാഗം തിന്നുകൊഴുത്തു. എന്നെക്കാള്‍ കൂടുതല്‍ നിന്‍െറ മക്കളെ നീ ബഹുമാനിക്കുന്നതെന്ത്?
Verse 30: അതിനാല്‍, ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍െറയും നിന്‍െറ പിതാവിന്‍െറയും കുടുംബം നിത്യവും എനിക്കു ശുശ്രൂഷ ചെയ്യുമെന്നു ഞാന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍, ഇപ്പോള്‍ കര്‍ത്താവായ ഞാന്‍ പ്രഖ്യാപിക്കുന്നു: ഇനി അങ്ങനെ ആയിരിക്കുകയില്ല. എന്നെ ആദരിക്കുന്നവരെ ഞാനും ആദരിക്കും; എന്നെ നിന്‌ദിക്കുന്നവര്‍ നിന്‌ദിക്കപ്പെടും.
Verse 31: വാര്‍ധക്യത്തിലെത്താന്‍ ആര്‍ക്കും ഇടയാകാത്തവിധം നിന്‍െറയും നിന്‍െറ പിതൃകുടുംബത്തിന്‍െറയും ശക്‌തി ഞാന്‍ ക്‌ഷയിപ്പിക്കുന്ന ദിവസം ഇതാ അടുത്തിരിക്കുന്നു.
Verse 32: ഇസ്രായേല്‍ജനത്തില്‍ മറ്റുള്ളവര്‍ക്കു ഞാന്‍ നല്‍കുന്ന അനുഗ്ര ഹങ്ങള്‍ കണ്ട് നിങ്ങള്‍ അസ്വസ്‌ഥരും അസൂയാലുക്കളുമാകും. പക്‌ഷേ, നിന്‍െറ കുടുംബത്തില്‍ പ്രായംചെന്നവരായി മേലില്‍ ആരും ഉണ്ടാവുകയില്ല.
Verse 33: നിങ്ങളില്‍ ഒരുവനെ എന്‍െറ ബലിപീഠത്തില്‍നിന്ന് ഞാന്‍ വിച്‌ഛേദിക്കുകയില്ല. കണ്ണീരുകൊണ്ട് അവന്‍െറ കാഴ്‌ച മങ്ങുകയും ഹൃദയം ഉരുകുകയും ചെയ്യും. നിന്‍െറ സന്താനങ്ങള്‍ വാളിനിരയാകും.
Verse 34: നിന്‍െറ പുത്രന്‍മാരായ ഹോഫ്‌നിയും ഫിനെഹാസും ഒരേദിവസം തന്നെ മരിക്കും.
Verse 35: ഇതു നിനക്ക് അടയാളമായിരിക്കും. എനിക്കുവേണ്ടി വിശ്വസ്‌തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എന്‍െറ ഹൃദയാഭിലാഷമനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കും. അവന്‍െറ കുടുംബം ഞാന്‍ നില നിര്‍ത്തും. എന്‍െറ അഭിഷിക്‌തന്‍െറ സന്നിധിയില്‍ അവന്‍ നിത്യവും ശുശ്രൂഷ ചെയ്യും.
Verse 36: നിന്‍െറ കുടുംബത്തില്‍ അവശേഷിക്കുന്ന വരെല്ലാം ഒരു വെള്ളിക്കാശിനും ഒരു കഷണം അപ്പത്തിനും വേണ്ടി അവനോടുയാചിച്ചുകൊണ്ടു പറയും: ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഏതെങ്കിലുമൊരു പുരോഹിതവൃത്തിക്കു ചേര്‍ക്കണമേ!