Verse 1: സാമുവലിന്‍െറ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു. അക്കാലത്ത് ഫിലിസ്‌ത്യര്‍ ഇസ്രായേലിനെതിരേയുദ്‌ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാന്‍ സന്നദ്‌ധമായി. ഇസ്രായേല്‍ എബനേസറിലും ഫിലിസ്‌ത്യര്‍ അഫെക്കിലും പാളയമടിച്ചു.
Verse 2: ഫിലിസ്‌ത്യര്‍ ഇസ്രായേലിനെതിരേ അണിനിരന്നു.യുദ്‌ധത്തില്‍ ഇസ്രായേല്യര്‍ പരാജയപ്പെട്ടു.യുദ്‌ധക്കളത്തില്‍ വച്ചുതന്നെ നാലായിരത്തോളം ആളുകളെ ഫിലിസ്‌ത്യര്‍ വധിച്ചു.
Verse 3: ശേഷിച്ചവര്‍ പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാര്‍ പറഞ്ഞു: ഫിലിസ്‌ത്യര്‍ ഇന്നു നമ്മെപരാജയപ്പെടുത്താന്‍ എന്തുകൊണ്ട് കര്‍ത്താവ് അനുവദിച്ചു? നമുക്ക് ഷീലോയില്‍നിന്നു കര്‍ത്താവിന്‍െറ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം. അവിടുന്ന് നമ്മുടെ മധ്യേവന്ന് ശത്രുക്കളില്‍ നിന്നു നമ്മെരക്‌ഷിക്കും.
Verse 4: അങ്ങനെ, അവര്‍ ഷീലോയിലേക്ക് ആളയച്ച് കെരൂബുകളുടെമേല്‍ എഴുന്നള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ഉടമ്പടിയുടെ പേടകംകൊണ്ടുവന്നു. പേടകത്തോടൊപ്പം ഏലിയുടെ പുത്രന്‍മാരായ ഹോഫ്‌നിയും ഫിനെഹാസും ഉണ്ടായിരുന്നു.
Verse 5: കര്‍ത്താവിന്‍െറ ഉടമ്പടിയുടെ പേടകം കൂടാരത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ മുഴുവന്‍ ആനന്‌ദം കൊണ്ട് ആര്‍ത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു.
Verse 6: ആ ശബ്‌ദം ഫിലിസ്‌ത്യര്‍ കേട്ടു. ഹെബ്രായരുടെ കൂടാരത്തില്‍നിന്ന് പുറപ്പെടുന്ന ഈ ഉഗ്രാട്ടഹാസത്തിന്‍െറ സൂചനയെന്തെന്ന് അവര്‍ തിരക്കി. കര്‍ത്താവിന്‍െറ പേടകം കൂടാരത്തിലെത്തിയെന്ന് അവര്‍ മനസ്‌സിലാക്കി.
Verse 7: അപ്പോള്‍ ഫിലിസ്‌ത്യര്‍ ഭയചകിതരായി. അവര്‍ പറഞ്ഞു: പാളയത്തില്‍ ദേവന്‍മാര്‍ എത്തിയിട്ടുണ്ട്. നമ്മള്‍ നശിച്ചു! മുന്‍പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല.
Verse 8: ആ ദേവന്‍മാരുടെ ശക്‌തിയില്‍നിന്ന് ആര്‍ നമ്മെരക്‌ഷിക്കും? മരുഭൂമിയില്‍വച്ച് നിരവധി ബാധകള്‍കൊണ്ട് ഈജിപ്‌തുകാരെ ഞെരുക്കിയദേവന്‍മാരാണവര്‍.
Verse 9: ഫിലിസ്‌ത്യരേ, നിങ്ങള്‍ ധീരതയോടും പൗരുഷത്തോടുംകൂടെയുദ്‌ധം ചെയ്യുവിന്‍; അല്ലെങ്കില്‍ ഹെബ്രായര്‍ നമുക്കു അടിമകളായിരുന്നതുപോലെ നാം അവര്‍ക്ക് അടിമകളാകേണ്ടിവരും. അതുകൊണ്ട് പൗരുഷത്തോടെപൊരുതുവിന്‍.
Verse 10: ഫിലിസ്‌ത്യര്‍യുദ്‌ധം ചെയ്‌തു. ഇസ്രായേല്‍ പരാജയപ്പെട്ട് കൂടാരത്തിലേക്ക് പലായനം ചെയ്‌തു. വലിയൊരു നരവേട്ട നടന്നു. മുപ്പതിനായിരം പടയാളികള്‍ നിലംപതിച്ചു.
Verse 11: ദൈവത്തിന്‍െറ പേടകം ശത്രുക്കള്‍ കൈവശപ്പെടുത്തി. ഏലിയുടെ പുത്രന്‍മാരായ ഹോഫ്‌നിയും ഫിനെഹാസും വധിക്കപ്പട്ടു.
Verse 12: ബഞ്ചമിന്‍ഗോത്രജനായ ഒരാള്‍ അന്നുതന്നെയുദ്‌ധരംഗത്തുനിന്നോടി ഷീലോയിലെത്തി. അവന്‍ വസ്‌ത്രം വലിച്ചു കീറുകയും തലയില്‍ പൂഴി വിതറുകയും ചെയ്‌തിരുന്നു.
Verse 13: അവന്‍ ഷീലോയില്‍ എത്തുമ്പോള്‍ ഏലി വഴിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പീഠത്തില്‍ ഇരിക്കുകയായിരുന്നു. ദൈവത്തിന്‍െറ പേട കത്തെക്കുറിച്ച് ആകുലചിത്തനുമായിരുന്നു അവന്‍ . പട്ടണത്തിലെത്തി ദൂതന്‍ വാര്‍ത്ത അറിയിച്ചപ്പോള്‍ പട്ടണവാസികള്‍ മുറവിളി കൂട്ടി.
Verse 14: ഏലി അതു കേട്ടു. എന്താണീ മുറവിളി? അവന്‍ ആരാഞ്ഞു. അപ്പോള്‍ ദൂതന്‍ ഏലിയുടെ അടുത്തേക്ക് ഓടിവന്നുപറഞ്ഞു.
Verse 15: ഏലിക്കു തൊണ്ണൂറ്റെട്ടു വയസ്‌സുണ്ടായിരുന്നു. അവന്‍ മിക്കവാറും അന്‌ധനുമായിരുന്നു.
Verse 16: ദൂതന്‍ പറഞ്ഞു: ഞാന്‍ പടക്കളത്തില്‍ നിന്നു രക്‌ഷപെട്ടോടി ഇവിടെ എത്തിയതാണ്. മകനേ, എന്തു സംഭവിച്ചു എന്ന് ഏലി ചോദിച്ചു.
Verse 17: അവന്‍ പറഞ്ഞു: ഇസ്രായേല്‍ ഫിലിസ്‌ത്യരോട് തോറ്റോടി. ജനങ്ങളില്‍ നല്ലൊരു ഭാഗം കൊല്ലപ്പെട്ടു. അത് ഭയങ്കരമായ ഒരു പരാജയമായിരുന്നു. കൂടാതെ, അങ്ങയുടെ പുത്രന്‍മാരായ ഹോഫ്‌നിയെയും ഫിനെഹാസിനെയും അവര്‍ വധിച്ചു. ദൈവത്തിന്‍െറ പേടകം അവര്‍ കൈവശപ്പെടുത്തുകയും ചെയ്‌തു.
Verse 18: ദൈവത്തിന്‍െറ പേടകം എന്നു കേട്ടപ്പോള്‍ത്തന്നെ ഏലി വാതില്‍പടിക്കരികേയുള്ള പീഠത്തില്‍നിന്നു പിറകോട്ടു മറിഞ്ഞു. വൃദ്‌ധനും ക്‌ഷീണിതനുമായ അവന്‍ കഴുത്തൊടിഞ്ഞു മരിച്ചു. അവന്‍ നാല്‍പതു വര്‍ഷം ഇസ്രായേലില്‍ന്യായാധിപനായിരുന്നു.
Verse 19: ഏലിയുടെ ഗര്‍ഭിണിയായ മരുമകള്‍ക്ക് - ഫിനെഹാസിന്‍െറ ഭാര്യയ്‌ക്കു - പ്രസവ സമയം അടുത്തിരുന്നു. ദൈവത്തിന്‍െറ പേടകം ശത്രുക്കള്‍ പിടിച്ചെടുത്തെന്നും തന്‍െറ അമ്മായിയപ്പനും ഭര്‍ത്താവും മരിച്ചെന്നും കേട്ടപ്പോള്‍ പ്രസവവേദന ശക്‌തിപ്പെട്ട് അവള്‍ ഉടനെ പ്രസവിച്ചു.
Verse 20: അവളെ പരിചരിച്ചിരുന്ന സ്‌ത്രീകള്‍ മരണാസന്നയായ അവളോടു ഭയപ്പെടേണ്ടാ, നീയൊരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാല്‍, അവളതിനു മറുപടി പറയുകയോ അവരെ ശ്രദ്‌ധിക്കുകയോ ചെയ്‌തില്ല.
Verse 21: മഹ ത്വം ഇസ്രായേലില്‍നിന്നു വിട്ടുപോയി എന്നു പറഞ്ഞ് അവള്‍ തന്‍െറ കുഞ്ഞിന് ഇക്കാബോദ് എന്നു പേരിട്ടു. കാരണം, ദൈവത്തിന്‍െറ പേടകം പിടിക്കപ്പെടുകയും അവളുടെ അമ്മായിയപ്പനും ഭര്‍ത്താവും നഷ്‌ടപ്പെടുകയും ചെയ്‌തു.
Verse 22: അവള്‍ വീണ്ടും പറഞ്ഞു: ദൈവത്തിന്‍െറ പേടകം പിടിക്കപ്പെട്ടതിനാല്‍ മഹത്വം ഇസ്രായേലില്‍ നിന്നു വിട്ടുപോയിരിക്കുന്നു.