Verse 1: കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്‍െറ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്‌ലെഹെംകാരനായ ജസ്‌സെയുടെ അടുത്തേക്കയയ്‌ക്കും. അവന്‍െറ ഒരു മകനെ ഞാന്‍ രാജാവായി നിശ്‌ചയിച്ചിരിക്കുന്നു.
Verse 2: സാമുവല്‍ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? സാവൂള്‍ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. കര്‍ത്താവ് പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക.
Verse 3: ജസ്‌സെയെയും ബലിയര്‍പ്പണത്തിനു ക്‌ഷണിക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചുതരാം. ഞാന്‍ പറയുന്നവനെ എനിക്കായി നീ അഭിഷേകംചെയ്യണം.
Verse 4: കര്‍ത്താവ് കല്‍പിച്ചതുപോലെ സാമുവല്‍ പ്രവര്‍ത്തിച്ചു. അവന്‍ ബേത്‌ലെഹെമിലെത്തി. നഗരത്തിലെ ശ്രഷ്‌ഠന്‍മാര്‍ ഭയപരവശരായി അവനെ കാണാന്‍ വന്നു. അവര്‍ ചോദിച്ചു: അങ്ങയുടെ വരവ് ശുഭസൂചകമോ?
Verse 5: അതേ, അവന്‍ പറഞ്ഞു, ഞാന്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്‌ധീകരിച്ച് ബലിയര്‍പ്പണത്തിന് എന്നോടൊത്തു വരുവിന്‍. അനന്തരം, അവന്‍ ജസ്‌സെയെയും പുത്രന്‍മാരെയും ശുദ്‌ധീകരിച്ച് ബലിയര്‍പ്പണത്തിനു ക്‌ഷണിച്ചു.
Verse 6: അവന്‍ വന്നപ്പോള്‍ സാമുവല്‍ ഏലിയാബിനെ ശ്രദ്‌ധിച്ചു. കര്‍ത്താവിന്‍െറ അഭിഷിക്‌തനാണ് മുന്‍പില്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി.
Verse 7: എന്നാല്‍, കര്‍ത്താവ് സാമുവലിനോടു കല്‍പിച്ചു: അവന്‍െറ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.
Verse 8: ജസ്‌സെ അബിനാദാബിനെ സാമുവലിന്‍െറ മുന്‍പില്‍ വരുത്തി. ഇവനെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല എന്ന് സാമുവല്‍ പറഞ്ഞു.
Verse 9: പിന്നെ ജസ്‌സെ ഷമ്മായെ വരുത്തി. കര്‍ത്താവ് തിരഞ്ഞെടുത്തവനല്ല ഇവനും എന്ന് അവന്‍ പറഞ്ഞു.
Verse 10: ജസ്‌സെ തന്‍െറ ഏഴു പുത്രന്‍മാരെ സാമുവലിന്‍െറ മുന്‍പില്‍ കൊണ്ടുവന്നു. അവന്‍ ജസ്‌സെയോടു പറഞ്ഞു: ഇവരെയാരെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല.
Verse 11: നിന്‍െറ പുത്രന്‍മാര്‍ എല്ലാവരുമായോ എന്ന് സാമുവല്‍ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവന്‍ ആടുകളെ മേയിക്കാന്‍പോയിരിക്കുകയാണ്. അവന്‍ പറഞ്ഞു. അവനെ ആളയച്ചു വരുത്താന്‍ സാമുവല്‍ ആവശ്യപ്പെട്ടു. അവന്‍ വന്നിട്ടേ ഞങ്ങള്‍ ഭക്‌ഷണം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജസ്‌സെ അവനെ ആളയച്ചു വരുത്തി.
Verse 12: പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവന്‍ സുന്‌ദരനായിരുന്നു. കര്‍ത്താവ് കല്‍പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. സാമുവല്‍ അവനെ സഹോദരന്‍മാരുടെ മുന്‍പില്‍വച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്‌തു.
Verse 13: അന്നുമുതല്‍ കര്‍ത്താവിന്‍െറ ആത്‌മാവ് ദാവീദിന്‍െറ മേല്‍ ശക്‌തമായി ആ വസിച്ചു. സാമുവല്‍ റാമായിലേക്കു പോയി.
Verse 14: കര്‍ത്താവിന്‍െറ ആത്‌മാവ് സാവൂളിനെ വിട്ടുപോയി. അവിടുന്ന് അയ ച്ചഒരു ദുരാത്‌മാവ് അവനെ പീഡിപ്പിച്ചു.
Verse 15: സാവൂളിന്‍െറ ഭൃത്യന്‍മാര്‍ അവനോടു പറഞ്ഞു: ദൈവം അയ ച്ചഒരു ദുരാത്‌മാവ് അങ്ങയെ പീഡിപ്പിക്കുന്നു.
Verse 16: ആകയാല്‍, കിന്നരം വായനയില്‍ നിപുണനായ ഒരുവനെ അന്വേഷിക്കാന്‍ അങ്ങ് അടിയങ്ങള്‍ക്കു കല്‍പന തരണം. ദുരാത്‌മാവ്, അങ്ങയില്‍ ആവസിക്കുമ്പോള്‍ അവന്‍ കിന്നരം വായിച്ച് അങ്ങേക്ക് ആശ്വാസം നല്‍കും.
Verse 17: കിന്നരവായനയില്‍ നിപുണനായ ഒരുവനെ തേടിപ്പിടിക്കാന്‍ സാവൂള്‍ ഭൃത്യന്‍മാരോടു കല്‍പിച്ചു.
Verse 18: ബേത്‌ലെഹെംകാരനായ ജസ്‌സെയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഭൃത്യരില്‍ ഒരുവന്‍ പറഞ്ഞു. അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമിയായ യോദ്‌ധാവും വാക്‌ചാതുര്യമുള്ളവനും, കോമളനുമാണ്; കര്‍ത്താവ് അവനോടുകൂടെയുണ്ട്.
Verse 19: സാവൂള്‍ ജസ്‌സെയുടെ അടുത്ത് ദൂതന്‍മാരെവിട്ട് ആട്ടിടയനായ നിന്‍െറ മകന്‍ ദാവീദിനെ എന്‍െറയടുക്കല്‍ അയയ്‌ക്കുക എന്ന് അറിയിച്ചു.
Verse 20: ജസ്‌സെ ഒരു കഴുതയുടെ പുറത്ത്, കുറെഅപ്പം, ഒരു പാത്രം വീഞ്ഞ്, ഒരാട്ടിന്‍കുട്ടി എന്നിവ കയറ്റി തന്‍െറ മകന്‍ ദാവീദു വശം സാവൂളിനു കൊടുത്തയച്ചു.
Verse 21: ദാവീദ് സാവൂളിന്‍െറ അടുക്കലെത്തി സേവനമാരംഭിച്ചു. സാവൂളിന് അവനെ വളരെയധികം ഇഷ്‌ടപ്പെട്ടു. ദാവീദ് അവന്‍െറ ആയുധവാഹകനായിത്തീര്‍ന്നു.
Verse 22: സാവൂള്‍ ജസ്‌സെയുടെയടുക്കല്‍ ആളയച്ച് ദാവീദിനെ എനിക്കിഷ്‌ടപ്പെട്ടു, അവന്‍ ഇവിടെ നില്‍ക്കട്ടെ എന്ന് അറിയിച്ചു.
Verse 23: ദൈവം അയ ച്ചദുരാത്‌മാവ് സാവൂളില്‍ പ്രവേശിക്കുമ്പോഴൊക്കെ ദാവീദ് കിന്നരം വായിക്കും. അതുവഴി അവന് ആശ്വാസവും സുഖവും ലഭിക്കുകയും ദുരാത്‌മാവ് അവനെ വിട്ടുമാറുകയും ചെയ്‌തിരുന്നു.