Verse 1: അബ്രാഹത്തിനു പ്രായമേറെയായി. കര്‍ത്താവ് എല്ലാ കാര്യങ്ങളിലും അവനെ അനുഗ്രഹിച്ചു.
Verse 2: അവന്‍ തന്‍െറ എല്ലാ വസ്‌തുക്കളുടെയും മേല്‍നോട്ടക്കാരനും തന്‍െറ ഭവനത്തിലെ ഏറ്റവും പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്‍െറ കൈ എന്‍െറ തുടയുടെ കീഴെ വയ്‌ക്കുക.
Verse 3: ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന് എന്‍െറ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്‍െറയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യംചെയ്യിക്കും.
Verse 4: എന്‍െറ നാട്ടില്‍ എന്‍െറ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന് എന്‍െറ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടു പിടിക്കണം.
Verse 5: അപ്പോള്‍ ദാസന്‍ ചോദിച്ചു: ആ സ്‌ത്രീക്ക് എന്നോടുകൂടെ ഈ നാട്ടിലേക്കു പോരാന്‍ ഇഷ്‌ടമില്ലെങ്കിലോ? അങ്ങു വിട്ടുപോന്ന നാട്ടിലേക്ക് അങ്ങയുടെ മകനെ ഞാന്‍ കൊണ്ടുപോകണമോ?
Verse 6: അബ്രാഹം പറഞ്ഞു: എന്‍െറ മകനെ അങ്ങോട്ടു കൊണ്ടുപോക രുത്.
Verse 7: എന്‍െറ പിതാവിന്‍െറ വീട്ടില്‍നിന്നും ചാര്‍ച്ചക്കാരില്‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്‍െറ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്‌ദാനം ചെയ്‌തവനുമായ, ആകാശത്തിന്‍െറ ദൈവമായ കര്‍ത്താവ് തന്‍െറ ദൂതനെ നിനക്കു മുമ്പേഅയയ്‌ക്കും; നീ അവിടെനിന്ന് എന്‍െറ മകന് ഒരു ഭാര്യയെ കണ്ടെണ്ടത്തുകയും ചെയ്യും.
Verse 8: എന്നാല്‍, ആ സ്‌ത്രീക്കു നിന്നോടുകൂടെപോരാന്‍ ഇഷ്‌ടമില്ലെങ്കില്‍ എന്‍െറ ഈ ശപഥത്തില്‍നിന്ന് നീ വിമുക്‌തനാണ്; എന്‍െറ മകനെ അങ്ങോട്ടു തിരികേ കൊണ്ടു പോകരുതെന്നു മാത്രം.
Verse 9: തന്‍െറ യജമാന നായ അബ്രാഹത്തിന്‍െറ തുടയ്‌ക്കു കീഴെ കൈവച്ചു ഭൃത്യന്‍ സത്യംചെയ്‌തു.
Verse 10: അനന്തരം, ഭൃത്യന്‍യജമാനന്‍െറ ഒട്ടകങ്ങളില്‍ പത്തെണ്ണവും വിലപിടിപ്പുള്ള ധാരാളം വസ്‌തുക്കളുമായി പുറപ്പെട്ടു. അവന്‍ മെസൊപ്പൊട്ടാമിയായില്‍ നാഹോറിന്‍െറ നഗരത്തിലെത്തി.
Verse 11: വൈകുന്നേരം സ്‌ത്രീകള്‍ വെള്ളംകോരാന്‍ വരുന്ന സമയത്ത് അവന്‍ ഒട്ടകങ്ങളെ പട്ടണത്തിനു വെളിയില്‍ വെള്ളമുള്ള ഒരു കിണറിനടുത്തു നിര്‍ത്തി.
Verse 12: അനന്തരം, അവന്‍ പ്രാര്‍ഥിച്ചു: എന്‍െറ യജ മാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവേ, ഇന്ന് എന്‍െറ ദൗത്യം അങ്ങു വിജയിപ്പിക്കണമേ!
Verse 13: എന്‍െറ യജമാനന്‍െറ മേല്‍ കനിയണമേ! ഞാന്‍ ഇതാ, ഈ കിണറ്റുകരയില്‍ നില്‍ക്കുകയാണ്. ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ വെള്ളം കോരാന്‍ വരുന്നുണ്ട്.
Verse 14: നിന്‍െറ കുടം താഴ്‌ത്തിത്തരുക; ഞാന്‍ കുടിക്കട്ടെ, എന്നു പറയുമ്പോള്‍ ഇതാ, കുടിച്ചു കൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം എന്നുപറയുന്ന പെണ്‍കുട്ടിയായിരിക്കട്ടെ അങ്ങയുടെ ദാസ നായ ഇസഹാക്കിന് അങ്ങു നിശ്‌ചയിച്ചിരിക്കുന്നവള്‍. അങ്ങ് എന്‍െറ യജമാനനോടു നിരന്തരമായ കാരുണ്യം കാണിച്ചിരിക്കുന്നുവെന്ന് അതുവഴി ഞാന്‍ മനസ്‌സിലാക്കും.
Verse 15: അവന്‍ ഇതു പറഞ്ഞു തീരുംമുമ്പ് തോളില്‍ കുടവുമായി റബേക്കാ വെള്ളം കോരാന്‍ വന്നു. അവള്‍ അബ്രാഹത്തിന്‍െറ സഹോദരന്‍ നാഹോറിനു ഭാര്യ മില്‍ക്കായിലുണ്ടായ മകനായ ബത്തുവേലിന്‍െറ മകളായിരുന്നു.
Verse 16: പെണ്‍കുട്ടി കാണാന്‍ വളരെ അഴകുള്ളവളും കന്യകയുമായിരുന്നു. അവള്‍ കിണറ്റിങ്കലേക്കിറങ്ങി കുടംനിറച്ച് കയറി വന്നു.
Verse 17: അബ്രാഹത്തിന്‍െറ ഭൃത്യന്‍ അപ്പോള്‍ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു: ദയവായി നിന്‍െറ കുടത്തില്‍ നിന്നു കുറച്ചു വെള്ളം കുടിക്കാന്‍ തരുക.
Verse 18: പ്രഭോ, കുടിച്ചാലും, അവള്‍ പറഞ്ഞു. തിടുക്കത്തില്‍ കുടം താഴ്‌ത്തിപ്പിടിച്ച് അവള്‍ അവനു കുടിക്കാന്‍ കൊടുത്തു.
Verse 19: കുടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: അങ്ങയുടെ ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ ഞാന്‍ വെ ള്ളം കോരിക്കൊടുക്കാം.
Verse 20: അവള്‍ വേഗം കുടത്തിലെ വെള്ളം തൊട്ടിയിലൊഴിച്ച് വീണ്ടുംവെള്ളം കോരാന്‍ കിണറ്റിങ്കലേക്കോടി. ഒട്ടകങ്ങള്‍ക്കെല്ലാം വെള്ളം കോരിക്കൊടുത്തു.
Verse 21: തന്‍െറ യാത്ര കര്‍ത്താവു ശുഭമാക്കിയോ ഇല്ലയോ എന്നറിയാന്‍ അവന്‍ നിശ്‌ശബ്‌ദനായി അവളെത്തന്നെ നോക്കി നിന്നു.
Verse 22: ഒട്ടകങ്ങള്‍ കുടിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‍കിക്കൊണ്ടു പറഞ്ഞു:
Verse 23: നീ ആരുടെ മകളാണെന്നു ദയവായി എന്നോടു പറയുക. നിന്‍െറ പിതാവിന്‍െറ ഭവനത്തില്‍ ഞങ്ങള്‍ക്കു രാത്രി കഴിക്കാന്‍ ഇടം കാണുമോ?
Verse 24: അവള്‍ പറഞ്ഞു: നാഹോറിനു മില്‍ക്കായില്‍ ജ നി ച്ചബത്തുവേലിന്‍െറ മകളാണ് ഞാന്‍.
Verse 25: അവള്‍ തുടര്‍ന്നു പറഞ്ഞു: ഞങ്ങള്‍ക്കു കാലിത്തീറ്റയും കച്ചിയും വേണ്ടുവോളമുണ്ട്, താമസിക്കാന്‍മുറിയുമുണ്ട്.
Verse 26: അവന്‍ തല കുനിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
Verse 27: എന്‍െറ യജമാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെട്ടവന്‍. തന്‍െറ കാരുണ്യവും വിശ്വസ്‌ത തയും അവിടുന്ന് അവനില്‍നിന്നു പിന്‍വലിച്ചിട്ടില്ല. എന്‍െറ യജമാനന്‍െറ ചാര്‍ച്ചക്കാരുടെ വീട്ടിലേക്ക് അവിടുന്ന് എന്നെ നയിക്കുകയുംചെയ്‌തിരിക്കുന്നു.
Verse 28: പെണ്‍കുട്ടി ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ വിവരമറിയിച്ചു.
Verse 29: റബേക്കായ്‌ക്കു ലാബാന്‍ എന്നു പേരുള്ള ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അവന്‍ ഉടനെ കിണറ്റുകരയില്‍ ആ മനുഷ്യന്‍െറ അടുത്തേക്ക് ഓടിച്ചെന്നു.
Verse 30: മോതിരവും വളകളും സഹോദരിയുടെ കൈകളില്‍ കാണുകയും ആ മനുഷ്യന്‍ ഇങ്ങനെ എന്നോടു സംസാരിച്ചു എന്ന് അവള്‍ പറഞ്ഞതുകേള്‍ക്കുകയും ചെയ്‌തപ്പോള്‍ ലാബാന്‍ അവന്‍െറ അടുത്തേക്കുചെന്നു. അവന്‍ അപ്പോഴും കിണറ്റുകരയില്‍ ഒട്ടകങ്ങളുടെ അടുത്തു നില്‍ക്കുകയായിരുന്നു.
Verse 31: ലാബാന്‍ പറഞ്ഞു: കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവനേ, വരുക. എന്താണു പുറത്തു നില്‍ക്കുന്നത്? ഞാന്‍ വീടും ഒട്ടകങ്ങള്‍ക്കുള്ള സ്‌ഥലവും ഒരുക്കിയിട്ടുണ്ട്. അവന്‍ വീട്ടിലേക്കു കയറി.
Verse 32: ലാബാന്‍ ഒട്ടകങ്ങളുടെ ജീനി അഴിച്ചുമാറ്റി, തീറ്റയും കച്ചിയും കൊടുത്തു. അവനും കൂടെയുണ്ടായിരുന്നവര്‍ക്കും കാല്‍കഴുകാന്‍വെള്ളവും കൊടുത്തു.
Verse 33: അവര്‍ അവനു ഭക്‌ഷണം വിളമ്പി. എന്നാല്‍ അവന്‍ പറഞ്ഞു: വന്നകാര്യം പറയാതെ ഞാന്‍ ഭക്‌ഷണം കഴിക്കയില്ല. പറഞ്ഞുകൊള്ളുക, ലാബാന്‍ സമ്മതിച്ചു.
Verse 34: അവന്‍ പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്‍െറ ഭൃത്യനാണ്.
Verse 35: കര്‍ത്താവ് എന്‍െറ യജമാനനെ സമൃദ്‌ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ സമ്പന്നനാണ്. ആടും മാടും പൊന്നും വെള്ളിയും വേലക്കാരും ഒട്ടകങ്ങളും കഴുതകളും അവിടുന്ന് അവനു കൊടുത്തിരിക്കുന്നു.
Verse 36: യജമാനന്‍െറ ഭാര്യ സാറാ വൃദ്‌ധയായപ്പോള്‍ അവന് അവളില്‍ ഒരു പുത്രന്‍ ജനിച്ചു. തനിക്കുള്ളതൊക്കെയജമാനന്‍ അവനാണു കൊടുത്തിരിക്കുന്നത്.
Verse 37: എന്‍െറ യജമാനന്‍ എന്നെക്കൊണ്ട് ഒരു സത്യം ചെയ്യിച്ചു: ഞാന്‍ പാര്‍ക്കുന്ന കാനാന്‍കാരുടെ നാട്ടില്‍നിന്ന് എന്‍െറ മകനു നീയൊരു വധുവിനെ തിരഞ്ഞെടുക്കരുത്.
Verse 38: മറിച്ച്, നീ എന്‍െറ പിതാവിന്‍െറ നാട്ടില്‍ എന്‍െറ ചാര്‍ച്ചക്കാരുടെയടുത്തു പോയി, എന്‍െറ മകന് ഒരു ഭാര്യയെ കണ്ടുപിടിക്കണം.
Verse 39: ഞാന്‍ ചോദിച്ചു: ഒരുവേള ആ പെണ്‍കുട്ടി എന്‍െറ കൂടെ വന്നില്ലെങ്കിലോ?
Verse 40: അവന്‍ എന്നോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവു തന്‍െറ ദൂതനെ നിന്‍െറ മുന്‍പേ അയച്ച് നിന്‍െറ വഴി ശുഭമാക്കും. എന്‍െറ പിതാവിന്‍െറ വീട്ടില്‍നിന്ന്, എന്‍െറ ചാര്‍ച്ചക്കാരില്‍നിന്ന്, നീ എന്‍െറ മകന് ഒരു വധുവിനെ തിരഞ്ഞെടുക്കും.
Verse 41: എന്‍െറ ചാര്‍ച്ചക്കാരുടെയടുത്തു ചെല്ലുമ്പോള്‍ പ്രതിജ്‌ഞയില്‍നിന്ന് നീ വിമുക്‌തനാകും. അവര്‍ പെണ്‍കുട്ടിയെ നിനക്ക് വിട്ടുതന്നില്ലെങ്കിലും പ്രതിജ്‌ഞയില്‍നിന്ന് നീ വിമുക്‌തനായിരിക്കും.
Verse 42: ഞാന്‍ കിണറ്റുകരയില്‍ വന്നപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍െറ യജമാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവേ, ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാര്യം അങ്ങ് ഇപ്പോള്‍ ശുഭ മാക്കണമേ.
Verse 43: ഇതാ, ഞാന്‍ ഈ കിണറ്റിന്‍കരെ നില്‍ക്കും. വെള്ളം കോരാന്‍ വരുന്ന പെണ്‍കുട്ടിയോട്, ദയവായി നിന്‍െറ കുടത്തില്‍നിന്ന് എനിക്കല്‍പം വെള്ളം കുടിക്കാന്‍ തരിക എന്നു ഞാന്‍ പറയും.
Verse 44: അപ്പോള്‍, കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാമല്ലോ എന്നുപറയുന്ന പെണ്‍കുട്ടിയാവട്ടെ എന്‍െറ യജമാനന്‍െറ മകന് അവിടുന്നു കണ്ടുവച്ചിരിക്കുന്നവള്‍.
Verse 45: എന്‍െറ ഉള്ളില്‍ ഞാനിതു പറഞ്ഞുതീരുംമുമ്പ് തോളില്‍ കുടവുമായിവെള്ളം കോരാന്‍ റബേക്കാ വന്നു. അവള്‍ ഇറങ്ങിച്ചെന്ന് വെള്ളംകോരി. ഞാന്‍ അവളോട് എനിക്കല്‍പം കുടിക്കാന്‍ തരുക എന്നുപറഞ്ഞു.
Verse 46: അവള്‍ ഉടനെ കുടം തോളില്‍ നിന്നിറക്കി, ഇങ്ങനെ പറഞ്ഞു: കുടിച്ചാലും; അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ കുടിക്കാന്‍ തരാം. ഞാന്‍ കുടിച്ചു. ഒട്ടകങ്ങള്‍ക്കും അവള്‍ വെള്ളം കൊടുത്തു.
Verse 47: അപ്പോള്‍, ഞാനവളോട് നീ ആരുടെ മകളാണ്? എന്നു ചോദിച്ചു. നാഹോറിനു മില്‍ക്കായില്‍ ജനി ച്ചബത്തുവേലിന്‍െറ മകളാണ് ഞാന്‍ എന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അവള്‍ക്കു മോതിരവും വളകളും കൊടുത്തു.
Verse 48: അതിനുശേഷം എന്‍െറ യജമാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവിനെ ഞാന്‍ താണുവണങ്ങി ആരാധിച്ചു. എന്‍െറ യജമാനന്‍െറ മകന് അവന്‍െറ സഹോദരന്‍െറ മകളെ വധുവായി തിരഞ്ഞെടുക്കുവാന്‍ എന്നെ നേര്‍വഴിക്കു നയി ച്ചഅവിടുത്തെ ഞാന്‍ സ്‌തുതിച്ചു.
Verse 49: അതുകൊണ്ട് എന്‍െറ യജമാനനോടു നിങ്ങള്‍ കാരുണ്യത്തോടും വിശ്വസ്‌തതയോടും കൂടിപെരുമാറുമെങ്കില്‍, അതു പറയുക, മറിച്ചാണെങ്കിലും പറയുക. എനിക്ക് അതനുസരിച്ചു പ്രവര്‍ത്തിക്കാമല്ലോ.
Verse 50: അപ്പോള്‍ ലാബാനും ബത്തുവേലും പറഞ്ഞു: ഇതു കര്‍ത്താവിന്‍െറ ഇഷ്‌ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങള്‍ക്കു പറയാനില്ല.
Verse 51: ഇതാ, റബേക്കാ നിന്‍െറ മുമ്പില്‍ നില്‍ക്കുന്നു. അവളെകൊണ്ടുപോയ്‌ക്കൊള്ളുക. കര്‍ത്താവു തിരുവുള്ളമായതുപോലെ അവള്‍ നിന്‍െറ യജമാനന്‍െറ മകനു ഭാര്യയായിരിക്കട്ടെ.
Verse 52: ഈ വാക്കുകള്‍ കേട്ടപ്പോള്‍ അബ്രാഹത്തിന്‍െറ ഭൃത്യന്‍ താണുവീണു കര്‍ത്താവിനെ ആരാധിച്ചു.
Verse 53: അനന്തരം, അവന്‍ പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്‌ത്രങ്ങളുമെടുത്തു റബേക്കായ്‌ക്കു കൊടുത്തു. അവളുടെ സഹോദരനും അമ്മയ്‌ക്കും വിലപിടിപ്പുള്ള സമ്മാനങ്ങളും അവന്‍ കൊടുത്തു.
Verse 54: അവനും കൂടെയുണ്ടായിരുന്നവരും ഭക്‌ഷിക്കുകയും പാനം ചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്‌തു. പുലര്‍ച്ചയ്‌ക്ക് എഴുന്നേറ്റ് അവന്‍ പറഞ്ഞു: എന്നെയജമാനന്‍െറ അടുത്തേക്കു തിരിച്ചയയ്‌ക്കുക.
Verse 55: അവളുടെ അമ്മയും സഹോദരനും പറഞ്ഞു: കുറച്ചുനാള്‍കൂടി, പത്തു ദിവസമെങ്കിലും, അവളിവിടെ നില്‍ക്കട്ടെ.
Verse 56: അതു കഴിഞ്ഞ് അവള്‍ക്കു പോകാം. അവന്‍ പറഞ്ഞു: എന്നെതാമസിപ്പിക്കരുത്. കര്‍ത്താവ് എന്‍െറ വഴി ശുഭമാക്കിയിരിക്കകൊണ്ട്‌യജമാനന്‍െറ യടുക്കലേക്കു തിരിച്ചുപോകാന്‍ എന്നെ അനുവദിക്കുക.
Verse 57: നമുക്കു പെണ്‍കുട്ടിയെ വിളിച്ചുചോദിക്കാം എന്ന് അവര്‍ പറഞ്ഞു.
Verse 58: അവര്‍ റബേക്കായെ വിളിച്ച് നീ ഈ മനുഷ്യനോടുകൂടെപോകുന്നുവോ എന്നുചോദിച്ചു. ഞാന്‍ പോകുന്നു എന്ന് അവള്‍ മറുപടി പറഞ്ഞു.
Verse 59: അവര്‍ അവരുടെ സഹോദരി റബേക്കായെയും അവളുടെ തോഴിയെയും അബ്രാഹത്തിന്‍െറ ഭൃത്യനോടും അവന്‍െറ ആള്‍ക്കാരോടുംകൂടെ പറഞ്ഞയച്ചു.
Verse 60: അവര്‍ അവളെ ആശീര്‍വദിച്ചു പറഞ്ഞു: നീ ഞങ്ങളുടെ സഹോദരിയാണ്. നീ ആയിരങ്ങളുടെയും, പതിനായിരങ്ങളുടെയും അമ്മയായിത്തീരുക. തങ്ങളെ വെറുക്കുന്നവരുടെ വാതിലുകള്‍ നിന്‍െറ സന്തതികള്‍ പിടിച്ചെടുക്കട്ടെ.
Verse 61: റബേക്കായും തോഴിമാരും ഒട്ടകപ്പുറത്തു കയറി അവനെ അനുഗമിച്ചു. അങ്ങനെ റബേക്കായുമായി ഭൃത്യന്‍ പുറപ്പെട്ടു.
Verse 62: ആയിടയ്‌ക്ക് ഇസഹാക്ക് ബേര്‍ല്‌ഹായ്‌റോയില്‍നിന്നു പോന്ന് നെഗെബില്‍ താമസിക്കുകയായിരുന്നു.
Verse 63: ഒരുദിവസം വൈ കുന്നേരം അവന്‍ ചിന്താമഗ്‌നനായി വയലിലൂടെ നടക്കുകയായിരുന്നു. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു.
Verse 64: റബേക്കായും ശിരസ്‌സുയര്‍ത്തിനോക്കി. ഇസഹാക്കിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി.
Verse 65: അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന്‍ ആരാണ്? ഭൃത്യന്‍ പറഞ്ഞു: അവനാണ് എന്‍െറ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്‌ത്രംകൊണ്ടു മുഖംമൂടി.
Verse 66: നടന്നതെല്ലാം ഭൃത്യന്‍ ഇസഹാക്കിനോടു പറഞ്ഞു.
Verse 67: ഇസഹാക്ക് അവളെ തന്‍െറ അമ്മസാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അവന്‍ അവളെ സ്‌നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന് ആശ്വാസം ലഭിച്ചു.