Verse 1: ജോസഫ് വീട്ടുകാര്യസ്‌ഥനെ വിളിച്ചുപറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യം നിറയ്‌ക്കുക. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്‍െറ മുകള്‍ഭാഗത്തു വയ്‌ക്കണം.
Verse 2: ഇളയവന്‍െറ ചാക്കിന്‍െറ മുകള്‍ഭാഗത്തു ധാന്യവിലയായ പണത്തിന്‍െറ കൂടെ എന്‍െറ വെള്ളിക്കപ്പും വയ്‌ക്കുക. അവന്‍ ജോസഫ് പറഞ്ഞതുപോലെ ചെയ്‌തു.
Verse 3: നേരം പുലര്‍ന്നപ്പോള്‍ അവന്‍ അവരെ തങ്ങളുടെ കഴുതകളോടുകൂടിയാത്രയാക്കി.
Verse 4: അവര്‍ നഗരംവിട്ട് അധികം കഴിയുംമുന്‍പ് ജോസഫ് കാര്യസ്‌ഥനെ വിളിച്ചുപറഞ്ഞു: ഉടനെ അവരുടെ പുറകേയെത്തുക. അവരുടെ അടുത്തെത്തുമ്പോള്‍ അവരോടു പറയുക: നിങ്ങള്‍ നന്‍മയ്‌ക്കു പകരം തിന്‍മ ചെയ്‌തത് എന്തുകൊണ്ട്? നിങ്ങള്‍ എന്‍െറ വെള്ളിക്കപ്പു കട്ടെടുത്തത് എന്തിന്?
Verse 5: ഇതില്‍ നിന്നല്ലേ, എന്‍െറ യജമാനന്‍ പാനംചെയ്യുന്നത്? ഇതുപയോഗിച്ചല്ലേ, അദ്‌ദേഹം പ്രവചനംനടത്തുന്നത്? നിങ്ങള്‍ ചെയ്‌തതു തെറ്റായിപ്പോയി.
Verse 6: അവരുടെ ഒപ്പമെത്തിയപ്പോള്‍ അവന്‍ അവരോട് അപ്രകാരംതന്നെ പറഞ്ഞു.
Verse 7: അവര്‍ അവനോടു പറഞ്ഞു:യജമാനന്‍ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്? അങ്ങയുടെ ദാസന്‍മാര്‍ ഇത്തരമൊരു കാര്യം ഒരിക്കലും ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ!
Verse 8: ഞങ്ങളുടെ ചാക്കില്‍ കണ്ട പണം കാനാന്‍ദേശത്തുനിന്നു ഞങ്ങള്‍ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നല്ലോ? അപ്പോള്‍ പിന്നെ ഞങ്ങള്‍ അങ്ങയുടെയജമാനന്‍െറ വീട്ടില്‍നിന്നു പൊന്നും വെള്ളിയും മോഷ്‌ടിക്കുമോ?
Verse 9: അത് അങ്ങയുടെ ദാസ രില്‍ ആരുടെ പക്കല്‍കാണുന്നുവോ അവന്‍ മരിക്കണം. ഞങ്ങളെല്ലാവരുംയജമാനന് അടിമകളുമായിക്കൊള്ളാം.
Verse 10: അവന്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതുപോലെയാവട്ടെ, അത് ആരുടെ കൈയില്‍ കാണുന്നുവോ അവന്‍ എന്‍െറ അടിമയാകും. മറ്റുള്ളവര്‍ നിരപരാധരായിരിക്കും.
Verse 11: ഉടന്‍തന്നെ ഓരോരുത്തരും താന്താങ്ങളുടെ ചാക്ക് താഴെയിറക്കി കെട്ടഴിച്ചു.
Verse 12: മൂത്തവന്‍മുതല്‍ ഇളയ വന്‍ വരെ എല്ലാവരെയും അവന്‍ പരിശോധിച്ചു.
Verse 13: ബഞ്ചമിന്‍െറ ചാക്കില്‍ കപ്പു കണ്ടെത്തി. അവര്‍ തങ്ങളുടെ വസ്‌ത്രം വലിച്ചുകീറി, ഓരോരുത്തനും ചുമടു കഴുതപ്പുറത്ത് കയറ്റി, പട്ടണത്തിലേക്കുതന്നെ മടങ്ങി.
Verse 14: യൂദായും സഹോദരന്‍മാരും ജോസഫിന്‍െറ വീട്ടിലെത്തി. അവന്‍ അപ്പോഴും അവിടെ ഉണ്ടായിരുന്നു. അവര്‍ അവന്‍െറ മുന്‍പില്‍ കമിഴ്‌ന്നു വീണു.
Verse 15: ജോസഫ് അവരോടു ചോദിച്ചു: എന്തു പ്രവൃത്തിയാണു നിങ്ങള്‍ ചെയ്‌തത്? എന്നെപ്പോലൊരുവന് ഊഹിച്ചറിയാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ?
Verse 16: യൂദാ അവനോടു പറഞ്ഞു: ഞങ്ങള്‍ എന്താണ്‌യജമാനനോടു പറയുക? ഞങ്ങള്‍ നിരപരാധരാണെന്ന് എങ്ങനെ തെളിയിക്കും? ദൈവം അങ്ങയുടെ ദാസരുടെ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു. ഇതാ, ഞങ്ങള്‍ അവിടുത്തെ അടിമകളാണ് - ഞങ്ങളും കപ്പു കൈവശമുണ്ടായിരുന്നവനും.
Verse 17: എന്നാല്‍, അവന്‍ പറഞ്ഞു: ഞാനൊരിക്കലും അങ്ങനെചെയ്യുകയില്ല. കപ്പു കൈ വശമിരുന്നവന്‍മാത്രം എനിക്ക് അടിമയായിരുന്നാല്‍ മതി. മറ്റുള്ളവര്‍ക്കു സമാധാനമായി പിതാവിന്‍െറ അടുത്തേക്കു പോകാം.
Verse 18: അപ്പോള്‍ യൂദാ അവന്‍െറ അടുത്തുചെന്നു പറഞ്ഞു: എന്‍െറ യജമാനനേ, ഒരു വാക്കുകൂടി പറഞ്ഞുകൊള്ളട്ടെ! എന്‍െറ നേരേ അങ്ങു കോപിക്കരുതേ. അങ്ങു ഫറവോയ്‌ക്കു സമനാണല്ലോ.
Verse 19: യജമാനനായ അങ്ങ് ദാസന്‍മാരോട്, നിങ്ങള്‍ക്കു പിതാവോ സഹോദരനോ ഉണ്ടോ? എന്നു ചോദിച്ചു.
Verse 20: അപ്പോള്‍, ഞങ്ങള്‍യജമാനനോടു പറഞ്ഞു: ഞങ്ങള്‍ക്കു വൃദ്‌ധനായ പിതാവും പിതാവിന്‍െറ വാര്‍ധക്യത്തിലെ മകനായ ഒരു കൊച്ചു സഹോദരനുമുണ്ട്. അവന്‍െറ സഹോദരന്‍മരിച്ചു പോയി. അവന്‍െറ അമ്മയുടെ മക്കളില്‍ അവന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. പിതാവിന് അവന്‍ വളരെ പ്രിയപ്പെട്ടവനാണ്.
Verse 21: അപ്പോള്‍ അങ്ങ് അങ്ങയുടെ ദാസരോട്, അവനെ എന്‍െറ യടുത്തുകൂട്ടിക്കൊണ്ടു വരുക. എനിക്കവനെ കാണണം എന്നുപറഞ്ഞു.
Verse 22: ഞങ്ങള്‍ അങ്ങയോടുണര്‍ത്തിച്ചു: ബാലനു പിതാവിനെ വിട്ടുപോരാന്‍ വയ്യാ. കാരണം, അവന്‍ പോന്നാല്‍ പിതാവു മരിച്ചുപോകും.
Verse 23: നിങ്ങളുടെ സഹോദരന്‍ കൂടെ വരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്ന് അങ്ങു പറഞ്ഞു.
Verse 24: അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവിന്‍െറ അടുത്തെത്തിയപ്പോള്‍ അങ്ങു പറഞ്ഞതെല്ലാം ഞങ്ങള്‍ അവനെ അറിയിച്ചു.
Verse 25: പിതാവ് ഞങ്ങളോട്, വീണ്ടും പോയി കുറെധാന്യംകൂടി വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
Verse 26: ഞങ്ങള്‍ക്കു പോകാന്‍ വയ്യാ; എന്നാല്‍, ഇളയ സഹോദരനെക്കൂടി അയയ്‌ക്കുന്നപക്‌ഷം ഞങ്ങള്‍പോകാം. ബാലന്‍ കൂടെയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവനെ കാണാന്‍ സാധിക്കയില്ല എന്നു ഞങ്ങള്‍ പിതാവിനോടു പറഞ്ഞു.
Verse 27: അപ്പോള്‍ അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവു പറഞ്ഞു: എന്‍െറ ഭാര്യ രണ്ടു പുത്രന്‍മാരെ എനിക്കുനല്‍കി എന്നു നിങ്ങള്‍ക്കറിയാമല്ലോ.
Verse 28: ഒരുവന്‍ എന്നെ വിട്ടുപോയി. അപ്പോള്‍ ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും അവനെ വന്യമൃഗം ചീന്തിക്കീറിക്കാണും. പിന്നെ അവനെ ഞാന്‍ കണ്ടിട്ടില്ല.
Verse 29: ഇവനെയും കൊണ്ടുപോയിട്ട് ഇവനെന്തെങ്കിലും പിണഞ്ഞാല്‍ വൃദ്‌ധനായ എന്നെ ദുഃഖത്തോടെ നിങ്ങള്‍ പാതാളത്തിലാഴ്‌ത്തുകയായിരിക്കും ചെയ്യുക.
Verse 30: അവന്‍െറ ജീവന്‍ ബാലന്‍െറ ജീവനുമായി ബന്‌ധിക്കപ്പെട്ടിരിക്കകൊണ്ട്
Verse 31: ഞാന്‍ അവനെക്കൂടാതെ പിതാവിന്‍െറ അടുത്തുചെന്നാല്‍ ബാലന്‍ ഇല്ലെന്നു കാണുമ്പോള്‍ അവന്‍ മരിക്കും. വൃദ്‌ധനായ പിതാവിനെ ദുഃഖത്തോടെ ഞങ്ങള്‍ പാതാളത്തിലാഴ്‌ത്തുകയായിരിക്കുംചെയ്യുക.
Verse 32: കൂടാതെ, ഞാന്‍ അവനെ അങ്ങയുടെ പക്കല്‍ തിരിച്ചെത്തിക്കുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയുടെ സമക്‌ഷം കുറ്റക്കാരനായിരിക്കും എന്നുപറഞ്ഞ് അങ്ങയുടെ ദാസ നായ ഞാന്‍ ബാലനെക്കുറിച്ചു പിതാവിന്‍െറ മുന്‍പില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്.
Verse 33: അതിനാല്‍ ബാലനുപകരം അങ്ങയുടെ അടിമയായി നില്‍ക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാന്‍ അപേക്‌ഷിക്കുന്നു. ബാലന്‍ സഹോദരന്‍മാരുടെ കൂടെ തിരിച്ചു പൊയ്‌ക്കൊള്ളട്ടെ.
Verse 34: അവനെക്കൂടാതെ ഞാന്‍ എങ്ങനെ പിതാവിന്‍െറ അടുത്തുചെല്ലും? അവനു സംഭവിക്കുന്ന ദുരന്തം ഞാന്‍ എങ്ങനെ സഹിക്കും?