Verse 1: ജോസഫിനെ അവര്‍ ഈജിപ്‌തിലേക്കു കൊണ്ടുപോയി. അവനെ അവിടെ കൊണ്ടു ചെന്ന ഇസ്‌മായേല്യരുടെ അടുക്കല്‍നിന്ന് ഫറവോയുടെ ഒരു ഉദ്യോഗസ്‌ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്‌ക്കു വാങ്ങി.
Verse 2: കര്‍ത്താവ് ജോസഫിന്‍െറ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രയസ്‌സുണ്ടായി. ഈജിപ്‌തുകാരനായയജമാനന്‍െറ വീട്ടിലായിരുന്നു അവന്‍ .
Verse 3: കര്‍ത്താവ് അവന്‍െറ കൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്‍െറ യജമാനനു മനസ്‌സിലായി.
Verse 4: അവന്‍ യജമാനന്‍െറ പ്രീതിക്കു പാത്രമായി. അവന്‍ പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്‍െറ വീടിന്‍െറ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍േറ യും ചുമതലയും അവന്‍ ജോസഫിനെ ഏല്‍പിച്ചു.
Verse 5: ആ ഈജിപ്‌തുകാരന്‍ വീടിന്‍െറ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍െറയും ചുമതലയും ജോസഫിനെ ഏല്‍പി ച്ചനാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ് അവന്‍െറ വീടിനെ അനുഗ്രഹിച്ചു. അവന്‍െറ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്‍െറയുംമേല്‍ കര്‍ത്താവിന്‍െറ അനുഗ്രഹമുണ്ടായി.
Verse 6: അവന്‍ തന്‍െറ വസ്‌തുക്കളെല്ലാം ജോസഫിനെ ഭരമേല്‍പിച്ചതിനാല്‍ ഭക്‌ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്‌ധിക്കേണ്ടിയിരുന്നില്ല.
Verse 7: ജോസഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍െറ യജമാനന്‍െറ ഭാര്യയ്‌ക്ക് അവനില്‍ അഭിലാഷം തോന്നി. എന്‍െറ കൂടെ ശയിക്കുക. അവള്‍ അവനോട് ആവശ്യപ്പെട്ടു.
Verse 8: പക്‌ഷേ, അവന്‍ വഴങ്ങിയില്ല. അവന്‍ അവളോടു പറഞ്ഞു: ഞാന്‍ ഉള്ളതുകൊണ്ട്‌യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്‌ധിക്കാറില്ല.
Verse 9: എല്ലാം അവന്‍ എന്‍െറ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്‍െറ മേല്‍നോട്ടത്തില്‍നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന്‍ മാറ്റി നിര്‍ത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്‍െറ ഭാര്യയായതുകൊണ്ടാണ്. ഞാന്‍ എങ്ങനെയാണ് ഇത്രനീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരേ പാപം ചെയ്യുക?
Verse 10: അനുദിനം അവള്‍ പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന്‍ കൂട്ടാക്കിയില്ല.
Verse 11: ഒരു ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു.
Verse 12: വേലക്കാര്‍ ആരും അകത്തില്ലായിരുന്നു. അപ്പോള്‍ അവള്‍ അവന്‍െറ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്‍െറ കൂടെ ശയിക്കുക.
Verse 13: മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവന്‍ ഓടി വീട്ടില്‍നിന്നും പുറത്തുവന്നു. കുപ്പായം തന്‍െറ കൈയില്‍ വിട്ടിട്ട് അവന്‍ വീട്ടിനു പുറത്തേക്ക് ഓടിയെന്നു കണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:
Verse 14: നമുക്ക് അപമാനംവരുത്താന്‍ അവന്‍ ഇതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവന്‍ എന്നെ സമീപിച്ചു.
Verse 15: എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്‍െറ നിലവിളി കേട്ടപ്പോള്‍ അവന്‍ പുറങ്കുപ്പായം എന്‍െറ അരികില്‍ ഇട്ടിട്ട് ഓടി വീട്ടില്‍നിന്ന് പുറത്തുകടന്നു.
Verse 16: അവന്‍െറ യജമാനന്‍ തിരിച്ചുവരുവോളം അവള്‍ ആ കുപ്പായം സൂക്‌ഷിച്ചു.
Verse 17: അവള്‍ അവനോട് ഇപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു.
Verse 18: എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന്‍ പുറങ്കുപ്പായം ഉപേക്‌ഷിച്ചിട്ട് വീട്ടില്‍നിന്ന് ഓടി പുറത്തുകടന്നു.
Verse 19: ഇതാണ് അങ്ങയുടെവേലക്കാരന്‍ എന്നോടു ചെയ്‌തത്. തന്‍െറ ഭാര്യ പറഞ്ഞതുകേട്ടപ്പോള്‍ അവന്‍െറ യജ മാനന്‍ രോഷാകുലനായി.
Verse 20: അവന്‍ ജോസഫിനെ രാജാവിന്‍െറ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.
Verse 21: കര്‍ത്താവ് ജോസഫിന്‍െറ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവനു കാരാഗൃഹസൂക്‌ഷിപ്പുകാരന്‍െറ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്‌തു.
Verse 22: കാരാഗൃഹസൂക്‌ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്‍പിച്ചു.
Verse 23: അവിടെ എല്ലാം ജോസഫിന്‍െറ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്‍പി ച്ചഒരു കാര്യത്തിലും കാരാഗൃഹസൂക്‌ഷിപ്പുകാരന്‍ ഇടപെ ട്ടില്ല. കാരണം, കര്‍ത്താവ് അവന്‍െറ കൂടെ ഉണ്ടായിരുന്നു. അവന്‍ ചെയ്‌തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്‌തു.