Verse 1: അക്കാലത്ത് യൂദാ തന്‍െറ സഹോദരന്‍മാരെ വിട്ട് ഹീറാ എന്നു പേരായ ഒരു അദുല്ലാംകാരന്‍െറ അടുത്തേക്കു പോയി.
Verse 2: അവിടെ അവന്‍ ഷൂവാ എന്നുപേരായ ഒരു കാനാന്‍കാരന്‍െറ മകളെക്കണ്ടു.
Verse 3: അവളെ ഭാര്യയായി സ്വീകരിച്ച്, അവളോടു ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. യൂദാ അവന് ഏര്‍ എന്നുപേരിട്ടു. അവള്‍ വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.
Verse 4: അവനെ അവള്‍ ഓനാന്‍ എന്നുവിളിച്ചു.
Verse 5: അവള്‍ വീണ്ടും ഗര്‍ഭിണിയാകുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്‌തു. അവനെ അവള്‍ ഷേലാ എന്നുവിളിച്ചു. അവന്‍ ജനിക്കുമ്പോള്‍ യൂദാ കെസീബിലായിരുന്നു.
Verse 6: തന്‍െറ കടിഞ്ഞൂല്‍പുത്രനായ ഏറിന് യൂദാ ഒരു ഭാര്യയെ തിരഞ്ഞെടുത്തു. അവളുടെ പേര്‍ താമാര്‍ എന്നായിരുന്നു.
Verse 7: എന്നാല്‍, യൂദായുടെ കടിഞ്ഞൂല്‍പുത്രനായ ഏര്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ ദുഷിച്ചവനായിരുന്നു. കര്‍ത്താവ് അവനെ മരണത്തിനിരയാക്കി.
Verse 8: അപ്പോള്‍ യൂദാ ഓനാനെ വിളിച്ചു പറഞ്ഞു: നിന്‍െറ സഹോദരന്‍െറ ഭാര്യയെ വിവാഹം ചെയ്‌ത് സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക.
Verse 9: സന്തതി തന്‍േറ തായിരിക്കില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ തന്‍െറ സഹോദരനു വേണ്ടി സന്താനങ്ങളെ ഉത്‌പാദിപ്പിക്കാതിരിക്കാന്‍, സഹോദരഭാര്യയുമായിച്ചേര്‍ന്നപ്പോള്‍ ബീജം നിലത്തു വീഴ്‌ത്തിക്കളഞ്ഞു.
Verse 10: അവന്‍ ചെയ്‌തത് കര്‍ത്താവിന് അനിഷ്‌ടമായതിനാല്‍ അവനെയും അവിടുന്നു മരണത്തിനിരയാക്കി.
Verse 11: അപ്പോള്‍ യൂദാ തന്‍െറ മരുമകളായ താമാറിനോടു പറഞ്ഞു: എന്‍െറ മകന്‍ ഷേലാ വളരുന്നതുവരെ നിന്‍െറ പിതാവിന്‍െറ വീട്ടില്‍ ഒരു വിധവയായി പാര്‍ക്കുക. അവനും സഹോദരന്‍മാരെപ്പോലെ മരിച്ചേക്കുമെന്നു യൂദാ ഭയപ്പെട്ടു. താമാര്‍ തന്‍െറ പിതാവിന്‍െറ വീട്ടില്‍ പോയി താമസിച്ചു.
Verse 12: കുറേനാള്‍ കഴിഞ്ഞ് യൂദായുടെ ഭാര്യ, ഷൂവായുടെ മകള്‍, മരിച്ചു. ദുഃഖത്തിന് ആ ശ്വാസമുണ്ടായപ്പോള്‍ അവന്‍ തന്‍െറ സുഹൃത്ത് അദുല്ലാംകാരന്‍ ഹീറായുടെകൂടെ തിമ്‌നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കു പോയി.
Verse 13: നിന്‍െറ അമ്മായിയപ്പന്‍ ആടുകളുടെ രോമം മുറിക്കാന്‍ തിമ്‌നായിലേക്കു പോകുന്നുണ്ട് എന്ന് ആളുകള്‍ താമാറിനോടു പറഞ്ഞു:
Verse 14: ഷേലായ്‌ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹം ചെയ്‌തുകൊടുക്കുന്നില്ലെന്നു കണ്ട് താമാര്‍ തന്‍െറ വിധവാവസ്‌ത്രങ്ങള്‍ മാറ്റി, ഒരു മൂടുപടംകൊണ്ടു ദേഹമാകെ മറച്ചു തിമ്‌നായിലേക്കുള്ള വഴിയില്‍ എനയീം പട്ടണത്തിന്‍െറ വാതില്‍ക്കല്‍ ചെന്നിരിപ്പായി.
Verse 15: മുഖം മൂടിയിരുന്നതുകൊണ്ട് അവള്‍ ഒരു വേശ്യായാണെന്ന് യൂദാ വിചാരിച്ചു.
Verse 16: വഴിവക്കത്ത് അവളുടെ അടുത്തുചെന്ന് അവന്‍ പറഞ്ഞു: വരൂ, ഞാന്‍ നിന്നെ പ്രാപിക്കട്ടെ. തന്‍െറ മരുമകളാണ് അവളെന്ന് അവന്‍ അറിഞ്ഞില്ല. അവള്‍ ചോദിച്ചു: അങ്ങ് എനിക്ക് എന്തു പ്രതിഫലം തരും?
Verse 17: അവന്‍ പറഞ്ഞു: ആട്ടിന്‍കൂട്ടത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്‌ക്കാം. അവള്‍ ചോദിച്ചു: അതിനെ കൊടുത്തയയ്‌ക്കുന്നതുവരെ എന്തുറപ്പാണ് എനിക്കുതരുക?
Verse 18: അവന്‍ ചോദിച്ചു: ഉറപ്പായി എന്താണ് ഞാന്‍ നിനക്കു തരേണ്ടത്? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്‌തു. അങ്ങനെ അവള്‍ അവനില്‍നിന്നു ഗര്‍ഭംധരിച്ചു.
Verse 19: അവള്‍ അവിടെനിന്നുപോയി തന്‍െറ മൂടുപടം മാറ്റി വിധവാവസ്‌ത്രം ധരിച്ചു.
Verse 20: താന്‍ ഈടുകൊടുത്തവ ആ സ്‌ത്രീയുടെ കൈയില്‍നിന്നു തിരിച്ചെടുക്കാന്‍ യൂദാ അദുല്ലാംകാരനായ സ്‌നേഹിതന്‍െറ കൈയില്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, അവന് അവളെ കണ്ടുപിടിക്കാന്‍ ക ഴിഞ്ഞില്ല.
Verse 21: അവന്‍ സ്‌ഥലത്തുള്ളവരോടുചോദിച്ചു: എനയീമിലെ വഴിവക്കിലിരുന്നവേശ്യ എവിടെ? അവര്‍ പറഞ്ഞു ഇവിടെ അങ്ങനെയൊരു വേശ്യയില്ല.
Verse 22: അവന്‍ തിരിച്ചുചെന്നു യൂദായോടു പറഞ്ഞു: അവളെ കണ്ടുപിടിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അവിടെ ഒരു വേശ്യയുണ്ടായിരുന്നില്ല എന്ന് അവിടത്തുകാര്‍ പറയുകയും ചെയ്‌തു.
Verse 23: യൂദാ പറഞ്ഞു: സാധനങ്ങള്‍ അവള്‍ സ്വന്തമായി സൂക്‌ഷിച്ചുകൊള്ളട്ടെ. നമ്മെആരും പരിഹസിക്കരുതല്ലോ. ഞാന്‍ ആട്ടിന്‍കുട്ടിയെകൊടുത്തയച്ചു. എന്നാല്‍, നിനക്കവളെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.
Verse 24: ഏതാണ്ട് മൂന്നുമാസം കഴിഞ്ഞപ്പോള്‍, തന്‍െറ മരുമകളായ താമാര്‍ വേശ്യാവൃത്തി നടത്തിയെന്നും അവളിപ്പോള്‍ ഗര്‍ഭിണിയാണെന്നും യൂദാ കേട്ടു.
Verse 25: അവന്‍ പറഞ്ഞു: അവളെ പുറത്തിറക്കി, ചുട്ടുകളയുക. അവളെ പുറത്തുകൊണ്ടു വന്നപ്പോള്‍ അവള്‍ തന്‍െറ അമ്മായിയപ്പന് ഒരു സന്‌ദേശമയച്ചു: ദയചെയ്‌ത്, ഈ മുദ്രമോതിരവും വളയും വടിയും ആരുടേതെന്നു കണ്ടുപിടിക്കുക. ഇവയുടെ ഉടമസ്‌ഥനില്‍ നിന്നാണ് ഞാന്‍ ഗര്‍ഭിണിയായത്.
Verse 26: അവ തന്‍േറ താണെന്നു യൂദാ സമ്മതിച്ചു. അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീതിയുള്ളവളാണ് അവള്‍. ഞാന്‍ അവളെ എന്‍െറ മകന്‍ ഷേലായ്‌ക്കു ഭാര്യയായി കൊടുത്തില്ലല്ലോ. പിന്നീട് അവന്‍ അവളെ പ്രാപിച്ചില്ല.
Verse 27: അവള്‍ക്ക് പ്രസവസമയമടുത്തു. അവ ളുടെ ഉദരത്തില്‍ രണ്ടുകുഞ്ഞുങ്ങളായിരുന്നു.
Verse 28: പ്രസവവേദന തുടങ്ങിയപ്പോള്‍ ഒരു കുഞ്ഞ് കൈ പുറത്തേക്കു നീട്ടി. ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു സൂതികര്‍മിണി അവന്‍െറ കൈയില്‍ ചുവന്ന ഒരു ചരടുകെട്ടി.
Verse 29: പക്‌ഷേ, അവന്‍ കൈ ഉള്ളിലേക്കു വലിച്ചു. അവന്‍െറ സഹോദരന്‍ പുറത്തുവന്നു. നീ തന്നത്താന്‍ പുറത്തേക്കു വഴിയുണ്ടാക്കിയല്ലോ എന്നുപറഞ്ഞ് അവള്‍ അവനെ പേരെസ് എന്നു വിളിച്ചു.
Verse 30: പിന്നീട് കൈയില്‍ ചുവന്ന ചരടുമായി അവന്‍െറ സഹോദരന്‍ പുറത്തുവന്നു. അവന് സേറഹ് എന്നുപേരിട്ടു.