Verse 1: ഫിലിസ്‌ത്യര്‍ ഇസ്രായേലിനോടുയുദ്‌ധം ചെയ്‌തു. പിന്‍തിരിഞ്ഞോടിയ ഇസ്രായേല്യര്‍ ഗില്‍ബോവാമലയില്‍ വച്ചു വധിക്കപ്പെട്ടു.
Verse 2: ഫിലിസ്‌ത്യര്‍ സാവൂളിനെയും പുത്രന്‍മാരെയുംപിന്‍തുടര്‍ന്ന് ജോനാഥാന്‍, അബിനാദാബ്, മെല്‍ക്കിഷുവാ എന്നിവരെ വധിച്ചു.
Verse 3: സാവൂളിനുചുറ്റുംയുദ്‌ധം രൂക്‌ഷമായി. വില്ലാളികള്‍ അവനെ അമ്പെയ്‌തു മുറിപ്പെടുത്തി.
Verse 4: സാവൂള്‍ തന്‍െറ ആയുധവാഹകനോട്, ഈ അപരിച്‌ഛേദിതര്‍ എന്നെ അപമാനിക്കാതിരിക്കാന്‍ വാളൂരി എന്നെ കൊല്ലുക എന്നു പറഞ്ഞു. ഭയചകിതനായ ആയുധവാഹകന്‍ അതു ചെയ്‌തില്ല. സാവൂള്‍ തന്‍െറ വാളെടുത്ത് അതിന്‍മേല്‍ വീണു.
Verse 5: സാവൂള്‍ മരിച്ചെന്നു കണ്ട് ആയുധവാഹകനും വാളിന്‍മേല്‍ വീണു മരിച്ചു.
Verse 6: അങ്ങനെ സാവൂളും മൂന്നു മക്കളും കുടുംബം മുഴുവനും ഒരുമിച്ചു മരിച്ചു.
Verse 7: സൈന്യം പലായനം ചെയ്‌തെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കേട്ടപ്പോള്‍, താഴ്‌വരയില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ നഗരങ്ങള്‍ ഉപേക്‌ഷിച്ച് ഓടിപ്പോയി; ഫിലിസ്‌ത്യര്‍ അവിടെ വാസമുറപ്പിച്ചു.
Verse 8: അടുത്തദിവസം കൊല്ലപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഫിലിസ്‌ത്യര്‍ വന്നപ്പോള്‍ സാവൂളും പുത്രന്‍മാരും ഗില്‍ബോവാമലയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.
Verse 9: അവര്‍ അവന്‍െറ വസ്‌ത്രം ഉരിഞ്ഞു, തലവെട്ടിയെടുത്തു; ആയുധങ്ങളും കരസ്‌ഥമാക്കി. തങ്ങളുടെ വിഗ്രഹങ്ങളെയും ജനത്തെയും ഈ സദ്വാര്‍ത്ത അറിയിക്കാന്‍ ദൂതന്‍മാരെ അയച്ചു.
Verse 10: അവന്‍െറ ആയുധങ്ങള്‍ അവര്‍ തങ്ങളുടെ ദേവന്‍െറ ക്‌ഷേത്രത്തില്‍ സമര്‍പ്പിച്ചു; ശിരസ്‌സ് ദാഗോന്‍െറ ക്‌ഷേത്രത്തില്‍ തൂക്കിയിട്ടു.
Verse 11: ഫിലിസ്‌ത്യര്‍ സാവൂളിനോടു പ്രവര്‍ത്തിച്ചത്‌യാബെഷ്‌ഗിലയാദിലുണ്ടായിരുന്നവര്‍ കേട്ടു.
Verse 12: അവരില്‍ ധീരന്‍മാരായവര്‍ ചെന്ന് സാവൂളിന്‍െറയും മക്കളുടെയും മൃതദേഹങ്ങള്‍യാബെഷിലേക്കു കൊണ്ടുവന്നു. അസ്‌ഥികള്‍യാബെഷിലെ ഓക്കുമരത്തിന്‍െറ ചുവട്ടില്‍ സംസ്‌കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിച്ചു.
Verse 13: അവിശ്വസ്‌തതയാണ് സാവൂളിന്‍െറ മരണത്തിനു കാരണം. അവന്‍ കര്‍ത്താവിന്‍െറ കല്‍പന ലംഘിക്കുകയും ആഭിചാരകന്‍മാരുടെ ഉപദേശം തേടുകയും ചെയ്‌തു.
Verse 14: സാവൂള്‍ കര്‍ത്താവിന്‍െറ ഹിതം അന്വേഷിച്ചില്ല. അവിടുന്ന് അവനെ വധിച്ചു; രാജ്യം ജസ്‌സെയുടെ മകന്‍ ദാവീദിനെ ഏല്‍പിച്ചു.