Verse 1: അവര്‍ ദൈവത്തിന്‍െറ പേടകം കൊണ്ടുവന്ന് ദാവീദ് സജ്‌ജമാക്കിയിരുന്ന കൂടാരത്തില്‍ സ്‌ഥാപിച്ചു. ദൈവസന്നിധിയില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.
Verse 2: അതിനുശേഷം ദാവീദ് കര്‍ത്താവിന്‍െറ നാമത്തില്‍ ജനത്തെ ആശീര്‍വദിച്ചു.
Verse 3: ഇസ്രായേലിലെ സ്‌ത്രീപുരുഷന്‍മാര്‍ക്കെല്ലാം ഓരോ അപ്പവും ഓരോ കഷണം മാംസ വും ഓരോ അടയും കൊടുത്തു.
Verse 4: കര്‍ത്താവിന്‍െറ പേടകത്തിന്‍െറ മുന്‍പില്‍ ശുശ്രൂഷ ചെയ്യാനും കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കാനും അവിടുത്തേക്കു കൃതജ്‌ഞതയും സ്‌തുതിയും അര്‍പ്പിക്കാനും ആയി ദാവീദ് ലേവ്യരില്‍ ചിലരെ നിയോഗിച്ചു.
Verse 5: അവരില്‍ പ്രമുഖന്‍ ആസാഫ്; അവനുതാഴെ സഖറിയാ, ജയിയേല്‍, ഷെമിറാമോത്,യഹിയേല്‍, മത്തീത്തിയാ, എലിയാബ്, ബനായാ, ഓബദ് ഏദോം, ജയിയേല്‍ എന്നിവരെ കിന്നരവും വീണയും വായിക്കാന്‍ നിയമിച്ചു; കൈത്താളം അടിക്കാന്‍ ആസാഫിനെയും.
Verse 6: ബനായാ,യഹസിയേല്‍ എന്നീ പുരോഹിതന്‍മാര്‍ ഉടമ്പടിയുടെ പേടകത്തിനു ചുറ്റും നിരന്തരം കാഹളം മുഴക്കാന്‍ നിയോഗിക്കപ്പെട്ടു.
Verse 7: കര്‍ത്താവിനു സ്‌തോത്രഗീതം ആലപിക്കാന്‍ ആസാഫിനെയും സഹോദരന്‍മാരെയും ദാവീദ് അന്നുതന്നെ നിയമിച്ചു.
Verse 8: കര്‍ത്താവിനു നന്‌ദിപറയുവിന്‍, അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.
Verse 9: പാടുവിന്‍, അവിടുത്തേക്കുസ്‌തുതി പാടുവിന്‍, അവിടുത്തെ അദ്‌ഭുതപ്രവൃത്തികളെപ്രകീര്‍ത്തിക്കുവിന്‍.
Verse 10: അവിടുത്തെ വിശുദ്‌ധനാമത്തില്‍ആഹ്‌ളാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെഹൃദയം ആനന്‌ദിക്കട്ടെ!
Verse 11: കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്‌തിയില്‍ ആശ്രയിക്കുവിന്‍,നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
Verse 12: അവിടുന്നു പ്രവര്‍ത്തിച്ചഅദ്‌ഭുതങ്ങളെ സ്‌മരിക്കുവിന്‍. അവിടുത്തെ അദ്‌ഭുതങ്ങളുംന്യായവിധികളും അനുസ്‌മരിക്കുവിന്‍.
Verse 13: കര്‍ത്താവിന്‍െറ ദാസനായഅബ്രാഹത്തിന്‍െറ സന്തതികളേ, യാക്കോബിന്‍െറ മക്കളേ,തിരഞ്ഞെടുക്കപ്പെട്ടവരേ,
Verse 14: നമ്മുടെ ദൈവമായ കര്‍ത്താവ് അവിടുന്നാണ്.അവിടുന്ന് ഭൂതലം മുഴുവന്‍ ഭരിക്കുന്നു.
Verse 15: തന്‍െറ ഉടമ്പടി
Verse 16: ആയിരം തലമുറകള്‍ക്കായിഅവിടുന്നു നല്‍കിയ കല്‍പന, അബ്രാഹത്തോടു ചെയ്‌ത ഉടമ്പടി, ഇസഹാക്കിനോടു ചെയ്‌ത ശപഥം,അവിടുന്ന് എന്നും ഓര്‍ക്കുന്നു.
Verse 17: അതിനെ യാക്കോബിന് ഒരു നിയമമായും, ഇസ്രായേലിനു ശാശ്വതമായ ഉടമ്പടിയായും ഉറപ്പിച്ചു.
Verse 18: കാനാന്‍ദേശം ഞാന്‍ നിനക്കുഅവകാശമായിത്തരും -കര്‍ത്താവ് അരുളിച്ചെയ്‌തു.
Verse 19: അവര്‍ എണ്ണത്തില്‍ കുറവും നിസ്‌സാരരും, പരദേശികളും ആയിരുന്നപ്പോള്‍,
Verse 20: ദേശങ്ങളില്‍നിന്നു ദേശങ്ങളിലേക്കും രാജ്യങ്ങളില്‍നിന്നു രാജ്യങ്ങളിലേക്കുംഅലഞ്ഞുനടന്നപ്പോള്‍,
Verse 21: ആരും അവരെ പീഡിപ്പിക്കാന്‍അവിടുന്ന് അനുവദിച്ചില്ല. അവര്‍ക്കുവേണ്ടി രാജാക്കന്‍മാരെഅവിടുന്നു ശാസിച്ചു.
Verse 22: അവിടുന്ന് അരുളിച്ചെയ്‌തു: എന്‍െറ അഭിഷിക്‌തരെ തൊടരുത്. എന്‍െറ പ്രവാചകന്‍മാരെ ഉപദ്രവിക്കരുത്.
Verse 23: ഭൂതലമേ, കര്‍ത്താവിനു ഗാനം ആലപിക്കുവിന്‍, അവിടുത്തെ രക്‌ഷ അനുദിനംപ്രകീര്‍ത്തിക്കുവിന്‍.
Verse 24: രാജ്യങ്ങളോട് അവിടുത്തെ മഹത്വംപ്രഖ്യാപിക്കുവിന്‍, ജനതകളോട് അവിടുത്തെഅദ്‌ഭുതങ്ങള്‍ പ്രഘോഷിക്കുവിന്‍.
Verse 25: എന്തെന്നാല്‍, കര്‍ത്താവ്‌ഉന്നതനാണ്; അത്യന്തം സ്‌തുത്യര്‍ഹനാണ്; സര്‍വദേവന്‍മാരെയുംകാള്‍ ആരാധ്യനുമാണ്.
Verse 26: ജനതകളുടെ ദേവന്‍മാരോ വിഗ്രഹങ്ങളും.കര്‍ത്താവ് ആകാശങ്ങളെ സൃഷ്‌ടിച്ചു.
Verse 27: മഹത്വവും തേജസ്‌സും അവിടുത്തെവലയം ചെയ്യുന്നു, ശക്‌തിയും ആനന്‌ദവുംഅവിടുത്തെ ആലയത്തില്‍നിറഞ്ഞുനില്‍ക്കുന്നു.
Verse 28: കര്‍ത്താവിന്‍െറ ശക്‌തിയുംമഹത്വവും സകല ജനതകളുംപ്രകീര്‍ത്തിക്കട്ടെ!
Verse 29: അവിടുത്തെനാമത്തെയഥായോഗ്യംമഹത്വപ്പെടുത്തുവിന്‍;തിരുമുന്‍പില്‍ കാഴ്‌ച സമര്‍പ്പിക്കുവിന്‍, കര്‍ത്താവിന്‍െറ പരിശുദ്‌ധതേജസ്‌സിനു മുന്‍പില്‍ വണങ്ങുവിന്‍.
Verse 30: ഭൂതലം കര്‍ത്താവിന്‍െറ മുന്‍പില്‍പ്രകമ്പനം കൊള്ളട്ടെ! അവിടുന്നല്ലോ ലോകത്തെഅചഞ്ചലമായി ഉറപ്പിച്ചത്.
Verse 31: സ്വര്‍ഗം ആനന്‌ദിക്കട്ടെ!ഭൂമി ആഹ്‌ളാദിക്കട്ടെ! കര്‍ത്താവ് വാഴുന്നു എന്ന്‌ജനതകളുടെ മധ്യേ അവ ഉദ്‌ഘോഷിക്കട്ടെ!
Verse 32: സമുദ്രവും അതിലുള്ള സകലതുംഅട്ടഹസിക്കട്ടെ! ഭൂമിയും അതിലുള്ള സകലതുംആഹ്‌ളാദിക്കട്ടെ!
Verse 33: വനാന്തരങ്ങളിലെ തരുനിരകള്‍ആനന്‌ദഗീതം ആലപിക്കട്ടെ! കര്‍ത്താവ് ഭൂമിയെ വിധിക്കാന്‍ വരുന്നു.
Verse 34: കര്‍ത്താവിനു കൃതജ്‌ഞതയര്‍പ്പിക്കുവിന്‍, അവിടുന്ന് നല്ലവനാണ്. അവിടുത്തെ സ്‌നേഹം ശാശ്വതമാണ്.
Verse 35: ഞങ്ങളുടെ രക്‌ഷകനായ ദൈവമേ,
Verse 36: ഞങ്ങളെ മോചിപ്പിക്കണമേ! ജനതകളുടെയിടയില്‍നിന്നുഞങ്ങളെ വീണ്ടെടുത്ത് ഒരുമിച്ചുകൂട്ടണമേ! ഞങ്ങള്‍ അങ്ങയുടെ വിശുദ്‌ധനാമത്തിനു നന്‌ദി പ്രകാശിപ്പിക്കട്ടെ! അങ്ങയെ സ്‌തുതിക്കുന്നതാണ്‌ഞങ്ങളുടെ അഭിമാനം. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌അനാദിമുതല്‍ അനന്തതവരെ വാഴ്‌ത്തപ്പെടട്ടെ എന്നു പറയുവിന്‍.
Verse 37: കര്‍ത്താവിന്‍െറ പേടകത്തിന്‍െറ മുന്‍പാകെ ദിനന്തോറുമുള്ള ശുശ്രൂഷയഥാവിധി നടത്താന്‍ ആസാഫിനെയും സഹോദരന്‍മാരെയും ദാവീദ് നിയോഗിച്ചു.
Verse 38: അവരോടുകൂടെ ഓബദ്‌ഏദോമും അറുപത്തിയെട്ട് സഹോദരന്‍മാരും ഉണ്ടായിരുന്നു.യദുഥൂനിന്‍െറ മകന്‍ ഓബദ്‌ഏദോം, ഹോസ എന്നിവര്‍ ദ്വാരപാലകന്‍മാരായിരുന്നു.
Verse 39: പുരോഹിതന്‍മാരായ സാദോക്കും സഹോദരന്‍മാരും ഗിബയോനിലെ ആരാധനാസ്‌ഥലത്ത് കര്‍ത്താവിന്‍െറ കൂടാരത്തിനു മുന്‍പില്‍ ശുശ്രൂഷ ചെയ്‌തു.
Verse 40: ഇസ്രായേലിന് കര്‍ത്താവ് നല്‍കിയതും നിയമഗ്രന്‌ഥങ്ങളില്‍ എഴുതിയിരുന്നതുമായ കല്‍പനകള്‍ അനുസരിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും മുടങ്ങാതെ ബലിപീഠത്തിന്‍മേല്‍ അവര്‍ കര്‍ത്താവിന് ദഹനബലി അര്‍പ്പിച്ചു.
Verse 41: അവരോടുകൂടെ ഹേമാന്‍,യദുഥൂന്‍ എന്നിവരും, കര്‍ത്താവിന്‍െറ അനന്തകാരുണ്യം പ്രകീര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരും നിയുക്‌തരായി.
Verse 42: ഹേമാനുംയദുഥൂനും ആണ് ആരാധനാഗീതത്തിന് കാഹളവും കൈത്താളവും മറ്റു വാദ്യോപകരണങ്ങളും വാദനം ചെയ്‌തത്.യദുഥൂന്‍െറ പുത്രന്‍മാരെ വാതില്‍കാവല്‍ക്കാരായി നിയോഗിച്ചു.
Verse 43: പിന്നീട് ജനം വീടുകളിലേക്കു മടങ്ങി. ദാവീദ് തന്‍െറ കുടുംബത്തെ ആശീര്‍വദിക്കാന്‍ പോയി.