Verse 1: അഹറോന്‍കുടുംബത്തിന്‍െറ ശാഖ കള്‍ ഇവയാണ്. അഹറോന്‍െറ പുത്രന്‍മാര്‍: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.
Verse 2: നാദാബും അബീഹുവും പിതാവിനു മുന്‍പേ മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. അതുകൊണ്ട്, എലെയാസറും ഇത്താമറും പുരോഹിതന്‍മാരായി.
Verse 3: അഹറോന്‍െറ സന്തതികളെ ദാവീദ് ശുശ്രൂഷയുടെ ക്രമമനുസരിച്ച് എലെയാസര്‍ കുടുംബത്തിന്‍െറ തലവനായ സാദോക്കിന്‍െറയും, ഇത്താമര്‍കുടുംബത്തിന്‍െറ തലവനായ അഹിമെലെക്കിന്‍െറയും സഹായത്തോടെ ഗണംതിരിച്ചു.
Verse 4: ഇത്താമര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നായകന്‍മാര്‍ എലെയാസര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനാല്‍ , എലെയാസറിന്‍െറ പിന്‍ഗാമികളെ പതിനാറു ഗണങ്ങളായും ഇത്താമറിന്‍െറ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു.
Verse 5: ഇരുവിഭാഗത്തിലും ദേവാലയ ശുശ്രൂഷ കന്‍മാരും ആധ്യാത്‌മിക നേതാക്കന്‍മാരും ഉണ്ടായിരുന്നതുകൊണ്ട് കുറിയിട്ടാണ് അവരെ തിരഞ്ഞെടുത്തത്.
Verse 6: രാജാവ്, പ്രഭുക്കന്‍മാര്‍, പുരോഹിതനായ സാദോക്ക്, അബിയാഥറിന്‍െറ മകന്‍ അഹിമെലെക്ക്, പുരോഹിതന്‍മാരുടെയും ലേവ്യരുടെയും പിതൃകുലത്തലവന്‍മാര്‍ എന്നിവരുടെ മുന്‍പാകെ ലേവ്യനായ നെഥാനേലിന്‍െറ പുത്രനും നട പടിയെഴുത്തുകാരനുമായ ഷെമായാ എലെയാസറിന്‍െറയും ഇത്താമറിന്‍െറയും കുലങ്ങള്‍ക്കു വീണ കുറികള്‍ രേഖപ്പെടുത്തി.
Verse 7: നറുക്കു വീണതനുസരിച്ച് ഒന്നാമന്‍ ഹോയാറബ്. രണ്ടാമന്‍യദായാ,
Verse 8: മൂന്നാമന്‍ ഹാരിം, നാലാമന്‍ സെവോരിം,
Verse 9: അഞ്ചാമന്‍മല്‍ക്കിയാ, ആറാമന്‍മിയാമിന്‍,
Verse 10: ഏഴാമന്‍ ഹാക്കോസ്, എട്ടാമന്‍ അബിയാ,
Verse 11: ഒന്‍പതാമന്‍യഷുവാ, പത്താമന്‍ ഷെക്കനിയാ,
Verse 12: പതിനൊന്നാമന്‍ എലിയാഷീബ്, പന്ത്രണ്ടാമന്‍യാക്കിം,
Verse 13: പതിമ്മൂന്നാമന്‍ ഹുപ്പാ, പതിന്നാലാമന്‍ യെഷെബെയാബ്,
Verse 14: പതിനഞ്ചാമന്‍ ബില്‍ഗാ, പതിനാറാമന്‍ ഇമ്മെര്‍,
Verse 15: പതിനേഴാമന്‍ ഹെസിര്‍, പതിനെട്ടാമന്‍ ഹപ്പിസെസ്,
Verse 16: പത്തൊന്‍പതാമന്‍ പെത്താഹിയാ, ഇരുപതാമന്‍യഹെസ്‌കേല്‍,
Verse 17: ഇരുപത്തിയൊന്നാമന്‍യാക്കിന്‍, ഇരുപത്തിരണ്ടാമന്‍ ഗാമുല്‍,
Verse 18: ഇരുപത്തിമൂന്നാമന്‍ ദലായാ, ഇരുപത്തിനാലാമന്‍മാസിയാ.
Verse 19: ഇസ്രായേ ലിന്‍െറ ദൈവമായ കര്‍ത്താവ് കല്‍പിച്ചത നുസരിച്ച് അവരുടെ പിതാവായ അഹറോന്‍ നിശ്‌ചയി ച്ചക്രമമനുസരിച്ച് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവര്‍ വരേണ്ടിയിരുന്നു.
Verse 20: ലേവിയുടെ മറ്റു പുത്രന്‍മാര്‍: അമ്‌റാമിന്‍െറ മക്കളില്‍ ഷുബായേല്‍. അവന്‍െറ മക്കളില്‍യഹ്‌ദേയാ,
Verse 21: റഹാബിയായുടെ മക്കളില്‍ പ്രമുഖനായ ഇഷിമാ,
Verse 22: ഇസ്‌ഹാര്യരില്‍ ഷെലൊയൊത്, അവന്‍െറ മക്കളില്‍യാഹെത്.
Verse 23: ഹെബ്രാണിന്‍െറ പുത്രന്‍മാര്‍: പ്രായക്രമത്തില്‍യറിയാ, അമരിയാം,യഹസിയേല്‍,യക്കാമെയാം.
Verse 24: ഉസിയേലിന്‍െറ പുത്രന്‍മാര്‍: മിഖാ. അവന്‍െറ മക്കളില്‍ ഷമീര്‍.
Verse 25: മിഖായുടെ സഹോദരന്‍ ഇഷിയാ. അവന്‍െറ മക്കളില്‍ സഖറിയാ.
Verse 26: മെറാറിയുടെ പുത്രന്‍മാര്‍:മഹ്‌ലി, മൂഷി,യാസിയാ.
Verse 27: മെറാറിയുടെ പുത്രനായയാസിയായുടെ പുത്രന്‍മാര്‍: ഷോഹാം, സക്കൂര്‍, ഇബ്രീ.
Verse 28: മഹ്‌ലിയുടെ പുത്രന്‍ എലെയാസര്‍. അവനു മക്കളില്ലായിരുന്നു.
Verse 29: കിഷിന്‍െറ പുത്രന്‍യറഹ്‌മേല്‍.
Verse 30: മൂഷിയുടെ പുത്രന്‍മാര്‍: മഹ് ലി, ഏദെര്‍,യറിമോത്. ലേവിപുത്രന്‍മാര്‍ കുടുംബക്രമത്തില്‍ ഇവരാണ്.
Verse 31: കുടുംബത്തല വന്‍മാരായ ഇവരും, ചാര്‍ച്ചക്കാരായ അഹറോന്‍െറ പുത്രന്‍മാരെപ്പോലെ, ദാവീദ്‌രാജാവിന്‍െറയും സാദോക്കിന്‍െറയും അഹിമെലെക്കിന്‍െറ പുരോഹിതവംശത്തിലെ പിതൃഗോത്രത്തലവന്‍മാരുടെയും ലേവ്യവംശത്തിലെ ഗോത്രപിതാക്കന്‍മാരുടെയും മുന്‍പില്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ നറുക്കിട്ടു.