Verse 1: ടയിറിലെ രാജാവായ ഹീരാം ദാവീദിന്‍െറ അടുത്തേക്ക് ദൂതന്‍മാരെ അയച്ചു. കൊട്ടാരം പണിയാന്‍വേണ്ട ദേവദാരുവും അവന്‍ കൊടുത്തു; കൂടെ കല്‍പണിക്കാരെയും മരപ്പണിക്കാരെയും അയച്ചു.
Verse 2: കര്‍ത്താവ് ഇസ്രായേലിന്‍െറ രാജത്വം സുസ്‌ഥിരമായി തനിക്കു നല്‍കിയെന്നും ഇസ്രായേലിനുവേണ്ടി രാജ്യം ഐശ്വര്യ പൂര്‍ണമാക്കിയെന്നും ദാവീദ് മനസ്‌സിലാക്കി.
Verse 3: ജറുസലെമില്‍വച്ചു ദാവീദ് വീണ്ടും ഭാര്യമാരെ സ്വീകരിച്ചു. അവനു പിന്നെയും പുത്രീപുത്രന്‍മാര്‍ ഉണ്ടായി.
Verse 4: ജറുസലെമില്‍വച്ചു ദാവീദിനു ജനിച്ചവര്‍: ഷമ്മുവാ, ഷോബാബ്, നാഥാന്‍, സോളമന്‍,
Verse 5: ഇബ്‌ഹാര്‍, എലിഷുവാ, എല്‍പെലെത്,
Verse 6: നോഗാ, നേഫെഗ്,യാഹിയാ,
Verse 7: ഏലീഷാമ, ബേലിയാദാ, എലിഫെലത്.
Verse 8: ദാവീദിനെ ഇസ്രായേലില്‍ രാജാവായി അഭിഷേകം ചെയ്‌തതറിഞ്ഞ് ഫിലിസ്‌ത്യര്‍ അവനെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഇതുകേട്ട് ദാവീദുംയുദ്‌ധത്തിനിറങ്ങി.
Verse 9: ഫിലിസ്‌ത്യര്‍ റഫായിംതാഴ്‌വര ആക്രമിച്ചു.
Verse 10: ദാവീദ് ദൈവത്തോട് ആരാഞ്ഞു: ഫിലിസ്‌ത്യര്‍ക്കെതിരേ ഞാന്‍ പോകണമോ? അവരെ എന്‍െറ കൈയില്‍ ഏല്‍പിച്ചുതരുമോ? കര്‍ത്താവ് അരുളിച്ചെയ്‌തു: പോവുക, ഞാന്‍ അവരെ നിന്‍െറ കൈയില്‍ ഏല്‍പിക്കും.
Verse 11: ബാക്‌പെരാസിമില്‍വച്ചു ദാവീദ് അവരെ തോല്‍പിച്ചു. അവന്‍ പറഞ്ഞു: വെള്ളപ്പാച്ചിലില്‍ ചിറയെന്നപോലെ ശത്രുനിരയെ ഭേദിക്കാന്‍ ദൈവം എനിക്ക് ഇടയാക്കി. അതിനാല്‍, ആ സ്‌ഥലത്തിനു ബാല്‍പെരാസിം എന്നു പേരുണ്ടായി.
Verse 12: അവര്‍ തങ്ങളുടെ ദേവന്‍മാരെ അവിടെ ഉപേക്‌ഷിച്ചുപോയി. ദാവീദിന്‍െറ കല്‍പനയനുസരിച്ച് അവയെ ചുട്ടുകളഞ്ഞു.
Verse 13: ഫിലിസ്‌ത്യര്‍ വീണ്ടും താഴ്‌വര ആക്രമിച്ചു.
Verse 14: ദാവീദ് വീണ്ടും ദൈവത്തോട് ആരാഞ്ഞു. ദൈവം അരുളിച്ചെയ്‌തു: പിന്‍തുടരാതെ അവരെ വളഞ്ഞ് ബാള്‍സാമരങ്ങളുടെ സമീപത്തുവച്ച് ആക്രമിക്കുക.
Verse 15: ബാള്‍സാമരങ്ങളുടെ മുകളിലൂടെ പടനീക്കത്തിന്‍െറ ശബ്‌ദം കേള്‍ക്കുമ്പോള്‍യുദ്‌ധം ആരംഭിക്കുക. ഫിലിസ്‌ത്യസൈന്യത്തെനശിപ്പിക്കാന്‍ ദൈവം നിനക്കുമുന്‍പേ പോയിരിക്കുന്നു.
Verse 16: ദൈവം കല്‍പിച്ചതുപോലെ ദാവീദ് ചെയ്‌തു. ഗിബയോന്‍മുതല്‍ ഗേസര്‍വരെ ഫിലിസ്‌ത്യരെ അവന്‍ വധിച്ചു.
Verse 17: ദാവീദിന്‍െറ കീര്‍ത്തി എല്ലാ ദേശങ്ങളിലും പരന്നു; എല്ലാ ജനതകളും അവനെ ഭയപ്പെടുന്നതിനു കര്‍ത്താവ് ഇടയാക്കി.