Verse 1: ദാവീദു രാജാവ് സമൂഹത്തോടു പറഞ്ഞു: ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്‍െറ മകന്‍ സോളമന്‍ ചെറുപ്പമാണ്. അനുഭവസമ്പത്ത് ഇല്ലാത്തവനുമാണ്; ഭാരിച്ചജോലിയാണ് ചെയ്യാനുള്ളത്. ആലയം മനുഷ്യനു വേണ്ടിയല്ല ദൈവമായ കര്‍ത്താവിനുവേണ്ടിയാണ്.
Verse 2: അതിനാല്‍, ദേവാലയത്തിനുവേണ്ട സാമഗ്രികള്‍ എന്‍െറ കഴിവിനൊത്തു ഞാന്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ്, തടി എന്നിവയ്‌ക്കു പുറമേ ഗോമേദകം, അഞ്‌ജനക്കല്ല്, പതിക്കാന്‍ വിവിധ വര്‍ണത്തിലുള്ള കല്ലുകള്‍, എല്ലാത്തരം അമൂല്യ രത്‌നങ്ങള്‍, വെണ്ണക്കല്ല് എന്നിങ്ങനെ ആവശ്യകമായതെല്ലാം ഞാന്‍ ശേഖരിച്ചിട്ടുണ്ട്.
Verse 3: കൂടാതെ, എന്‍െറ ദൈവത്തിന്‍െറ ആലയത്തോടുള്ള താത്‌പര്യം നിമിത്തം എന്‍െറ സ്വന്തം ഭണ്‍ഡാരത്തില്‍നിന്നു പൊന്നും വെള്ളിയും ദേവാലയത്തിനായി ഞാന്‍ കൊടുത്തിരിക്കുന്നു.
Verse 4: ഓഫീറില്‍ നിന്നു കൊണ്ടുവന്ന മൂവായിരം താലന്ത് സ്വര്‍ണവും ഏഴായിരം താലന്ത് തനിവെള്ളിയും ദേവാലയത്തിന്‍െറ ഭിത്തികള്‍ പൊതിയുന്നതിനും
Verse 5: ചിത്രവേലകള്‍ക്കും സ്വര്‍ണം വെള്ളി ഉരുപ്പടികള്‍ക്കും വേണ്ടി കൊടുത്തിരിക്കുന്നു. കര്‍ത്താവിനു കൈ തുറന്നു കാഴ്‌ചസമര്‍പ്പിക്കാന്‍ ഇനിയും ആരുണ്ട്?
Verse 6: ഉടനെ കുടുംബത്തലവന്‍മാരും, ഗോത്രനായ കന്‍മാരും, സഹസ്രാധിപന്‍മാരും, ശതാധിപന്‍മാരും, രാജസേവകന്‍മാരും സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ നല്‍കി.
Verse 7: ദേവാലയത്തിന്‍െറ പണിക്ക് അയ്യായിരം താലന്ത് സ്വര്‍ണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും, പതിനെണ്ണായിരം താലന്ത് പിച്ചളയും ഒരു ലക്‌ഷം താലന്ത് ഇരുമ്പുംകൊടുത്തു.
Verse 8: അമൂല്യ രത്‌നങ്ങള്‍ കൈവ ശമുണ്ടായിരുന്നവര്‍ അവ ഗര്‍ഷോന്യനായയഹിയേലിന്‍െറ മേല്‍നോട്ടത്തില്‍ കര്‍ത്താവിന്‍െറ ഭണ്‍ഡാരത്തില്‍ സമര്‍പ്പിച്ചു.
Verse 9: പൂര്‍ണഹൃദയത്തോടെ സ്വമനസാ കര്‍ത്താവിനു കാഴ്‌ചകള്‍ ഉദാരമായി സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ജനവും രാജാവും അത്യധികം സന്തോഷിച്ചു.
Verse 10: എല്ലാവരുടെയും മുന്‍പില്‍വച്ചു കര്‍ത്താവിനെ സ്‌തുതിച്ചുകൊണ്ടു ദാവീദ് പറഞ്ഞു: ഞങ്ങളുടെ പിതാവായ ഇസ്രായേ ലിന്‍െറ ദൈവമായ കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴ്‌ത്തപ്പെട്ടവന്‍.
Verse 11: കര്‍ത്താവേ, മഹത്വവും ശക്‌തിയും മഹിമയും വിജയവും ഒൗന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്. കര്‍ത്താവേ, രാജ്യം അങ്ങയുടേത്; അങ്ങ് എല്ലാറ്റിന്‍െറയും അധീശനായി സ്‌തുതിക്കപ്പെടുന്നു.
Verse 12: സമ്പത്തും ബഹുമാനവും അങ്ങാണു നല്‍കുന്നത്. അങ്ങ് സമസ്‌തവും ഭരിക്കുന്നു. അധികാരവും ശക്‌തിയും അങ്ങേക്ക് അധീനമായിരിക്കുന്നു. എല്ലാവരെയും ശക്‌തരും ഉന്നതന്‍മാരും ആക്കുന്നത് അങ്ങാണ്.
Verse 13: ഞങ്ങളുടെ ദൈവമേ, അങ്ങേക്കു ഞങ്ങള്‍ നന്‌ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്‌തുതിക്കുകയും ചെയ്യുന്നു.
Verse 14: അങ്ങേക്ക് സന്‍മനസ്‌സോടെ ഇങ്ങനെ കാഴ്‌ചകള്‍ അര്‍പ്പിക്കുന്നതിന് ഞാനും എന്‍െറ ജനവും ആരാണ്? സമസ്‌തവും അങ്ങില്‍നിന്നു വരുന്നു. അങ്ങയുടേതില്‍ നിന്നാണു ഞങ്ങള്‍ നല്‍കിയതും.
Verse 15: അവിടുത്തെ മുന്‍പില്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരെപ്പോലെ പരദേശികളും തത്‌കാല വാസക്കാരുമാണ്. ഭൂമിയില്‍ ഞങ്ങളുടെ ദിനങ്ങള്‍ നിഴല്‍പോലെയാണ്, എല്ലാം അസ്‌ഥിരമാകുന്നു.
Verse 16: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവിടുത്തെ പരിശുദ്‌ധ നാമത്തിന് ആലയം പണിയാന്‍ ഞങ്ങള്‍ സമൃദ്‌ധമായി സംഭരിച്ചതെല്ലാം അവിടുത്തെ കരങ്ങളില്‍ നിന്നാണ്; സകലവും അങ്ങയുടേതാണ്.
Verse 17: എന്‍െറ ദൈവമേ, അങ്ങ് ഹൃദയം പരിശോധിക്കുന്നവനും അതിന്‍െറ ആര്‍ജവത്തില്‍ പ്രസാദിക്കുന്നവനും ആണെന്നു ഞാനറിയുന്നു. പരമാര്‍ഥതയോടും സന്തോഷത്തോടും കൂടെ ഇവയെല്ലാം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ സന്നിഹിതരായ ജനവും തങ്ങളുടെ കാഴ്‌ചകള്‍ സന്തോഷപൂര്‍വം സമര്‍പ്പിക്കുന്നതു ഞാന്‍ കണ്ടു.
Verse 18: ഞങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും ഇസ്രായേലിന്‍െറയും ദൈവമായ കര്‍ത്താവേ, ഇത്തരം വിചാരങ്ങള്‍ നിന്‍െറ ജനത്തിന്‍െറ ഹൃദയങ്ങളില്‍ എന്നും ഉണ്ടായിരിക്കാനും അവരുടെ ഹൃദയങ്ങള്‍ അങ്ങിലേക്ക് തിരിയാനും ഇടയാക്കണമേ!
Verse 19: എന്‍െറ മകന്‍ സോളമന് അവിടുത്തെ കല്‍പനകളും നിയമങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടെ പാലിക്കാനും അവിടുത്തെ ആലയം - ഞാന്‍ അതിനു സജ്‌ജീകരണങ്ങള്‍ ചെയ്‌തിട്ടുണ്ട് - നിര്‍മിക്കാനും കൃപ നല്‌കണമേ!
Verse 20: ദാവീദ് സമൂഹത്തോട് കല്‍പിച്ചു: നമ്മുടെ ദൈവമായ കര്‍ത്താവിനെ വാഴ്‌ത്തുവിന്‍. ഉടനെ ജനം തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ സ്‌തുതിക്കുകയും കുമ്പിട്ട് ആരാധിക്കുകയും രാജാവിനോട് ആദരം പ്രകടിപ്പിക്കുകയും ചെയ്‌തു.
Verse 21: പിന്നീട് അവര്‍ കര്‍ത്താവിനു ബലികളര്‍പ്പിച്ചു. പിറ്റെ ദിവസം കര്‍ത്താവിനു ദഹനബലിയായി ആയിരം കാളകളെയും ആയിരം മുട്ടാടുകളെയും ആയിരം ചെമ്മരിയാടുകളെയും പാനീയ നൈവേദ്യത്തോടുകൂടെ എല്ലാ ഇസ്രായേല്യര്‍ക്കും വേണ്ടി കാഴ്‌ചവച്ചു.
Verse 22: അവര്‍ അന്ന് കര്‍ത്താവിന്‍െറ സന്നിധിയില്‍ മഹാസന്തോഷത്തോടെ ഭക്‌ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌തു. ദാവീദിന്‍െറ പുത്രനായ സോളമനെ രാജാവായി അവര്‍ വീണ്ടും അഭിഷേകം ചെയ്‌തു; സാദോക്കിനെ പുരോഹിതനായും.
Verse 23: അങ്ങനെ സോളമന്‍ പിതാവായ ദാവീദിനു പകരം കര്‍ത്താവിന്‍െറ സിംഹാസനത്തില്‍ ഉപവിഷ്‌ടനായി. അവന്‍ ഐശ്വര്യം പ്രാപിച്ചു, ഇസ്രായേല്‍ മുഴുവനും അവനെ അനുസരിക്കുകയും ചെയ്‌തു.
Verse 24: എല്ലാ നായകന്‍മാരും പ്രബലന്‍മാരും ദാവീദ് രാജാവിന്‍െറ മക്കളും സോളമന്‍രാജാവിനു വിധേയത്വം വാഗ്‌ദാനം ചെയ്‌തു.
Verse 25: കര്‍ത്താവ് സോളമനെ ഇസ്രായേലിന്‍െറ മുന്‍പില്‍ ഏറ്റവും കീര്‍ത്തിമാനാക്കി; മുന്‍ഗാമികള്‍ക്കില്ലാത്ത പ്രതാപം അവനു നല്‍കി.
Verse 26: അങ്ങനെ ജസ്‌സെയുടെ മകനായ ദാവീദ് ഇസ്രായേല്‍ മുഴുവന്‍െറയും രാജാവായി വാണു.
Verse 27: അവന്‍ ഇസ്രായേലിനെ നാല്‍പതു കൊല്ലം ഭരിച്ചു - ഏഴു വര്‍ഷം ഹെബ്രാണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും.
Verse 28: ആയുസ്‌സും ധനവും പ്രതാപ വും തികഞ്ഞ് വാര്‍ധക്യത്തില്‍ അവന്‍ മരിച്ചു; മകന്‍ സോളമന്‍ പകരം രാജാവായി.
Verse 29: ദാവീദ് രാജാവിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം പ്രവാചകനായ നാഥാന്‍െറയും ദീര്‍ഘ ദര്‍ശികളായ സാമുവല്‍, ഗാദ് എന്നിവരുടെയും ദിനവൃത്താന്തഗ്രന്‌ഥങ്ങളില്‍ എഴുതിയിട്ടുണ്ട്.
Verse 30: ദാവീദിന്‍െറ ഭരണം, ശക്‌തി, അവനെയും ഇസ്രായേലിനെയും ചുറ്റുമുള്ള രാജ്യങ്ങളെയും സ്‌പര്‍ശിക്കുന്ന കാര്യങ്ങള്‍ - ഇവയെല്ലാം ഈ രേഖകളില്‍ വിവരിച്ചിരിക്കുന്നു