Verse 1: കിഷിന്‍െറ മകന്‍ സാവൂള്‍ നിമിത്തം സിക്‌ലാഗില്‍ ഒളിച്ചുപാര്‍ക്കുമ്പോള്‍ ദാവീദിന്‍െറ പക്‌ഷംചേര്‍ന്ന്‌യുദ്‌ധത്തില്‍ അവനെ സഹായി ച്ചയോദ്‌ധാക്കളാണ് താഴെപ്പറയുന്നവര്‍.
Verse 2: ഇരുകൈകൊണ്ടും കല്ലെറിയാനും അമ്പെയ്യാനും സമര്‍ഥരായ ഈ വില്ലാളികള്‍ ബഞ്ചമിന്‍ഗോത്രജരും സാവൂളിന്‍െറ ചാര്‍ച്ചക്കാരുമായിരുന്നു.
Verse 3: അഹിയേസര്‍ ആയിരുന്നു നേതാവ്; രണ്ടാമന്‍ യോവാഷ്. ഇവര്‍ ഗിബയക്കാരനായ ഷേമായുടെ പുത്രന്‍മാരാണ്. അവരുടെകൂടെ അസ്‌മാവെത്തിന്‍െറ പുത്രന്‍മാരായയസിയേലും, പേലെത്തും, ബറാഖ, അനാത്തോത്തിലെ യേഹു.
Verse 4: മുപ്പതുപേരില്‍ ധീരനും അവരുടെ നായക നുമായ ഗിബയോന്‍കാരന്‍ ഇഷ്‌മായാ, ജറെമിയാ,യഹസിയേല്‍, യോഹനാന്‍, ഗദറാക്കാരന്‍ യോസാബാദ്,
Verse 5: എലുസായി,യറിമോത്, ബയാലിയാ, ഷെമാറിയ, ഹരൂഫ്യനായഷെഫാത്തിയ,
Verse 6: കൊറാഹ്യരായ യെല്‍ക്കാനാ, ഇഷിയാ, അസരേല്‍, യൊവേസര്‍,യഷോബെയാം,
Verse 7: ഗദോറിലെ ജറോഹാമിന്‍െറ പുത്രന്‍മാരായ യോവേലാ, സെബാദിയാ.
Verse 8: ദാവീദ് മരുഭൂമിയിലെ കോട്ടയില്‍ ഒളിച്ചുതാമസിക്കുമ്പോള്‍ ഗാദ്‌വംശജരും ശക്‌തരും പരിചയസമ്പന്നരും പരിചയും കുന്തവും ഉപയോഗിച്ചുയുദ്‌ധം ചെയ്യുന്നതില്‍ സമര്‍ഥരും ആയ യോദ്‌ധാക്കള്‍ അവന്‍െറ പക്‌ഷം ചേര്‍ന്നു. സിംഹത്തെപ്പോലെ ഉഗ്രദൃഷ്‌ടിയുള്ള അവര്‍ മലയിലെ മാന്‍പേടയെപ്പോലെ വേഗമുള്ളവരായിരുന്നു.
Verse 9: അവര്‍ സ്‌ഥാനക്രമത്തില്‍: ഏസര്‍, ഒബാദിയാ, എലിയാബ്,
Verse 10: മിഷ്‌മാന, ജറെമിയാ,
Verse 11: അത്തായ്, എലിയേല്‍,
Verse 12: യോഹനാന്‍, എല്‍സബാദ്,
Verse 13: ജറെമിയാ, മക്‌ബന്നായ്.
Verse 14: ഗാദ്‌ഗോത്രജരായ ഇവര്‍ സേനാനായകന്‍മാരായിരുന്നു. ഇവര്‍ സ്‌ഥാനമനുസരിച്ച് ശതാധിപന്‍മാരും സഹസ്രാധിപന്‍മാരും ആയിരുന്നു.
Verse 15: ജോര്‍ദാന്‍നദി കരകവിഞ്ഞൊഴുകുന്ന ആദ്യമാസത്തില്‍ മറുകരെ കടന്ന് താഴ്‌വരയില്‍ ഉള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയവര്‍ ഇവരാണ്.
Verse 16: ബഞ്ചമിന്‍ - യൂദാഗോത്രങ്ങളിലെ ചിലര്‍ ദാവീദ് വസിച്ചിരുന്ന ദുര്‍ഗത്തിലേക്കു ചെന്നു.
Verse 17: അവന്‍ അവരെ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ എന്നെ സഹായിക്കാന്‍ സ്‌നേഹപൂര്‍വം വന്നതാണെങ്കില്‍ എന്‍െറ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും. ഞാന്‍ നിര്‍ദോഷനായിരിക്കെ നിങ്ങള്‍ ശത്രുപക്‌ഷം ചേര്‍ന്ന് എനിക്കുകെണിവച്ചാല്‍ നമ്മുടെ പിതാക്കന്‍മാരുടെ ദൈവം നിങ്ങളെ ശിക്‌ഷിക്കും.
Verse 18: അപ്പോള്‍ മുപ്പതുപേരുടെ തലവനായ അമസായി ആത്‌മാവിനാല്‍ പ്രരിതനായി പറഞ്ഞു: ദാവീദേ, ഞങ്ങള്‍ നിന്‍േറ താണ്. ജസ്‌സെയുടെ പുത്രാ, ഞങ്ങള്‍ നിന്നോടു കൂടെയാണ്. സമാധാനം! നിനക്കു സമാധാനം! നിന്‍െറ സഹായകര്‍ക്കും സമാധാനം. നിന്‍െറ ദൈവം നിന്നെ സഹായിക്കുന്നു. ദാവീദ് അവരെ സ്വീകരിച്ച് സേനാധിപതികളാക്കി.
Verse 19: ദാവീദ് ഫിലിസ്‌ത്യരോടുചേര്‍ന്നു സാവൂളിനെതിരേയുദ്‌ധത്തിനു പോയപ്പോള്‍ മനാസ്‌സെഗോത്രജരായ ചിലര്‍ ദാവീദിന്‍െറ പക്‌ഷം ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫിലിസ്‌ത്യരെ സഹായിച്ചില്ല. കാരണം, ഫിലിസ്‌ത്യപ്രമാണികള്‍ തമ്മില്‍ ആലോചി ച്ചതിനുശേഷം അവന്‍ നമ്മുടെ ജീവന്‍ അപ കടത്തിലാക്കിക്കൊണ്ടു തന്‍െറ യജമാനനായ സാവൂളിന്‍െറ പക്‌ഷം ചേര്‍ന്നേക്കും എന്നു പറഞ്ഞ് അവനെ മടക്കി അയച്ചു.
Verse 20: ദാവീദ് സിക്‌ലാഗില്‍ എത്തിയപ്പോള്‍ മനാസ്‌സെ ഗോത്രജരായ അദ്‌നാ, യോസബാദ്,യദിയേല്‍, മിഖായേല്‍, യൊസാബാദ്, എലിഹൂ, സില്ലേഥായ് എന്നീ സഹസ്രാധിപന്‍മാര്‍ അവനോടു ചേര്‍ന്നു.
Verse 21: വീരപരാക്രമികളും സേനാനായകന്‍മാരുമായ അവര്‍ കവര്‍ച്ചക്കാര്‍ക്കെതിരേ ദാവീദിനെ സഹായിച്ചു.
Verse 22: ദാവീദിനെ സഹായിക്കാന്‍ ദിനംപ്രതി ആളുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്‍െറ സൈന്യം ദൈവത്തിന്‍െറ സൈന്യംപോലെ വലുതായിത്തീര്‍ന്നു.
Verse 23: ദാവീദ് ഹെബ്രാണിലായിരുന്നപ്പോള്‍ കര്‍ത്താവിന്‍െറ കല്‍പനപ്രകാരം സാവൂളിന്‍െറ രാജ്യം ദാവീദിനു നല്‍കാന്‍ വന്ന സേനാവിഭാഗങ്ങളുടെ കണക്ക്:
Verse 24: യൂദാഗോത്രത്തില്‍നിന്നു പരിചയും കുന്തവുംകൊണ്ടുയുദ്‌ധം ചെയ്യാന്‍ കഴിവുള്ളവര്‍ ആറായിരത്തിയെണ്ണൂറ്,
Verse 25: ശിമയോന്‍ഗോത്രത്തില്‍നിന്ന്‌യുദ്‌ധവീരന്‍മാര്‍ ഏഴായിരത്തിയൊരുനൂറ്,
Verse 26: ലേവ്യരില്‍നിന്നു നാലായിരത്തിയറുനൂറ്,
Verse 27: അഹറോന്‍െറ വംശജരില്‍ പ്രമുഖനായയഹോയാദായുടെകൂടെ മൂവായിരത്തിയെഴുനൂറ്.
Verse 28: പരാക്രമശാലിയുംയുവാവുമായ സാദോക്കും, അവന്‍െറ കുലത്തില്‍നിന്ന് ഇരുപത്തിരണ്ടു നായകന്‍മാരും.
Verse 29: സാവൂളിന്‍െറ ചാര്‍ച്ചക്കാരും ബഞ്ചമിന്‍ഗോത്രജരുമായി മൂവായിരം. അവരില്‍ ഭൂരിഭാഗവും ഇതുവരെ സാവൂള്‍കുടുംബത്തോടുകൂടിയായിരുന്നു.
Verse 30: എഫ്രായിംഗോത്രജരില്‍നിന്നു പരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രഖ്യാതരുമായ ഇരുപതിനായിരത്തിയെണ്ണൂറ്.
Verse 31: മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു ദാവീദിനെ രാജാവായി വാഴിക്കാന്‍ നിയുക്‌തരായവര്‍ പതിനെണ്ണായിരം.
Verse 32: ഇസാക്കര്‍ ഗോത്രത്തില്‍നിന്നു ജ്‌ഞാനികളും കാലാനുസൃതമായി ഇസ്രായേല്‍ എന്തു ചെയ്യണമെന്ന് അറിയുന്നവരും ആയ ഇരുനൂറു നായകന്‍മാരും അവരുടെ കീഴിലുള്ള ചാര്‍ച്ചക്കാരും.
Verse 33: സെബുലൂണ്‍ഗോത്രത്തില്‍ നിന്ന് ആയുധധാരികളും ഏകാഗ്രതയോടെ ദാവീദിനെ സഹായിക്കാന്‍ സന്നദ്‌ധരുംയുദ്‌ധപരിചയമുള്ളവരുമായി അന്‍പതിനായിരം.
Verse 34: നഫ്‌താലിഗോത്രത്തില്‍നിന്ന് ആയിരം നേതാക്കന്‍മാരും അവരോടുകൂടെ കുന്തവും പരിചയും ധരി ച്ചമുപ്പത്തിയേഴായിരം പേരും.
Verse 35: ദാന്‍ ഗോത്രത്തില്‍നിന്നുയുദ്‌ധ സന്നദ്‌ധരായ ഇരുപത്തെണ്ണായിരത്തിയറുനൂറുപേര്‍.
Verse 36: ആഷേര്‍ഗോത്രത്തില്‍നിന്നു പരിചയസമ്പന്നരുംയുദ്‌ധ സന്നദ്‌ധരുമായി നാല്‍പതിനായിരം.
Verse 37: ജോര്‍ദാന്‍െറ മറുകരെനിന്ന് റൂബന്‍, ഗാദ്‌ഗോത്രജരും മനാസ് സെയുടെ അര്‍ധഗോത്രത്തില്‍നിന്നുള്ളവരുമായി ആയുധധാരികളായി ഒരു ലക്‌ഷത്തിയിരുപതിനായിരം.
Verse 38: യുദ്‌ധസന്നദ്‌ധരായ ഈ യോദ്‌ധാക്കള്‍ ദാവീദിനെ ഇസ്രായേല്‍ മുഴുവന്‍െറയും രാജാവാക്കണമെന്ന ദൃഢനിശ്‌ചയത്തോടെ ഹെബ്രാണിലേക്കു വന്നു. ഇസ്രായേലില്‍ അവശേഷിച്ചിരുന്നവരും ദാവീദിനെ രാജാവാക്കുന്നതില്‍ ഏകാഭിപ്രായക്കാരായിരുന്നു.
Verse 39: തങ്ങളുടെ സഹോദരന്‍മാര്‍ ഒരുക്കിയ വിഭവങ്ങള്‍ ഭക്‌ഷിച്ചും പാനം ചെയ്‌തും അവര്‍ മൂന്നു ദിവസം ദാവീദിനോടുകൂടെ താമസിച്ചു.
Verse 40: സമീപസ്‌ഥരും ഇസാക്കര്‍, സെബുലൂണ്‍, നഫ്‌ത്താലി എന്നീ ദൂരദേശത്തു വസിക്കുന്നവരും കഴുത, ഒട്ടകം, കോവര്‍കഴുത, കാള ഇവയുടെ പുറത്ത് ധാരാളം ഭക്‌ഷണസാധനങ്ങള്‍ കൊണ്ടുവന്നു. അവര്‍ അത്തിപ്പഴം, ഉണക്കമുന്തിരി, വീഞ്ഞ്, എണ്ണ, കാള, ആട് എന്നിവ കൊണ്ടുവന്നു. ഇസ്രായേലില്‍ എങ്ങും ആഹ്‌ളാദം അലതല്ലി.