Verse 1: ദേവാലയ വാതില്‍കാവല്‍ക്കാരുടെ ഗണങ്ങള്‍:കൊറാഹ്യരില്‍, ആസാഫിന്‍െറ പുത്രന്‍മാരില്‍ കോറയുടെ പുത്രന്‍ മെഷെലെമിയാ.
Verse 2: അവന്‍െറ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: സഖറിയാ,യദിയേല്‍, സെബദിയാ,യത്‌നിയേല്‍,
Verse 3: ഏലാം,യഹോഹനാന്‍, എലിയേഹോവേനായ്.
Verse 4: ഓബദ് ഏദോമിന്‍െറ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: ഷെമായാ,യഹോസബാദ്, യോവാ, സാഖാര്‍, നെഥാനേല്‍;
Verse 5: അമ്മിയേല്‍, ഇസാക്കര്‍, പെവുലേത്തായ്. ദൈവം ഓബദ് ഏദോമിനെ അനുഗ്രഹിച്ചു.
Verse 6: അവന്‍െറ പുത്രനായ ഷെമായായുടെ പുത്രന്‍മാര്‍ കഴിവുറ്റവരായിരുന്നതിനാല്‍ തങ്ങളുടെ പിതൃകുടുംബങ്ങള്‍ക്ക് നായകന്‍മാരായിരുന്നു.
Verse 7: ഷെമായായുടെ പുത്രന്‍മാര്‍: ഒത്‌നി, റഫായേല്‍, ഓബദ്, എല്‍സാബാദ്. അവരുടെ ചാര്‍ച്ചക്കാരായ എലിഹു, സെമാഖിയാ എന്നിവര്‍ കഴിവുറ്റവരായിരുന്നു.
Verse 8: ഇവര്‍ ഓബദ് ഏദോമിന്‍െറ വംശത്തില്‍പ്പെടുന്നു. ഇവരും മക്കളും ചാര്‍ച്ചക്കാരും ശുശ്രൂഷയ്‌ക്ക് അതിനിപുണന്‍മാരായിരുന്നു. ഓബദ് ഏദോമില്‍നിന്ന് ആകെ അറുപത്തിരണ്ടുപേര്‍.
Verse 9: മെഷെലേമിയായുടെ പുത്രന്‍മാരും ചാര്‍ച്ചക്കാരും പ്രഗദ്‌ഭന്‍മാരായ പതിനെട്ടുപേര്‍.
Verse 10: മെറാറിക്കുടുംബത്തിലെ ഹോസായുടെ പുത്രന്‍മാരില്‍ പ്രമുഖനായ ഷിമ്‌റി. ആദ്യജാതനല്ലെങ്കിലും ഇവനെ ഹോസാ തലവനാക്കി.
Verse 11: രണ്ടാമന്‍ ഹില്‍ക്കിയാ, മൂന്നാമന്‍ തെബാലിയാ, നാലാമന്‍ സഖറിയാ; ഹോസായുടെ പുത്രന്‍മാരും ചാര്‍ച്ചക്കാരും ആയി ആകെ പതിമൂന്നുപേര്‍.
Verse 12: ദ്വാരപാലകന്‍മാരെ ഗണം തിരിച്ചതും കുടുംബത്തലവന്‍മാര്‍ക്ക് അനുസൃതമായാണ്. കര്‍ത്താവിന്‍െറ ആലയത്തില്‍ ശുശ്രൂഷ ചെയ്‌തിരുന്ന ഇവരുടെ ചാര്‍ച്ചക്കാരെപ്പോലെ ഇവര്‍ക്കും കര്‍ത്തവ്യങ്ങള്‍ ഉണ്ടായിരുന്നു.
Verse 13: പിതൃകുടുംബക്രമമനുസരിച്ച് വലുപ്പച്ചെറുപ്പഭേദമെന്നിയേ അവര്‍ നറുക്കിട്ട് ഓരോ വാതിലിനും ആളെ നിശ്‌ചയിച്ചു.
Verse 14: കിഴക്കേ വാതിലിന്‍െറ നറുക്ക് ഷെലെമിയായ്‌ക്ക് വീണു. അവന്‍െറ മകനും സമര്‍ഥനായ ഉപദേഷ്‌ടാവുമായ സഖറിയായ്‌ക്ക് വടക്കേ വാതിലിന്‍െറ നറുക്കു കിട്ടി.
Verse 15: തെക്കേ വാതില്‍ നറുക്കനുസരിച്ച്, ഓബദ് ഏദോമിനു കിട്ടി. അവന്‍െറ പുത്രന്‍മാരെ സംഭരണശാലയുടെ ചുമതല ഏല്‍പ്പിച്ചു.
Verse 16: കയറ്റത്തിലെ വഴിയിലേക്ക് തുറക്കുന്ന ഷല്ലേഖെത് വാതിലും പടിഞ്ഞാറെവാതിലും ഷുപ്പിമിനും ഹോസായ്‌ക്കും കിട്ടി. അവര്‍ തവണവച്ചു തുടര്‍ച്ചയായി കാവല്‍ നിന്നു.
Verse 17: ദിനംപ്രതി കിഴക്ക് ആറുപേര്‍, വടക്ക് നാലു പേര്‍, തെക്ക് നാലുപേര്‍, സംഭരണശാലകളില്‍ ഈരണ്ടുപേര്‍.
Verse 18: പര്‍ബാറില്‍ രണ്ടുപേര്‍, അതിനു പടിഞ്ഞാറുള്ള വഴിയില്‍ നാലുപേര്‍,
Verse 19: കൊറാഹ്യരിലും മെറാര്യരിലും പെട്ട ദ്വാരപാലകന്‍മാരുടെ വിഭാഗങ്ങള്‍ ഇവയാണ്.
Verse 20: ലേവ്യരില്‍ അഹിയാ ദേവാലയഭണ്‍ഡാരത്തിന്‍െറയും കാണിക്കകളുടെയും മേല്‍നോട്ടക്കാരനായിരുന്നു.
Verse 21: ഗര്‍ഷോന്യനായ ലാദാന്‍െറ സന്തതികളില്‍ ഒരുവനാണ്‌യഹിയേല്‍.
Verse 22: അവന്‍െറ പുത്രന്‍മാരായ സേഥാമും സഹോദരന്‍ ജോയേലും കര്‍ത്താവിന്‍െറ ആലയത്തിലെ ഭണ്‍ഡാരത്തിന്‍െറ സൂക്‌ഷിപ്പുകാരായിരുന്നു.
Verse 23: അവരോടൊപ്പം അമ്‌റാമ്യരും ഇസ്‌ഹാര്യരും ഹെബ്രാണ്യരും ഉസിയേല്യരും ഉണ്ടായിരുന്നു.
Verse 24: മോശയുടെ മകനായ ഗര്‍ഷോമിന്‍െറ പുത്രന്‍ ഷെബുവേല്‍ ഭണ്‍ഡാരസൂക്‌ഷിപ്പുകാരുടെ തല വനായിരുന്നു.
Verse 25: എലിയേസര്‍ വഴിക്കുള്ള അവന്‍െറ ചാര്‍ച്ചക്കാര്‍: റഹാബിയാ, അവന്‍െറ മകന്‍ യെഷായ, അവന്‍െറ മകന്‍ യോറാ, അവന്‍െറ മകന്‍ സിക്രി, അവന്‍െറ മകന്‍ ഷെലോമോത്.
Verse 26: ദാവീദ് രാജാവും കുടുംബത്തലവന്‍മാരും സഹസ്രാധിപന്‍മാരും ശതാധിപന്‍മാരും സംഘത്തലവന്‍മാരും അര്‍പ്പിക്കുന്ന കാഴ്‌ചവസ്‌തുക്കളുടെ മേല്‍നോട്ടക്കാര്‍ ഷെലോമോത്തും ചാര്‍ച്ചക്കാരുമായിരുന്നു.
Verse 27: യുദ്‌ധത്തില്‍ കൊള്ളയടിച്ചവസ്‌തുക്കളില്‍നിന്ന് ഒരുഭാഗം അവര്‍ കര്‍ത്താവിന്‍െറ ആലയം സംരക്‌ഷിക്കാന്‍ നല്‍കിപ്പോന്നു.
Verse 28: ദീര്‍ഘദര്‍ശിയായ സാമുവല്‍, കിഷിന്‍െറ മകന്‍ സാവൂള്‍, നേറിന്‍െറ മകന്‍ അബ്‌നേര്‍, സെരൂയായുടെ മകന്‍ യോവാബ് എന്നിവര്‍ സമര്‍പ്പി ച്ചഎല്ലാ വസ്‌തുക്കളുടെയും മേല്‍നോട്ടം ഷെലോമോത്തിനും ചാര്‍ച്ചക്കാര്‍ക്കും ആയിരുന്നു.
Verse 29: ഇസ്‌ഹാര്യരില്‍ നിന്നു കെനാനിയായും പുത്രന്‍മാരും ഇസ്രായേലിലെ രാജസേവകന്‍മാരുംന്യായാധിപന്‍മാരുമായി നിയമിക്കപ്പെട്ടു.
Verse 30: ഹെബ്രാണ്യരില്‍നിന്ന് ഹഷാബിയായും ചാര്‍ച്ചക്കാരും ജോര്‍ദാന്‍െറ പടിഞ്ഞാറെതീരം വരെ ഇസ്രായേലിന്‍െറ മേലധികാരികളായി നിയമിക്കപ്പെട്ടു. കര്‍ത്താവിന്‍െറ ശുശ്രൂഷയ്‌ക്കും രാജസേവനത്തിനും ആയി നിയമിക്കപ്പെട്ട പ്രഗദ്‌ഭന്‍മാരായ അവര്‍ ആയിരത്തിയെഴുനൂറുപേരുണ്ടായിരുന്നു.
Verse 31: ഹെബ്രാണ്യരുടെ തലവന്‍ ഏതു വംശാവലി വഴിക്കും ജറിയാ ആയിരുന്നു. ദാവീദ് രാജാവിന്‍െറ നാല്‍പതാംഭരണവര്‍ഷം ഇവ രുടെ ഇടയില്‍ നടത്തിയ അന്വേഷണത്തില്‍ ഗിലയാദിലെയാസറില്‍ അതിപ്രഗദ്‌ഭന്‍മാര്‍ ഉണ്ടെന്നു കണ്ടെണ്ടത്തി.
Verse 32: ജറിയായും ചാര്‍ച്ചക്കാരും ആയി രണ്ടായിരത്തിയെഴുനൂറുപ്രഗദ്‌ഭന്‍മാര്‍ ഉണ്ടായിരുന്നു. ദാവീദ് രാജാവ് അവരെ റൂബന്‍ വേഗാദ്‌ഗോത്രങ്ങള്‍, മനാസ്‌സെയുടെ അര്‍ധഗോത്രം എന്നിവയില്‍ദൈവത്തെയും രാജാവിനെയും സംബന്ധിക്കുന്ന സകല കാര്യങ്ങളുടെയും ചുമതല ഏല്‍പിച്ചു.