Verse 1: സാത്താന്‍ ഇസ്രായേലിനെതിരേ ഉണര്‍ന്ന് ഇസ്രായേലിന്‍െറ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രരിപ്പിച്ചു.
Verse 2: ദാവീദ് യോവാബിനോടും സേനാനായകന്‍മാരോടും കല്‍പിച്ചു: നിങ്ങള്‍ ബേര്‍ഷെബാമുതല്‍ ദാന്‍വരെയുള്ള ഇസ്രായേല്യരെ എണ്ണുവിന്‍. എനിക്ക് അവരുടെ സംഖ്യ അറിയണം.
Verse 3: യോവാബ് പറഞ്ഞു: കര്‍ത്താവ് ജനത്തെനൂറിരട്ടി വര്‍ധിപ്പിക്കട്ടെ! എന്‍െറ യജമാനനായരാജാവേ, അവര്‍ അങ്ങയുടെ ദാസന്‍മാരല്ലയോ? പിന്നെ എന്തുകൊണ്ടിങ്ങനെ ആവശ്യപ്പെടുന്നു? ഇസ്രായേലില്‍ എന്തിന് അപരാധം വരുത്തുന്നു?
Verse 4: യോവാബിനു രാജകല്‍പന അനുസരിക്കേണ്ടിവന്നു. അവന്‍ ഇസ്രായേല്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ജറുസലെമില്‍ തിരിച്ചെത്തി.
Verse 5: യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. ഇസ്രായേലില്‍ യോദ്‌ധാക്കള്‍ ആകെ പതിനൊന്നുലക്‌ഷം; യൂദായില്‍ നാലുലക്‌ഷത്തിയെഴുപതിനായിരം.
Verse 6: എന്നാല്‍, ലേവ്യരെയും ബഞ്ചമിന്‍ഗോത്രജരെയും യോവാബ് എണ്ണിയില്ല. കാരണം, രാജകല്‍പനയോട് അവന് വലിയ വിദ്വേഷം തോന്നി.
Verse 7: ജനത്തിന്‍െറ കണക്കെടുത്തത് ദൈവത്തിന് അനിഷ്‌ടമായി; അവിടുന്ന് ഇസ്രായേലിനെ ശിക്‌ഷിച്ചു.
Verse 8: ദാവീദ് ദൈവത്തോടു പ്രാര്‍ഥിച്ചു: ഇതുവഴി ഞാന്‍ വലിയ പാപം ചെയ്‌തുപോയി. അവിടുത്തെ ദാസന്‍െറ അകൃത്യം ക്‌ഷമിക്കണമേ! വലിയ ഭോഷത്തമാണു ഞാന്‍ ചെയ്‌തത്.
Verse 9: കര്‍ത്താവ് ദാവീദിന്‍െറ ദീര്‍ഘദര്‍ശിയായ ഗാദിനോട് അരുളിച്ചെയ്‌തു:
Verse 10: ദാവീദിനോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ ഒന്നു നിനക്കു തിരഞ്ഞെടുക്കാം. അതു ഞാന്‍ നിന്നോടു ചെയ്യും.
Verse 11: ഗാദ് ദാവീദിന്‍െറ അടുത്തുവന്നു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിനക്ക് ഇഷ്‌ടമുള്ളത് തിരഞ്ഞെടുക്കുക.
Verse 12: മൂന്നു വര്‍ഷത്തെ ക്‌ഷാമം; അല്ലെങ്കില്‍ മൂന്നുമാസം ശത്രുക്കളുടെ നിരന്തരമായ ആക്രമണവും നിന്‍െറ പലായനവും; അതുമല്ലെങ്കില്‍ മൂന്നുദിവസം മഹാമാരിയാകുന്ന ഖഡ്‌ഗംകൊണ്ട് കര്‍ത്താവിന്‍െറ ദൂതന്‍ നടത്തുന്ന സംഹാരം. എന്നെ അയച്ചവനോടു ഞാന്‍ എന്തു പറയണമെന്നു തീരുമാനിക്കുക.
Verse 13: ദാവീദ് ഗാദിനോടു പറഞ്ഞു. ഞാന്‍ വലിയ വിഷമസന്‌ധിയില്‍പ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളില്‍ പതിക്കുന്നതിനെക്കാള്‍ കര്‍ത്താവിന്‍െറ കരങ്ങളില്‍ പതിക്കുന്നതാണ് ഭേദം. അവിടുത്തെ കാരുണ്യം വലുതാണല്ലോ.
Verse 14: കര്‍ത്താവ് ഇസ്രായേലില്‍ മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ മരിച്ചുവീണു.
Verse 15: ജറുസലെം നശിപ്പിക്കാന്‍ ദൈവം ദൂതനെ അയച്ചു. അവന്‍ നഗരം നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ത്താവ് മനസ്‌സുമാറ്റി സംഹാരദൂതനോടു കല്‍പിച്ചു; മതി, നിന്‍െറ കരം പിന്‍വലിക്കുക. അപ്പോള്‍ കര്‍ത്താവിന്‍െറ ദൂതന്‍ ജബൂസ്യനായ ഒര്‍നാന്‍െറ മെതിക്കളത്തിനരികേ നില്‍ക്കുകയായിരുന്നു.
Verse 16: കര്‍ത്താവിന്‍െറ ദൂതന്‍ ജറുസലെമിനെതിരേ വാളൂരിപ്പിടിച്ചുകൊണ്ട്, ആകാശത്തിനും ഭൂമിക്കും മധ്യേനില്‍ക്കുന്നതാണ് ശിരസ്‌സുയര്‍ത്തിയപ്പോള്‍ ദാവീദു കണ്ടത്. ഉടനെ അവനും ശ്രഷ്‌ഠന്‍മാരും ചാക്കുടുത്ത് സാഷ്‌ടാംഗം വീണു.
Verse 17: ദാവീദ് പ്രാര്‍ഥിച്ചു: ജനത്തിന്‍െറ കണക്കെടുക്കാന്‍ ആജ്‌ഞാപിച്ചതു ഞാനല്ലേ? ഈ അജഗണം എന്തുചെയ്‌തു? എന്‍െറ ദൈവമായ കര്‍ത്താവേ, അങ്ങയുടെ കരം എനിക്കും എന്‍െറ പിതൃഭവനത്തിനും എതിരേ ആയിരിക്കട്ടെ! അവിടുത്തെ ജനത്തെ മഹാമാരിയില്‍നിന്നു മോചിപ്പിക്കണമേ!
Verse 18: കര്‍ത്താവിന്‍െറ ദൂതന്‍ ഗാദിനോടു പറഞ്ഞു: ജബൂസ്യനായ ഒര്‍നാന്‍െറ മെതിക്കളത്തില്‍ചെന്ന്, അവിടെ ദൈവമായ കര്‍ത്താവിന് ഒരു ബലിപീഠം പണിയാന്‍ ദാവീദിനോടു പറയുക.
Verse 19: കര്‍ത്താവിന്‍െറ നാമത്തില്‍ ഗാദ് പറഞ്ഞവാക്കനുസരിച്ച് ദാവീദ് പുറപ്പെട്ടു.
Verse 20: ഒര്‍നാന്‍ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കേ, തിരിഞ്ഞുനോക്കിയപ്പോള്‍, ദൂതനെ കണ്ടു; അവനും നാലു മക്കളും ഒളിച്ചുകളഞ്ഞു.
Verse 21: ദാവീദ് വരുന്നതുകണ്ട് ഒര്‍നാന്‍ മെതിക്കളത്തില്‍നിന്നു പുറത്തുവന്ന് നിലംപറ്റെ താണുവണങ്ങി.
Verse 22: ദാവീദ് അവനോടു പറഞ്ഞു: കര്‍ത്താവിന് ഒരു ബലിപീഠം പണിയാന്‍ ഈ കളം എനിക്കു തരുക. അതിന്‍െറ മുഴുവന്‍ വിലയും സ്വീകരിച്ചുകൊള്ളുക. ജനത്തില്‍നിന്നു മഹാമാരി ഒഴിഞ്ഞുപോകട്ടെ!
Verse 23: ഒര്‍നാന്‍ ദാവീദിനോടു പറഞ്ഞു: അങ്ങ് അതെടുത്തുകൊള്ളുക. എന്‍െറ യജമാനനായരാജാവിന് ഇഷ്‌ടംപോലെ ചെയ്യാം. ഇതാ, ദഹനബലിക്കു കാളകളും വിറകിന് മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും - എല്ലാം ഞാന്‍ വിട്ടുതരുന്നു. ദാവീദ് പറഞ്ഞു:
Verse 24: പാടില്ല; മുഴുവന്‍ വിലയും തന്നേ ഞാന്‍ വാങ്ങൂ. നിന്‍േറ തായ ഒന്നും കര്‍ത്താവിനായി ഞാന്‍ എടുക്കുകയില്ല.
Verse 25: പണം മുടക്കാതെ ഞാന്‍ കര്‍ത്താവിന് ദഹനബലി അര്‍പ്പിക്കുകയില്ല. ദാവീദ് ആ സ്‌ഥലത്തിന്‍െറ വിലയായി അറുനൂറു ഷെക്കല്‍ സ്വര്‍ണം ഒര്‍നാനു കൊടുത്തു.
Verse 26: ദാവീദ് അവിടെ കര്‍ത്താവിനു ബലിപീഠം പണിതു. ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ച് കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു. ആകാശത്തില്‍നിന്നു ദഹനബലിപീഠത്തിലേക്ക് അഗ്‌നി അയച്ച് കര്‍ത്താവ് അവന് ഉത്തരമരുളി.
Verse 27: കര്‍ത്താവു ദൂതനോടു കല്‍പിച്ചു. അവന്‍ വാള്‍ ഉറയില്‍ ഇട്ടു.
Verse 28: ജബൂസ്യനായ ഒര്‍നാന്‍െറ മെതിക്കളത്തില്‍വച്ചു കര്‍ത്താവു തനിക്കുത്തരമരുളിയതിനാല്‍ ദാവീദ് അവിടെ ബലികളര്‍പ്പിച്ചു.
Verse 29: മോശ മരുഭൂമിയില്‍വച്ചു നിര്‍മി ച്ചകര്‍ത്താവിന്‍െറ കൂടാരവും ദഹനബലിപീഠവും അന്ന് ഗിബയോനിലെ ആരാധനസ്‌ഥലത്തായിരുന്നു.
Verse 30: സംഹാരദൂതന്‍െറ വാളിനെ ഭയന്നതുകൊണ്ടു ദൈവത്തോട് ആരായുന്നതിന് അവിടെ പോകാന്‍ ദാവീദിനു കഴിഞ്ഞില്ല.