Verse 1: യൂദായുടെ മറ്റു പുത്രന്‍മാര്‍: പേരെസ്, ഹെസ്രാന്‍, കര്‍മി, ഹൂര്‍, ഷോബാല്‍.
Verse 2: ഷോബാലിന്‍െറ പുത്രന്‍ റയായയാഹാത്തിന്‍െറ പിതാവാണ്.യാഹാത്തിന്‍െറ പുത്രന്‍മാര്‍: അഹുമായ്, ലാഹാദ്. ഇവരാണ് സൊറാത്യകുടുംബങ്ങള്‍.
Verse 3: ഏഥാമിന്‍െറ പുത്രന്‍മാര്‍:യസ്രല്‍, ഇഷ്‌മ, ഇദ്‌ബാഷ്; ഹസ്‌സെലെല്‍പ്പോനി ഇവരുടെ സഹോദരി.
Verse 4: ഗദോറിന്‍െറ പിതാവ് പെനുവേല്‍. ഹൂഷായുടെ പിതാവ് ഏസെര്‍. ബേത്‌ലെഹെമിന്‍െറ പിതാവായ എഫ്രാത്തായുടെ ആദ്യജാതന്‍ ഹൂറിന്‍െറ പുത്രന്‍മാരാണ് ഇവര്‍.
Verse 5: തെക്കോവായുടെ പിതാവായ അഷൂറിനു ഹേലാ, നാരാ എന്നു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.
Verse 6: നാരായില്‍ അവന് അഹൂസാം, ഹേഫെര്‍,തെമേനി, ഹാഹഷ്‌താരി എന്നിവര്‍ ജനിച്ചു.
Verse 7: ഹേലായില്‍സേരത്, ഇസ്‌ഹാര്‍, എത്‌നാന്‍ എന്നിവരും ജനിച്ചു.
Verse 8: ആന്നൂബ്, സൊബേബാ എന്നിവരും ഹാരൂമിന്‍െറ മകനായ അഹര്‍ഹേലിന്‍െറ കുടുംബങ്ങളും കോസിന്‍െറ സന്തതികളാണ്.
Verse 9: യാബസ് അവന്‍െറ സഹോദരന്‍മാരെക്കാള്‍ ബഹുമാന്യനായിരുന്നു. ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചു എന്നുപറഞ്ഞ് അവന്‍െറ അമ്മഅവനെയാബസ് എന്നുവിളിച്ചു.
Verse 10: അവന്‍ ഇസ്രായേലിന്‍െറ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എന്‍െറ അതിരുകള്‍ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്‍െറ പ്രാര്‍ഥന ദൈവം കേട്ടു.
Verse 11: ഷൂഹായുടെ സഹോദരനായ കെലൂബ് മെഹീരിന്‍െറ പിതാവും, മെഹീര്‍, എഷ്‌തോന്‍െറ പിതാവുമാണ്.
Verse 12: എഷ്‌തോന്‍െറ പുത്രന്‍മാര്‍: ബത്‌രാഫാ, പാസേയാഹ്, ഈര്‍നഹാഷിന്‍െറ പിതാവായ തെഹിന്നാ. ഇവര്‍ റേഖാനിവാസികളാണ്.
Verse 13: കെനസിന്‍െറ പുത്രന്‍മാര്‍: ഒത്ത്‌നിയേല്‍, സെരായാ, ഒത്ത്‌നിയേലിന്‍െറ പുത്രന്‍മാര്‍: ഹഥ്‌ത്, മെയോനോഥായ്.
Verse 14: മെയോനോഥായ് ഓഫ്രായുടെ പിതാവ്; യോവാബിന്‍െറ പിതാവാണ് സെരായ. കരകൗശലവേലക്കാരാകയാല്‍, ഗഹര്‍ഷിം എന്ന് അറിയപ്പെട്ടിരുന്നവരുടെ പിതാവാണ് യോവാബ്.
Verse 15: യഫുന്നയുടെ മകനായ കാലെബിന് ഈരു, ഏലാ, നാം എന്നിവരും ഏലായ്‌ക്ക് കെനസും ജനിച്ചു.
Verse 16: യഹല്ലലേലിന്‍െറ പുത്രന്‍മാര്‍: സിഫ്, സീഫാ, തിറിയാ, അസറേല്‍.
Verse 17: എസ്രായുടെ പുത്രന്‍മാര്‍:യഥെര്‍, മേരെദ്, ഏഫര്‍,യാലോണ്‍. മേരെദ് ഫറവോയുടെ മകളായ ബിഥിയായെ വിവാഹം ചെയ്‌തു. അവളില്‍ മിരിയാം, ഷമ്മായി, എഷ്‌തെമോവായുടെ പിതാവായ ഇഷ്‌ബാ എന്നിവര്‍ ജനിച്ചു.
Verse 18: യൂദാഗോത്രജയായ ഒരു ഭാര്യയും മേരെദിനുണ്ടായിരുന്നു. ഇവള്‍ ഗദോറിന്‍െറ പിതാവായ യേരദ്, സോക്കോയുടെ പിതാവായ ഹെബര്‍, സനോഹയുടെ പിതാവായയകൂഥിയേല്‍ എന്നിവരുടെ മാതാവാണ്.
Verse 19: നഹമിന്‍െറ സഹോദരിയെ ഹോദിയാ വിവാഹം ചെയ്‌തു. ഗര്‍മ്യനായ കെയിലായുടെ പിതാക്കന്‍മാരും മാഖാത്യനായ എഷ്‌തെമോവായും ഇവളുടെ പുത്രന്‍മാരാണ്.
Verse 20: ഷിമോന്‍െറ പുത്രന്‍മാര്‍: അമ്‌നോന്‍, റിന്നാ, ബന്‍ഹാനാന്‍, തീലോന്‍. ഈഷിയുടെ പുത്രന്‍മാര്‍: സോഹെത്, ബന്‍സോഹെത്.
Verse 21: യൂദായുടെ മകന്‍ ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്‍, മരേഷായുടെ പിതാവായ ലാദാ, ബേത് അഷ്‌ബേയായിലെ നെയ്‌ത്തുപണിക്കാരുടെ കുടുംബങ്ങള്‍,
Verse 22: യോക്കീം, കോസേബാ നിവാസികള്‍, യോവാഷ്, മൊവാബ് ഭരിക്കുകയും പിന്നീട് ലെഹമിലേക്കു തിരിച്ചു പോകുകയും ചെയ്‌ത സാറാഫ്. ഈ രേഖകള്‍ പുരാതനമാണ്.
Verse 23: ഇവര്‍ നെതായിം, ഗദറാ എന്നീദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്‍മാരാണ്. അവര്‍ രാജാവിനു വേണ്ടി ജോലിചെയ്‌ത് അവിടെ പാര്‍ത്തു.
Verse 24: ശിമയോന്‍െറ പുത്രന്‍മാര്‍: നെമുവേല്‍,യാമിന്‍,യാരീബ്, സേരഹ്, സാവൂള്‍.
Verse 25: സാവൂളിന്‍െറ പുത്രന്‍ ഷല്ലൂം, അവന്‍െറ പുത്രന്‍മിബ്‌സാം, അവന്‍െറ പുത്രന്‍മിഷ്‌മാ, മിഷ്‌മായുടെ പുത്രന്‍ ഹമുവേല്‍,
Verse 26: അവന്‍െറ പുത്രന്‍ സക്കൂര്‍, അവന്‍െറ പുത്രന്‍ ഷിമെയി.
Verse 27: ഷിമെയിക്ക് പതിനാറു പുത്രന്‍മാരും ആറു പുത്രികളും ഉണ്ടായിരുന്നു. എന്നാല്‍, അവന്‍െറ സഹോദരന്‍മാര്‍ക്ക് അധികം മക്കള്‍ ഇല്ലായിരുന്നു. യൂദാഗോത്രജരെപ്പോലെ അവര്‍ വര്‍ധിച്ചു പെരുകിയതുമില്ല.
Verse 28: അവര്‍ ബേര്‍ഷെബാ, മൊലാദാ, ഹസാര്‍ഷുവാല്‍,
Verse 29: ബില്‍ഹാ, ഏസം, തോലാദ്,
Verse 30: ബഥുവേല്‍, ഹോര്‍മ, സിക്‌ലാഹ്,
Verse 31: ബേത്‌മര്‍ക്കാബോത്, ഹസര്‍സൂസിം, ബേത്‌ബിരി, ഷാറായിം എന്നിവിടങ്ങളില്‍ വസിച്ചു. ഇവ ദാവീദിന്‍െറ ഭരണകാലംവരെ അവരുടെ പട്ടണങ്ങളായിരുന്നു.
Verse 32: ഏഥാം, അയിന്‍, റിമ്മോന്‍, തോഖെന്‍, ആഷാന്‍ എന്നീ അഞ്ചു പട്ടണങ്ങളും,
Verse 33: ബാല്‍വരെ അവയോടുചേര്‍ന്ന ഗ്രാമങ്ങളും അവരുടേതായിരുന്നു. അവരുടെ വാസസ്‌ഥലങ്ങളെക്കുറിച്ചും വംശാവലിയെക്കുറിച്ചും അവര്‍ സൂക്‌ഷിച്ചിരുന്ന രേഖകളാണിവ.
Verse 34: മെഷോബാബ്,യംലേക്, അമസിയായുടെ മകന്‍ യോഷാ,
Verse 35: ജോയേല്‍, അസിയേലിന്‍െറ പുത്രനായ സെറായായുടെ പുത്രന്‍ യോഷീബിയായുടെ പുത്രന്‍ യേഹു,
Verse 36: എലിയോവേനായ്, യാക്കോബാ,യഷോഹിയാ, അസായാ, അദിയേല്‍,യസിമിയേല്‍, ബനായ,
Verse 37: അല്ലോന്‍െറ പുത്രനായ ഷിഫിയുടെ പുത്രന്‍ സീസാ. അല്ലോന്‍യദായായുടെയുംയദായ ഷിമ്രിയുടെയും ഷിമ്രി ഷെമായയുടെയും പുത്രനാണ്.
Verse 38: ഇവര്‍ തങ്ങളുടെ കുലങ്ങള്‍ക്കു നേതാക്കന്‍മാരായിരുന്നു. അവരുടെ പിതൃഭവനങ്ങള്‍ വര്‍ധിച്ചു പെരുകി.
Verse 39: ആട്ടിന്‍പറ്റങ്ങള്‍ക്ക് മേച്ചില്‍സ്‌ഥലങ്ങള്‍ അന്വേഷിച്ച് അവര്‍ താഴ്‌വരയുടെ കിഴക്ക് ഗേദോറിന്‍െറ കവാടംവരെ എത്തി.
Verse 40: അവിടെ അവര്‍ സമൃദ്‌ധമായ മേച്ചില്‍സ്‌ഥലങ്ങള്‍ കണ്ടെണ്ടത്തി. ദേശം വിസ്‌തൃതവും സ്വസ്‌ഥവും സമാധാനപൂര്‍ണവും ആയിരുന്നു. അവിടത്തെ പൂര്‍വനിവാസികള്‍ ഹാംവംശജരായിരുന്നു.
Verse 41: മേല്‍പറഞ്ഞവര്‍ യൂദാരാജാവായ ഹെസെക്കിയായുടെ കാലത്ത് ഗേദോറിനെ ആക്രമിച്ച് അവിടെ വസിച്ചിരുന്ന മെയൂന്യരെയും അവരുടെ കൂടാരങ്ങളെയും നിശ്‌ശേഷം നശിപ്പിച്ചു. കന്നുകാലികള്‍ക്കു മേച്ചില്‍ സ്‌ഥലങ്ങള്‍ കണ്ടെണ്ടത്തിയതിനാല്‍, അവര്‍ അവിടെ വാസമുറപ്പിച്ചു.
Verse 42: ഇഷിയുടെ പുത്രന്‍മാരായ പെലാത്തിയാ, നെയാറിയാ, റഫായാ, ഉസിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശിമയോന്‍ഗോത്രത്തില്‍പെട്ട അഞ്ചുപേര്‍ സെയിര്‍മലമ്പ്രദേശത്തേക്കു ചെന്നു.
Verse 43: അവിടെ അവശേഷിച്ചിരുന്ന അമലേക്യരെ സംഹരിച്ച്, അവര്‍ അവിടെ താമസിച്ചു. ഇന്നും അവര്‍ അവിടെ പാര്‍ക്കുന്നു.