Verse 1: ദാവീദ് അതിവൃദ്‌ധനായപ്പോള്‍ പുത്രന്‍ സോളമനെ ഇസ്രായേലിന്‍െറ രാജാവാക്കി.
Verse 2: ദാവീദ് ഇസ്രായേലിലെ എല്ലാ നായകന്‍മാരെയും പുരോഹിതന്‍മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി.
Verse 3: മുപ്പതും അതില്‍കൂടുതലും വയസ്‌സുള്ള ലേവ്യരുടെ കണക്കെടുത്തു. ആകെ മുപ്പത്തെണ്ണായിരം പേര്‍ ഉണ്ടായിരുന്നു.
Verse 4: അവരില്‍ ഇരുപത്തിനാലായിരംപേരെ ദേവാലയ ശുശ്രൂഷകരായും ആറായിരംപേരെ കാര്യവിചാരകരുംന്യായാധിപന്‍മാരും ആയും ദാവീദ് നിയമിച്ചു.
Verse 5: നാലായിരംപേരെ വാതില്‍ കാക്കുന്നതിനും നാലായിരം പേരെ, താന്‍ നിര്‍മിച്ചവാദ്യോപ കരണങ്ങള്‍ ഉപയോഗിച്ച് കര്‍ത്താവിനു സ്‌തുതി പാടുന്നതിനും നിയോഗിച്ചു.
Verse 6: അനന്തരം, ദാവീദ് അവരെ ഗര്‍ഷോം, കൊഹാത്ത്, മെറാറി എന്നിങ്ങനെ കുലക്രമത്തില്‍ ഗണം തിരിച്ചു.
Verse 7: ഗര്‍ഷോമിന്‍െറ പുത്രന്‍മാര്‍: ലാദാന്‍, ഷിമെയി.
Verse 8: ലാദാന്‍െറ പുത്രന്‍മാര്‍: പ്രമുഖനായയഹിയേലും സേഥാം, ജോയേല്‍ എന്നിവരും.
Verse 9: ഷിമെയിയുടെ പുത്രന്‍മാര്‍: ഷെലോമോത്, ഹസിയേല്‍, ഹാരാന്‍ എന്നു മൂന്നുപേര്‍. ലാദാന്‍െറ കുലത്തലവന്‍മാര്‍ ഇവരായിരുന്നു.
Verse 10: യാഹാത്, സീസാ,യവൂഷ്, ബറിയാ എന്നു നാലുപേരും ഷിമെയിയുടെ പുത്രന്‍മാര്‍.
Verse 11: യാഹാത് ഒന്നാമനും സീസാ രണ്ടാമനും ആയിരുന്നു;യവൂഷിനും ബറിയായ്‌ക്കും അധികം പുത്രന്‍മാര്‍ ഇല്ലായിരുന്നു. അതുകൊണ്ട് അവര്‍ ഒറ്റവംശമായി കരുതപ്പെട്ടു.
Verse 12: കൊഹാത്തിന്‍െറ പുത്രന്‍മാര്‍: അമ്‌റാം, ഇസ്‌ഹാര്‍, ഹെബ്രാണ്‍, ഉസിയേല്‍ എന്നീ നാലുപേര്‍.
Verse 13: അഹറോനും മോശയും അമ്‌റാമിന്‍െറ പുത്രന്‍മാരാണ്. അതിവിശുദ്‌ധസ്‌ഥ ലത്ത് ശുശ്രൂഷ നടത്താനും കര്‍ത്താവിന്‍െറ മുന്‍പാകെ ധൂപം അര്‍പ്പിക്കാനും അവിടുത്തെനാമത്തെ സ്‌തുതിക്കാനും അഹറോനും പുത്രന്‍മാരും നിയോഗിക്കപ്പെട്ടു.
Verse 14: ദൈവപുരുഷനായ മോശയുടെ പുത്രന്‍മാര്‍ ലേവിഗോത്രത്തില്‍പ്പെടുന്നു.
Verse 15: മോശയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, എലിയേസര്‍,
Verse 16: നഗര്‍ഷോമിന്‍െറ പുത്രന്‍മാരില്‍ പ്രമുഖന്‍ ഷെബുവേല്‍.
Verse 17: എലിയേസറിന്‍െറ പുത്രന്‍ റഹാബിയ. എലിയേസറിനു വേറെപുത്രന്‍മാര്‍ ഇല്ലായിരുന്നു. എന്നാല്‍ റഹാബിയായ്‌ക്കു ധാരാളം പുത്രന്‍മാര്‍ ഉണ്ടായിരുന്നു.
Verse 18: ഇസ്‌ഹാറിന്‍െറ പുത്രന്‍മാരില്‍ ഒന്നാമന്‍ ഷെലോമിത്.
Verse 19: ഹെബ്രാണിന്‍െറ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: ജറിയാ, അമരിയാ,യഹസിയേല്‍,യക്കാമെയാം.
Verse 20: ഉസിയേലിന്‍െറ പുത്രന്‍മാര്‍: ഒന്നാമന്‍മിഖാ, രണ്ടാമന്‍ ഇസിയ.
Verse 21: മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. മഹ്‌ലിയുടെ പുത്രന്‍മാര്‍: എലെയാസര്‍, കിഷ്.
Verse 22: എലെയാസറിന് പുത്രന്‍മാര്‍ ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളു. കിഷിന്‍െറ പുത്രന്‍മാരായ അവരുടെ ചാര്‍ച്ചക്കാര്‍ അവരെ വിവാഹംചെയ്‌തു.
Verse 23: മൂഷിയുടെ പുത്രന്‍മാര്‍: മഹ്‌ലി, ഏദെര്‍,യറേമോത് എന്നു മൂന്നുപേര്‍.
Verse 24: ഇവരാണ് കുലവും കുടുംബവും അനുസരിച്ചു വംശാവലിയില്‍ പേരുചേര്‍ത്ത ലേവിസന്തതികള്‍. ഇരുപതും അതിനുമേലും വയസ്‌സുള്ള ഇവര്‍ ദേവാലയശുശ്രൂഷയില്‍ പങ്കെടുത്തു.
Verse 25: ദാവീദ് പറഞ്ഞു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് തന്‍െറ ജനത്തിനു സമാധാനം നല്‍കി. അവിടുന്നു ജറുസലെ മില്‍ നിത്യമായി വസിക്കുന്നു.
Verse 26: ആകയാല്‍, ലേവ്യര്‍ക്ക് ഇനി പേടകവും അതിലെ ശുശ്രൂഷയ്‌ക്കുള്ള ഉപകരണങ്ങളും വഹിക്കേണ്ടതില്ല.
Verse 27: ദാവീദിന്‍െറ അന്ത്യശാസനമനുസരിച്ച് ലേവിപുത്രന്‍മാരില്‍ ഇരുപതും അതിനുമേലും വയസ്‌സുള്ളവര്‍ ദേവാലയശുശ്രൂഷയ്‌ക്ക് പേരെഴുതിച്ചു.
Verse 28: ഇവര്‍ ദേവാലയശുശ്രൂഷയില്‍ - അങ്കണവും അറകളും സൂക്‌ഷിക്കുക, വിശുദ്‌ധ വസ്‌തുക്കള്‍ ശുദ്‌ധീകരിക്കുക, ദേവാലയത്തിലെ മറ്റു ശുശ്രൂഷകള്‍ ചെയ്യുക എന്നിവയില്‍ - അഹറോന്‍െറ പുത്രന്‍മാരെ സഹായിക്കേണ്ടതാണ്.
Verse 29: തിരുസ്‌സാന്നിധ്യയപ്പം, ധാന്യബലിക്കുള്ള മാവ്, പുളിപ്പില്ലാത്ത അപ്പം, കാഴ്‌ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പം, എണ്ണചേര്‍ത്ത കാഴ്‌ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പം, എണ്ണ ചേര്‍ത്ത കാഴ്‌ചവസ്‌തുക്കള്‍ എന്നിവയും അവയുടെ അളവുകളും ഇവരുടെ ചുമതലയിലായിരുന്നു.
Verse 30: പ്രഭാതത്തിലും പ്രദോഷത്തിലും ലേവ്യര്‍ കര്‍ത്താവിനെ പാടിസ്‌തുതിക്കണം.
Verse 31: സാബത്തിലും അമാവാസിയിലും മറ്റു തിരുനാളുകളിലും ദഹനബലി അര്‍പ്പിക്കുമ്പോഴും ഇവര്‍ നിശ്‌ചയിക്കപ്പെട്ടിടത്തോളം പേര്‍ അങ്ങനെ ചെയ്യണം.
Verse 32: സമാഗമകൂടാരത്തിന്‍െറയും വിശുദ്‌ധസ്‌ഥലത്തിന്‍െറയും ചുമതല വഹിക്കുകയും കര്‍ത്താവിന്‍െറ കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നതങ്ങളുടെ ചാര്‍ച്ചക്കാരായ അഹറോന്‍െറ പുത്രന്‍മാരെ സഹായിക്കുകയും ചെയ്യണം.