Verse 1: ഇസ്രായേലിലെ കുടുംബത്തലവന്‍മാരുടെയും സഹസ്രാധിപന്‍മാരുടെയും ശതാധിപന്‍മാരുടെയും രാജസേവകരുടെയും പേരുവിവരം: ഇരുപത്തിനാലായിരം പേരടങ്ങുന്ന സംഘം ഓരോ മാസവും തവണവച്ചു തങ്ങളുടെ നേതാവിന്‍െറ കീഴില്‍ ജോലിചെയ്‌തു.
Verse 2: ഒന്നാംമാസം പേരെസ്‌വംശജനായ സബ്‌ദിഏലിന്‍െറ പുത്രന്‍
Verse 3: യഷോബെയാമിന്‍െറ കീഴില്‍ ഇരുപത്തിനാലായിരം പേര്‍ സേവനമനുഷ്‌ഠിച്ചു.
Verse 4: രണ്ടാം മാസം അഹോഹ്യനായ ദോദായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
Verse 5: മൂന്നാം മാസം പുരോഹിതനായയഹോയാദായുടെ പുത്രന്‍ ബനായായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.
Verse 6: മുപ്പതുപേരില്‍ ശക്‌തനും അവരുടെ നായകനുമായ ബനായാ ഇവനാണ്. ഇവന്‍െറ മകന്‍ അമിസാബാദ് സംഘത്തിന്‍െറ ചുമ തല വഹിച്ചു.
Verse 7: നാലാം മാസം യോവാബിന്‍െറ സഹോദരന്‍ അസഹേലിന്‍െറ കീഴില്‍ ഇരുപത്തിനാലായിരംപേര്‍. അവനുശേഷം മകന്‍ സെബാദിയാ സംഘത്തിന്‍െറ നേതൃത്വം ഏറ്റെടുത്തു.
Verse 8: അഞ്ചാം മാസം ഇസ്രാഹ്യനായ ഷംഹുതിന്‍െറ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
Verse 9: ആറാംമാസം തെക്കോവ്യനായ ഇക്കേഷിന്‍െറ മകന്‍ ഈരായുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.
Verse 10: ഏഴാംമാസം എഫ്രായിംഗോത്രജനും പെലോന്യനുമായ ഹെലെസിന്‍െറ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
Verse 11: എട്ടാംമാസം സെറഹ്യവംശജനും കുഷാത്യനുമായ സിബെഖായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
Verse 12: ഒന്‍പതാം മാസം ബഞ്ചമിന്‍ ഗോത്രജനായ അനത്തോത്തിലെ അബിയേസറിന്‍െറ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.
Verse 13: പത്താംമാസം സെറഹ്യവംശജനുംനെത്തോഫഹ്യനുമായ മഹറായിയുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
Verse 14: പതിനൊന്നാം മാസം എഫ്രായിം ഗോത്രജനും പിറത്തോന്യനുമായ ബനായായുടെ കീഴില്‍ ഇരുപത്തിനാലായിരംപേര്‍.
Verse 15: പന്ത്രണ്ടാംമാസം ഒത്‌നിയേല്‍ വംശജനും നെത്തോഫാത്യനുമായ ഹെല്‍ദായിയുടെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.
Verse 16: ഇസ്രായേല്‍ഗോത്രങ്ങളില്‍ റൂബന്‍െറ അധിപനാണ് സിക്രിയുടെ മകന്‍ എലിയേസര്‍. ശിമയോന്‍െറ അധിപന്‍മാഖായുടെ മകന്‍ ഷെഫാത്തിയാ.
Verse 17: ലേവിയുടെ അധിപന്‍ കെമുവേലിന്‍െറ മകന്‍ ഹഷാബിയാ. അഹറോന്‍ കുടുംബത്തിന്‍െറ തലവന്‍ സാദോക്ക് ആയിരുന്നു.
Verse 18: ദാവീദിന്‍െറ സഹോദരന്‍മാരില്‍ ഒരുവനായ എലീഹു യൂദായുടെ തലവന്‍. മിഖായേലിന്‍െറ മകന്‍ ഒമ്രി ഇസാക്കറിന്‍െറ തലവന്‍.
Verse 19: ഒബാദിയായുടെ മകന്‍ ഇഷ്‌മായിയ സെബുലൂന്‍െറ തലവന്‍. അസ്രിയേലിന്‍െറ മകന്‍ യറേമോത് നഫ്‌ത്താലിയുടെ അധിപന്‍.
Verse 20: അസാസിയായുടെ മകന്‍ ഹോഷയാ എഫ്രായിമിന്‍െറ അധിപന്‍. പെദായായുടെ മകന്‍ ജോയേല്‍ മനാസ്‌സെയുടെ അര്‍ധഗോത്രത്തിന്‍െറ തലവന്‍.
Verse 21: സഖറിയായുടെ മകന്‍ ഇദ്‌ദോഗിലയാദിലുള്ള മനാസ്‌സെയുടെ മറ്റേ അര്‍ധഗോത്രത്തിന്‍െറ അധിപന്‍. അബ്‌നേറിന്‍െറ മകന്‍ ജാസിയേല്‍ ബഞ്ചമിന്‍െറ തലവന്‍.
Verse 22: യറോഹാമിന്‍െറ മകന്‍ അസരേല്‍ ദാനിന്‍െറ അധിപന്‍. ഇവരാണ് ഇസ്രായേല്‍ ഗോത്രങ്ങളുടെ അധിപന്‍മാര്‍.
Verse 23: കര്‍ത്താവ് ഇസ്രായേല്യരെ ആകാശത്തിലെ നക്‌ഷത്രങ്ങള്‍പോലെ വര്‍ധിപ്പിക്കുമെന്ന് അരുളിച്ചെയ്‌തിട്ടുണ്ടായിരുന്നതിനാല്‍ ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ എണ്ണമെടുത്തില്ല.
Verse 24: സെരൂയയുടെ മകന്‍ യോവാബ് ജനസംഖ്യയെടുക്കാന്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നിട്ടും ഇസ്രായേലിനെതിരേ ദൈവകോപമുണ്ടായി; എടുത്ത എണ്ണം ദാവീദിന്‍െറ ദിനവൃത്താന്തപുസ്‌തകത്തില്‍ എഴുതിയിട്ടുമില്ല.
Verse 25: രാജഭണ്‍ഡാരങ്ങളുടെ ചുമതല അഭിയേലിന്‍െറ മകന്‍ അസ്‌മാവെത്തിനായിരുന്നു. വലിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള സംഭരണശാലകളും ഗോപുരങ്ങളും ഉസിയായുടെ മകന്‍ ജോനാഥാന്‍െറ ചുമതലയില്‍ ആയിരുന്നു.
Verse 26: ഖെലൂബിന്‍െറ മകന്‍ എസ്രി കൃഷിക്കാരുടെ മേല്‍നോട്ടം വഹിച്ചു.
Verse 27: റാമാത്യനായ ഷിമെയി മുന്തിരിത്തോട്ടങ്ങളുടെ ചുമതല ഏറ്റു. ഷിഫ്‌മ്യനായ സബ്‌ദി വീഞ്ഞറകളുടെ ഭരണം നിയന്ത്രിച്ചു.
Verse 28: ഷെഫേലായിലെ ഒലിവുതോട്ടങ്ങളും അത്തിമരത്തോട്ടങ്ങളും ഗേദര്‍കാരന്‍ ബാല്‍ഹനാന്‍െറ കീഴിലായിരുന്നു. ഒലിവെ ണ്ണയുടെ സംഭരണശാല യോവാഷിന്‍െറ അധീനതയിലായിരുന്നു.
Verse 29: ഷാറോന്‍മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലികള്‍ അവിടത്തുകാരന്‍ ഷിത്രായിയുടെ സൂക്‌ഷിപ്പിലായിരുന്നു. താഴ്‌വരയിലെ കന്നുകാലികള്‍ അദ്‌ലായിയുടെ മകന്‍ ഷാഫാത്തിന്‍െറ കീഴിലും.
Verse 30: ഇഷ്‌മായേല്യനായ ഒബീല്‍ ഒട്ടകങ്ങളുടെ ചുമതല വഹിച്ചു. മൊറോണോത്യനായയഹ്‌ദേയിയാ, പെണ്‍കഴുതകളുടെയും ഹഗ്രിത്യനായയാസിസ് ആട്ടിന്‍പറ്റങ്ങളുടെയും സംരക്‌ഷണച്ചുമതല വഹിച്ചു.
Verse 31: ദാവീദ് രാജാവിന്‍െറ സമ്പത്തിന്‍െറ ചുമതല വഹിച്ചത് ഇവരാണ്.
Verse 32: ദാവീദിന്‍െറ അമ്മാവനായ ജോനാഥാന്‍ പണ്‍ഡിതനും നിയമജ്‌ഞനുമായ ഉപദേഷ്‌ടാവായിരുന്നു. ഇവനും ഹക്‌മോനിയുടെ മകന്‍ യഹിയേലും രാജകുമാരന്‍മാരുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കി.
Verse 33: അഹിത്തോഫെല്‍ രാജാവിന്‍െറ ഉപദേഷ്‌ടാവും അര്‍ഖ്യനായ ഹുഷായി മിത്രവും ആയിരുന്നു.
Verse 34: അഹിത്തൊഫെലിനുശേഷം രാജോപദേഷ്‌ടാക്ക ളായി ബനായായുടെ മകന്‍ യഹോയാദയും, അബിയാഥറും സേവനം അനുഷ്‌ഠിച്ചു. യോവാബ് ആയിരുന്നു സേനാനായകന്‍.