Verse 1: ദാവീദ് എല്ലാ സഹസ്രാധിപന്‍മാരോടും ശതാധിപന്‍മാരോടും ആലോചന നടത്തി.
Verse 2: അതിനുശേഷം അവന്‍ ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു: നിങ്ങള്‍ക്കു സമ്മതമെങ്കില്‍, ഞാന്‍ പറയുന്നത് നമ്മുടെ ദൈവമായ കര്‍ത്താവിന് ഹിതകരമെങ്കില്‍, ഇസ്രായേല്‍വംശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്‍മാരെയും, മേച്ചില്‍പ്പുറങ്ങളോടു കൂടിയ നഗരങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്‍മാരേയും ആളയച്ചു വരുത്താം.
Verse 3: നമ്മുടെ ദൈവത്തിന്‍െറ പേടകം വീണ്ടും നമുക്കു നമ്മുടെ അടുക്കല്‍ കൊണ്ടുവരാം. സാവൂളിന്‍െറ കാലത്ത് നാം അതിനെ അവഗണിച്ചുകളഞ്ഞു.
Verse 4: ഇത് എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്‌തു.
Verse 5: ദൈവത്തിന്‍െറ പേടകം കിരിയാത്ത്‌യെയാറിമില്‍നിന്നു കൊണ്ടുവരുന്നതിന്, ഈജിപ്‌തിലെ ഷീഹോര്‍ മുതല്‍ ഹമാത്തിലേക്കുള്ള വഴിവരെയുള്ള ഇസ്രായേല്യരെ ദാവീദ് വിളിച്ചുകൂട്ടി.
Verse 6: കെരൂബുകളുടെ മധ്യേ വസിക്കുന്ന കര്‍ത്താവിന്‍െറ നാമം ധരിക്കുന്ന പേടകം കൊണ്ടുവരുന്നതിന് ദാവീദും ഇസ്രായേല്യരും യൂദായിലെ കിരിയാത്ത്‌യയാറിമില്‍ - ബാലായില്‍- ചെന്നു.
Verse 7: അവര്‍ ദൈവത്തിന്‍െറ പേടകം അബിനാദാബിന്‍െറ വീട്ടില്‍നിന്ന് എടുത്ത് ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസായും അഹിയോവും വണ്ടിതെളിച്ചു.
Verse 8: ദാവീദും എല്ലാ ഇസ്രായേല്യരും, കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നിവ ഉപയോഗിച്ച് സര്‍വശക്‌തിയോടുംകൂടെ ദൈവസന്നിധിയില്‍ ആര്‍ത്തുപാടി.
Verse 9: അവര്‍ കീദോണ്‍ കളത്തിലെത്തിയപ്പോള്‍ കാളയുടെ കാലിടറി. പേടകം താങ്ങാന്‍ ഉസാ കൈനീട്ടി.
Verse 10: കര്‍ത്താവിന്‍െറ കോപം അവനെതിരേ ജ്വലിച്ചു. പേടകത്തെ സ്‌പര്‍ശിച്ചതിനാല്‍ അവിടുന്ന് അവനെ വധിച്ചു.
Verse 11: അവിടെ, ദൈവത്തിന്‍െറ മുന്‍പില്‍ അവന്‍ മരിച്ചുവീണു. ഉസായെ കര്‍ത്താവ് ശിക്‌ഷിച്ചതിനാല്‍ ദാവീദ് കുപിതനായി. ആ സ്‌ഥലം പേരെസ് ഉസാ എന്ന് അറിയപ്പെടുന്നു.
Verse 12: അന്ന് ദാവീദിന് ദൈവത്തോടു ഭയം തോന്നി. അവന്‍ പറഞ്ഞു: ദൈവത്തിന്‍െറ പേടകം എന്‍െറ അടുക്കല്‍ കൊണ്ടുവരാന്‍ എനിക്ക് എങ്ങനെ കഴിയും?
Verse 13: അതുകൊണ്ട് പേടകം ദാവീദിന്‍െറ നഗരത്തിലേക്കു കൊണ്ടുവന്നില്ല. അത് ഹിത്യനായ ഓബദ് ഏദോമിന്‍െറ ഭവനത്തിലേക്കു കൊണ്ടു പോയി.
Verse 14: ദൈവത്തിന്‍െറ പേടകം മൂന്നു മാസം അവിടെ ആയിരുന്നു. കര്‍ത്താവ് ഓബദ് ഏദോമിന്‍െറ കുടുംബത്തെയും അവനുണ്ടായിരുന്ന സകലതിനെയും അനുഗ്രഹിച്ചു.