Verse 1: ദാവീദ് കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരുനിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്‍െറ പേടകം കൂടാരത്തിലാണ്.
Verse 2: നാഥാന്‍ ദാവീദിനോടു പറഞ്ഞു: നീ വിചാരിക്കുന്നതുപോലെ ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്.
Verse 3: എന്നാല്‍, ആ രാത്രിയില്‍ കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്‌തു:
Verse 4: എന്‍െറ ദാസനായ ദാവീദിനോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുകയില്ല.
Verse 5: ഇസ്രായേലിനെ നയിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ ഞാന്‍ ആലയത്തില്‍ വസിച്ചിട്ടില്ല, കൂടാരത്തില്‍നിന്നു കൂടാരത്തിലേക്കും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കും ഞാന്‍ സഞ്ചരിച്ചു.
Verse 6: ഇസ്രായേലിനോടുകൂടെ സഞ്ചരിക്കുമ്പോള്‍ എപ്പോഴെങ്കിലും എന്‍െറ ജനത്തെ മേയിക്കാന്‍ നിയോഗി ച്ചഇസ്രായേല്‍ന്യായാധിപന്‍മാരില്‍ ആരോടെങ്കിലും എനിക്കു ദേവദാരുകൊണ്ട് ആലയം പണിയിക്കാത്തതെന്തുകൊണ്ട് എന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?
Verse 7: എന്‍െറ ദാസനായ ദാവീദിനോടു നീ പറയണം, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ആടുമേയിച്ചുനടന്ന നിന്നെ എന്‍െറ ജനമായ ഇസ്രായേലിനു രാജാവായി ഞാന്‍ തിരഞ്ഞെടുത്തു.
Verse 8: നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്‍െറ മുന്‍പില്‍നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ ഛേദിച്ചുകളഞ്ഞു. ഞാന്‍ നിന്നെ ഭൂമിയിലെ എല്ലാ മഹാന്‍മാരെയുംകാള്‍ കീര്‍ത്തിമാനാക്കും.
Verse 9: എന്‍െറ ജനമായ ഇസ്രായേലിന് ഞാന്‍ ഒരു സ്‌ഥലം നിശ്‌ചയിക്കും. സ്വന്തം സ്‌ഥലത്ത് അവര്‍ സ്വൈരമായി വാസമുറപ്പിക്കും.
Verse 10: ഇസ്രായേ ലിനെ ഭരിക്കാന്‍ന്യായാധിപന്‍മാരെ നിയമി ച്ചആദ്യകാലത്തെന്നപോലെ അക്രമികള്‍ ഇ നി അവരെ നശിപ്പിക്കുകയില്ല. നിന്‍െറ ശത്രുക്കളെ ഞാന്‍ കീഴ്‌പ്പെടുത്തും. കൂടാതെ, ഞാ ന്‍ നിനക്ക് ഒരു ഭവനം പണിയും.
Verse 11: നീ ആയുസ്‌സു പൂര്‍ത്തിയാക്കി പിതാക്കന്‍മാരോടു ചേരുമ്പോള്‍ നിന്‍െറ പിന്‍ഗാമിയായി നിന്‍െറ മക്കളില്‍ ഒരുവനെത്തന്നെ ഞാന്‍ ഉയര്‍ത്തുകയും അവന്‍െറ രാജ്യം സുസ്‌ഥിരമാക്കുകയും ചെയ്യും.
Verse 12: അവന്‍ എനിക്ക് ആലയം പണിയും. അവന്‍െറ സിംഹാസനം ഞാന്‍ എന്നേക്കും നിലനിര്‍ത്തും.
Verse 13: ഞാന്‍ അവനു പിതാവായിരിക്കും, അവന്‍ എനിക്കു പുത്രനും; നിന്‍െറ മുന്‍ഗാമിയില്‍നിന്ന് എന്നപോലെ ഞാന്‍ എന്‍െറ സ്‌നേഹം അവനില്‍നിന്നു പിന്‍വലിക്കുകയില്ല.
Verse 14: ഞാന്‍ അവനെ എന്‍െറ ഭവനത്തിലും എന്‍െറ രാജ്യത്തിലും എന്നേക്കും ഉറപ്പിക്കും. അവന്‍െറ സിംഹാസനം എന്നും നിലനില്‍ക്കും.
Verse 15: ഈ ദര്‍ശനവും വാക്കുകളും നാഥാന്‍ ദാവീദിനെ അറിയിച്ചു.
Verse 16: അപ്പോള്‍ ദാവീദുരാജാവ് അകത്തുപോയി കര്‍ത്താവിന്‍െറ സന്നിധിയില്‍ ഇരുന്നുപറഞ്ഞു. കര്‍ത്താവായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയില്‍ എത്തിക്കാന്‍ ഞാനോ എന്‍െറ കുടുംബമോ എന്തുള്ളു!
Verse 17: ദൈവമേ, അവിടുത്തേക്ക് ഇതു നിസ്‌സാരമായിരുന്നു. ഈ ദാസന്‍െറ കുടുംബത്തിനു വരാന്‍പോകുന്ന കാര്യങ്ങള്‍കൂടി അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. വരാനിരിക്കുന്നതലമുറകളെ അവിടുന്ന് എനിക്കു കാണിച്ചുതന്നിരിക്കുന്നു.
Verse 18: അങ്ങ് ഈ ദാസനു നല്‍കിയ ബഹുമാനത്തെക്കുറിച്ച് ദാവീദിന് ഇനി എന്തുപറയാന്‍ കഴിയും? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ.
Verse 19: കര്‍ത്താവേ, ഈ ദാസനുവേണ്ടി ഈ വലിയ കാര്യങ്ങളെല്ലാം അവിടുന്നു സ്വമനസാ ചെയ്‌തിരിക്കുന്നു; അവ പ്രസിദ്‌ധമാക്കുകയും ചെയ്‌തിരിക്കുന്നു.
Verse 20: കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല; അങ്ങല്ലാതെ വേറെദൈവമില്ല.
Verse 21: അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയില്‍ വേറെഏതു ജനമുണ്ട്? അങ്ങ് ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു മോചിപ്പിച്ചു സ്വന്തം ജനമാക്കി; മഹാദ്‌ഭുതങ്ങളും കൊടുംചെയ്‌തികളും വഴി അവരുടെ മുന്‍പില്‍നിന്നു ജനതകളെ നിര്‍മാര്‍ജനം ചെയ്‌തു മഹത്വം ആര്‍ജിച്ചു.
Verse 22: കര്‍ത്താവേ, അങ്ങ് ഇസ്രായേലിനെ എന്നേക്കും അങ്ങയുടെ ജനമായി തിരഞ്ഞെടുത്തു. അങ്ങ് അവര്‍ക്കു ദൈവമായിത്തീര്‍ന്നു.
Verse 23: കര്‍ത്താവേ, ഈ ദാസനെയും കുടുംബത്തെയും സംബന്‌ധിക്കുന്ന അങ്ങയുടെ വാക്ക് എന്നേക്കും നിലനില്‌ക്കട്ടെ! അരുളിച്ചെയ്‌തതുപോലെ അവിടുന്ന് പ്രവര്‍ത്തിക്കണമേ!
Verse 24: അങ്ങയുടെ നാമം എന്നേക്കും നിലനില്‍ക്കുകയും സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് ഇസ്രായേലിന്‍െറ ദൈവം എന്ന് ഉദ്‌ഘോഷിക്കപ്പെടുകയും ചെയ്യട്ടെ! അങ്ങയുടെ ഈ ദാസന്‍െറ ഭവനം എന്നേക്കും അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കട്ടെ!
Verse 25: എന്‍െറ ദൈവമേ, അവിടുന്ന് ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെടുന്നു:
Verse 26: കര്‍ത്താവേ, അങ്ങാണു ദൈവം. ഈ ദാസന് ഈ വലിയ നന്‍മകള്‍ അങ്ങ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നു.
Verse 27: ആകയാല്‍, അവിടുത്തെ ദാസന്‍െറ ഭവനത്തെ അനുഗ്രഹിക്കാന്‍ തിരുമനസ്‌സാകണമേ, അങ്ങനെ അത് എന്നും അവിടുത്തെ മുന്‍പില്‍ ആയിരിക്കട്ടെ; എന്തെന്നാല്‍ കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും.