Verse 1: ദാവീദ് ഫിലിസ്‌ത്യരെ തോല്‍പിച്ചു. അവരില്‍നിന്നു ഗത്തും അതിനോടുചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു.
Verse 2: പിന്നീട്,മൊവാബിനെ തോല്‍പിച്ചു. മൊവാബ്യര്‍ ദാവീദിന്‍െറ ദാസന്‍മാരായിത്തീര്‍ന്ന്, കപ്പംകൊടുത്തു.
Verse 3: സോബാരാജാവായ ഹദദേസര്‍യൂഫ്രട്ടീസുവരെ അധികാരം വ്യാപിപ്പിക്കാന്‍ ഉദ്യമിച്ചപ്പോള്‍ ഹമാത്തില്‍വച്ച് ദാവീദ് അവനെ തോല്‍പിച്ചു.
Verse 4: ദാവീദ് അവന്‍െറ ആയിരം രഥങ്ങള്‍, ഏഴായിരം കുതിരപ്പടയാളികള്‍, ഇരുപതിനായിരം കാലാളുകള്‍ എന്നിവ പിടിച്ചെടുത്തു. നൂറു രഥങ്ങള്‍ക്കുവേണ്ട കുതിരകളെ എടുത്ത് ബാക്കി കുതിരകളുടെ കുതിഞരമ്പു ഛേദിച്ചുകളഞ്ഞു.
Verse 5: ദമാസ്‌ക്കസിലെ സിറിയാക്കാര്‍ സോബാരാജാവായ ഹദദേസറിന്‍െറ സഹായത്തിനെത്തി. എന്നാല്‍, ദാവീദ് ഇരുപത്തീരായിരം സിറിയാക്കാരെ കൊന്നൊടുക്കി.
Verse 6: സിറിയായിലും ദമാസ്‌ക്കസിലും ദാവീദ് കാവല്‍പ്പട്ടാളത്തെനിയോഗിച്ചു. സിറിയാക്കാര്‍ ദാവീദിന്‍െറ ദാസന്‍മാരായിത്തീരുകയും കപ്പംകൊടുക്കുകയും ചെയ്‌തു. ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി.
Verse 7: ഹദദേസറിന്‍െറ ഭടന്‍മാരുടെ പൊന്‍പരിചകള്‍ ദാവീദ് ജറുസലെമിലേക്കു കൊണ്ടുപോന്നു.
Verse 8: ഹദദേസ റിന്‍െറ നഗരങ്ങളായ തിഭാത്തില്‍നിന്നും കൂനില്‍നിന്നും ദാവീദ് ധാരാളം പിച്ചളയും കൊണ്ടുവന്നു. അതുപയോഗിച്ചാണ് സോളമന്‍ ജലസംഭരണിയും സ്‌തംഭങ്ങളും പാത്രങ്ങളും ഉണ്ടാക്കിയത്.
Verse 9: സോബാരാജാവായ ഹദദേസറിന്‍െറ സൈന്യത്തെ ദാവീദ് തോല്‍പിച്ചെന്ന് ഹമാത്തിലെ രാജാവായ തോവു കേട്ടു.
Verse 10: ഹദദേസറിനെ പരാജയപ്പെടുത്തിയതില്‍ അനുമോദിക്കാനും മംഗളങ്ങള്‍ ആശംസിക്കാനും ദാവീദിന്‍െറ അടുത്ത് തോവു തന്‍െറ മകന്‍ ഹദോറാമിനെ അയച്ചു. കാരണം, തോവു ഹദദേസറുമായി കൂടെക്കൂടെയുദ്‌ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. സ്വര്‍ണം, വെള്ളി, പിച്ചള എന്നിവകൊണ്ടുള്ള ധാരാളം സമ്മാനങ്ങളും അവന്‍ ദാവീദിനു കൊടുത്തയച്ചു.
Verse 11: ഏദോമില്‍നിന്നും മൊവാബില്‍നിന്നും അമ്മോന്യര്‍, ഫിലിസ്‌ത്യര്‍, അമലേക്യര്‍ എന്നിവരില്‍ നിന്നും എടുത്ത പൊന്നിനോടും വെള്ളിയോടുംകൂടെ അവയും ദാവീദുരാജാവ് കര്‍ത്താവിനു സമര്‍പ്പിച്ചു.
Verse 12: സെരൂയായുടെ മകന്‍ അബിഷായി ഉപ്പുതാഴ്‌വരയില്‍വച്ചു പതിനെ ണ്ണായിരം ഏദോമ്യരെ വധിച്ചു.
Verse 13: അവന്‍ ഏദോമില്‍ കാവല്‍പ്പട്ടാളത്തെനിയോഗിച്ചു. ഏദോമ്യര്‍ ദാവീദിന്‍െറ ദാസന്‍മാരായി. ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവന് വിജയം നല്‍കി.
Verse 14: ദാവീദ് ഇസ്രായേല്‍ മുഴുവന്‍െറയും രാജാവായി ഭരിച്ചു. ജനത്തിന് അവന്‍ നീതിയുംന്യായവും നടത്തിക്കൊടുത്തു.
Verse 15: സെരൂയായുടെ മകന്‍ യോവാബ് സേനാധിപനും അഹിലൂദിന്‍െറ മകന്‍ യഹോഷാഫാത്ത് നടപടിയെഴുത്തുകാരനും ആയിരുന്നു.
Verse 16: അഹിത്തൂബിന്‍െറ മകന്‍ സാദോക്കും അബിയാഥറിന്‍െറ മകന്‍ അബിമെലെക്കും പുരോഹിതന്‍മാരും, ഷൗഷാ കാര്യവിചാരകനും ആയിരുന്നു.
Verse 17: യഹോയാദായുടെ മകന്‍ ബനായാ കെറേത്യരുടെയും പെലേത്യരുടെയും അധിപതിയും ദാവീദിന്‍െറ പുത്രന്‍മാര്‍ രാജാവിന്‍െറ മുഖ്യസേവ കന്‍മാരും ആയിരുന്നു.