Verse 1: ഹെബ്രാണില്‍വച്ചു ദാവീദിനു ജനി ച്ചപുത്രന്‍മാര്‍: ആദ്യജാതന്‍ അമ്‌നോന്‍, ജസ്രല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രണ്ടാമന്‍ ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു;
Verse 2: മൂന്നാമന്‍ അബ്‌സലോം, ഗഷൂര്‍രാജാവായ തല്‍മായിയുടെ മകള്‍ മാഖായില്‍ ജനിച്ചു; നാലാമന്‍ അദോനിയാ, ഹഗ്‌ഗീത്തില്‍ ജനിച്ചു;
Verse 3: അഞ്ചാമന്‍ ഷഫാത്തിയാ, അബിത്താലില്‍ ജനിച്ചു. ഭാര്യ എഗ് ലായില്‍ ആറാമന്‍ ഇത്രയാം ജനിച്ചു.
Verse 4: ഹെബ്രാണിലെ ഏഴരവര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന് ഈ ആറു പുത്രന്‍മാര്‍ ജനിച്ചു. അവന്‍ ജറുസലെമില്‍ മുപ്പത്തിമൂന്നു വര്‍ഷം ഭരിച്ചു.
Verse 5: അവിടെവച്ച് അവനു ജനി ച്ചപുത്രന്‍മാര്‍: ഷിമെയാ, ഷോബാബ്, നാഥാന്‍, സോളമന്‍ എന്നീ നാലുപേര്‍. അമ്മിയേലിന്‍െറ മകളായ ബത്‌ഷൂവാ ആണ് അവരുടെ അമ്മ.
Verse 6: ഇബ്‌ഹാര്‍, എലിഷാമ, എലിഫെലെത്,
Verse 7: നോഗാ, നേഫഗ്,യാഫിയാ,
Verse 8: എലിഷാമാ, എലിയാദാ, എലിഫേലത് ഇങ്ങനെ ഒന്‍പതുപേര്‍.
Verse 9: ഉപനാരികളില്‍ ജനിച്ചവരെക്കൂടാതെ ദാവീദിനുണ്ടായ പുത്രന്‍മാരാണിവര്‍. അവര്‍ക്കു താമാര്‍ എന്നൊരു സഹോദരിയുണ്ടായിരുന്നു.
Verse 10: സോളമന്‍െറ സന്തതികള്‍ തലമുറക്രമത്തില്‍: റഹോബോവാം, അബിയാ, ആസാ,യഹോഷാഫാത്,
Verse 11: യോറാം, അഹസിയാ, യോവാഷ്,
Verse 12: അമസിയാ, അസറിയാ, യോഥാം,
Verse 13: ആഹാസ്, ഹെസെഖിയാ, മനാസ്‌സെ,
Verse 14: ആമോണ്‍, ജോസിയാ.
Verse 15: ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹ നാന്‍, രണ്ടാമന്‍യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ഷല്ലൂം.
Verse 16: യഹോയാക്കിമിന്‍െറ മകന്‍ യക്കോണിയാ. അവന്‍െറ മകന്‍ സെദെക്കിയാ.
Verse 17: വിപ്രവാസിയായയക്കോണിയായുടെ പുത്രന്‍മാര്‍: ഷെലാത്തിയേല്‍,
Verse 18: മല്‍ക്കീരാം, പെദായാ, സെനാസ്‌സര്‍,യക്കാമിയാ, ഹോഷാമ, നെദബിയാ.
Verse 19: പെദായായുടെ പുത്രന്‍മാര്‍: സെറുബാബേല്‍, ഷിമെയി. മെഷുല്ലാം, ഹനാനിയാ എന്നിവര്‍ സെറുബാബേലിന്‍െറ പുത്രന്‍മാരാണ്. ഷെലോമിത് അവരുടെ സഹോദരി.
Verse 20: ഹഷൂബാ, ഓഹെല്‍, ബറെഖിയാ, ഹസാദിയാ,യഷബാഹെസെദ് എന്നീ അഞ്ചു പുത്രന്‍മാര്‍കൂടി അവനുണ്ടായി.
Verse 21: ഹനനിയായുടെ പുത്രന്‍മാര്‍: പെലത്തിയാ, ഏശയ്യാ. ഏശയ്യായുടെ പുത്രന്‍ റഫായ, റഫായായുടെ പുത്രന്‍ അര്‍നാന്‍, അര്‍നാന്‍െറ പുത്രന്‍ ഒബാദിയാ, ഒബാദിയായുടെ പുത്രന്‍ ഷെക്കാനിയാ.
Verse 22: ഷെക്കാനിയായുടെ പുത്രന്‍ ഷെമായാ, ഷെമായായുടെ പുത്രന്‍മാര്‍: ഹത്തൂഷ്, ഇഗാല്‍, ബറിയാ, നെയാറിയാ, ഷാഫാത്ത്. ഷെക്കാനിയായ്‌ക്ക് ആകെ ആറുപേര്‍.
Verse 23: നെയാറിയായുടെ പുത്രന്‍മാര്‍: എലിയോവേനായ്, ഹിസ്‌ക്കിയാ, അസ്രിക്കാം- ഇങ്ങനെ മൂന്നുപേര്‍.
Verse 24: എലിയോവേനായുടെ പുത്രന്‍മാര്‍: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്‍, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.