Verse 1: ദാവീദും ദേവാലയശുശ്രൂഷകരില്‍ പ്രമുഖരും കൂടെ ആസാഫ്, ഹേമാന്‍,യദുഥൂന്‍ എന്നിവരുടെ പുത്രന്‍മാരില്‍ ചിലരെ ശുശ്രൂഷയ്‌ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം, വീണ, കൈത്താളം എന്നിവയുടെ അകമ്പടിയോടെ പ്രവചനം നടത്തേണ്ടിയിരുന്നു. ഇങ്ങനെ നിയുക്‌തരായവരും അവരുടെ കര്‍ത്തവ്യങ്ങളും:
Verse 2: ആസാഫിന്‍െറ പുത്രന്‍മാരില്‍ സക്കൂര്‍, ജോസഫ്, നെഥാനിയ, അഷാറെലാ - പിതാവായ ആസാഫിന്‍െറ കീഴില്‍ രാജനിര്‍ദേശമനുസരിച്ച് ഇവര്‍ പ്രവചനം നടത്തി.
Verse 3: ഗദാലിയാ, സേരി,യഷായാ, ഷിമെയി, ഹഷാബിയാ, മത്തീത്തിയാ എന്നീ ആറുപേര്‍ തങ്ങളുടെ പിതാവായയദുഥൂനിന്‍െറ കീഴില്‍ കിന്നരം വായിച്ച് കര്‍ത്താവിനു കൃതജ്‌ഞ തയും സ്‌തുതിയും അര്‍പ്പിച്ചു പ്രവചിച്ചു.
Verse 4: ഹേമാന്‍െറ പുത്രന്‍മാര്‍: ബുക്കിയാ, മഥാനിയാ, ഉസിയേല്‍, ഷെബുവേല്‍,യറിമോത്, ഹനാനിയാ, ഹാനാനി, എലിയാത്ത, ഗിദാല്‍ തി, റൊമാന്തിയേസര്‍, യോഷ്‌ബകാഷ, മല്ലോത്തി, ഹോത്തിര്‍, മഹസിയോത് -
Verse 5: ഇവരെല്ലാം രാജാവിന്‍െറ ദീര്‍ഘദര്‍ശിയായ ഹേമാന്‍െറ പുത്രന്‍മാരാണ്. ഹേമാനെ ഉന്നതനാക്കുന്നതിന് തന്‍െറ വാഗ്‌ദാനമനുസരിച്ച് ദൈവം പതിന്നാലു പുത്രന്‍മാരെയും മൂന്നു പുത്രിമാരെയും അവനു നല്‍കി.
Verse 6: ഇവര്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ തങ്ങളുടെ പിതാവിന്‍െറ കീഴില്‍ വീണയും കിന്നരവും കൈത്താളവും ഉപയോഗിച്ചു ശുശ്രൂഷ നടത്തി. ആസാഫ്,യദുഥൂന്‍, ഹേമാന്‍ എന്നിവര്‍ രാജാവില്‍നിന്നു നേരിട്ടു കല്‍പന സ്വീകരിച്ചു.
Verse 7: ഇവരും ചാര്‍ച്ചക്കാരും വിദഗ്‌ധ ഗായകന്‍മാരാണ്. കര്‍ത്താവിനു ഗാനമാലപിക്കാന്‍ പരിശീലനം നേടിയ ഇവരുടെ എണ്ണം ഇരുനൂറ്റിയെണ്‍പത്തെട്ട്.
Verse 8: വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യ വ്യത്യാസമോ പരിഗണിക്കാതെ അവര്‍ നറുക്കിട്ടു. തങ്ങളുടെ തവണ നിശ്‌ചയിച്ചു.
Verse 9: ആദ്യത്തെനറുക്ക് ആസാഫ് കുടുംബത്തില്‍പ്പെട്ടവനായ ജോസഫിനു വീണു. രണ്ടാമത്തേത് ഗദാലിയായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 10: മൂന്നാമത്തേത് സക്കൂറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 11: നാലാമത്തേത് ഇസ്രിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 12: അഞ്ചാമത്തേത് നെഥാനിയായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 13: ആറാമത്തേത് ബുക്കിയായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 14: ഏഴാമത്തേത്‌യഷാറെലായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 15: എട്ടാമത്തേത്‌യഷായായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 16: ഒന്‍പ താമത്തേത് മത്താനിയായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 17: പത്താമത്തേത് ഷിമെയിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 18: പതിനൊന്നാമത് അസറേലിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 19: പന്ത്രണ്ടാമത് ഹഷാബിയായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 20: പതിമ്മൂന്നാമത് ഷബയേലിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 21: പതിന്നാലാമത്തേത് മത്തീത്തിയായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 22: പതിനഞ്ചാമത് എറേമോത്തിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 23: പതിനാറാമത്തേത് ഹനനിയായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 24: പതിനേഴാമത്; യോഷ്‌ബകാഷയ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 25: പതിനെട്ടാമത് ഹനാനിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 26: പത്തൊന്‍പതാമത്തേത് മല്ലോത്തിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 27: ഇരുപതാമത്തേത് എലിയാഥായ്‌ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 28: ഇരുപത്തിയൊന്നാമത്തേത് ഹോത്തിറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 29: ഇരുപത്തിരണ്ടാമത്തേത് ഗിദാല്‍തിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 30: ഇരുപത്തിമൂന്നാമത്തേത് മഹസിയോത്തിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.
Verse 31: ഇരുപത്തിനാലാമത്തേത് റൊമാന്തിയേ സറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.