Verse 1: കര്‍ത്താവേ, എന്തുകൊണ്ടാണ്‌അവിടുന്ന് അകന്നു നില്‍ക്കുന്നത്? ഞങ്ങളുടെ കഷ്‌ടകാലത്ത് അവിടുന്നുമറഞ്ഞിരിക്കുന്നതെന്ത്?
Verse 2: ദുഷ്‌ടര്‍ ഗര്‍വോടെ പാവങ്ങളെപിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍ വ ച്ചകെണിയില്‍ അവര്‍ തന്നെ വീഴട്ടെ.
Verse 3: ദുഷ്‌ടന്‍ തന്‍െറ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു; അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചുതള്ളുന്നു.
Verse 4: ദുഷ്‌ടന്‍ തന്‍െറ അഹങ്കാരത്തള്ളലാല്‍അവിടുത്തെ അന്വേഷിക്കുന്നില്ല; ദൈവമില്ല എന്നാണ് അവന്‍െറ വിചാരം.
Verse 5: അവന്‍െറ മാര്‍ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു; അവിടുത്തെന്യായവിധി അവനുകണ്ണെത്താത്തവിധം ഉയരത്തിലാണ്; അവന്‍ തന്‍െറ ശത്രുക്കളെ പുച്‌ഛിച്ചുതള്ളുന്നു.
Verse 6: ഞാന്‍ കുലുങ്ങുകയില്ല, ഒരുകാലത്തും എനിക്ക് അനര്‍ഥംഉണ്ടാവുകയില്ലെന്ന് അവന്‍ ചിന്തിക്കുന്നു.
Verse 7: അവന്‍െറ വായ് ശാപവും വഞ്ചനയുംഭീഷണിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍െറ നാവിനടിയില്‍ദ്രാഹവും അധര്‍മവും കുടികൊള്ളുന്നു.
Verse 8: അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു; ഒളിച്ചിരുന്ന് അവന്‍ നിര്‍ദോഷരെകൊലചെയ്യുന്നു; അവന്‍െറ കണ്ണുകള്‍ നിസ്‌സഹായരെഗൂഢമായി തിരയുന്നു.
Verse 9: പാവങ്ങളെ പിടിക്കാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു; പാവങ്ങളെ വലയില്‍ കുടുക്കിഅവന്‍ പിടിയിലമര്‍ത്തുന്നു.
Verse 10: നിസ്‌സഹായന്‍ ഞെരിഞ്ഞമര്‍ന്നുപോകുന്നു; ദുഷ്‌ടന്‍െറ ശക്‌തിയാല്‍ അവന്‍ നിലംപതിക്കുന്നു.
Verse 11: ദൈവം മറന്നിരിക്കുന്നു;അവിടുന്നു മുഖം മറച്ചിരിക്കുകയാണ്; അവിടുന്ന് ഒരിക്കലുമിതു കാണുകയില്ലഎന്ന് ദുഷ്‌ടന്‍ വിചാരിക്കുന്നു.
Verse 12: കര്‍ത്താവേ, ഉണരണമേ! ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!
Verse 13: ദുഷ്‌ടന്‍ ദൈവത്തെനിഷേധിക്കുന്നതും അവിടുന്നു കണക്കുചോദിക്കുകയില്ലെന്നു ഹൃദയത്തില്‍ മന്ത്രിക്കുന്നതും എന്തുകൊണ്ട്?
Verse 14: അങ്ങു കാണുന്നുണ്ട്;കഷ്‌ടപ്പാടുകളും ക്ലേശങ്ങളുംഅങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്; അങ്ങ് അവ ഏറ്റെടുക്കും, നിസ്‌സഹായന്‍ തന്നെത്തന്നെഅങ്ങേക്കു സമര്‍പ്പിക്കുന്നു; അനാഥന് അവിടുന്നു സഹായകനാണല്ലോ.
Verse 15: ദുഷ്‌ടന്‍െറയും അധര്‍മിയുടെയുംഭുജം തകര്‍ക്കണമേ! ദുഷ്‌ടതയ്‌ക്ക് അറുതിവരുന്നതുവരെഅതു തിരഞ്ഞു നശിപ്പിക്കണമേ!
Verse 16: കര്‍ത്താവ് എന്നേക്കും രാജാവാണ്.ജനതകള്‍ അവിടുത്തെ ദേശത്തുനിന്ന് അറ്റുപോകും.
Verse 17: കര്‍ത്താവേ! എളിയവരുടെ അഭിലാഷംഅവിടുന്നു നിറവേറ്റും; അവരുടെ ഹൃദയത്തിനു ധൈര്യം പകരും; അവിടുന്ന് അവര്‍ക്കു ചെവികൊടുക്കും.
Verse 18: അനാഥര്‍ക്കും പീഡിതര്‍ക്കുംഅങ്ങു നീതി നടത്തിക്കൊടുക്കും; മണ്ണില്‍നിന്നുള്ള മനുഷ്യന്‍ഇനിമേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.