Verse 1: കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; കര്‍ത്താവിന്‍െറ നാമത്തെ സ്‌തുതിക്കുവിന്‍; കര്‍ത്താവിന്‍െറ ദാസരേ, അവിടുത്തെ സ്‌തുതിക്കുവിന്‍.
Verse 2: കര്‍ത്താവിന്‍െറ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്‍െറഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്‌തുതിക്കുവിന്‍,
Verse 3: കര്‍ത്താവിനെ സ്‌തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്.
Verse 4: കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്‍െറ അവകാശമായി, തിരഞ്ഞെടുത്തു.
Verse 5: കര്‍ത്താവു വലിയവനാണെന്നുംസകലദേവന്‍മാരെയുംകാള്‍ഉന്നതനാണെന്നും ഞാന്‍ അറിയുന്നു.
Verse 6: ആകാശത്തിലും ഭൂമിയിലും ആഴിയിലുംഅഗാധങ്ങളിലും കര്‍ത്താവു തനിക്ക് ഇഷ്‌ടമുള്ളതു പ്രവര്‍ത്തിക്കുന്നു.
Verse 7: ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നുമേഘങ്ങളെ ഉയര്‍ത്തുന്നത് അവിടുന്നാണ്; മഴയ്‌ക്കായി ഇടിമിന്നലുകളെ അയയ്‌ക്കുന്നതും കലവറ തുറന്നു കാറ്റിനെ പുറത്തുവിടുന്നതും അവിടുന്നാണ്.
Verse 8: അവിടുന്നാണ് ഈജിപ്‌തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിച്ചത്.
Verse 9: അവിടുന്ന് ഈജിപ്‌തിന്‍െറ മധ്യത്തില്‍ഫറവോയ്‌ക്കും അവന്‍െറ ഭൃത്യര്‍ക്കും എതിരായി അടയാളങ്ങളും അദ്‌ഭുതങ്ങളും അയച്ചു.
Verse 10: അവിടുന്ന് അനേകം ജനതകളെ തകര്‍ക്കുകയും ശക്‌തരായരാജാക്കന്‍മാരെ വധിക്കുകയും ചെയ്‌തു.
Verse 11: അമോര്യരാജാവായ സീഹോനെയുംബാഷാന്‍ രാജാവായ ഓഗിനെയുംകാനാനിലെ സകല രാജ്യങ്ങളെയുംസംഹരിച്ചു.
Verse 12: അവരുടെ ദേശങ്ങള്‍ തന്‍െറ ഇസ്രായേല്‍ജനത്തിന്‌അവകാശമായി അവിടുന്നു നല്‍കി.
Verse 13: കര്‍ത്താവേ, അങ്ങയുടെ നാമം ശാശ്വതമാണ്; കര്‍ത്താവേ, അങ്ങയുടെ കീര്‍ത്തിതലമുറകളോളം നിലനില്‍ക്കുന്നു.
Verse 14: കര്‍ത്താവു തന്‍െറ ജനത്തിനു നീതിനടത്തിക്കൊടുക്കും; തന്‍െറ ദാസരോടു കാരുണ്യം കാണിക്കും.
Verse 15: ജനതകളുടെ വിഗ്രഹങ്ങള്‍പൊന്നും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം.
Verse 16: അവയ്‌ക്കു വായുണ്ട്; എന്നാല്‍സംസാരിക്കുന്നില്ല. അവയ്‌ക്കു കണ്ണുണ്ട്; എന്നാല്‍, കാണുന്നില്ല.
Verse 17: അവയ്‌ക്കു കാതുണ്ട്; എന്നാല്‍, കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസമില്ല.
Verse 18: അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാകട്ടെ! അവയെ ആശ്രയിക്കുന്നവരും അതുപോലെതന്നെ.
Verse 19: ഇസ്രായേല്‍ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക; അഹറോന്‍െറ ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക.
Verse 20: ലേവിയുടെ ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക; കര്‍ത്താവിന്‍െറ ഭക്‌തരേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍.
Verse 21: ജറുസലെമില്‍ വസിക്കുന്ന കര്‍ത്താവുസീയോനില്‍ വാഴ്‌ത്തപ്പെടട്ടെ!