Verse 1: കര്‍ത്താവേ, ദുഷ്‌ടരില്‍നിന്ന്‌എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ,
Verse 2: അവര്‍ തിന്‍മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു.
Verse 3: അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്‍െറ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്.
Verse 4: കര്‍ത്താവേ, ദുഷ്‌ടരുടെ കൈകളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന് എന്നെ രക്‌ഷിക്കണമേ!
Verse 5: ഗര്‍വിഷ്‌ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു.
Verse 6: കര്‍ത്താവിനോടു ഞാന്‍ പറയുന്നു:അവിടുന്നാണ് എന്‍െറ ദൈവം; കര്‍ത്താവേ, എന്‍െറ യാചനകളുടെസ്വരം ശ്രവിക്കണമേ!
Verse 7: കര്‍ത്താവേ, എന്‍െറ കര്‍ത്താവേ,എന്‍െറ ശക്‌തനായരക്‌ഷകാ, യുദ്‌ധദിവസം അവിടുന്ന്‌എന്നെ പടത്തൊപ്പി അണിയിച്ചു.
Verse 8: കര്‍ത്താവേ, ദുഷ്‌ടന്‍െറ ആഗ്രഹങ്ങള്‍സാധിച്ചുകൊടുക്കരുതേ! അവന്‍െറ ദുരുപായങ്ങള്‍ സഫലമാക്കരുതേ!
Verse 9: എന്നെ വലയംചെയ്യുന്നവര്‍ തല ഉയര്‍ത്തുന്നു; അവരുടെ അധരങ്ങളുടെ തിന്‍മഅവരെ കീഴ്‌പെടുത്തട്ടെ!
Verse 10: ജ്വലിക്കുന്നതീക്കനലുകള്‍ അവരുടെമേല്‍ വീഴട്ടെ! ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത വിധം അവര്‍ കുഴിയില്‍ എറിയപ്പെടട്ടെ!
Verse 11: ഏഷണിക്കാരന്‍ ഭൂമിയില്‍പ്രബലനാകാതിരിക്കട്ടെ! അക്രമിയെ തിന്‍മ വേഗംവേട്ടയാടി നശിപ്പിക്കട്ടെ!
Verse 12: കര്‍ത്താവു പീഡിതര്‍ക്കു നീതിനടത്തിക്കൊടുക്കുമെന്നും അഗതികള്‍ക്കുന്യായം നിര്‍വഹിച്ചുകൊടുക്കുമെന്നും ഞാന്‍ അറിയുന്നു.
Verse 13: നീതിമാന്‍മാര്‍ അങ്ങയുടെ നാമത്തിനുനിശ്‌ചയമായും നന്‌ദിപറയും; പരമാര്‍ഥഹൃദയര്‍ അവിടുത്തെസന്നിധിയില്‍ വസിക്കും.