Verse 1: ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും ഭൂതലവും അതിലെ നിവാസികളുംകര്‍ത്താവിന്‍േറതാണ്.
Verse 2: സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍െറ അടിസ്‌ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെസ്‌ഥാപിച്ചതും അവിടുന്നാണ്.
Verse 3: കര്‍ത്താവിന്‍െറ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്‌ധസ്‌ഥലത്ത്‌ആരു നില്‍ക്കും?
Verse 4: കളങ്കമറ്റ കൈകളും നിര്‍മലമായഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.
Verse 5: അവന്‍െറ മേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്‌ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
Verse 6: ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്‍െറ ദൈവത്തെ തേടുന്നത്.
Verse 7: കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്‍െറ രാജാവ് പ്രവേശിക്കട്ടെ!
Verse 8: ആരാണ് ഈ മഹത്വത്തിന്‍െറ രാജാവ്? പ്രബലനും ശക്‌തനുമായ കര്‍ത്താവ്, യുദ്‌ധവീരനായ കര്‍ത്താവുതന്നെ.
Verse 9: കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍;പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്‍െറ രാജാവു പ്രവേശിക്കട്ടെ!
Verse 10: ആരാണ് ഈ മഹത്വത്തിന്‍െറ രാജാവ്? സൈന്യങ്ങളുടെ കര്‍ത്താവു തന്നെ; അവിടുന്നാണു മഹത്വത്തിന്‍െറ രാജാവ്.