Verse 1: കര്‍ത്താവിനു നന്‌ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.
Verse 2: കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്‌ടതയില്‍നിന്ന് അവിടുന്ന് അവരെ രക്‌ഷിച്ചു.
Verse 3: ദേശങ്ങളില്‍നിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി.
Verse 4: വാസയോഗ്യമായ നഗരത്തിലേക്കുവഴി കണ്ടെണ്ടത്താതെ ചിലര്‍ മരുഭൂമിയില്‍ അലഞ്ഞുനടന്നു.
Verse 5: വിശന്നും ദാഹിച്ചും അവര്‍ വലഞ്ഞു.
Verse 6: അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു; അവരുടെ കഷ്‌ടതയില്‍നിന്ന് അവിടുന്ന്‌അവരെ രക്‌ഷിച്ചു.
Verse 7: വാസയോഗ്യമായ നഗരത്തില്‍ എത്തുവോളം അവരെ അവിടുന്നു നേര്‍വഴിക്കു നയിച്ചു.
Verse 8: അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ!
Verse 9: എന്തെന്നാല്‍, അവിടുന്നു ദാഹാര്‍ത്തനുതൃപ്‌തിവരുത്തുകയും, വിശപ്പുള്ളവനു വിശിഷ്‌ടവിഭവങ്ങള്‍കൊണ്ടു സംതൃപ്‌തി ഉളവാക്കുകയും ചെയ്യുന്നു.
Verse 10: പീഡിതരും ബന്‌ധിതരുമായി ചിലര്‍അന്‌ധകാരത്തിലും മരണത്തിന്‍െറ നിഴലിലും ഇരുന്നു.
Verse 11: എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍െറ വാക്കുകള്‍ ധിക്കരിച്ചു; അത്യുന്നതന്‍െറ ഉപദേശം നിരസിച്ചു.
Verse 12: അടിമവേലകൊണ്ട് അവരുടെ മനം ഇടിഞ്ഞു; അവര്‍ വീണു; സഹായിക്കാനാരുമുണ്ടായില്ല.
Verse 13: അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്‌ഷിച്ചു.
Verse 14: അന്‌ധകാരത്തില്‍നിന്നും മരണത്തിന്‍െറ നിഴലില്‍നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്‌ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു.
Verse 15: അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ!
Verse 16: എന്തെന്നാല്‍, അവിടുന്നു പിച്ചളവാതിലുകള്‍ തകര്‍ക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു;
Verse 17: പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നുചിലര്‍ രോഗികളായിത്തീര്‍ന്നു: തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലായി.
Verse 18: അവര്‍ എല്ലാ ഭക്‌ഷണത്തെയും വെറുത്തു; അവര്‍ മൃത്യുകവാടങ്ങളെ സമീപിച്ചു.
Verse 19: അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്‌ഷിച്ചു.
Verse 20: അവിടുന്നു തന്‍െറ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.
Verse 21: അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്ന്‌ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയുംനന്‌ദിപറയട്ടെ!
Verse 22: അവര്‍ കൃതജ്‌ഞതാബലി അര്‍പ്പിക്കട്ടെ; ആനന്‌ദഗീതമാലപിച്ച് അവിടുത്തെപ്രവൃത്തികളെ പ്രകീര്‍ത്തിക്കട്ടെ!
Verse 23: ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു.
Verse 24: അവര്‍ കര്‍ത്താവിന്‍െറ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന് പ്രവര്‍ത്തി ച്ചഅദ്‌ഭുതങ്ങള്‍, കണ്ടു.
Verse 25: അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു.
Verse 26: അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി.
Verse 27: അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന് അവര്‍ അറിഞ്ഞില്ല.
Verse 28: അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു.
Verse 29: അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു.
Verse 30: ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹി ച്ചതുറമുഖത്ത്‌അവിടുന്ന് അവരെ എത്തിച്ചു.
Verse 31: അവര്‍ കര്‍ത്താവിന് അവിടുത്തെകാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ!
Verse 32: ജനത്തിന്‍െറ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രഷ്‌ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ!
Verse 33: അവിടുന്നു നദികളെ മരുഭൂമിയായും നീരുറവകളെ വരണ്ട നിലമായും മാറ്റുന്നു.
Verse 34: അവിടുന്നു ഫലപുഷ്‌ടിയാര്‍ന്നഭൂമിയെ ഓരുനിലമാക്കുന്നു; ഇതെല്ലാം ദേശവാസികളുടെദുഷ്‌ടത നിമിത്തമാണ്.
Verse 35: അവിടുന്നു മരുഭൂമിയെ തടാകങ്ങളായുംവരണ്ട ഭൂമിയെ നീരുറവകളായും മാറ്റുന്നു.
Verse 36: അവിടുന്നു വിശക്കുന്നവരെ അവിടെപാര്‍പ്പിക്കുന്നു; അവിടെ താമസിക്കാന്‍ അവര്‍ ഒരു നഗരം സ്‌ഥാപിക്കുന്നു.
Verse 37: അവര്‍ വയലുകളില്‍ വിതയ്‌ക്കുകയും മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും സമൃദ്‌ധമായി വിളവു നേടുകയും ചെയ്യുന്നു.
Verse 38: അവിടുത്തെ അനുഗ്രഹംകൊണ്ട്‌അവരുടെ എണ്ണംപെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകാന്‍ അവിടുന്നു സമ്മതിച്ചില്ല.
Verse 39: പീഡനവും കഷ്‌ടതകളും സങ്കടവുംകൊണ്ട് എണ്ണം കുറഞ്ഞ് അവര്‍ ദുര്‍ബലരായി.
Verse 40: അപ്പോള്‍ അവിടുന്നു പ്രഭുക്കന്‍മാരെനിന്‌ദാപാത്രങ്ങളാക്കുകയും വഴിയില്ലാത്ത ശൂന്യപ്രദേശങ്ങളില്‍ ഉഴലാന്‍ അവര്‍ക്ക് ഇടവരുത്തുകയും ചെയ്‌തു.
Verse 41: എന്നാല്‍, പാവപ്പെട്ടവരെ അവിടുന്നുപീഡനത്തില്‍നിന്നു കരകയറ്റി; ആട്ടിന്‍പറ്റത്തെയെന്നപോലെഅവരുടെ കുടുംബങ്ങളെ വര്‍ധിപ്പിച്ചു.
Verse 42: പരമാര്‍ഥഹൃദയര്‍ ഇതുകണ്ടു സന്തോഷിക്കുന്നു; ദുഷ്‌ടര്‍ മൗനം പാലിക്കുകയും ചെയ്യുന്നു.
Verse 43: വിവേകമുള്ളവര്‍ ഇതു ശ്രദ്‌ധിച്ചുഗ്രഹിക്കട്ടെ; മനുഷ്യര്‍ കര്‍ത്താവിന്‍െറ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ!