Psalms - Chapter 106

Verse 1: കര്‍ത്താവിനെ സ്‌തുതിക്കുവിന്‍!കര്‍ത്താവിനു നന്‌ദിപറയുവിന്‍! അവിടുന്നു നല്ലവനാണ്‌; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.

Verse 2: കര്‍ത്താവിന്‍െറ അദ്‌ഭുതകൃത്യങ്ങള്‍ആരു വര്‍ണിക്കും? അവിടുത്തെ അപദാനങ്ങള്‍ ആരു കീര്‍ത്തിക്കും?

Verse 3: ന്യായം പാലിക്കുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ഭാഗ്യവാന്‍മാര്‍.

Verse 4: കര്‍ത്താവേ, അവിടുന്നു ജനത്തോടുകാരുണ്യം കാണിക്കുമ്പോള്‍ എന്നെഓര്‍ക്കണമേ! അവിടുന്ന്‌ അവരെ മോചിപ്പിക്കുമ്പോള്‍എന്നെ സഹായിക്കണമേ!

Verse 5: അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെഐശ്വര്യം കാണാന്‍ എനിക്ക്‌ ഇടയാകട്ടെ! അങ്ങയുടെ ജനത്തിന്‍െറ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാന്‍ അഭിമാനം കൊള്ളട്ടെ!

Verse 6: ഞങ്ങളും ഞങ്ങളുടെ പിതാക്കന്‍മാരും പാപം ചെയ്‌തു; ഞങ്ങള്‍ അനീതി പ്രവര്‍ത്തിച്ചു; ഞങ്ങള്‍ ദുഷ്‌ടതയോടെ പെരുമാറി.

Verse 7: ഞങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്‌തിലായിരുന്നപ്പോള്‍, അങ്ങയുടെ അദ്‌ഭുതങ്ങളെ ഗൗനിച്ചില്ല;അങ്ങയുടെ കാരുണ്യാതിരേകത്തെഅവര്‍ അനുസ്‌മരിച്ചില്ല; അവര്‍ ചെങ്കടല്‍ത്തീരത്തുവച്ച്‌അത്യുന്നതനെതിരേ മത്‌സരിച്ചു.

Verse 8: എന്നിട്ടും അവിടുന്നു തന്‍െറ മഹാശക്‌തി വെളിപ്പെടുത്താന്‍വേണ്ടി തന്‍െറ നാമത്തെപ്രതി അവരെ രക്‌ഷിച്ചു.

Verse 9: അവിടുന്നു ചെങ്കടലിനെ ശാസിച്ചു, അതു വറ്റിവരണ്ടു. അവിടുന്ന്‌ അവരെ മരുഭൂമിയിലൂടെയെന്നപോലെ ആഴിയിലൂടെ നടത്തി.

Verse 10: അവിടുന്ന്‌ അവരെ ശത്രുക്കളുടെ കൈയില്‍നിന്നു രക്‌ഷിച്ചു; വൈരികളുടെ പിടിയില്‍നിന്നു വീണ്ടെടുത്തു.

Verse 11: വെള്ളം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിലാരും അവശേഷിച്ചില്ല.

Verse 12: അപ്പോള്‍, അവിടുത്തെ വാക്കുകള്‍ അവര്‍ വിശ്വസിച്ചു;

Verse 13: അവര്‍ അവിടുത്തേക്കു സ്‌തുതിപാടി. എങ്കിലും, അവര്‍ അവിടുത്തെപ്രവൃത്തികള്‍ വേഗം മറന്നുകളഞ്ഞു; അവിടുത്തെ ഉപദേശം തേടിയില്ല.

Verse 14: മരുഭൂമിയില്‍വച്ച്‌ ആസക്‌തി അവരെകീഴടക്കി; വിജനപ്രദേശത്തുവച്ച്‌ അവര്‍ ദൈവത്തെ പരീക്‌ഷിച്ചു;

Verse 15: അവര്‍ ചോദിച്ചത്‌ അവിടുന്ന്‌ അവര്‍ക്കുകൊടുത്തു; എങ്കിലും, അവരുടെയിടയിലേക്കു മാരകരോഗം അയച്ചു.

Verse 16: ജനം പാളയത്തില്‍വച്ചു മോശയുടെയും കര്‍ത്താവിന്‍െറ വിശുദ്‌ധനായ അഹറോന്‍െറയും നേരെ അസൂയാലുക്കളായി;

Verse 17: അപ്പോള്‍ ഭൂമി പിളര്‍ന്നു ദാഥാനെവിഴുങ്ങുകയും, അബീറാമിന്‍െറ സംഘത്തെ മൂടിക്കളയുകയും ചെയ്‌തു.

Verse 18: അവരുടെ സമൂഹത്തില്‍ അഗ്‌നിബാധയുണ്ടായി; അഗ്‌നിജ്വാല ദുഷ്‌ടരെ ദഹിപ്പിച്ചുകളഞ്ഞു.

Verse 19: അവര്‍ ഹോറബില്‍വച്ചു കാളക്കുട്ടിയഉണ്ടാക്കി; ആ വാര്‍പ്പുവിഗ്രഹത്തെഅവര്‍ ആരാധിച്ചു.

Verse 20: അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി.

Verse 21: ഈജിപ്‌തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്‌ത തങ്ങളുടെ രക്‌ഷകനായ ദൈവത്തെ അവര്‍ മറന്നു.

Verse 22: ഹാമിന്‍െറ നാട്ടില്‍വച്ചു വിസ്‌മയനീയമായ പ്രവൃത്തികളും ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്‌തവനെ അവര്‍ വിസ്‌മരിച്ചു.

Verse 23: അവരെ നശിപ്പിക്കുമെന്ന്‌ അവിടുന്ന്‌അരുളിച്ചെയ്‌തു; അവിടുന്ന്‌തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി. അവിടുത്തെ മുന്‍പില്‍നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.

Verse 24: അവര്‍ മനോഹരമായ ദേശം നിരസിച്ചു; അവിടുത്തെ വാഗ്‌ദാനം വിശ്വസിച്ചില്ല.

Verse 25: അവര്‍ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു; കര്‍ത്താവിന്‍െറ കല്‍പന അനുസരിച്ചില്ല.

Verse 26: മരുഭൂമിയില്‍ അവരെ വീഴ്‌ത്തുമെന്നും,

Verse 27: അവരുടെ സന്തതികളെജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ചിതറിക്കുമെന്നും അവിടുന്നു കരമുയര്‍ത്തി ശപഥം ചെയ്‌തു.

Verse 28: അവര്‍ പെയോറിലെ ബാലിന്‍െറ അനുയായികളായി; നിര്‍ജീവ ദേവന്‍മാര്‍ക്ക്‌ അര്‍പ്പി ച്ചബലിവസ്‌തുക്കള്‍ ഭക്‌ഷിച്ചു.

Verse 29: അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ടു കര്‍ത്താവിന്‍െറ കോപം ജ്വലിപ്പിച്ചു; അവരുടെയിടയില്‍ ഒരു മഹാമാരിപടര്‍ന്നുപിടിച്ചു.

Verse 30: അപ്പോള്‍, ഫിനെഹാസ്‌ ഇടപെട്ടു; അതോടെ മഹാമാരി നിലച്ചു.

Verse 31: തന്‍മൂലം, അവന്‍ തലമുറകളോളം,നീതിമാനായി കരുതപ്പെട്ടു.

Verse 32: മെരീബാജലാശയത്തിനടുത്തുവച്ച്‌അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു; അവര്‍മൂലം മോശയ്‌ക്കും ദോഷമുണ്ടായി.

Verse 33: അവര്‍ അവനു മനോവേദനയുളവാക്കി; അവന്‍ വിവേകരഹിതമായി സംസാരിച്ചു.

Verse 34: കര്‍ത്താവു കല്‍പിച്ചതുപോലെ അവര്‍ജനതകളെ നശിപ്പിച്ചില്ല.

Verse 35: അവര്‍ അവരോട്‌ ഇടകലര്‍ന്ന്‌ അവരുടെആചാരങ്ങള്‍ ശീലിച്ചു.

Verse 36: അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു; അത്‌ അവര്‍ക്കു കെണിയായിത്തീര്‍ന്നു.

Verse 37: അവര്‍ തങ്ങളുടെ പുത്രീപുത്രന്‍മാരെ പിശാചുക്കള്‍ക്കു ബലിയര്‍പ്പിച്ചു.

Verse 38: അവര്‍ നിഷ്‌കളങ്കരക്‌തം ചൊരിഞ്ഞു; കാനാനിലെ വിഗ്രഹങ്ങള്‍ക്ക്‌ അവര്‍ബലിയര്‍പ്പി ച്ചതങ്ങളുടെപുത്രീപുത്രന്‍മാരുടെ രക്‌തംതന്നെ; അങ്ങനെ നാടു രക്‌തംകൊണ്ടു മലിനമായി.

Verse 39: അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട്‌അശുദ്‌ധരായിത്തീര്‍ന്നു; ഈ പ്രവൃത്തികള്‍വഴി അവര്‍ ദൈവത്തോട്‌ അവിശ്വസ്‌തത കാണിച്ചു.

Verse 40: കര്‍ത്താവിന്‍െറ കോപം തന്‍െറ ജനത്തിനെതിരേ ജ്വലിച്ചു; അവിടുന്നു തന്‍െറ അവകാശത്തെ വെറുത്തു.

Verse 41: അവിടുന്ന്‌ അവരെ ജനതകളുടെ കൈയില്‍ ഏല്‍പിച്ചുകൊടുത്തു; അവരുടെ വൈരികള്‍ അവരെ ഭരിച്ചു.

Verse 42: അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി, അവര്‍ അവരുടെ അധികാരത്തിനു കീഴമര്‍ന്നു.

Verse 43: പലപ്രാവശ്യം അവിടുന്ന്‌ അവരെമോചിപ്പിച്ചു; എങ്കിലും, അവര്‍ മനഃപൂര്‍വം അവിടുത്തെ ധിക്കരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അവര്‍ അധഃപതിച്ചു.

Verse 44: എന്നിട്ടും അവരുടെ നിലവിളികേട്ട്‌ അവിടുന്ന്‌ അവരുടെ കഷ്‌ടത പരിഗണിച്ചു.

Verse 45: അവിടുന്ന്‌ അവര്‍ക്കുവേണ്ടി തന്‍െറ ഉടമ്പടി ഓര്‍മിച്ചു; തന്‍െറ കാരുണ്യാതിരേകംമൂലം അവിടുത്തെ മനസ്‌സലിഞ്ഞു.

Verse 46: അവരെ തടവുകാരാക്കിയവര്‍ക്ക്‌ അവരോടു സഹതാപം തോന്നാന്‍ അവിടുന്ന്‌ ഇടയാക്കി.

Verse 47: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,ഞങ്ങളെ രക്‌ഷിക്കണമേ! ജനതകളുടെയിടയില്‍ നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടണമേ! അവിടുത്തെ പരിശുദ്‌ധനാമത്തിനുകൃതജ്‌ഞതയര്‍പ്പിക്കാനും അവിടുത്തെ സ്‌തുതിക്കുന്നതില്‍ അഭിമാനംകൊള്ളാനും ഞങ്ങള്‍ക്ക്‌ ഇടവരട്ടെ!

Verse 48: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌എന്നേക്കും വാഴ്‌ത്തപ്പെട്ടവനാകട്ടെ! ജനംമുഴുവനും ആമേന്‍ എന്നു പറയട്ടെ! കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories