Verse 1: കര്‍ത്താവിനു കൃതജ്‌ഞത അര്‍പ്പിക്കുവിന്‍; അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.
Verse 2: അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്‌തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്‌ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.
Verse 3: അവിടുത്തെ വിശുദ്‌ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!
Verse 4: കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
Verse 5: അവിടുന്നു ചെയ്‌ത വിസ്‌മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍; അവിടുത്തെ അദ്‌ഭുതങ്ങളെയുംന്യായവിധികളെയുംതന്നെ.
Verse 6: അവിടുത്തെ ദാസനായ അബ്രാഹത്തിന്‍െറ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്‍െറ മക്കളേ, ഓര്‍മിക്കുവിന്‍.
Verse 7: അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെന്യായവിധികള്‍ ഭൂമിക്കുമുഴുവന്‍ ബാധകമാകുന്നു.
Verse 8: അവിടുന്നു തന്‍െറ ഉടമ്പടിഎന്നേക്കും അനുസ്‌മരിക്കും; തന്‍െറ വാഗ്‌ദാനം തലമുറകള്‍വരെ ഓര്‍മിക്കും.
Verse 9: അബ്രാഹത്തോടു ചെയ്‌ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വംനല്‍കിയ വാഗ്‌ദാനംതന്നെ.
Verse 10: അവിടുന്ന് അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഒരുഉടമ്പടിയായും സ്‌ഥിരീകരിച്ചു.
Verse 11: അവിടുന്ന് അരുളിച്ചെയ്‌തു: നിനക്കുനിശ്‌ചയി ച്ചഓഹരിയായി ഞാന്‍ കാനാന്‍ദേശം നല്‍കും.
Verse 12: അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരുംനിസ്‌സാരരും അവിടെ പരദേശികളും ആയിരുന്നു.
Verse 13: അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു.
Verse 14: ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു രാജാക്കന്‍മാരെ ശാസിച്ചു.
Verse 15: എന്‍െറ അഭിഷിക്‌തരെ തൊട്ടുപോകരുത്, എന്‍െറ പ്രവാചകര്‍ക്ക് ഒരുപദ്രവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്‌ഞാപിച്ചു.
Verse 16: അവിടുന്നു നാട്ടില്‍ ക്‌ഷാമം വരുത്തുകയും അപ്പമാകുന്നതാങ്ങു തകര്‍ത്തുകളയുകയും ചെയ്‌തു.
Verse 17: അപ്പോള്‍, അവര്‍ക്കു മുന്‍പായിഅവിടുന്ന് ഒരുവനെ അയച്ചു; അടിമയായി വില്‍ക്കപ്പെട്ട ജോസഫിനെത്തന്നെ.
Verse 18: അവന്‍െറ കാലുകള്‍വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്‍െറ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി.
Verse 19: അവന്‍ പ്രവചിച്ചതു സംഭവിക്കുവോളംകര്‍ത്താവിന്‍െറ വചനംഅവനെ പരീക്‌ഷിച്ചു.
Verse 20: രാജാവ് അവനെ ആളയച്ചു വിടുവിച്ചു; ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി.
Verse 21: തന്‍െറ ഭവനത്തിന്‍െറ നാഥനും തന്‍െറ സമ്പത്തിന്‍െറ ഭരണാധിപനുമായി അവനെ നിയമിച്ചു.
Verse 22: തന്‍െറ പ്രഭുക്കന്‍മാര്‍ക്ക് ഉചിതമായശിക്‌ഷണം നല്‍കാനും തന്‍െറ ശ്രഷ്‌ഠന്‍മാര്‍ക്കു ജ്‌ഞാനംഉപദേശിക്കാനും അവനെ നിയോഗിച്ചു.
Verse 23: അപ്പോള്‍ ഇസ്രായേല്‍ ഈജിപ്‌തിലേക്കു വന്നു; യാക്കോബു ഹാമിന്‍െറ ദേശത്തു ചെന്നുപാര്‍ത്തു.
Verse 24: ദൈവം തന്‍െറ ജനത്തെ സന്താനപുഷ്‌ടിയുള്ളവരാക്കി; തങ്ങളുടെ വൈരികളെക്കാള്‍ ശക്‌തരാക്കി.
Verse 25: തന്‍െറ ജനത്തെ വെറുക്കാനും തന്‍െറ ദാസരോടു കൗശലം കാണിക്കാനുംവേണ്ടിഅവിടുന്ന് അവരെ പ്രരിപ്പിച്ചു.
Verse 26: അവിടുന്നു തന്‍െറ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹറോനെയും അയച്ചു.
Verse 27: അവര്‍ അവരുടെ ഇടയില്‍ അവിടുത്തെഅടയാളങ്ങളും ഹാമിന്‍െറ ദേശത്ത്‌അദ്‌ഭുതങ്ങളും പ്രവര്‍ത്തിച്ചു.
Verse 28: അവിടുന്ന് അന്‌ധകാരം അയച്ചുനാടിനെ ഇരുട്ടിലാക്കി; അവര്‍ അവിടുത്തെ വചനത്തെ എതിര്‍ത്തു.
Verse 29: അവിടുന്ന് അവരുടെ ജലമെല്ലാം രക്‌തമാക്കി, അവരുടെ മത്‌സ്യങ്ങള്‍ ചത്തൊടുങ്ങി.
Verse 30: അവരുടെ നാട്ടില്‍ തവളകള്‍ നിറഞ്ഞു, അവരുടെ രാജാക്കന്‍മാരുടെ മണിയറകളില്‍പ്പോലും.
Verse 31: അവിടുന്നു കല്‍പിച്ചു; ഈച്ചകളും പേനും പറ്റമായിവന്ന് അവരുടെനാട്ടിലെങ്ങും നിറഞ്ഞു.
Verse 32: അവിടുന്ന് അവര്‍ക്കു മഴയ്‌ക്കുപകരംകന്‍മഴ കൊടുത്തു; അവരുടെ നാട്ടിലെല്ലാം മിന്നല്‍പിണര്‍ പാഞ്ഞു.
Verse 33: അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളുംഅത്തിവൃക്‌ഷങ്ങളും തകര്‍ത്തു; അവരുടെ നാട്ടിലെ വൃക്‌ഷങ്ങള്‍ നശിപ്പിച്ചു.
Verse 34: അവിടുന്നു കല്‍പിച്ചപ്പോള്‍ വെട്ടുകിളികള്‍ വന്നു; സംഖ്യാതീതമായി അവ വന്നു.
Verse 35: അവ അവരുടെ നാട്ടിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളവുകളും തിന്നൊടുക്കി.
Verse 36: അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്‍െറ ആദ്യഫലങ്ങളെ,മുഴുവന്‍ അവിടുന്നു സംഹരിച്ചു.
Verse 37: അനന്തരം, അവിടുന്ന് ഇസ്രായേലിനെസ്വര്‍ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു; അവന്‍െറ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല.
Verse 38: അവര്‍ പുറപ്പെട്ടപ്പോള്‍ ഈജിപ്‌ത്‌സന്തോഷിച്ചു; എന്തെന്നാല്‍, അവരെപ്പറ്റിയുള്ള ഭീതിഅതിന്‍െറ മേല്‍ നിപതിച്ചിരുന്നു;
Verse 39: അവിടുന്ന് അവര്‍ക്കു തണലിനുവേണ്ടിഒരു മേഘത്തെ വിരിച്ചു; രാത്രിയില്‍ പ്രകാശം നല്‍കാന്‍അഗ്‌നി ജ്വലിപ്പിച്ചു.
Verse 40: അവര്‍ ചോദിച്ചു; അവിടുന്ന്‌കാടപ്പക്‌ഷികളെ കൊടുത്തു; അവര്‍ക്കുവേണ്ടി ആകാശത്തുനിന്നുസമൃദ്‌ധമായി അപ്പം വര്‍ഷിച്ചു.
Verse 41: അവിടുന്നു പാറ തുറന്നു;വെള്ളം പൊട്ടിയൊഴുകി; അതു മരുഭൂമിയിലൂടെനദിപോലെ പ്രവഹിച്ചു.
Verse 42: എന്തെന്നാല്‍, അവിടുന്നു തന്‍െറ വിശുദ്‌ധവാഗ്‌ദാനത്തെയും തന്‍െറ ദാസനായ അബ്രാഹത്തെയും അനുസ്‌മരിച്ചു.
Verse 43: അവിടുന്ന്, തന്‍െറ ജനത്തെ സന്തോഷത്തോടെ, തന്‍െറ തിരഞ്ഞെടുക്കപ്പെട്ടവരെഗാനാലാപത്തോടെ, നയിച്ചു.
Verse 44: അവിടുന്നു ജനതകളുടെ ദേശങ്ങള്‍അവര്‍ക്കു നല്‍കി; ജനതകളുടെ അധ്വാനത്തിന്‍െറഫലം അവര്‍ കൈയടക്കി.
Verse 45: അവര്‍ എന്നെന്നും തന്‍െറ ചട്ടങ്ങള്‍ ആദരിക്കാനും തന്‍െറ നിയമങ്ങള്‍ അനുസരിക്കാനുംവേണ്ടിത്തന്നെ. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍!