Verse 1: ദൈവം ഇസ്രായേലിനു നല്ലവനാണ്, നിര്‍മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ.
Verse 2: എന്‍െറ കാലുകള്‍ ഇടറാന്‍ ഭാവിച്ചു. എന്‍െറ പാദങ്ങള്‍ വഴുതാന്‍ തുടങ്ങി.
Verse 3: ദുഷ്‌ടന്‍െറ ഐശ്വര്യം കണ്ടിട്ട്‌അഹങ്കാരികളോട് എനിക്ക് അസൂയതോന്നി.
Verse 4: അവര്‍ക്കു തീവ്രവേദനകളില്ല;അവരുടെ ശരീരം തടിച്ചുകൊഴുത്തിരിക്കുന്നു.
Verse 5: അവര്‍ക്കു മറ്റുള്ളവരെപ്പോലെ കഷ്‌ടതകളില്ല; മറ്റുള്ളവരെപ്പോലെ അവര്‍ പീഡിതരുമല്ല.
Verse 6: ആകയാല്‍, അവര്‍ അഹങ്കാരം കൊണ്ടു ഹാരമണിയുന്നു; അക്രമം അവര്‍ക്ക് അങ്കിയാണ്.
Verse 7: മേദസുമുറ്റിയ അവര്‍ അഹന്തയോടെ വീക്‌ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ ഭോഷത്തം കവിഞ്ഞൊഴുകുന്നു.
Verse 8: അവര്‍ പരിഹസിക്കുകയും ദുഷ്‌ടതയോടെ സംസാരിക്കുകയും ചെയ്യുന്നു; പീഡിപ്പിക്കുമെന്ന് അവര്‍ഗര്‍വോടെ ഭീഷണിപ്പെടുത്തുന്നു.
Verse 9: അവരുടെ അധരങ്ങള്‍ ആകാശത്തിനെതിരേ തിരിയുന്നു; അവരുടെ നാവു ഭൂമിയില്‍ ദൂഷണം പരത്തുന്നു.
Verse 10: അതുകൊണ്ടു ജനം അവരെനോക്കിപ്രശംസിക്കുന്നു; അവരില്‍ കുറ്റം കാണുന്നില്ല.
Verse 11: ദൈവത്തിന് എങ്ങനെ അറിയാന്‍ കഴിയും? അത്യുന്നതന് അറിവുണ്ടോ? എന്ന് അവര്‍ ചോദിക്കുന്നു.
Verse 12: ഇതാ, ഇവരാണു ദുഷ്‌ടര്‍, അവര്‍സ്വസ്‌ഥത അനുഭവിക്കുന്നു,അവരുടെ സമ്പത്തു വര്‍ധിക്കുന്നു.
Verse 13: ഞാന്‍ എന്‍െറ ഹൃദയത്തെനിര്‍മലമായി സൂക്‌ഷിച്ചതും എന്‍െറ കൈകളെ നിഷ്‌കളങ്കതയില്‍ കഴുകിയതും വ്യര്‍ഥമായി.
Verse 14: ഞാനിതാ, ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു; എല്ലാ പ്രഭാതത്തിലും ദണ്‌ഡനമേല്‍ക്കുന്നു.
Verse 15: ഞാനും അവരെപ്പോലെ സംസാരിക്കാന്‍ ഒരുങ്ങിയിരുന്നെങ്കില്‍, ഞാന്‍ അങ്ങയുടെ മക്കളുടെ തലമുറയെ വഞ്ചിക്കുമായിരുന്നു.
Verse 16: എന്നാല്‍, ഇതു ഗ്രഹിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ ചിന്തിച്ചെങ്കിലും അതു ക്‌ളേശകരമായി എനിക്കു തോന്നി.
Verse 17: എന്നാല്‍, ദേവാലയത്തില്‍ ചെന്നപ്പോള്‍അവരുടെ അവസാനമെന്തെന്ന്‌ഞാന്‍ ഗ്രഹിച്ചു.
Verse 18: അങ്ങ് അവരെ തെന്നുന്ന സ്‌ഥലത്തുനിറുത്തിയിരിക്കുന്നു; അവര്‍ നാശത്തിലേക്കു വഴുതിവീഴുവാന്‍അങ്ങ് ഇടയാക്കിയിരിക്കുന്നു.
Verse 19: അവര്‍ എത്രവേഗം നശിച്ചുപോയി; ഭീകരതകളാല്‍ അവര്‍ നിശ്‌ശേഷംതൂത്തെറിയപ്പെട്ടു!
Verse 20: ഉണരുമ്പോള്‍ മായുന്നസ്വപ്‌നംപോലെയാണവര്‍; അങ്ങ് ഉണര്‍ന്ന് അവരെ കുടഞ്ഞെറിയുന്നു.
Verse 21: എന്‍െറ ആത്‌മാവില്‍ കയ്‌പുനിറഞ്ഞപ്പോള്‍, എന്‍െറ ഹൃദയത്തിനു മുറിവേറ്റപ്പോള്‍, ഞാന്‍ മൂഢനും അജ്‌ഞനുമായിരുന്നു.
Verse 22: അങ്ങയുടെ മുന്‍പില്‍ ഞാനൊരുമൃഗത്തെപ്പോലെയായിരുന്നു.
Verse 23: എന്നിട്ടും ഞാന്‍ നിരന്തരംഅങ്ങയോടുകൂടെയാണ്; അവിടുന്ന് എന്‍െറ വലത്തുകൈഗ്രഹിച്ചിരിക്കുന്നു.
Verse 24: ഉപദേശം തന്ന് അങ്ങ് എന്നെ നയിക്കുന്നു; പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും.
Verse 25: സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
Verse 26: എന്‍െറ ശരീരവും മനസ്‌സുംക്‌ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ് എന്‍െറ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്‍െറ ഓഹരി.
Verse 27: എന്തെന്നാല്‍, അങ്ങില്‍നിന്ന്‌അകന്നുനില്‍ക്കുന്നവര്‍ നശിച്ചുപോകും; അങ്ങയോടു കാപട്യം കാണിക്കുന്നവരെ അങ്ങു സംഹരിക്കും.
Verse 28: എന്നാല്‍, ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് എന്‍െറ ആനന്‌ദം; ദൈവമായ കര്‍ത്താവിനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു; അവിടുത്തെ പ്രവൃത്തികളെ ഞാന്‍ പ്രഘോഷിക്കും.