Verse 1: ദൈവമേ, എന്നെ രക്‌ഷിക്കണമേ! വെള്ളം എന്‍െറ കഴുത്തോളമെത്തിയിരിക്കുന്നു.
Verse 2: കാലുറയ്‌ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു; ജലം എന്‍െറ മേല്‍ കവിഞ്ഞൊഴുകുന്നു.
Verse 3: കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, എന്‍െറ തൊണ്ട വരണ്ടു, ദൈവത്തെ കാത്തിരുന്ന് എന്‍െറ കണ്ണുകള്‍ മങ്ങി.
Verse 4: കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്‍െറ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍,നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്. ഞാന്‍ മോഷ്‌ടിക്കാത്തതുതിരിച്ചുകൊടുക്കാനാവുമോ?
Verse 5: കര്‍ത്താവേ, എന്‍െറ ഭോഷത്തംഅവിടുന്നറിയുന്നു; എന്‍െറ തെറ്റുകള്‍ അങ്ങയില്‍നിന്നുമറഞ്ഞിരിക്കുന്നില്ല.
Verse 6: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയില്‍ പ്രത്യാശവയ്‌ക്കുന്നവര്‍ഞാന്‍ മൂലം ലജ്‌ജിക്കാനിടയാക്കരുതേ! ഇസ്രായേലിന്‍െറ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവര്‍, ഞാന്‍ മൂലംഅപമാനിതരാകാന്‍ സമ്മതിക്കരുതേ!
Verse 7: അങ്ങയെപ്രതിയാണു ഞാന്‍ നിന്‌ദനം സഹിച്ചതും ലജ്‌ജ എന്‍െറ മുഖത്തെ ആവരണംചെയ്‌തതും.
Verse 8: എന്‍െറ സഹോദരര്‍ക്കു ഞാന്‍ അപരിചിതനും എന്‍െറ അമ്മയുടെ മക്കള്‍ക്കു ഞാന്‍ അന്യനുമായിത്തീര്‍ന്നു.
Verse 9: അങ്ങയുടെ ആലയത്തെക്കുറിച്ചുള്ളതീക്‌ഷ്‌ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്‌ദിക്കുന്നവരുടെനിന്‌ദനം എന്‍െറ മേല്‍ നിപതിച്ചു.
Verse 10: ഉപവാസംകൊണ്ടു ഞാന്‍ എന്നെത്തന്നെ വിനീതനാക്കി; അതും എനിക്കു നിന്‌ദനത്തിനു കാരണമായി.
Verse 11: ഞാന്‍ ചാക്കുടുത്തു; അതുനിമിത്തംഞാന്‍ അവര്‍ക്കു പഴമൊഴിയായി.
Verse 12: നഗരകവാടത്തിങ്കലിരിക്കുന്നവര്‍ക്കുഞാന്‍ സംസാരവിഷയമായി; മദ്യപര്‍ എന്നെക്കുറിച്ചു പാട്ടുകള്‍ ചമയ്‌ക്കുന്നു.
Verse 13: കര്‍ത്താവേ, ഞാന്‍ അങ്ങയോടുപ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
Verse 14: രക്‌ഷയുടെ വാഗ്‌ദാനത്തില്‍ അങ്ങ്‌വിശ്വസ്‌തനാണല്ലോ; ഞാന്‍ ചേറില്‍ മുങ്ങിപ്പോകാതെ എന്നെ രക്‌ഷിക്കണമേ! ശത്രുക്കളില്‍നിന്നും സമുദ്രത്തിന്‍െറ ആഴത്തില്‍നിന്നും എന്നെ മോചിപ്പിക്കണമേ!
Verse 15: ജലം എന്‍െറ മേല്‍ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങള്‍ എന്നെ വിഴുങ്ങാതിരിക്കട്ടെ! പാതാളം എന്നെ മൂടിക്കളയാതിരിക്കട്ടെ!
Verse 16: കര്‍ത്താവേ, എനിക്കുത്തരമരുളണമേ! അങ്ങയുടെ അചഞ്ചലസ്‌നേഹംഅതിശ്രഷ്‌ഠമാണല്ലോ; കരുണാസമ്പന്നനായഅവിടുന്ന് എന്നെ കടാക്‌ഷിക്കണമേ!
Verse 17: അങ്ങയുടെ ദാസനില്‍നിന്നു മുഖംമറയ്‌ക്കരുതേ! ഞാന്‍ കഷ്‌ടതയിലകപ്പെട്ടു. വേഗം എനിക്ക് ഉത്തരമരുളണമേ!
Verse 18: എന്‍െറ അടുത്തുവന്ന് എന്നെ രക്‌ഷിക്കണമേ! ശത്രുക്കളില്‍നിന്ന് എന്നെ സ്വതന്ത്രനാക്കണമേ!
Verse 19: ഞാന്‍ ഏറ്റ നിന്‌ദനവും ലജ്‌ജയും അപമാനവും അവിടുന്ന് അറിയുന്നു; എന്‍െറ ശത്രുക്കളെ അങ്ങേക്കറിയാമല്ലോ.
Verse 20: നിന്‌ദനം എന്‍െറ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ നൈരാശ്യത്തിലാണ്ടു; സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല.
Verse 21: ഭക്‌ഷണമായി അവര്‍ എനിക്കു വിഷംതന്നു, ദാഹത്തിന് അവര്‍ എനിക്കു വിനാഗരി തന്നു.
Verse 22: അവരുടെ ഭക്‌ഷണമേശ അവര്‍ക്കുകെണിയായിത്തീരട്ടെ! അവരുടെ യാഗോത്‌സവങ്ങള്‍ കുരുക്കായിത്തീരട്ടെ!
Verse 23: അവര്‍ കണ്ണ് ഇരുണ്ട് അന്‌ധരായിപ്പോകട്ടെ! അവരുടെ അരക്കെട്ടു നിരന്തരംവിറകൊള്ളട്ടെ!
Verse 24: അങ്ങയുടെ രോഷം അവരുടെമേല്‍വര്‍ഷിക്കണമേ! അങ്ങയുടെ കോപാഗ്‌നി അവരെ ഗ്രസിക്കട്ടെ!
Verse 25: അവരുടെ താവളം ശൂന്യമായിപ്പോകട്ടെ! അവരുടെ കൂടാരത്തില്‍ ആരുംവസിക്കാതിരിക്കട്ടെ!
Verse 26: അവിടുന്നു പ്രഹരിച്ചവനെ അവര്‍പീഡിപ്പിക്കുന്നു; അവിടുന്നു മുറിവേല്‍പിച്ചവനെഅവര്‍ വീണ്ടും ദ്രാഹിക്കുന്നു.
Verse 27: അവര്‍ക്കു ശിക്‌ഷയ്‌ക്കുമേല്‍ ശിക്‌ഷനല്‍കണമേ! അങ്ങയുടെ ശിക്‌ഷയില്‍ നിന്ന് അവര്‍ക്കു മോചനം ലഭിക്കാതിരിക്കട്ടെ!
Verse 28: ജീവിക്കുന്നവരുടെ പുസ്‌തകത്തില്‍നിന്ന്‌അവരെ മായിച്ചുകളയണമേ! നീതിമാന്‍മാരുടെ കൂട്ടത്തില്‍ അവരുടെപേരെഴുതാന്‍ ഇടയാകാതിരിക്കട്ടെ!
Verse 29: ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്‌ഷ എന്നെ സമുദ്‌ധരിക്കട്ടെ!
Verse 30: ഞാന്‍ ദൈവത്തിന്‍െറ നാമത്തെപാടിസ്‌തുതിക്കും, കൃതജ്‌ഞതാസ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.
Verse 31: അതു കര്‍ത്താവിനു കാളയെക്കാളും കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെക്കാളും പ്രസാദകരമായിരിക്കും.
Verse 32: പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്‍മേഷഭരിതമാകട്ടെ!
Verse 33: കര്‍ത്താവു ദരിദ്രന്‍െറ പ്രാര്‍ഥന കേള്‍ക്കുന്നു; ബന്‌ധിതരായ സ്വന്തം ജനത്തെഅവിടുന്നു നിന്‌ദിക്കുകയില്ല.
Verse 34: ആകാശവും ഭൂമിയും, സമുദ്രങ്ങളും അവയില്‍ സഞ്ചരിക്കുന്ന സമസ്‌തവുംഅവിടുത്തെ സ്‌തുതിക്കട്ടെ!
Verse 35: ദൈവം സീയോനെ രക്‌ഷിക്കും; യൂദായുടെ നഗരങ്ങള്‍ പുതുക്കിപ്പണിയും; അവിടുത്തെ ദാസര്‍ അതില്‍ പാര്‍ത്ത് അതു കൈവശമാക്കും.
Verse 36: അവിടുത്തെ ദാസന്‍മാരുടെ സന്തതികള്‍ അത് അവകാശമാക്കും. അവിടുത്തെനാമത്തെ സ്‌നേഹിക്കുന്നവര്‍ അതില്‍ വസിക്കുകയും ചെയ്യും.